Friday, October 31, 2025

Latest news

ഒറ്റയടിക്ക് ലക്ഷങ്ങൾ, കുമ്പളക്കാർക്ക് എട്ടിന്റെ പണിയുമായി എഐ ക്യാമറ, പിഴയടക്കാൻ ലോൺ എടുക്കണമെന്ന് നാട്ടുകാർ

കുമ്പള: എഐ ക്യാമറ പ്രവർത്തിച്ച് തുടങ്ങിയത് അറിഞ്ഞില്ല. ആദ്യ കാലത്ത് പിഴ നോട്ടീസുകളും കിട്ടിയില്ല. തലങ്ങും വിലങ്ങും വാഹനങ്ങളിൽ പാഞ്ഞ് നാട്ടുകാർ. ഒരു വർഷം കഴിഞ്ഞ് പിഴയെല്ലാം ഒന്നിച്ച് കിട്ടിയതോടെ പിഴ അടയ്ക്കാൻ ലോൺ എടുക്കേണ്ട സ്ഥിതിയിൽ നാട്ടുകാർ. കാസർകോട് കുമ്പളയിലും പരിസരങ്ങളിലും താമസിക്കുന്ന നിരവധി പേർക്കാണ് ഒരു എഐ ക്യാമറ മൂലം എട്ടിന്റെ...

ഉപ്പള സോങ്കാലിൽ 33 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കാസർകോട് : മഞ്ചേശ്വരത്ത് പോലീസിന്റെ നേതൃത്വത്തിൽ വൻ കഞ്ചാവ് വേട്ട. വില്പനയ്ക്കായി സൂക്ഷിച്ച 33.05 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ഉപ്പള സോങ്കാൽ കൗശിക് നിലയത്തിലെ എ.അശോകയാണ് (45) അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവാണ് പിടിച്ചത്. അശോകയുടെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ്...

AI ക്യാമറ: ഒന്നരവർഷംകൊണ്ട് പിഴയായി പിരിച്ചത് 161 കോടി രൂപ, കുടുങ്ങിയത് 50 ലക്ഷത്തോളം പേർ

തൃശ്ശൂർ: സംസ്ഥാനത്ത് സ്ഥാപിച്ച എഐ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിലൂടെ ഒന്നരവർഷംകൊണ്ട് ഗതാഗതനിയമലംഘനത്തിന് പിഴയായി പിരിച്ചത് 161.57 കോടി രൂപ. അൻപതുലക്ഷത്തോളം ആളുകളിൽനിന്നാണിത്. ക്യാമറ സ്ഥാപിച്ചതിലൂടെ അപകടങ്ങൾ കുറയ്ക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 2024 ആയപ്പോഴേക്കും കൂടി. മരണ സംഖ്യ കുറഞ്ഞുവെന്നത് ആശ്വാസമായി. 2023 മധ്യത്തിലാണ് ക്യാമറകൾ സ്ഥാപിച്ചത്. ആ വർഷം 48,091 അപകടങ്ങളും 4,080 മരണങ്ങളുമാണ് ഉണ്ടായിരുന്നത്. 2024-ൽ...

ഡി. ശില്പ IPS-നെ കേരള കേഡറില്‍നിന്ന് മാറ്റി കര്‍ണാടക കേഡറിൽ ഉള്‍പ്പെടുത്താന്‍ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശില്പയെ കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. കര്‍ണാടക സ്വദേശിനിയായ ഹര്‍ജിക്കാരിയെ കേരള കേഡറില്‍ ഉള്‍പ്പെടുത്തിയത് തെറ്റായിട്ടാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ രണ്ടുമാസത്തിനുള്ളില്‍ തീരുമാനമെടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ കേരള പോലീസ്...

സംസ്ഥാനത്ത് കൂടുതൽ മഴ ലഭിച്ച 8 ഇടങ്ങളും കാസർകോട് ജില്ലയിൽ; 396.3 മില്ലിമീറ്റർ മഴ ലഭിച്ച ഉപ്പള ഒന്നാമത്

കാസർകോട് ∙ കനത്ത മഴയ്ക്ക് താൽക്കാലിക വിരാമമിട്ട് ഇന്നലെ മാനം തെളിഞ്ഞെങ്കിലും ‘കണക്കിൽ മുങ്ങി’ കാസർകോട് ജില്ല. കഴിഞ്ഞ 48 മണിക്കൂറിൽ‍ (ഇന്നലെ രാവിലെ 8.30 വരെയുള്ള കണക്ക്) സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ച ആദ്യ 8 സ്ഥലങ്ങളും ജില്ലയിലാണ്. 396.3 മില്ലിമീറ്റർ മഴ ലഭിച്ച ഉപ്പള ഒന്നാമതെത്തി. 378.2 മില്ലിമീറ്റർ മഴയുമായി മഞ്ചേശ്വരമാണ്...

സൗദിയില്‍ കാസര്‍കോട് സ്വദേശി വെടിയേറ്റ് മരിച്ചു

കാസര്‍കോട്: സൗദിയില്‍ കാസര്‍കോട് സ്വദേശി വെടിയേറ്റ് മരിച്ചു. കുറ്റിക്കോല്‍ ഏണിയാടിയിലെ ബഷീര്‍(42) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് മരിച്ച വിവരം ലഭിച്ചതെന്ന് സഹോദരന്‍ അബൂബക്കര്‍ പറഞ്ഞു. എങ്ങനെയാണ് വെടിയേറ്റതെന്ന വിവരം വ്യക്തമല്ലെന്നും സ്‌പോണ്‍സറുമായി ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ടാക്‌സി ഡ്രൈവറായി ജോലിചെയ്തുവരികയാണ് ബഷീര്‍....

രാജ്യത്ത് ആശങ്ക ഉയർത്തി വീണ്ടും കോവിഡ്‌ ബാധ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. വിവിധ സംസ്ഥാനങ്ങളിലായി 3395 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനങ്ങളിലെ സാഹചര്യം, അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപെട്ടു. ഒരു ഇടവേളക്കു ശേഷം രാജ്യത്ത് വീണ്ടും കോവിഡ് കേസുകളിൽ കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. റിപ്പോർട്ട്‌ ചെയ്ത...

പുകയില ഉത്പന്നങ്ങൾ വാങ്ങാനുള്ള പ്രായം 21ആക്കി, ഹുക്ക ബാറുകൾക്ക് നിരോധനം; കർശന നടപടിയുമായി കർണാടക സർക്കാർ

ബെംഗളുരു: പുകയില ഉപയോഗത്തിനെതിരെ കർശന നടപടിയുമായി കർണാടക സർക്കാർ. പുകയില ഉത്പന്നങ്ങൾ വാങ്ങുന്നതിനുള്ള നിയമപരമായ പ്രായം 18-ൽ നിന്ന് 21 ആയി ഉയർത്തി. നിയമലംഘനങ്ങൾക്ക് കർശനമായ ശിക്ഷ ഏർപ്പെടുത്തുന്നതുൾപ്പെടെ ഒരു പുതിയ പുകയില വിരുദ്ധ നിയമം കർണാടക സർക്കാർ നടപ്പിലാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊതുസ്ഥലങ്ങളിൽ പുകവലി നിരോധന നിയമം ലംഘിച്ചാലുള്ള പരമാവധി പിഴ...

മംഗളൂരുവില്‍ മണ്ണിടിഞ്ഞ് രണ്ട് കുഞ്ഞുങ്ങളടക്കം മൂന്ന് മരണം

മംഗളൂരു: മംഗളൂരു മോണ്ടെപദാവയിലെ മണ്ണിടിച്ചിലില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു. പ്രദേശവാസിയായ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (58)യും മകൻ സീതാറാമിൻ്റെ മൂന്നും രണ്ടും വയസുള്ള രണ്ട് കുട്ടികളുമാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്ന് പുലര്‍ച്ചെ നാല് മണിയോടുകൂടിയായിരുന്നു മംഗളൂരു മോണ്ടെപദാവയിൽ മണ്ണിടിച്ചലുണ്ടായത്. സംഭവത്തില്‍ കാന്തപ്പ പൂജാരിയുടെ വീടിന്റെ ഒരു ഭാഗം പൂര്‍ണമായി...

മം​ഗലാപുരത്തെ അബ്ദുറഹ്മാൻ വധക്കേസിൽ മൂന്നുപേർ അറസ്റ്റിൽ

മംഗളൂരു: ബണ്ട്വാൾ റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കുരിയാൽ ഗ്രാമത്തിലെ ഇരക്കൊടിയിൽ അബ്ദുൾ റഹ്മാനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാൾ താലൂക്കിൽ കുരിയാൽ ഗ്രാമത്തിലെ ദീപക് (21), അമ്മുഞ്ചെ ഗ്രാമത്തിലെ പൃഥ്വിരാജ് (21), ചിന്തൻ (19) എന്നിവരാണ് പ്രതികൾ. ബണ്ട്വാളിലെ കല്ലിഗെ ഗ്രാമത്തിലെ കനപാടിയിൽ നിന്നാണ് മൂന്ന് പ്രതികളെയും...
- Advertisement -spot_img

Latest News

പറപറക്കണ്ട, സ്പീഡ് 80 കടന്നാല്‍ പിഴ; നിര്‍ത്തിയിട്ടാലും പണികിട്ടും; പുതിയ ഹൈവേയിലെ എന്‍ട്രി എക്‌സിറ്റ് നിയമവും അറിയണം

പുതിയ ആറുവരി ദേശീയപാതയില്‍ കേരളത്തില്‍ ഭൂരിഭാഗം ഇടങ്ങളിലും പരമാവധി വേഗം മണിക്കൂറില്‍ 80 കിലോമീറ്റര്‍മാത്രം. അനുവദനീയമായ ചില മേഖലകളില്‍ മാത്രം പരമാവധി വേഗം നൂറുകിലോമീറ്ററാണ്. ഓരോ...
- Advertisement -spot_img