Thursday, February 26, 2026

Latest news

ഏഴുമാസം മുമ്പ് രണ്ടുപാമ്പുകളിൽ ഒന്നിനെ തല്ലിക്കൊന്നു; യുവാവിനെ വിടാതെ മറ്റൊരു മൂർഖൻ; ഇതുവരെ കടിച്ചത് ഏഴുതവണ; പ്രതികാരമെന്ന് നാട്ടുകാർ

ലഖ്നൗ: ഉത്തർപ്രദേശിൽ യുവാവിനെ ഏഴുമാസത്തിനിടെ പാമ്പ് കടിച്ചത് ഏഴുതവണ. ഓരോ തവണയും ഇയാൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഏഴാമത്തെ തവണയും കടിയേറ്റതോടെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ഭയപ്പെടുകയാണ് യുവാവ്. രാംപൂരിലാണ് നാട്ടുകാരെ തന്നെ അമ്പരപ്പിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്. ബബ്ലു എന്നയാളെ തുടർച്ചയായി പാമ്പ് ആക്രമിക്കുകയാണ്. ഏഴു മാസം മുൻപ് മുന്നിൽ കണ്ട രണ്ടു പാമ്പുകളിൽ ഒന്നിനെ ബബ്ലു തല്ലിക്കൊന്നിരുന്നു....

തണ്ണിമത്തന്‍ ഇഷ്ടമാണോ? എങ്കിലും അധികം കഴിക്കല്ലേ…

വേനലാകുമ്പോള്‍ പഴങ്ങള്‍ക്കെല്ലാം 'ഡിമാന്‍ഡ്' കൂടുതലായിരിക്കും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും ശരീരത്തിന്റെ താപനില നിയന്ത്രിച്ച് തണുപ്പ് അനുഭവപ്പെടുന്നതിനും ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനുമെല്ലാം പഴങ്ങള്‍ സഹായകമാണ്. ഇക്കൂട്ടത്തില്‍ തന്നെ ചില പഴങ്ങള്‍ക്ക് കൂടുതല്‍ 'ഡിമാന്‍ഡ്' ഉണ്ടാകാറുണ്ട്. അത്തരത്തിലൊന്നാണ് തണ്ണിമത്തന്‍. തണ്ണിമത്തന്‍ ഇഷ്ടമില്ലാത്തവര്‍ തന്നെ കുറവായിരിക്കും. പ്രത്യേകിച്ച് ചൂടുകാലത്ത് ഇത് നല്‍കുന്ന ആശ്വാസം ചെറുതല്ല. തണ്ണിമത്തന് ധാരാളം ആരോഗ്യഗുണങ്ങളുമുണ്ട്. ഒന്നാമതായി വണ്ണം...

ദുബൈ‌ കെഎംസിസി മംഗൽപാടി പഞ്ചായത്ത്‌ കമ്മിറ്റി എക്സിക്യൂട്ടീവ്‌ മീറ്റും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

ദുബൈ‌: കെഎംസിസി മംഗൽപാടി പഞ്ചായത്ത്‌ കമ്മിറ്റി എക്സിക്യൂട്ടീവ്‌ മീറ്റും ഇഫ്താർ സംഗമവും ദുബൈ ബിസിനസ് ബേയിൽ വെച്ച്‌ വിപുലമായി സംഘടിപ്പിച്ചു. പ്രസിഡന്റ്‌ ജബ്ബാർ ബൈദല അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി റസാഖ്‌ ബന്തിയോട് സ്വാഗതം പറഞ്ഞു. ദുബൈ‌ കെഎംസിസി സംസ്ഥാന സെക്രട്ടറി അഡ്വ: ഇബ്രാഹിം ഖലീൽ ഉദ്‌ഘാടനം നിർവ്വഹിച്ചു. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നേതാക്കളായ...

സാമൂഹിക മാധ്യമ പോസ്റ്റിനെച്ചൊല്ലി സംഘര്‍ഷം; കര്‍ണാടകയില്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു

ഹൂബ്ലി: കര്‍ണാടകയിലെ ധര്‍വാദ് ജില്ലയിലുള്ള പഴയ ഹൂബ്ലി പോലീസ് സ്‌റ്റേഷന് നേരെ ആള്‍ക്കൂട്ടം കല്ലേറ് നടത്തിയതിനെ തുടര്‍ന്ന് 40 ഓളം പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയോടെയാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ 12 പോലീസുകാര്‍ക്ക് പരിക്കേറ്റു. പോലീസ് വാഹനങ്ങളും ജനക്കൂട്ടം തകര്‍ത്തതായി അധികൃതര്‍ പറഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ലാത്തിചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു....

ഇന്‍ഷുറന്‍സ് തുകയ്ക്കായി സ്വന്തം കാര്‍ കത്തിച്ചു; സിസിടിവി ചതിച്ചു, ബിജെപി ജില്ലാ സെക്രട്ടറി അറസ്റ്റില്‍

ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപി ജില്ല നേതാവിന്‍റെ കാര്‍ കത്തിച്ച പരാതിയില്‍ വഴിത്തിരിവ്. കാര്‍ കത്തിച്ചത് താന്‍ തന്നെയാണ് എന്ന് ബിജെപി തിരുവള്ളൂര്‍ വെസ്റ്റ് ജില്ല സെക്രട്ടറി സതീഷ് കുമാര്‍ സമ്മതിച്ചു. സിസിടിവി ദൃശ്യങ്ങള്‍ വച്ചുള്ള ചോദ്യം ചെയ്യലിലാണ് ബിജെപി നേതാവ് കുറ്റം സമ്മതിച്ചത്. ചെന്നൈയിലെ മധുരവോയൽ മേഖലയിലെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന തന്റെ കാർ ഏപ്രിൽ 14...

മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് ചെലവായ തുക അനുവദിച്ച ഉത്തരവ് പൊതുഭരണവകുപ്പ് റദ്ദാക്കി

തിരുവനന്തപുരം: അമേരിക്കയിലെ മയോക്ലിനിക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സ തേടിയ വകയില്‍ തുക അനുവദിച്ച ഉത്തരവ് റദ്ദ് ചെയ്ത് പൊതുഭരണ വകുപ്പ്. മയോ ക്ലിനിക്കില്‍ നടത്തിയ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ അനുവദിച്ച് ഏപ്രില്‍ 13നാണ് ഉത്തരവിറങ്ങിയത്. എന്നാല്‍ ഈ ഉത്തരവില്‍ പിശകുണ്ടെന്ന് കണ്ടാണ് ഉത്തരവ് റദ്ദ് ചെയ്തതെന്നാണ് വിവരം. ചികിത്സയ്ക്കു ചെലവായ 29.82 ലക്ഷം...

പാലക്കാട്ടെ രണ്ടു കൊലപാതകങ്ങളും ആസൂത്രിതം; പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചു; അറസ്റ്റ് ഉടനെന്ന് എഡിജിപി

പാലക്കാട്: പാലക്കാട്ടെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തിലെ പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചെന്ന് എഡിജിപി വിജയ് സാഖറെ. ചിലര്‍ നിരീക്ഷണത്തിലാണ്. ചിലര്‍ കസ്റ്റഡിയിലുണ്ട്. അന്വേഷണം നടക്കുന്നതിനാല്‍ ഇവരുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എഡിജിപി പറഞ്ഞു. സുബൈര്‍ വധക്കേസില്‍ പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ശ്രീനിവാസന്റെ കൊലപാതകത്തിലും പ്രതികളെക്കുറിച്ച്...

കേരളത്തിന്റെ മണ്ണ് വര്‍ഗീയവാദികള്‍ക്ക് വിട്ടുകൊടുക്കരുത്, ഒറ്റക്കെട്ടായിനില്‍ക്കണം- കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളത്തിന്റെ മണ്ണ് വര്‍ഗീയവാദികള്‍ക്ക് വിട്ടുകൊടുക്കരുതെന്നും ജാഗ്രതയോടെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ആലപ്പുഴയിലേയും പാലക്കാട്ടേയും സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്ന ഒരു വസ്തുതയുണ്ട്. ഇത്തരം രാഷ്ട്രീയം കളിക്കുന്ന ആളുകള്‍ക്ക് ചേര്‍ന്ന മണ്ണല്ല കേരളം. ഇതിനേക്കാള്‍ വലിയ വൈകാരിക അന്തരീക്ഷം ഉണ്ടായിരുന്ന കാലത്തുപോലും ഇത്തരം രാഷ്ട്രീയം കളിക്കാന്‍ ഈ പാര്‍ട്ടികള്‍ക്കൊന്നും കേരളത്തില്‍ കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ മണ്ണ്...

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; ആശങ്ക ഉയര്‍ത്തി ഡല്‍ഹി; ടിപിആര്‍ 5 കടന്നു; ഇന്നലെ നാല് മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. നാലുപേര്‍ മരിച്ചു. ഡല്‍ഹിയില്‍ മാത്രം 461 പേര്‍ക്കാണ് രോഗബാധ. രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ ടിപിആര്‍ നിരക്ക് 5.33 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഇത് നാലില്‍ താഴെയായിരുന്നു. ഫെബ്രുവരി മൂന്നിന് ശേഷമുള്ള രാജ്യതലസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വര്‍ധവാണ്.  ഇതോടെ...

മുഖ്യമന്ത്രിക്ക് യുഎസിലെ മയോ ക്ലിനിക്കിൽ ചികിത്സ: 29.82 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം ∙ അമേരിക്കയിലെ മയോ ക്ലിനിക്കിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചികിത്സയ്ക്കായി 29,82,039 രൂപ അനുവദിച്ച് സർക്കാർ. ജനുവരി 11 മുതൽ 26 വരെയുള്ള കാലയളവിലാണ് മുഖ്യമന്ത്രി മയോ ക്ലിനിക്കിൽ ചികിത്സ തേടിയത്. കഴിഞ്ഞ 30 ന് മുഖ്യമന്ത്രി സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പൊതുഭരണം (അക്കൗണ്ട്സ്) വിഭാഗം പണം അനുവദിച്ചത്.
- Advertisement -spot_img

Latest News

രൂക്ഷ വിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം; ‘ഗംഭീര്‍ ഇന്ത്യന്‍ ടീമിലും രാഷ്ട്രീയം കലര്‍ത്തുന്നു’

ഇസ്ലാമാബാദ്: ടി20 ലോകകപ്പിന്റെ സൂപ്പര്‍ 8 ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടേറ്റ വന്‍ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം അഹമ്മദ്...
- Advertisement -spot_img