Thursday, February 26, 2026

Latest news

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ട്രോളുകള്‍ക്ക് പിന്നാലെ നിഷ പുരുഷോത്തമനെതിരെ സൈബര്‍ അറ്റാക്ക്: രാഹുല്‍ മാങ്കൂട്ടത്തില്‍

കോഴിക്കോട്: മാധ്യമപ്രവര്‍ത്തക നിഷ പുരുഷോത്തമന് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളെ തുടര്‍ന്നുള്ള ട്രോളുകളാണ് നിഷയ്ക്ക് നേരെയുള്ള സൈബര്‍ ആക്രണങ്ങളില്‍ കാലാശിച്ചതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ‘റോഡ് മുറിച്ചു കടന്ന മാധ്യമപ്രവര്‍ത്തക നിഷാ പുരുഷോത്തമനെ വാനിടിച്ച് തെറിപ്പിച്ച ശേഷം കെ.എസ്.ആര്‍.ടി.സി...

വാട്ട്‌സ്ആപ്പ്‌ പേയ്‌മെന്റ് കൂടുതല്‍ പേരിലേക്ക്; ഉപയോക്താക്കളുടെ എണ്ണം പത്തുകോടിയാക്കാന്‍ അനുമതി

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാട് സംവിധാനം വിപുലീകരിക്കാന്‍ പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്ട്‌സ്ആപ്പിന് അനുമതി. യുപിഐ സംവിധാനത്തില്‍ ആറു കോടി ഉപയോക്താക്കളെ കൂടി ഉള്‍പ്പെടുത്താന്‍ വാട്ട്‌സ്ആപ്പിന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ അനുമതി നല്‍കി. ഇതോടെ വാട്ട്‌സ്ആപ്പിന്റെ ഡിജിറ്റല്‍ സേവനം ലഭിക്കുന്ന ഉപയോക്താക്കളുടെ എണ്ണം 10 കോടിയായി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് വാട്ട്‌സ്ആപ്പിന് 40 കോടി ഉപയോക്താക്കളാണ് ഉള്ളത്....

സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താന്‍ രണ്ടുവഴി; ദൗത്യസംഘം ശുപാര്‍ശ സമര്‍പ്പിച്ചു

ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയർത്തുന്നത് രണ്ടുവിധത്തിൽ നടപ്പാക്കാമെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച ദൗത്യസംഘം ശുപാർശചെയ്തു. നിയമം ആദ്യം വിജ്ഞാപനംചെയ്യുക, തുടർന്ന് രണ്ടുവർഷത്തിനുശേഷം പ്രാബല്യത്തിൽ വരുത്തുക എന്നതാണ് ഒന്നാമത്തെ മാർഗം. വിവാഹപ്രായം ഓരോ വർഷവും ഓരോവയസ്സുകൂട്ടി വിജ്ഞാപനംചെയ്ത് മൂന്നുവർഷത്തിനുള്ളിൽ പരിധി 21 ആക്കുകയാണ് രണ്ടാമത്തെ വഴി. നിയമത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുകയും സമൂഹത്തിന്റെ സ്വീകാര്യത ഉറപ്പാക്കുകയും വേണമെന്ന്...

സ്ത്രീകള്‍ തമ്മിലുള്ള വിവാഹം അംഗീകരിക്കാതെ കോടതി

അലഹബാദ്: സ്വവര്‍ഗാനുരാഗികളായ സ്ത്രീകളുടെ വിവാഹം അംഗീകരിക്കണമെന്ന ആവശ്യം തള്ളി അലഹബാദ് ഹൈക്കോടതി. ഹിന്ദു വിവാഹ നിയമത്തിന് എതിരല്ലെന്നും വിവാഹം അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള രണ്ട് സ്ത്രീകളുടെ അപേക്ഷയാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്. 22 ഉം 23 ഉം വയസ്സുള്ള യുവതികളുടെ വിവാഹമാണ് കോടതി അംഗീകരിക്കാന്‍ തയ്യാറാവാതിരുന്നത്. സ്വവര്‍ഗ വിവാഹം ഇന്ത്യന്‍ സംസ്‌കാരത്തിനും ഇന്ത്യന്‍ മതങ്ങള്‍ക്കും എതിരാണെന്നും ഇന്ത്യന്‍ നിയമങ്ങള്‍...

പാലക്കാട് കോട്ടായിയിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു; കുടുംബ വഴക്കെന്ന് പൊലീസ്

പാലക്കാട്: കോട്ടായിയിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു .ചൂലന്നൂർ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവർക്കാണ് പരിക്കേറ്റത്. മണി, സുശീല, ഇന്ദ്രജിത്ത് എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്.പ്രതിയും ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്. ഇയാൾക്ക് വേണ്ടി പൊലീസ്...

ഒരിക്കലും തെളിയിക്കപ്പെടാതെ പോകുമായിരുന്ന ഒരു ക്രൂര കൊലപാതകത്തിലെ പ്രതികളെ കണ്ടെത്താൻ സഹായിച്ചത് ഹിന്ദിയിലെ ഫോൺകോൾ, ഒപ്പം കുടുംബ പശ്ചാത്തലവും

തിരുവനന്തപുരം: ഏറെ വെല്ലുവിളികൾ നിറഞ്ഞ ശ്യാമൾ മണ്ഡൽ കൊലപാതക കേസിൽ വഴിത്തിരിവായത് അന്ന് തിരുവനന്തപുരം സി​റ്റി പൊലീസ് കമ്മിഷണറായിരുന്ന മനോജ് എബ്രഹാം കാട്ടിയ ജാഗ്രതയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഫോർട്ട് സ്​റ്റേഷനിലെ സി.ഐയായിരുന്ന ടി.ആർ.രാജ്‌മോഹനും സംഘവുമാണ് കേസന്വേഷിച്ചത്. ആദ്യഘട്ടത്തിൽ ഒരു തെളിവുമില്ലായിരുന്നു. ഏറെ പണിപ്പെട്ട് ഫോൺ രേഖകളും ശ്യാമളിന്റെ കുടുംബ പശ്ചാത്തലവും അന്വേഷിച്ചാണ് കൊലയാളിയിലേക്കെത്തിയത്. സി.ബി.ഐയും...

‘കച്ചാബദാം’ പോലൊരു റമദാൻ ഗാനം- വൈറൽ വീഡിയോ

ഗാനം പുറത്തിറങ്ങി മാസങ്ങൾ പിന്നിട്ടിട്ടും ബംഗാളി വൈറൽ ഗാനം കച്ചാബദാം തരംഗമായി തുടരുകയാണ്. ആരാധകർക്ക് ഇപ്പോഴും കുറവൊന്നുമില്ലെന്നാണ് സമൂഹമാധ്യമങ്ങളുടെ വിലയിരുത്തൽ. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇപ്പോഴും കച്ചാബദാം പല രൂപത്തിലും ഭാവത്തിലും വൈറലാണ്. ഇന്ത്യക്കാർ മാത്രമല്ല, വിദേശികളടക്കം കച്ചാബദാമിന് ചുവടുവെക്കുന്ന വീഡിയോ പുറത്തുവരുന്നുണ്ട്. പാകിസ്താനിലാണ് കച്ചാബദാമിന്‍റെ 'പുതിയ വേർഷൻ' ഇറങ്ങിയിരിക്കുന്നത്. റമദാൻ വ്രതം നോൽക്കുന്നതിനെ കുറിച്ച് പറയുന്ന...

മരിച്ചെന്ന് കരുതി; ഭാര്യ വീണ്ടും വിവാഹിതയായി; 12 വർഷത്തിന് ശേഷം തിരികെ

2009ൽ ബിഹാറിൽ നിന്നും കാണാതായ 23കാരൻ 12 വർഷങ്ങൾക്ക് ശേഷം പാക്കിസ്ഥാൻ ജയിലിൽ നിന്നും തിരിച്ചെത്തി. ഇയാൾ മരിച്ചെന്ന് കരുതിയ വീട്ടുകാർക്ക് തിരിച്ചുവരവ് വലിയ അദ്ഭുതമായി. ബക്സർ ജില്ലയിലെ ഛവി മുസാഹർ എന്ന യുവാവാണ് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയത്. 2007ൽ ഇയാൾ വിവാഹം കഴിച്ചിരുന്നു. ഭർത്താവ് മരിച്ചെന്ന് കരുതി ഭാര്യ രണ്ടാമതും വിവാഹം കഴിക്കുകയും...

ഒരുതരി സ്വര്‍ണ്ണമില്ല: മഹറായി വിശുദ്ധ ഖുര്‍ആന്റെ കോപ്പി; മകന്റെയും മകളുടെയും നിക്കാഹ് ലളിതമായി സുന്ദരമാക്കി കെടി ജലീല്‍

മലപ്പുറം: മക്കള്‍ക്ക് ഒരുതരി സ്വര്‍ണ്ണമില്ല. വിശുദ്ധ ഖുര്‍ആന്റെ കോപ്പിമഹറായി നല്‍കി രണ്ട് ക്കളുടെയും വിവാഹം നടത്തി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെടി ജലീല്‍. വിശുദ്ധ ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന ആരോപണത്തിന് പ്രവൃത്തിയിലൂടെയാണ് കെടി ജലീല്‍ മറുപടി നല്‍കിയിരിക്കുന്നത്. കെടി ജലീലിന്റെ മകന്റെയും മകളുടെയും നിക്കാഹാണ് റമദാന്‍ കഴിഞ്ഞയുടന്‍ നടക്കുക. മുസ്ലിംമതാചാര പ്രകാരമുള്ള നിക്കാഹ് മാത്രമാണ്...

ഇനി മുതൽ നൽകേണ്ടത് 10 ഇരട്ടി; 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ ആർ സി നിരക്ക് വർദ്ധിപ്പിച്ചു…

15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ ആർസി പുതുക്കൽ ഫീസ് 10 ഇരട്ടിയാക്കി വർധിപ്പിച്ച് കേന്ദ്ര സർക്കാർ. 2022 ഏപ്രിൽ മുതലാണ് പുതിയ ഫീസ് വർധന പ്രാബല്യത്തിൽ വരിക. സാധാരണക്കാരൻ ഉപയോ​ഗിക്കുന്ന മോട്ടോർസൈക്കിൾ മുതൽ വാണിജ്യാവശ്യങ്ങൾക്കുപയോ​ഗിക്കുന്ന ചരക്ക് വാഹനങ്ങൾക്ക് വരെയാണ് ഈ പത്തിരട്ടിയായ പുതുക്കൽ ഫീസ് ബാധകമായിട്ടുള്ളത്. പുതുക്കൽ നിരക്ക് എങ്ങനെ? ആർസി പുതുക്കൽ ഫീസ് 10 ഇരട്ടിയാക്കിയാണ്...
- Advertisement -spot_img

Latest News

രൂക്ഷ വിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം; ‘ഗംഭീര്‍ ഇന്ത്യന്‍ ടീമിലും രാഷ്ട്രീയം കലര്‍ത്തുന്നു’

ഇസ്ലാമാബാദ്: ടി20 ലോകകപ്പിന്റെ സൂപ്പര്‍ 8 ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടേറ്റ വന്‍ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം അഹമ്മദ്...
- Advertisement -spot_img