Friday, February 27, 2026

Latest news

കാലാവധി കഴിഞ്ഞ പാസ്പോർട്ടിൽ വിസ പതിപ്പിച്ചവർ ജി.ഡി.ആർ.എഫ്.എയുടെ അനുമതി തേടണം

ദുബൈ: കാലാവധി കഴിഞ്ഞ പാസ്പോർട്ടിൽ താമസ വിസ പതിപ്പിച്ചവർ യു.എ.ഇയിലേക്കുള്ള യാത്രക്ക് മുമ്പ് ജി.ഡി.ആർഎഫ്.എയുടെ അനുമതി തേടണമെന്ന് അധികൃതർ അറിയിച്ചു. യു.എ.ഇയിൽ പാസ്പോർട്ടുകളിൽ താമസ വിസ പതിപ്പിക്കുന്നത് ഒഴിവാക്കിയതിന്‍റെ ഭാഗമായാണ് നടപടിയെന്ന് കരുതുന്നു. എയർ ഇന്ത്യ എക്സ്പ്രസാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ പാസ്പോർട്ട് പുതുക്കിയാലും വിസ പുതിയ പാസ്പോർട്ടിലേക്ക് മാറ്റാറില്ല. വിസ പഴയ പാസ്പോർട്ടിൽ...

“എന്നാ പിന്നെ ഞങ്ങളും….മാസ്സ് അല്ലേ!!!!?” ചാമ്പിക്കോ ട്രെൻഡിനൊപ്പം കൊച്ചി മെട്രോ – വീഡിയോ വൈറല്‍

ട്രെൻഡിനൊപ്പം പോകുക, അതാണല്ലോ ഇന്ന് എല്ലാവരും ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളിൽ മുഴുവൻ ഇപ്പോൾ ട്രെൻഡ് ചാമ്പിക്കോ ആണ്. അമൽ നീരദിന്റെ ഭീഷ്മപർവത്തിലെ മൈക്കിളപ്പന്റെയും കുടുംബത്തിന്റെയും ഫോട്ടോഷൂട്ട് ആണ് ഈ ട്രെൻഡിന് തുടക്കമിട്ടത്. അതനുകരിച്ചുള്ള വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. കൊച്ചി മെട്രോയും ചാമ്പിക്കോ ട്രെൻഡിനൊപ്പം ചേർന്നിരിക്കുകയാണ്. "എന്നാ പിന്നെ ഞങ്ങളും....മാസ്സ് അല്ലേ!!!!?" എന്ന...

ലഹരി കേസുകളിൽ അകത്തായവർ സൂക്ഷിക്കണം,​ നിങ്ങളുടെ വിരലടയാളം ഉൾപ്പെടെ സകല വിവരവും എക്സൈസിന്റെ ഡേറ്റാ ബാങ്കിലുണ്ട്; ഒറ്റ ക്ലിക്കിൽ പണി വരും

​​തിരുവനന്തപുരം: എക്സൈസുകാർക്ക് സ്ഥിരം കുറ്റവാളികളുടെ പൂർണവിവരം ഇനി ഒറ്റക്ളിക്കിൽ കമ്പ്യൂട്ടറിൽ അറിയാം. പ്രതികളുടെ ചിത്രം, വിരലടയാളം, ഉൾപ്പെട്ടിരിക്കുന്ന കേസുകൾ, ശിക്ഷ തുടങ്ങി എല്ലാവിവരങ്ങളും അടങ്ങിയ ഡാറ്റാബേസാണ് തയ്യാറാക്കുന്നത്. കമ്മിഷണർ അനന്തകൃഷ്‌ണന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ജില്ലാ ആസ്ഥാനങ്ങളിലും എക്സൈസ് കമ്മിഷണറേറ്റിലുമാണ് എക്സൈസ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ സഹായത്തോടെ ആദ്യം നടപ്പാക്കുന്നത്. ഉദ്യോഗസ്ഥന്റെ കമ്പ്യൂട്ടറിൽ വിവരങ്ങൾ ലഭ്യമാകുന്നതോടെ അന്വേഷണവും വേഗത്തിലാകും....

വരന്റെ നേർക്ക് മാല വലിച്ചെറിഞ്ഞ് വധു; കൈചൂണ്ടി ആക്രോശം; വേദിവിട്ടിറങ്ങി; വിഡിയോ

വിവാഹത്തിന് വധൂവരന്മാരുടെ സമ്മതം പരിഗണിക്കാതെ തീരുമാനമെടുത്താലുള്ള സ്ഥിതി എന്താകും. അതിന് ഒരു ഉദാഹരണമാണ് ഇപ്പോള്‍ വൈറലാകുന്ന ഒരു വിഡിയോ. ജയ്മാല ചടങ്ങിന് തൊട്ട് മുമ്പ് വിവാഹവേദിയിൽ വെച്ച് വിവാഹം വേണ്ട എന്ന് പറയുകയാണ് വധു. വിവാഹ ചടങ്ങുകൾ തുടങ്ങുമ്പോൾ തന്നെ വധുവിന്റെ മുഖത്ത് സന്തോഷമില്ല. മാത്രമല്ല് രോഷം പ്രകടവുമാണ്. വധുവും വരനും സ്റ്റേജിലെത്തി വരണമാല്യം കൈമറാനൊരുങ്ങുന്നു....

പാർട്ടി കോൺഗ്രസ് അജണ്ടയിൽ സിൽവർലൈൻ ഇല്ല, വരാത്ത ട്രെയിനിന് എങ്ങനെ പച്ചക്കൊടി കാട്ടുമെന്നും യെച്ചൂരി

ദില്ലി: സിപിഎം പാർട്ടി കോൺഗ്രസിന്‍റെ അജണ്ടയിൽ സിൽവർ ലൈൻ പദ്ധതിയുണ്ടായിരുന്നില്ലെന്നും പദ്ധതിക്ക് പാർട്ടി കോൺഗ്രസ് പച്ചക്കൊടി കാട്ടിയിട്ടില്ലെന്നും സിപിഎം സംസ്ഥാനസെക്രട്ടറി സീതാറാം യെച്ചൂരി. വരാത്ത ട്രെയിനിന് എങ്ങനെ പച്ചക്കൊടി കാട്ടും എന്നാണ് യെച്ചൂരി ചോദിച്ചത്. പാർട്ടി കോൺഗ്രസിന്‍റെ അജണ്ടയിലുണ്ടായിരുന്നില്ല സിൽവർ ലൈൻ എന്ന വാദമാണ് യെച്ചൂരി ഉന്നയിക്കുന്നത്. അതിനാൽത്തന്നെ ചർച്ച ചെയ്യേണ്ട ആവശ്യം അവിടെ ഉണ്ടായിരുന്നില്ലെന്നും...

‘അയ്യോ, ഞങ്ങളെ നിലത്തിറക്കണേ…’ ലാന്റ് ചെയ്യാനാവാതെ വലഞ്ഞ വിമാനത്തില്‍ നാടകീയ രംഗങ്ങള്‍!

കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന്, നിശ്ചയിച്ച വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിച്ച് നാലു തവണ പരാജയപ്പെട്ട വിമാനത്തിനുള്ളില്‍ നാടകീയ രംഗങ്ങള്‍. ലാന്റ് ചെയ്യാന്‍ കഴിയാതെ കൊടുങ്കാറ്റിലും മഴയിലും ഇടിമിന്നലിലും പെട്ട് ആകാശത്തുതന്നെ നിലയുറപ്പിച്ച വിമാനത്തിലെ യാത്രക്കാരന്‍ 'ഞങ്ങളെ പുറത്തേക്കിറക്കണേ' എന്നു പറഞ്ഞ് വിലപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സോഷ്യല്‍ മീഡിയയില്‍ പിന്നീട് വൈറലായി മാറിയ ക്ലിപ്പില്‍ പുറത്തിറക്കണമെന്ന് ആവശ്യപ്പെടുന്ന...

നാപ്ടോൾ പരസ്യം സംപ്രേക്ഷണം ചെയ്യരുത്; ടെലിവിഷൻ ചാനലുകളോട് കേന്ദ്രസർക്കാർ

ന്യൂഡൽഹി: നാപ്ടോൾ ഷോപ്പിംഗ് ഓൺലൈനിന്റെയും സെൻസോഡൈൻ ടൂത്ത് പേസ്റ്റിന്റെയും പരസ്യങ്ങൾ പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ടെലിവിഷൻ ചാനലുകളോട് ആവശ്യപ്പെട്ടു. കേന്ദ്ര കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയും ഫെബ്രുവരിയിൽ ഈ രണ്ട് പരസ്യങ്ങളും പിൻവലിക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഉത്തരവ് പ്രകാരം, സെൻസോഡൈൻ പരസ്യത്തിൽ രാജ്യത്തിന് പുറത്ത് പരിശീലനം നടത്തുന്ന ഡോക്ടർ പ്രത്യക്ഷപ്പെട്ടുവെന്നാണ് സിസിപിഎ കണ്ടെത്തിയത്....

അധ്യാപിക പോക്കറ്റിൽ കൊണ്ടുനടക്കുന്നത് നല്ല നാടൻ തോക്ക്; രഹസ്യ വിവരത്തെ തുടർന്ന് പോലീസ് എത്തിയതും അറസ്റ്റ്; വീഡിയോ വൈറലാകുന്നു

ലക്നൗ: ഉത്തർപ്രദേശിലെ മെയിൻപുരിയിൽ നാടൻതോക്ക് കൈവശം വെച്ച അധ്യാപികയെ അറസ്റ്റ് ചെയ്തു. ഫിറോസാബാദിലെ സ്കൂളിൽ ജോലി ചെയ്യുന്ന കരിഷ്മ സിംഗ് യാദവ് ആണ് അറസ്റ്റിലായത്. പോലീസ് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധനയും അറസ്റ്റും. അധ്യാപകയിൽ നിന്നും തോക്ക് പിടിച്ചെടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധഘ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു വനിതാ കോൺസ്റ്റബിൾ അധ്യാപികയെ പരിശോധിക്കുന്നതും അവരുടെ ജീൻസിന്റെ പോക്കറ്റിൽ...

പൊള്ളും വില; യുപിയിൽ ചെറുനാരങ്ങ മോഷണം സജീവമാകുന്നു

ലക്‌നൗ: ചെറുനാരങ്ങയ്‌ക്ക്‌ വില കുതിച്ചുയർന്നതോടെ ഉത്തർപ്രദേശിൽ നാരങ്ങാ മോഷണം സജീവമാകുന്നു. 100 കിലോയിലേറെ നാരങ്ങയാണ് ഇതുവരെ യുപിയിൽ മോഷണം പോയത്. ഷാജഹാന്‍പുരിലും ബറെയ്‌ലിയിലും ആണ് ഇത്രയധികം കിലോ നാരങ്ങയുടെ മോഷണം നടന്നത്. ഷാജഹാൻപൂരിലെ ബജാരിയ പച്ചക്കറി മാർക്കറ്റിൽനിന്ന് 60 കിലോയോളം നാരങ്ങയും 40 കിലോ ഉള്ളിയും 38 കിലോ വെളുത്തുള്ളിയും മോഷണം പോയി. കൂടാതെ ദെലാപീര്‍ പച്ചക്കറി മാര്‍ക്കറ്റിൽനിന്ന് 50 കിലോ നാരങ്ങയാണ് കള്ളൻമാർ മോഷ്‌ടിച്ചത്. നാരങ്ങാ മോഷണം നിലവിൽ സജീവമായതോടെ പോലീസ്...

ഡ്യുവല്‍ ക്യാമറ, 5000എംഎഎച്ച് ബാറ്ററി; വിലക്കുറവിലും അമ്പരപ്പിച്ച് നോക്കിയ, 8000 ത്തിൽ താഴെ പോക്കറ്റിലാക്കാം

വില കുറഞ്ഞ ഒരു സ്മാര്‍ട്ട്ഫോണിനായി തിരയുകയാണെങ്കില്‍, നോക്കിയ സി20 പ്ലസ് ഒരു നല്ല ഓപ്ഷനായിരിക്കും. കഴിഞ്ഞ വര്‍ഷം ആരംഭിച്ച സി20 പ്ലസ് നിലവില്‍ അതിന്റെ ഏറ്റവും കുറഞ്ഞ വിലയിലാണ് വില്‍ക്കുന്നത്. ഈ നോക്കിയ ഫോണിന് വലിയ ഡിസ്പ്ലേയും ആകര്‍ഷകമായ ഡിസൈനും ഒരു ദിവസത്തില്‍ കൂടുതല്‍ എളുപ്പത്തില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററിയുമുണ്ട്. അടിസ്ഥാനപരമായി, ഈ ഫോണ്‍ ലൈറ്റ്...
- Advertisement -spot_img

Latest News

സിംബാബ്‌വേയെ 72 റൺസിന് കീഴടക്കി ഇന്ത്യ; വിൻഡീസ് കടമ്പയും കടന്നാൽ സെമിയിലെത്താം

ചെന്നൈ: സിംബാബ്​‍വെക്കെതിരെ നേടിയ 72 റൺസിന്റെ പടുകൂറ്റൻ വിജയത്തോടെ സെമി സാധ്യതകൾ സജീവമാക്കി ഇന്ത്യ. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഉയർത്തിയ 256 റൺസ് പിന്തുടർന്ന സിംബാബ്​‍വെയുടെ...
- Advertisement -spot_img