മഞ്ചേശ്വരം: ഇരുനില വീടിന്റെ മുകളിലേക്ക് ചാഞ്ഞുകിടന്ന തെങ്ങോല വലിച്ചു മാറ്റുന്നതിനിടയില്‍ യുവാവ് വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റ് മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തില്‍ മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിനു സമീപത്തെ മഞ്ജുനാഥ നിലയത്തില്‍ രാമചന്ദ്രയുടെ മകന്‍ ആര്‍. യശ്വന്ത് (23)ആണ് മരിച്ചത്. സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ഉപ്പളയിലെ പെട്രോള്‍ പമ്പിലെ രാത്രികാല ജീവനക്കാരനാണ് യശ്വന്ത്....
കാത്തിരിപ്പിന് വിരാമമിട്ട് കേരളത്തിൽ നിന്നുള്ള വിമാന കമ്പനിയ്ക്ക് അനുമതി. കേരളം ആസ്ഥാനമാക്കിയുള്ള അൽഹിന്ദ് എയറിന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ദേശീയ മാധ്യമമായ സിഎൻബിസി 18 റിപ്പോർട്ട് ചെയ്തു. അൽഹിന്ദ് ഗ്രൂപ്പാണ് അൽഹിന്ദ് എയർ എന്ന പേരിലുള്ള വിമാന കമ്പനി സ്ഥാപിക്കുന്നത്. മൂന്ന് എടിആര്‍ 72 വിമാനങ്ങളുപയോഗിച്ച് ആഭ്യന്തര, പ്രാദേശിക കമ്യൂട്ടര്‍ എയര്‍ലൈനായി ആരംഭിക്കാനാണ്...
തിരുവനന്തപുരം: മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച ഏഷ്യാനെറ്റ് ന്യൂസ് അടക്കം എട്ട് പേർക്കാണ് റിപ്പോർട്ടിൻ്റെ പകർപ്പ് സാംസ്കാരിക വകുപ്പ് നൽകിയത്. അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്ന് റിപ്പോർട്ട് പറയുന്നത്.
അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് സ്ത്രീകൾക്കെന്ന് റിപ്പോർട്ടിൽ പറയുന്നു. മേഖലയിൽ...
മുംബൈ: പല തരത്തിലുള്ള വ്യാജന്മാരെ വിപണിയില്‍ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ നിറയുന്നത് വ്യത്യസ്തത നിറഞ്ഞ ഒരു വ്യാജനാണ്. സിമൻ്റ് കൊണ്ട് നിര്‍മ്മിച്ച വ്യാജ വെളുത്തുള്ളിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം.
വീടിന് പുറത്തുള്ള ഒരു തെരുവ് കച്ചവടക്കാരനില്‍ നിന്ന് റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ സുഭാഷ് പാട്ടീലിന്റെ ഭാര്യ...
ജംഷഡ്പൂർ: മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറൻ ഉടൻ ബി.ജെ.പിയിൽ ചേർന്നേക്കുമെന്നാണ് സൂചന. എന്നാൽ സോറൻ ബി.ജെ.പിയിൽ ചേർന്നാൽ ഇൻഡ്യ സഖ്യത്തിന് ഒന്നും സംഭവിക്കില്ലെന്ന് കോൺഗ്രസ്. ചംപയ് സോറൻ പാര്‍ട്ടവിട്ടാല്‍ സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കിടയിലാണ് വിള്ളലുണ്ടാക്കുകയെന്നും കോൺഗ്രസ് നേതാവ് അജോയ് കുമാർ വ്യക്തമാക്കി.
ചംപയ് സോറൻ ബിജെപിയിൽ ചേർന്നാൽ മുതിർന്ന ബിജെപി നേതാക്കളും മുൻ മുഖ്യമന്ത്രിമാരായ...
കാസര്‍കോട്: കാസര്‍കോട്ട് വന്‍ കഞ്ചാവ് വേട്ട. 5.970 കിലോ കഞ്ചാവുമായി ബായിക്കട്ട സ്വദേശി അറസ്റ്റില്‍. പൈവളിഗെ, ബായിക്കട്ട, മഞ്ചക്കോട്ടെ അരുണ്‍ കുമാറി(27)നെയാണ് റെയില്‍വെ എസ്.ഐ രജികുമാറും സംഘവും അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകുന്നേരം കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്നു അരുണ്‍ കുമാറെന്നു പൊലീസ് പറഞ്ഞു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക്...
റിയാദ്: വിസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച 19,989 പ്രവാസികൾ കൂടി സൗദിയിൽ അറസ്റ്റിൽ. ആഗസ്റ്റ് എട്ട് മുതൽ 14 വരെ രാജ്യത്തുടനീളം ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിലാണ് വിദേശി നിയമലംഘകർ പിടിയിലായത്. ‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന പേരിൽ കഴിഞ്ഞ എട്ട് വർഷമായി മന്ത്രാലയം വിവിധ സുരക്ഷാ സേനകളുടെയും മാനവവിഭവശേഷി മന്ത്രാലയത്തിെൻറയും സഹകരണത്തോടെ തുടരുന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണയും ഓണക്കിറ്റ് നൽകുക മഞ്ഞ കാർഡുടമകൾക്ക് മാത്രം. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുൻഗണനാ വിഭാഗത്തിലുളളവർക്ക് മാത്രം കിറ്റ് നൽകാൻ തീരുമാനമായത്. സംസ്ഥാനത്ത് 5,87,000 മഞ്ഞ കാർഡ് ഉടമകളാണുള്ളത്. ഇവർക്ക് മാത്രം ഓണക്കിറ്റ് നൽകാൻ 35 കോടിയോളം രൂപ വേണ്ടിവരും. കിറ്റിൽ ഏതൊക്കെ സാധനങ്ങളാണ് അടങ്ങിയിരിക്കുകയെന്നതിൽ രണ്ട് ദിവസത്തിനുള്ളിൽ വ്യക്തത...
കാസര്‍കോട്: ശബരിമല ക്ഷേത്രദര്‍ശനത്തിനു പോവുകയായിരുന്ന അയ്യപ്പഭക്ത ട്രെയിനില്‍ നിന്നു വീണു മരിച്ചു. കര്‍ണ്ണാടക, ബെളഗാവി ഗോക്കാത്ത്, കല്ലോളിഹൗസിലെ പരേതനായ ഗോവിന്ദപ്പയുടെ മകള്‍ കസ്തൂരി (58) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30 മണിയോടെ ഉപ്പള റെയില്‍വെ സ്റ്റേഷനു സമീപത്താണ് സംഭവം. ഗോവയില്‍ നിന്നു എറണാകുളത്തേക്കുള്ള എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരായിരുന്നു കസ്തൂരിയും മറ്റു 51 അയ്യപ്പ...
ബംഗളൂരു: അഴിമതിക്കേസിൽ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കുരുക്ക് മുറുകുന്നു. ഇന്ന് തന്നെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ സിദ്ധരാമയ്യക്കെതിരെ ഹർജി നൽകും.
സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകുന്ന ഗവർണറുടെ ഉത്തരവ് പരാതിക്കാരന്‍ ഹാജരാക്കും. അതിനിടെ മുഡ അഴിമതിക്കേസിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സിദ്ധരാമയ്യ ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കും. കർണാടക ഹൈക്കോടതിയിൽ നൽകാനുള്ള...
തിരുവനന്തപുരം: ആരോപണങ്ങൾക്ക് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ് പാർട്ടി.