Friday, February 27, 2026

Latest news

പ്രതീക്ഷയിലേക്ക് പിടിച്ചു കയറി; ഹെലികോപ്റ്ററില്‍ തൂങ്ങിക്കിടന്നു, അവസാന നിമിഷം മരണം തട്ടിയെടുത്തു; ദാരുണാന്ത്യം, നെഞ്ചുലയ്ക്കും ഈ വീഡിയോ

റാഞ്ചി: ഝാര്‍ഖണ്ഡിലെ റോപ്പ് വേയില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് കുടുങ്ങിക്കിടന്നവരെ രക്ഷിക്കുന്നതിനിടെ വീണ്ടും അപകടം. എയര്‍ ലിഫ്റ്റ് ചെയ്തയാള്‍ ഹെലികോപ്റ്ററില്‍ നിന്ന് താഴെവീണു മരിച്ചു. അപകടത്തില്‍ നിന്ന് പ്രതീക്ഷയിലേക്ക് പിടിച്ചു കയറിയെങ്കിലും വിധി അപ്രതീക്ഷിത നീക്കത്തിലൂടെ ആ ജീവന്‍ കവര്‍ന്നെടുത്തു. എയര്‍ ലിഫ്റ്റ് ചെയ്യുന്നതിനിടെ, ആള്‍ താഴേക്ക് പതിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. രക്ഷപ്പെടുത്താന്‍...

ഇത് പുതിയ ട്രെൻഡ്; ഫുൾജാർ സോഡയ്ക്ക് ശേഷം ട്രെൻഡ് ആയി ട്യൂബ് സോഡ….(വീഡിയോ)

റംസാൻ ആവുമ്പോൾ രാത്രികാല കച്ചവടം പൊടിപൊടിക്കുന്നത് സർവസാധാരണമാണ്. ആ സമയങ്ങളിൽ വൈറൈറ്റി ഭക്ഷണങ്ങളുടെ കടന്നുവരവും നമ്മൾ കാണാറുണ്ട്. മുൻവർഷങ്ങളിലെ താരത്തെ ഓർമയില്ലേ. ഫുൾജാർ സോഡ. ആളുകൾക്കിടയിൽ താരമായിരുന്നു ഫുൾജാർ. കൂടാതെ കുടുക്ക സോഡ, കുലുക്കി സർബത്ത് തുടങ്ങിയ വേറെയും ഇഷ്ടപാനീയങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ രംഗത്തെത്തിയിരുന്നു. എന്നാൽ ഇത്തവണത്തെ താരം ട്യൂബ് സോഡയാണ്. ടേസ്റ്റിൽ മാത്രമല്ല രൂപത്തിലും...

സ്വര്‍ണം നേടാന്‍ അവസരമൊരുക്കി ബിഗ് ടിക്കറ്റ്; നിങ്ങളെ കാത്തരിക്കുന്നത് ആകര്‍ഷകമായ സമ്മാനങ്ങള്‍

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. ബിഗ് ഗോള്‍ഡ് ഗിവ് എവേയിലൂടെ പത്ത് ഭാഗ്യശാലികള്‍ക്ക്   100 ഗ്രാം 24 കാരറ്റ് സ്വര്‍ണം സമ്മാനമായി നല്‍കുന്നു. നിങ്ങള്‍ ഇതുവരെ ബിഗ് ടിക്കറ്റ് വാങ്ങിയില്ലേ സ്വര്‍ണം നേടാനുള്ള ഈ അവസരം പാഴാക്കാതിരിക്കൂ. ഒരു പക്ഷേ ഈ സമ്മാനം ലഭിക്കുന്ന 10 ഭാഗ്യശാലികളിലൊരാള്‍ നിങ്ങളാകാം. ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ...

വീട്ടുകാര്‍ മുറ്റത്ത് നിൽക്കെ വീട്ടിനുള്ളില്‍ മോഷണം; 33 പവന്‍ സ്വര്‍ണം കവര്‍ന്നു

കാസര്‍കോട്: വീട്ടുകാരെല്ലാം മുറ്റത്ത് നിൽക്കെ വീട്ടിനുള്ളില്‍ മോഷണം (Theft). കാസര്‍കോട് മീപ്പുഗിരിയിലെ ലോകേഷിന്‍റെ വീട്ടില്‍ നിന്നാണ് 33 പവന്‍ സ്വര്‍ണ്ണാഭരണങ്ങൾ മോഷണം പോയത്. ഉദയഗിരി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ കാഴ്ച വരവ് കാണാനായി വീട്ടുകാരെല്ലാം ഗേറ്റിന് സമീപത്തേക്ക് വന്ന സമയത്താണ് മോഷണം നടന്നത്. മീപ്പുഗിരിയിലെ കെ ലോകേഷിന്‍റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച 33 പവന്‍...

റോഡപകടങ്ങളില്‍പ്പെടുന്നവരെ രക്ഷിച്ചാല്‍ 5000 രൂപ; പദ്ധതി കേരളത്തിലും നടപ്പിലാകും

തിരുവനന്തപുരം: റോഡപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കും. കേന്ദ്ര റോഡ് ഹൈവേ ഗതാഗത മന്ത്രാലയം കഴിഞ്ഞ ഒക്ടോബറിലാണ് പദ്ധതി ആരംഭിച്ചത്. റോഡപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക, നിയമനൂലാമാലകളില്‍ നിന്ന് രക്ഷകരെ ഒഴിവാക്കുക, അവര്‍ക്ക് അംഗീകാരവും പാരിതോഷികവും നല്‍കുക എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ്...

സ്ഥലംമാറ്റം വേണമെങ്കില്‍ ഭാര്യയെ ഒരു രാത്രി കൂടെ വിടണമെന്ന് മേലുദ്യോഗസ്ഥന്‍; യുവാവ് തീകൊളുത്തി മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം കാരണം വൈദ്യുതിവകുപ്പിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. സ്ഥലംമാറ്റം വേണമെങ്കില്‍ ‘ഭാര്യയെ ഒരു രാത്രി അയക്കണമെന്ന്’ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. ലഖിംപൂരിലെ ജൂനിയര്‍ എഞ്ചിനീയറുടെ ഓഫീസിന് പുറത്താണ് 45 കാരനായ ഗോകുല്‍ പ്രസാദ് ഡീസല്‍ ഒഴിച്ച് സ്വയം തീകൊളുത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചു. ജൂനിയര്‍...

പ്രതിദിന കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് സർക്കാർ അവസാനിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ പ്രതിദിന കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് സർക്കാർ അവസാനിപ്പിച്ചു. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് മുതൽ രണ്ടുവർത്തിലേറെയായി സർക്കാർ തുടർന്നുവന്നിരുന്ന പതിവാണ് നിർത്തിവെച്ചിരിക്കുന്നത്. പുതിയ കേസുകൾ, സാമ്പിൾ പരിശോധിച്ചത്, രോഗമുക്തി നേടിയവർ, ചികിത്സയിൽ കഴിയുന്നവർ, കോവിഡ് മരണം, ഇതുവരെ മരിച്ചവരുടെ എണ്ണം, ജില്ല തിരിച്ചുള്ള കണക്ക് തുടങ്ങിയ വിവരങ്ങളാണ്...

ശ്രീരാമൻ ജനിച്ചിരുന്നില്ലെങ്കിൽ ബി.ജെ.പി എന്ത് ചെയ്യുമായിരുന്നു? – ഉദ്ദവ് താക്കറെ

മുംബൈ: ഹിന്ദുത്വവികാരം ഉയർത്തുന്നത് ചൂണ്ടിക്കാട്ടി ബി.ജെ.പിക്കെതിരെ ആക്രമണം തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഹിന്ദുത്വയുടെ കുത്തകാവകാശം ബി.ജെ.പിക്കില്ല. ശ്രീരാമൻ ജനിച്ചിരുന്നില്ലെങ്കിൽ ബി.ജെ.പി എന്ത് ചെയ്യുമായിരുന്നുവെന്നും താക്കറെ പരിഹസിച്ചു. ബി.ജെ.പിയെപ്പോലെയല്ല ശിവസേന. സേന എപ്പോഴും കാവിയിലും ഹിന്ദുത്വയിലും അടിയുറച്ച പാർട്ടിയാണ്. എന്നാൽ, ഭാരതീയ ജനസംഘം, ജനസംഘം എന്നൊക്കെയുള്ള പല പേരുകളിൽ പല പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചവരാണ് ബി.ജെ.പി-കോലാപൂർ...

കുവൈറ്റിനു പിന്നാലെ ‘ബീസ്റ്റി’ന് പ്രദര്‍ശന വിലക്കുമായി ഖത്തര്‍

വിജയ്‍യുടെ (Vijay) ഈ വാരം തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രം ബീസ്റ്റിന് (Beast) വിലക്ക് ഏര്‍പ്പെടുത്തി ഖത്തര്‍. നേരത്തെ കുവൈറ്റും ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ചിത്രം മുസ്‍ലിങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുന്നുവെന്നും പാകിസ്ഥാനെതിരെ ചില സംഭാഷണങ്ങള്‍ ഉണ്ടെന്നും ആരോപിച്ചായിരുന്നു കുവൈറ്റ് അധികൃതര്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഖത്തറിലെ വിലക്കിന്‍റെ കാരണം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ട്രെയ്‍ലര്‍ പുറത്തെത്തിയതിനു പിന്നാലെ...

പെണ്‍കുട്ടികള്‍ക്ക് അരപ്പാവാട, ആണ്‍കുട്ടികള്‍ക്ക് ട്രൗസര്‍; ലക്ഷദ്വീപില്‍ സ്കൂള്‍ യൂണിഫോമില്‍ മാറ്റം വരുത്താനൊരുങ്ങി ദ്വീപ് ഭരണകൂടം

കവരത്തി: ലക്ഷദ്വീപിലെ സ്കൂള്‍ യൂണിഫോമില്‍ മാറ്റം വരുത്താനൊരുങ്ങി ദ്വീപ് ഭരണകൂടം. അടുത്ത അധ്യയന വർഷത്തേക്കുള്ള യൂണിഫോമിന് വിദ്യാഭ്യാസ ഡയറക്ടർ ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ നിന്നാണ് യൂണിഫോം മാറ്റം പുറത്തുവന്നത്. പെണ്‍കുട്ടികള്‍ക്ക് അരപ്പാവാടയും ആണ്‍കുട്ടികള്‍ക്ക് ട്രൗസറുമാണ് പുതിയ വേഷം. പ്രീ സ്‌കൂള്‍ മുതല്‍ അഞ്ചാം ക്ലാസ് വരെ ആണ്‍കുട്ടികള്‍ക്ക് ഹാഫ് പാന്‍റ്സ്, ഹാഫ് കൈയ്യുള്ള ഷര്‍ട്ട്. ആറു മുതല്‍...
- Advertisement -spot_img

Latest News

സിംബാബ്‌വേയെ 72 റൺസിന് കീഴടക്കി ഇന്ത്യ; വിൻഡീസ് കടമ്പയും കടന്നാൽ സെമിയിലെത്താം

ചെന്നൈ: സിംബാബ്​‍വെക്കെതിരെ നേടിയ 72 റൺസിന്റെ പടുകൂറ്റൻ വിജയത്തോടെ സെമി സാധ്യതകൾ സജീവമാക്കി ഇന്ത്യ. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഉയർത്തിയ 256 റൺസ് പിന്തുടർന്ന സിംബാബ്​‍വെയുടെ...
- Advertisement -spot_img