Thursday, August 28, 2025

Latest news

‘മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം’: ഡീൻ കുര്യാക്കോസ് എം പി; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

ദില്ലി: മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം എന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം പി പാര്‍ലമെന്‍റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നും ഡീൻ കുര്യാക്കോസ് മാധ്യമങ്ങളോട് പറഞ്ഞു. കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരുമായി കേന്ദ്ര സർക്കാർ ഇക്കാര്യം സംസാരിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും...

പിൻ നമ്പറും ഒടിപിയും ഒഴിവായേക്കും; യുപിഐ ഇടപാടുകളിൽ വൻ മാറ്റത്തിനു നീക്കം

മുംബൈ∙ യുപിഐ ഇടപാടുകളിൽ വൻ മാറ്റം വരുത്താനുള്ള പദ്ധതിയുമായി നാഷനൽ പേയ്മെന്റ് കോർപറേഷൻസ് ഓഫ് ഇന്ത്യ (എൻപിസിഐ). നിലവിലെ പിൻ നമ്പറുകളും ഒടിപിയും ഒഴിവായേക്കുമെന്നാണ് വിവരം. ഓരോ തവണയും പണമിടപാട് നടത്താൻ നിശ്ചിത പിൻ നമ്പർ നൽകുന്ന നിലവിലെ രീതി മാറ്റി ബദൽ സംവിധാനം കൊണ്ടുവരാനാണ് നീക്കം. നിലവിലുള്ള അഡീഷനൽ ഫാക്ടർ ഒതന്റിക്കേഷൻ രീതിക്ക്...

പള്ളിയിൽ നിന്ന് ആഹ്വാനം, ഹൈന്ദവ ക്ഷേത്രങ്ങൾക്ക് കാവലായി മുസ്ലിം യുവാക്കൾ, ബംഗ്ലാദേശിൽ അനിശ്ചിതത്വം തുടരുന്നു

ആഭ്യന്ത കലാപത്തെ തുടര്‍ന്ന് ഷെയ്ഖ് ഹസീന സർക്കാര്‍ താഴെയിറങ്ങിയതിന് പിന്നാലെ ബംഗ്ലാദേശിൽ കനത്ത അരക്ഷിതാവസ്ഥ നിലനിൽക്കുകയാണ്. ഹസീനയുടെ രാജിക്ക് ശേഷവും രാജ്യത്ത് കലാപം തുടരുകയാണ്. തെരുവുകളിൽ കലാപം ആളിപ്പടരുമ്പോഴും രാജ്യത്തിനകത്തുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ മുസ്ലിം പള്ളികൾ വഴി ആഹ്വാനം ചെയ്തെന്ന റിപ്പോര്‍ട്ടുകളും ബംഗ്ലാദേശിൽ നിന്ന് പുറത്തുവരുന്നുണ്ട്. ആഭ്യന്തര കലാപ പശ്ചാത്തലത്തിൽ സാമുദായിക സൗഹാര്‍ദ്ദം ഉറപ്പാക്കണമെന്നും ന്യൂനപക്ഷമായ...

ഹൈറേഞ്ചില്‍ പൊലീസിന് ജിമ്‌നി; യൂണികോണും പള്‍സറും ഉള്‍പ്പെടെ പൊലീസിന് 117 പുതിയ വാഹനങ്ങള്‍; ഒന്നാം സ്ഥാനത്ത് ബൊലേറോ തന്നെ

സംസ്ഥാനത്ത് പൊലീസിനായി വാങ്ങിയ 117 വാഹനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വിവിധ പൊലീസ് സ്റ്റേഷനുകള്‍ക്കായി 55 മഹീന്ദ്ര ബൊലേറോ, മലയോര മേഖലയിലെ പൊലീസ് സ്റ്റേഷനുകള്‍ക്കായി ഫോര്‍വീല്‍ ഡ്രൈവുള്ള രണ്ട് മാരുതി ജിമ്‌നി, രണ്ടു മീഡിയം ബസുകള്‍, മൂന്ന് ഹെവി ബസുകള്‍, 55 ഇരുചക്രവാഹനങ്ങള്‍ എന്നിവയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. 30 ഹോണ്ട...

ശിഹാബ് ഫൈസിയുടെ കുടുംബത്തിന് കൈത്താങ്ങുമായി പാണക്കാട് കുടുംബം; വീട് നിര്‍മ്മിച്ചു നല്‍കും

മലപ്പുറം: മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ ശിഹാബ് ഫൈസിയുടെ കുടുംബത്തിന് കൈത്താങ്ങുമായി പാണക്കാട് കുടുംബം.മുണ്ടക്കൈ ജുമാ മസ്ജിദ് ഖത്വീബ് കൂടിയായിരുന്ന ശിഹാബ് ഫൈസിയുടെ കുടുംബത്തിന് പാണക്കാട് ഖാസി ഫൌണ്ടേഷൻ വീട് നിർമ്മിച്ച് നൽകും. പാണക്കാട് എത്തിയ ശിഹാബിന്റെ മാതാപിതാക്കളോടാണ് സാദിക്കലി ശിഹാബ് തങ്ങൾ ഇക്കാര്യം പറഞ്ഞത്. മലയൊന്ന​ട​ങ്കം കു​ത്തി​യൊ​ലി​ച്ചു​വ​ന്ന ആ ​പു​ല​ർ​ച്ചെ ശി​ഹാ​ബ് ഫൈ​സി കിടന്നു​റ​ങ്ങി​യ...

‘ഡിവോഴ്സ് പ്രഖ്യാപിക്കുന്ന അഭിഷേക്’, ഞെട്ടി ആരാധകര്‍; പിന്നാലെ വസ്‍തുത പുറത്ത്

പലപ്പോഴും വ്യാജപ്രചരണങ്ങളുടെ ചൂട് അറിയാറുള്ളവരാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍, വിശേഷിച്ചും താരങ്ങള്‍. സ്വകാര്യ ജീവിതത്തെക്കുറിച്ച് തങ്ങള്‍ക്ക് പോലും അറിയാത്ത കാര്യങ്ങള്‍ യുട്യൂബ് തമ്പ് നെയിലുകളില്‍ കണ്ട് ഞെട്ടേണ്ടിവരാരുണ്ട് പലപ്പോഴും അവര്‍ക്ക്. ഒരുകാലത്ത് മരണ വാര്‍ത്തകളാണ് ഇത്തരത്തില്‍ എത്തിയിരുന്നതെങ്കില്‍ എഐയുടെ കടന്നുവരവോടെ വ്യാജ വീജിയോകള്‍ പോലും അത്തരത്തില്‍ തയ്യാറാക്കപ്പെട്ടുതുടങ്ങി. ഏറ്റവുമൊടുവില്‍ അതിന്‍റെ ഇരയായിരിക്കുന്നത് ബോളിവുഡ് താരം അഭിഷേക്...

ഷെയ്ഖ് ഹസീന ദില്ലിയിൽ തുടരുന്നു; അഭയം നൽകാനാവില്ലെന്ന് യുകെ, ഇമിഗ്രേഷൻ നിയമം അനുവദിക്കുന്നില്ലെന്ന് വിശദീകരണം

ദില്ലി: ബം​ഗ്ലാദേശിലെ കലാപത്തെ തുടർന്ന് രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് അഭയം നല്‍കാനാവില്ലെന്ന് യു കെ. ഷെയ്ഖ് ഹസീനയെ അഭയാര്‍ത്ഥിയായി പരിഗണിക്കാന്‍ നിലവിലെ നിയമം അനുദവിക്കുന്നില്ലെന്ന് യു കെ വ്യക്തമാക്കി. അതേസമയം, ഹസീന ഇന്ത്യയിലേക്ക് വരുന്ന കാര്യം പെട്ടെന്ന് അറിയിക്കുകയായിരുന്നുവെന്നും ബംഗ്ലാദേശിലെ സ്ഥിതിഗതികളില്‍ ആശങ്കയുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാര്‍ലമെന്‍റിലെ പ്രസ്താവനയിൽ...

ദുരിതാശ്വാസ നിധിയിൽ വയനാടിനായി ലഭിക്കുന്ന പണം വയനാടിന് തന്നെ നൽകിയെന്നുറപ്പാക്കണം, വിവാദത്തിനില്ല’: സതീശൻ

കൽപ്പറ്റ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ വയനാടിനായി ലഭിക്കുന്ന തുക വയനാടിന് നൽകിയാൽ മതിയെന്നും രാഷ്ട്രീയ വിവാദത്തിനില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വയനാടിനായി ലഭിച്ച തുക വയനാടിന് കിട്ടുമെന്ന് ഉറപ്പ് വരുത്തണം. 2018 ലെ പ്രളയവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിക്കെതിരെ വ്യാപകമായി  പരാതികളുയർന്നിട്ടുണ്ട്. എറണാകുളത്ത് തന്നെ സിഎംഡിആർഎഫുവുമായി ബന്ധപ്പെട്ട് തട്ടിപ്പുണ്ടായി. ഇപ്പോൾ നൽകുന്ന...

കടലിൽ കണ്ട മൃതദേഹത്തിനായി നടത്തിയ തിരച്ചിൽ അവസാനിപ്പിച്ചു; മൃതദേഹം അർജുൻ്റേതാവാൻ സാധ്യതയില്ലെന്ന് ഈശ്വർ മാൽപെ

കുംട കടലിൽ മൃതദേഹത്തിനായി നടത്തിവന്ന തിരച്ചിൽ അവസാനിപ്പിച്ച് ഈശ്വർ മാൽപെയും സംഘവും. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും വെല്ലുവിളിയായതോടെയാണ് തിരച്ചിൽ അവസാനിപ്പിച്ചത്. തിരച്ചിലിൽ മൃതദേഹം കണ്ടെത്താനായില്ല. അതേസമയം മൃതദേഹം അർജുൻ്റേതാവാൻ സാധ്യതയില്ലെന്ന് ഈശ്വർ മാൽപെ പറഞ്ഞു. ഉച്ചയോടെയാണ് കടലിൽ മൃതദേഹം കണ്ടെന്ന വിവരം മത്സ്യത്തൊഴിലാളികൾ അറിയിച്ചത്. തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. എന്നാൽ ഇതുവരെ ഒരു മൃതദേഹവും...

ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ജീർണിച്ച മൃതദേഹം കണ്ടെത്തി; ആരുടേതെന്ന് വ്യക്തമല്ല, ഡിഎൻഎ പരിശോധന

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ജീർണിച്ച മൃതദേഹം കണ്ടെത്തിയതായി വിവരം. എന്നാൽ മൃതേദഹം ആരുടേതെന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ഡിഎൻഎ പരിശോധനയ്ക്കൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം.
- Advertisement -spot_img

Latest News

തലപ്പാടി അപകടം; മരണം ആറായി

തലപ്പാടി: കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വാഹനാപകടം. അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടകയില്‍നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. ഓട്ടോ ഡ്രൈവർ അലി,...
- Advertisement -spot_img