ബംഗളൂരു: അഴിമതിക്കേസിൽ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കുരുക്ക് മുറുകുന്നു. ഇന്ന് തന്നെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ സിദ്ധരാമയ്യക്കെതിരെ ഹർജി നൽകും.
സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകുന്ന ഗവർണറുടെ ഉത്തരവ് പരാതിക്കാരന്‍ ഹാജരാക്കും. അതിനിടെ മുഡ അഴിമതിക്കേസിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സിദ്ധരാമയ്യ ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കും. കർണാടക ഹൈക്കോടതിയിൽ നൽകാനുള്ള...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്ക്രൂ ഡ്രൈവറിന്റെയും പ്ലാസ്റ്റിക് പൂക്കളുടേയും മറവിൽ 61 ലക്ഷം രൂപയുടെ സ്വർണം കടത്തിക്കൊണ്ടുവന്ന യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റിലായി. കുവൈത്തിൽ നിന്ന് വന്ന ബെംഗളരു സ്വദേശിനി മുബീനയാണ് കസ്റ്റംസിന്റെ പിടിയിലായത്. സ്ക്രൂഡ്രൈവറുടെ പിടിയെന്ന് തോന്നുന്ന വിധത്തിൽ അതിവിദഗ്ധമായി പിടിയുടെ അകത്താണ് സ്വർണം ഘടിപ്പിച്ചിരുന്നത്.
26 ഓളം വയറുകളുടേയും കമ്പികളുടേയും രൂപത്തിലാക്കിയാണ്...
കാസർകോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് തള്ളണമെന്ന ഹരജിയിൽ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. കേസ് വിധിപറയാനായി 29ലേക്ക് മാറ്റി.
നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലം ബി.എസ്.പി സ്ഥാനാർഥി കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി നാമനിർദേശപത്രിക പിൻവലിപ്പിക്കുകയും രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും കോഴയായി നൽകിയെന്നുമാണ് കേസ്....
കാസര്‍കോട്: കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ ആക്രമിച്ചുവെന്ന പരാതിയില്‍ 26 പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. മഞ്ചേശ്വരം, ഹൊസബെട്ടുവിലെ അബ്ദുല്‍ നിസാമുദ്ദീ(25)ന്റെ പരാതി പ്രകാരം അക്ബര്‍, മമ്മിഞ്ഞി, ഉമ്പായി, സാക്കിര്‍, സയ്യിദ് നിസാം, നൂര്‍ജ തുടങ്ങി 26 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം കുബണൂരില്‍ വച്ച് കാര്‍ തടഞ്ഞു നിര്‍ത്തി മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ചുവെന്നും...
ചണ്ഡീഗഡ്: ഹരിയാണയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടിക്ക് (ജെജെപി) വൻ തിരിച്ചടി നൽകി നാല് എംഎൽഎമാർ പാർട്ടി വിട്ടു. ഈശ്വർ സിങ്ങ്, രാംകരൺ കാല, ദേവേന്ദ്ര ബബ്ലി, അനൂപ് ധനക് എന്നിവർ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും രാജിവെച്ചു.
ബിജെപി-ജെജെപി സഖ്യ സർക്കാരിൽ മന്ത്രിയായിരുന്ന...
അബുദാബി: ഓഗസ്റ്റ് മാസത്തിൽ എല്ലാ ദിവസവും അബുദാബിയിലെ ബിഗ് ടിക്കറ്റ് ഇ - ഡ്രോ നറുക്കെടുപ്പ് നടത്തുമെന്ന് അധികൃതർ. ഇതിനെ തുടർന്ന് ദിവസവും ഒരാൾക്ക് 50,000 ദിർഹം ( ഏകദേശം11ലക്ഷം ) നേടാനുള്ള അവസരം ഉണ്ട്. എല്ലാ ദിവസവും ഒരു വിജയിയെ തിരഞ്ഞെടുക്കുന്നതിലൂടെ ഈ മാസം ആകെ 31 വിജയികൾ ഉണ്ടാകും. കഴിഞ്ഞ ആഴ്ചയിലെ...
സംസ്ഥാനത്തെ ഓട്ടോറിക്ഷകള്‍ ഇനി ലോക്കല്‍ അല്ല. സംസ്ഥാനത്തുടനീളം സര്‍വീസ് അനുവദിച്ചുകൊണ്ട് ഓട്ടോറിക്ഷയുടെ പെര്‍മിറ്റ് സംസ്ഥാന സര്‍ക്കാര്‍ വിപുലീകരിച്ചു. നേരത്തെ ജില്ലയില്‍ മാത്രമായിരുന്നു ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് അനുവദിച്ചിരുന്നത്. പുതിയ പെര്‍മിറ്റ് അനുസരിച്ച് ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്തുടനീളം സര്‍വീസ് നടത്താം.
ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നേരത്തെ ജില്ലയ്ക്ക് പുറത്ത് 20കിലോമീറ്റര്‍ മാത്രമായിരുന്നു ഓട്ടോറിക്ഷയ്ക്ക് സര്‍വീസ് നടത്താന്‍ അനുമതിയുണ്ടായിരുന്നത്....
കോഴിക്കോട്: ഡി.വൈ.എഫ്.ഐ പോര്‍ക്ക് ചാലഞ്ചിനെതിരെ സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. പന്നി മാംസം നിഷിദ്ധം ആയവരാണ് വയനാട്ടിലെ ദുരിത ബാധിതരില്‍ വലിയൊരു വിഭാഗമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവരെ അവഹേളിക്കുന്നതാണ് ഡി.വൈ.എഫ്.ഐ പോര്‍ക്ക് ചാലഞ്ചെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഡി.വൈ.എഫ്.ഐ കോതമംഗലം മുനിസിപ്പല്‍ കമ്മിറ്റിയാണ് വയനാടിനായി പോര്‍ക്ക് ചലഞ്ച് പ്രഖ്യാപിച്ചത്.
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി. മൈസൂരൂ നഗരവികസന അതോറിറ്റി (മുഡ) ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട കേസിലാണ് ഗവർണർ തവാർ ചന്ദ് ഗെഹ്‌ലോട്ട് പ്രോസിക്യൂഷന് അനുമതി നൽകിയത്. ഭൂമി കൈമാറ്റത്തിലൂടെ മുഖ്യമന്ത്രിയുടെ ഭാര്യ ഉൾപ്പെടെയുള്ളവർ നേട്ടമുണ്ടാക്കി എന്നാണ് ആരോപണം.
പ്രോസിക്യൂട്ട് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ഏഴു ദിവസത്തിനകം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ്ഗവർണർ കഴിഞ്ഞ...
മഞ്ചേശ്വരം : ഉപ്പളയിലെ അപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള മലിനജലം ദേശീയപാതയുടെ പൊതുഓടയിലേക്ക് ഒഴുക്കിവിടുന്നുണ്ടെന്ന പരാതിയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പരിശോധന നടത്തി. ദേശീയപാതയ്ക്ക് സമീപത്തുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള...