Thursday, February 26, 2026

Latest news

ഒരു ലീറ്റർ പെട്രോളിന് ഒരു രൂപ; ഇരച്ചെത്തി ജനം, വലഞ്ഞ് പൊലീസ്

മുംബൈ∙ ‘ഒരു ലീറ്റർ പെട്രോളിന് ഒരു രൂപ മാത്രം..’ മഹാരാഷ്ട്രയിലെ സോളാപുര്‍ നഗരത്തിലാണ് ഇത്തരത്തിൽ വേറിട്ട ആഘോഷം സംഘടിപ്പിച്ചത്. 500 പേര്‍ക്കാണ് ഇത്തരത്തില്‍ ഒരു രൂപയ്ക്ക് പെട്രോള്‍ നല്‍കിയത്. അംബേദ്കർ ജയന്തി ആഘോഷിക്കാൻ സംഘടന കണ്ടെത്തിയ മാർഗമായിരുന്നു ഈ വേറിട്ട പരിപാടി. ഒപ്പം ഇന്ധനവില വർധനവിനെതിരെ കേന്ദ്രസർക്കാരിനോടുള്ള പ്രതിഷേധവും. ഒരാൾക്ക് ഒരു ലീറ്റർ മാത്രമേ നൽകൂ...

ബാരാമുള്ളയിൽ ഭീകരാക്രമണം; ബിജെപി സർപഞ്ചിനെ വെടിവെച്ച് കൊലപ്പെടുത്തി

ശ്രീനഗർ: വടക്കൻ കശ്മീരിലെ ബാരാമുള്ളയിൽ ബിജെപി സർപഞ്ചിനെ ഭീകരർ  വെടിവെച്ച് കൊലപ്പെടുത്തി. ബിജെപി നേതാവും സർപഞ്ചുമായ മൻസൂർ അഹമ്മദിന് നേരെയാണ് ആക്രമണമുണ്ടായത്.  മൻസൂർ അഹമ്മദിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. ബാരാമുള്ള ജില്ലയിലെ പഠാനിൽവെച്ചാണ് ആക്രമണമുണ്ടായത്. ഭീകരരെ കണ്ടെത്താനായി പ്രദേശം വളഞ്ഞിരിക്കുകയാണെന്നും...

‘ഉത്സവകാലങ്ങളില്‍ ക്ഷേത്രപ്പറമ്പിലേക്ക് മുസ്‌ലിംകൾക്ക് പ്രവേശനമില്ല’- കണ്ണൂർ പാലോട്ട് കാവിൽ വീണ്ടും വിവാദ ബോർഡ്

കണ്ണൂർ: ഉത്സവകാലങ്ങളില്‍ ക്ഷേത്രപ്പറമ്പിലേക്ക് മുസ്‌ലിംകൾക്ക് വിലക്കേർപ്പെടുത്തി കണ്ണൂരിൽ വീണ്ടും വിവാദ ബോർഡ്. കണ്ണൂർ പയ്യന്നൂരിനടത്തുള്ള മല്ലിയോട്ട് പാലോട്ട് കാവിലാണ് വിഷു കൊടിയേറ്റവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്‍ലിംകള്‍ക്ക് വിലക്കേർപ്പെടുത്തി ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷവും ഇതേ സമയത്ത് സമാനമായ ബോർഡ് ഇവിടെ സ്ഥാപിച്ചിരുന്നു. സംഭവം ഏറെ വിവാദമായതോടെ നീക്കം ചെയ്യുകയായിരുന്നു.ഇത്തവണ വീണ്ടും സ്ഥലത്ത് ക്ഷേത്രപ്പറമ്പിലേക്ക് സമാനമായ...

റെയിൽ പാളത്തിന് നടുവിൽ കിടന്ന് യുവതി, മുകളിലൂടെ കുതിച്ച് പാഞ്ഞ് ട്രെയിൻ, കൂസലില്ലാതെ ഫോൺവിളിച്ച് മടക്കം-വീഡിയോ

മനുഷ്യന്റെ മാനസിക ധൈര്യം വെളിവാക്കുന്ന നിരവധി വീഡിയോ സോഷ്യൽമീഡിയയിൽ ലഭ്യമാണ്.  അതിനെയെല്ലാം മറി ക‌ടക്കുന്നതാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ. റെയിൽപാളത്തിന് നടുവിൽ കിടക്കുന്ന യുവതിക്ക് മുകളിലൂടെ ചരക്കുട്രെയിൻ കുതിച്ച് പായുന്നു. ട്രെയിൻ കടന്നുപോയ ഉടനെ പാളങ്ങളുടെ നടുവിൽ നിന്ന് എണീക്കുന്ന യുവതി ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ ഫോൺ വിളി തുടരുകയാണ്. ഏപ്രിൽ 12 ന്...

സിഎസ്‌കെയ്‌ക്ക് കനത്ത പ്രഹരം, ദീപക് ചാഹര്‍ ഐപിഎല്ലില്‍ കളിക്കില്ല; കൊല്‍ക്കത്ത താരവും പരിക്കേറ്റ് പുറത്ത്

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ (IPL 2022)ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് (CSK) കനത്ത തിരിച്ചടി. നടുവിന് പരിക്കേറ്റ പേസര്‍ ദീപക് ചാഹറിന് (Deepak Chahar) സീസണ്‍ നഷ്‌ടമാകുമെന്ന് ഉറപ്പായി. ഇക്കാര്യം ബിസിസിഐ (BCCI) സ്ഥിരീകരിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ (KKR) പരിക്കേറ്റ പേസര്‍ റാസിഖ് സലാമിന് (Rasikh Salam) സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്‌ടമാകും. ഇതിനകം...

എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകം: കൊലയാളി സംഘത്തില്‍ നാല് പേര്‍, മുഖം മൂടി ധരിച്ചിരുന്നതായും സാക്ഷിമൊഴി

പാലക്കാട്: പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ കൊന്ന സംഘത്തില്‍ നാല് പേരുണ്ടെന്ന് സൂചന. കൊലയാളികള്‍ മുഖംമൂടി ധരിച്ചിരുന്നതായും സാക്ഷിമൊഴി പൊലീസിന് ലഭിച്ചതായാണ് വിവരം. ഡ്രൈവര്‍ ഉള്‍പ്പടെ 5 പേരാണ് സംഘത്തിലുള്ളത്. കൊലപാതക ശേഷം കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ് പ്രതികള്‍ കടന്നത്. അവിടെ നിന്ന് തമിഴ്‌നാട്ടിലേക്ക് പോയതായാണ് സൂചന. സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരം പുറത്ത്...

പാലക്കാട് സുബൈർ വധം: ഉപേക്ഷിക്കപ്പെട്ട കാറിന്റെ നമ്പര്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ പേരിലുള്ളത്

പാലക്കാട്: പാലക്കാട് എലപ്പള്ളിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ അക്രമി സംഘം ഉപേക്ഷിച്ച കാര്‍ കണ്ടെത്തി. രണ്ട് കാറിലെത്തിയ സംഘം ഒരു കാറില്‍ രക്ഷപ്പെടുകയായിരുന്നു. കെ.എല്‍ 11 എ.ആര്‍ 641 എന്ന നമ്പറില്‍പ്പെട്ട കാറാണ് ഉപേക്ഷിക്കപ്പെട്ടത്. ഈ കാര്‍ നവംബറില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തി. ഈ കാര്‍ കൊലയാളി സംഘം കുത്തിയതോട്...

പാലക്കാട് സുബൈർ വധം: സംസ്ഥാനത്തെ കലാപഭൂമിയാക്കാനുള്ള ആർഎസ്എസ് നീക്കത്തിന്റെ ഭാഗം- എസ്ഡിപിഐ

തിരുവനന്തപുരം: പാലക്കാട് എലപ്പുളിയില്‍ സുബൈറിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം സംസ്ഥാനത്തെ വീണ്ടും കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ് നീക്കത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ. ആഘോഷ ദിനങ്ങളെല്ലാം അക്രമത്തിനും രക്തച്ചൊരിച്ചിലിനും വേണ്ടി ആര്‍എസ്എസ് മാറ്റിവെച്ചിരിക്കുന്നു എന്നാണ് ഈ കൊലപാതകം തെളിയിക്കുന്നത് എന്നും എസ്ഡിപിഐ വാർത്താക്കുറിപ്പിൽ പറയുന്നു. രാമനവമി, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങള്‍ അന്യമതസ്ഥരുടെ രക്തമൊഴുക്കി ആഘോഷിക്കുന്ന ആര്‍എസ്എസ് നീക്കം രാജ്യത്തിന്റെ...

പാലക്കാട് എലപ്പള്ളിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്: പാലക്കാട് എസ് ഡി പി ഐ പ്രവർത്തകനെ വെട്ടിക്കൊന്നു. പാലക്കാട് എലപ്പുള്ളിയിലാണ് സംഭവം. കുത്തിയതോട് സ്വദേശി സുബൈറാണ് കൊല്ലപ്പെട്ടത്. 47 വയസായിരുന്നു. കാറിലെത്തിയ സംഘം സുബൈറിനെ ആക്രമിച്ചതായാണ് വിവരം. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ക്രൂരകൃത്യം നടന്നത്. രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു. പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം...

അൽ അഖ്സ പള്ളിയിൽ ഇസ്രയേൽ അതിക്രമം; 90 പേർക്ക് പരിക്ക്

ജറുസലേമിലെ അൽ അഖ്സ പള്ളിയിൽ ഇസ്രയേൽ സൈന്യം നടത്തിയ അതിക്രമത്തിൽ 90 പേർക്ക് പരിക്ക്. സൈന്യം പള്ളിയിൽ അതിക്രമിച്ചു കയറി വിശ്വാസികൾക്ക് നേരെ ബലപ്രയോഗം നടത്തുകയായിരുന്നു. തുടർന്ന് ചെറുത്തുനില്പുമായി ഫലസ്തീനികൾ രംഗത്തെത്തി. അതിക്രമങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഫലസ്തീൻ പോരാളി സംഘടനകൾ മുന്നറിയിപ്പ് നൽകി. https://twitter.com/BigBreakingNow/status/1514852103432286211?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1514852103432286211%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Fworld%2F90-people-were-injured-in-israeli-atrocities-at-al-aqsa-mosque-174859 റമദാൻ തുടങ്ങിയത് മുതൽ വെസ്റ്റ് ബാങ്കിൽ നടക്കുന്ന ഇസ്രയേലിന്റെ നരനായാട്ടിൽ...
- Advertisement -spot_img

Latest News

രൂക്ഷ വിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം; ‘ഗംഭീര്‍ ഇന്ത്യന്‍ ടീമിലും രാഷ്ട്രീയം കലര്‍ത്തുന്നു’

ഇസ്ലാമാബാദ്: ടി20 ലോകകപ്പിന്റെ സൂപ്പര്‍ 8 ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടേറ്റ വന്‍ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം അഹമ്മദ്...
- Advertisement -spot_img