Monday, August 25, 2025

Latest news

ഓൺലൈൻ ലോൺ ആപ്പുകാരുടെ ഭീഷണിയെത്തുടർന്ന് യുവതി ജീവനൊടുക്കി

എറണാകുളം കണിച്ചാട്ടുപാറയില്‍ യുവതി ജീവനൊടുക്കിയത് ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുടെ ഭീഷണിയെ തുടര്‍ന്നെന്ന് വിവരം. കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപുരം വീട്ടില്‍ ആരതിയെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആയിരുന്നു സംഭവം നടന്നത്. ആരതിയുടെ ഫോണില്‍ നിന്ന് ഓണ്‍ലൈന്‍ ആപ്പ് വഴി ലോണ്‍ എടുത്തത് സംബന്ധിച്ച സൂചനകള്‍ പൊലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍....

നാളെ ഭാരത് ബന്ദ്​​, സംസ്ഥാനത്ത് ഹർത്താൽ ആചരിക്കുമെന്ന് ആദിവാസി- ദലിത് സംഘടനകൾ

തിരുവനന്തപുരം:സംവരണ അട്ടിമറിക്കെതിരെ ആദിവാസി- ദലിത് സംഘടനകളുടെ ഹർത്താൽ നാളെ. കേന്ദ്രസർക്കാരിന്റെ സംവരണ നയത്തിനും സുപ്രീംകോടതിയുടെ ക്രീമിലെയർ വിധിക്കുമെതിരായ ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഹർത്താൽ. വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കി. എസ്.സി എസ് ടി ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും എസ് എസ് ടി വിഭാഗങ്ങളിൽ ക്രീമിലെയർ നടപ്പാക്കാനും ഈ മാസം ഒന്നിന് സുപ്രീംകോടതി...

വിസിറ്റ് വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കരുത്; ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ, നിയമം കടുപ്പിച്ച് യുഎഇ

അബുദാബി: നിയമം കര്‍ശനമാക്കി യുഎഇ. വിസിറ്റ് വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കുന്നവര്‍ക്കെതിരെയാണ് നിയമം കടുപ്പിക്കുന്നത്. സന്ദര്‍ശക വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കുന്ന കമ്പനികള്‍ക്ക് ഒരു ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെയാണ് പിഴ ലഭിക്കുക. ശരിയായ പെര്‍മിറ്റ് ഇല്ലാതെ തൊഴിലാളികളെ ജോലിക്ക് നിയമിക്കുകയും ഇവരെ ജോലി വാഗ്ദാനം ചെയ്ത് യുഎഇയിലെത്തിച്ച ശേഷം ജോലി നല്‍കാതിരിക്കുകയും ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്....

രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന; 2.5 ലക്ഷം രൂപയുടെ കള്ളനോട്ടുമായി കാസർഗോഡ് സ്വദേശികളടക്കം 4 പേർ മംഗ്ളൂരുവില്‍ അറസ്റ്റിൽ

കാസര്‍കോട്: ചെര്‍ക്കളയിലെ പ്രിന്റിംഗ് പ്രസില്‍ അച്ചടിച്ച 2,13,500 രൂപയുടെ 500 രൂപ കള്ളനോട്ടുകളുമായി നാലു പേര്‍ മംഗ്‌ളൂരുവില്‍ അറസ്റ്റില്‍. ചെര്‍ക്കളയിലെ ശ്രീലിപി പ്രിന്റിംഗ് പ്രസ് ഉടമ കരിച്ചേരി പെരളത്തെ വി. പ്രിയേഷ് (38), മുളിയാര്‍, മല്ലം, കല്ലുകണ്ടത്തെ വിനോദ് കുമാര്‍ (33), പെരിയ, കുണിയ, ഷിഫ മന്‍സിലില്‍ അബ്ദുല്‍ ഖാദര്‍ (58), കര്‍ണ്ണാടക, പുത്തൂര്‍...

ബേക്കൂർ സ്കൂളിന് സമീപം വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി; ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്തു

കുമ്പള. ഉപ്പള ബേക്കൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപം വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ പകർത്തുകയായിരുന്ന മാധ്യമപ്രവർത്തകനെ ഒരു കൂട്ടം വിദ്യാർഥികളും അവരെ സഹായികളായെത്തിയ ഏതാനും ഗുണ്ടകളും കയ്യേറ്റം ചെയ്തു. ജനം ടി.വി റിപ്പോർട്ടറും കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ല ജോയിന്റ് സെക്രട്ടറിയുമായ ധനരാജിനെയാണ് കയ്യേറ്റം ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.ജോലിയുടെ ഭാഗമായി...

വജ്രായുധം ഇറക്കി ജിയോ; തകര്‍പ്പന്‍ അണ്‍ലിമിറ്റ‍ഡ് പ്ലാന്‍ അവതരിപ്പിച്ചു, മെച്ചം അനവധി

മുംബൈ: താരിഫ് നിരക്ക് വര്‍ധനവുകളിലെ വിമര്‍ശനം തുടരുന്നതിനിടെ തകര്‍പ്പന്‍ പ്രീപെയ്‌ഡ് റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോയുടെ നീക്കം. 198 രൂപയ്ക്ക് 14 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് 5ജിയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത് എന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനൊപ്പം മറ്റൊരു ആനുകൂല്യവും ഈ റീച്ചാര്‍ജ് പ്ലാനില്‍ ലഭിക്കും. പിണങ്ങിയവരെ തിരിച്ചുകൊണ്ടുവരാന്‍ വജ്രായുധം ഇറക്കിയിരിക്കുകയാണ്...

കേരളം ഇനി ഒരു ബ്രാൻഡ്, ആദ്യ പ്രൊഡക്ട് ഓഫ് കേരള ഉത്പന്നം നാളെ പുറത്തിറക്കും; സന്തോഷം പങ്കുവെച്ച് മന്ത്രി

കൊച്ചി: ഏറ്റവും മികച്ച ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന നാടെന്ന നിലയിൽ കേരളത്തിനെ ഒരു ബ്രാൻഡായി ലേബൽ ചെയ്യുന്ന സംസ്ഥാന വ്യവസായവകുപ്പിന്‍റെ ശ്രമങ്ങൾ വിജയതീരത്തേക്ക് അടുക്കുകയാണെന്ന് മന്ത്രി പി രാജീവ്. ആദ്യ കേരള ബ്രാൻഡ് ലൈസൻസ് നാളെ കൈമാറും. നാളെ ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരത്തുവച്ച് നടക്കുന്ന ചടങ്ങിലാണ് ലൈസൻസ് കൈമാറുക. ഉത്തരവാദിത്ത വ്യവസായമെന്ന സംസ്ഥാന...

അച്ചടിച്ച കടലാസിൽ ഭക്ഷണ സാധനങ്ങൾ പൊതിഞ്ഞു നൽകിയാൽ കഴിക്കരുതെന്ന് മുന്നറിയിപ്പ്

കടകളില്‍ നിന്ന് അച്ചടിച്ച കടലാസില്‍ ഭക്ഷണ സാധനങ്ങള്‍ പൊതിഞ്ഞു നല്‍കിയാല്‍ കഴിക്കരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഭക്ഷ്യ സുരക്ഷ വകുപ്പ്. അച്ചടിച്ച കടലാസുകളില്‍ പൊതിഞ്ഞ് നല്‍കുന്ന ഭക്ഷണ സാധനങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതിനാലാണ് മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള ചെറിയ കടകളിലാണ് സാധാരണയായി അച്ചടിച്ച പേപ്പറില്‍ പൊതിഞ്ഞ് ആഹാര സാധനങ്ങള്‍...

യുവരാജ് സിങ്ങിന്റെ ജീവിതം സിനിമയാകുന്നു; ഔദ്യോഗിക പ്രഖ്യാപനമായി

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ ജീവിതം സിനിമയാകുന്നു. ടി സീരീസാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യുവരാജിന്റെ ലോകകപ്പ് പ്രകടനങ്ങളും ക്യാൻസർ അതിജീവനവുമെല്ലാം സിനിമയുടെ ഉള്ളടക്കമാകും. സിനിമയിലെ നായകനെക്കുറിച്ചുള്ള വിവരം പുറത്തുവന്നിട്ടില്ല. സച്ചിൻ തെണ്ടുൽക്കറുടെ ജീവിതം ആസ്പദമാക്കിയുള്ള ‘സച്ചിൻ: എ ബില്ല്യൺ ഡീംസ്’ സംവിധാനം ചെയ്ത രവി ഭാഗചാന്ദ്കയാണ് ടി സീരീസിന് വേണ്ടി...

ഐപിഎല്ലില്‍ നിന്നുള്ള ബിസിസിഐയുടെ ലാഭത്തില്‍ റെക്കോര്‍ഡ് വര്‍ധന; ആകെ വരുമാനത്തിലും കുതിപ്പ്

മുംബൈ: തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023ലെ ഐപിഎല്ലില്‍ നിന്നുള്ള ബിസിസിഐയുടെ ലാഭത്തില്‍ 113 ശതമാനം വര്‍ധന. 2022ലെ ഐപിഎല്ലില്‍ നിന്ന് 2367 കോടി രൂപ ലാഭം നേടിയപ്പോള്‍ 2023ല്‍ ഇത് 5120 കോടിയായി ഉയര്‍ന്നുവെന്ന് ബിസിസിഐ വാര്‍ഷിക റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ഇക്കോണമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഐപിഎല്ലില്‍ നിന്നുള്ള ആകെ വരുമാനത്തിലും തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 78...
- Advertisement -spot_img

Latest News

രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ആരോപണങ്ങൾക്ക് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ് പാർട്ടി.
- Advertisement -spot_img