Thursday, February 26, 2026

Latest news

എലിയെ പേടിച്ച് ഇല്ലം ചുടുന്നു, എവിടെയോ എന്തോ തകരാറു പോലെ; പുരുഷന്‍മാര്‍ക്ക് പിന്‍സീറ്റ് യാത്ര നിരോധിച്ച പാലക്കാട് കളക്ടര്‍ക്ക്‌ നേരെ ട്രോള്‍പ്പൂരം

ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന പാലക്കാട് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണത്തിന് സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍പ്പൂരം. സ്ത്രീകളും കുട്ടികളുമൊഴികെ മറ്റാരും ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യരുതെന്ന നിര്‍ദ്ദേശം പങ്കുവെച്ചു കൊണ്ടുള്ള ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ട്രോളുകളും വിമര്‍ശനങ്ങളും കുമിഞ്ഞു കൂടുന്നത്. ശെടാ… എലിയെപ്പേടിച്ച് ഇല്ലം ചുടുക എന്നൊക്കെ കെട്ടിട്ടെ ഉള്ളൂ.. എന്തായാലും നാളെ മുതല്‍...

ആസ്വാദനത്തിനു കഞ്ചാവ്; പച്ചക്കൊടി വീശി ന്യൂജഴ്സി; 21നു മേൽ പ്രായമുള്ളവർക്ക് വാങ്ങാം

ന്യൂജഴ്സി ∙ ആസ്വാദനത്തിനായി ഉപയോഗിക്കാനുള്ള കഞ്ചാവ് വിൽപനയ്ക്ക് യുഎസിലെ ന്യൂജഴ്സി സംസ്ഥാനം ഈ മാസം 21ന് തുടക്കമിടുന്നു. 21നു മേൽ പ്രായമുള്ളവർക്ക് കഞ്ചാവ് വാങ്ങാമെന്നു ഗവർണർ ഫിൽ മർഫി അറിയിച്ചു. പുത്തൻ കഞ്ചാവ് വ്യവസായം സൃഷ്ടിക്കാനുള്ള ചരിത്രപരമായ ചുവടുവയ്പ്പെന്നാണ് നടപടിയെ ഡമോക്രാറ്റ് പ്രതിനിധിയായ മർഫി വിശേഷിപ്പിച്ചത്. ചികിത്സാ ആവശ്യത്തിനായി കഞ്ചാവ് ഉൽപാദിപ്പിപ്പിക്കുന്ന 7 ശാലകൾക്കാണ് ആസ്വാദനത്തിനുള്ള...

ഡൽഹി ജഹാംഗീർ പുരി ഹനുമാൻ ജയന്തി ആഘോഷത്തിലെ അക്രമം; കോടതിയിൽ ഹാജരാക്കവെ ‘പുഷ്‌പ’ സ്‌റ്റൈൽ കാട്ടി ചിരിച്ച് പ്രതി

ന്യൂഡൽഹി: ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെ ഘോഷയാത്രയിലുണ്ടായ സംഘർഷത്തിൽ പ്രതിയാക്കപ്പെട്ടയാൾ കോടതിയിലേക്ക് പോയത് 'പുഷ്‌പ' സ്‌റ്റൈൽ അനുകരിച്ച്. അല്ലു അർജുൻ ചിത്രമായ പുഷ്‌പയിൽ അല്ലു അവതരിപ്പിച്ച പുഷ്‌പരാജ് താടി തടവുന്ന തരത്തിൽ ക്യാമറകളെ നോക്കി ചിരിച്ചാണ് ഘോഷയാത്രക്കിടയിൽ ആക്രണം കാട്ടിയയാൾ കോടതിയിലേക്ക് പോയത്. ഡൽഹിയിലെ ജഹാംഗീർപുരിയിലെ ആക്രമണത്തിൽ പൊലീസിനുൾപ്പടെ പരിക്കേറ്റിരുന്നു. സംഭവത്തിൽ ഇതുവരെ 21 പേരെ അറസ്‌റ്റ്...

‘ഒറ്റക്കൊടിക്ക് കീഴില്‍ സംഘടിച്ച് നിന്നാല്‍ സംഘര്‍ഷങ്ങള്‍ മാറി സുന്ദരമായ കാലം വരും’; ഡല്‍ഹിയില്‍ യൂത്ത് ലീഗിന്റെ ജാഗ്രതാ സദസ്സ്

ന്യൂഡല്‍ഹി: രാജസ്ഥാന്‍ മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ രാമനവമി കലാപങ്ങളുടെ തുടര്‍ച്ച ഉള്ളടക്കം ഒട്ടും മാറാതെ ഹനുമാന്‍ ജയന്തിയുടെ ലേബലില്‍ ഡല്‍ഹിയിലും നടന്നുവെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി വികെ ഫൈസല്‍ ബാബു. ഹനുമാന്‍ ജയന്തിയാണ് ഡല്‍ഹിയില്‍ വെറുപ്പിന്റെ ആഘോഷമാക്കി ഇപ്പോള്‍ കൊണ്ടാടപ്പെടുന്നത്. കലാപം ദിനചര്യയാക്കിയ പുതിയ കാലത്തെ ഇന്ത്യയിലൂടെ നിര്‍ഭയമായി ഇറങ്ങി നടക്കുന്നത്...

ക്യൂനില്‍ക്കാതെ കുപ്പികിട്ടി; തുറന്ന് നോക്കിയപ്പോള്‍ ‘കട്ടന്‍ചായ’ – പുത്തന്‍ തട്ടിപ്പ്

കായംകുളം: വിദേശമദ്യം വാങ്ങാന്‍ എത്തിയ വയോധികനെ കട്ടന്‍ചായ നല്‍കി പറ്റിച്ചതായി പരാതി. കായംകുളത്ത് വിദേശ മദ്യവില്‍പ്പന ശാലയില്‍ വരി നില്‍ക്കുമ്പോഴാണ് വയോധികന്‍റെ കയ്യില്‍ നിന്നും പണം വാങ്ങി മദ്യത്തിന് പകരം കുപ്പിയില്‍ കട്ടന്‍ചായ നിറച്ച് നല്‍കി പറ്റിച്ചത്. കൃഷ്ണപുരം കാപ്പില്‍ ഭാഗത്ത് പണിക്കെത്തിയ ആറ്റിങ്ങല്‍ സ്വദേശിയെയാണ് കബളിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം നടന്നത്. വരിയില്‍...

ഇന്ധനവിലയും അവശ്യവസ്തുക്കളുടെ വിലയും കുതിക്കുന്നു; ശ്രീലങ്കക്ക് പിന്നാലെ നേപ്പാളിലും പ്രതിസന്ധി

കാഠ്മണ്ഡു: ശ്രീലങ്കക്ക് പിന്നാലെ നേപ്പാളിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നു. രാജ്യത്തിന്‍റെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ ഏഴ് മാസം കൊണ്ട് 16 ശതമാനം കുറവ് രേഖപ്പെടുത്തി. രാജ്യത്ത് ഇറക്കുമതിക്ക് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ധനക്ഷാമത്തെ തുടർന്ന് വില കുതിച്ചുയർന്നതോടെ അവശ്യവസ്തുക്കളുടെ വിലയും ഇരട്ടിയായി. പെട്രോൾ ലിറ്ററിന് 150 രൂപയും ഡീസലിന് 133 രൂപയുമാണ് നിലവിലെ വില. പൊതുമേഖലാ...

ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടില്ല; പാലക്കാട് ജില്ലയില്‍ നിയന്ത്രണം

പാലക്കാട് : പാലക്കാട് ജില്ലയില്‍ ഇരുചക്ര വാഹന യാത്രയ്ക്ക് നിയന്ത്രണം. സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവര്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടുള്ളതല്ലെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. എസ്ഡിപിഐ, ആര്‍എസ്എസ് നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ട് നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് കലക്ടര്‍ വ്യക്തമാക്കി. ഏപ്രില്‍ 20വരെ ജില്ലയില്‍...

താലികെട്ടിന് മുമ്പ് വധു മണ്ഡപത്തിൽനിന്ന് ഇറങ്ങിയോടി; ഗ്രീൻറൂമിൽ കയറി ഒളിച്ചിരുന്നു; വിവാഹം മുടങ്ങി

കൊല്ലം: താലികെട്ടാൻ ഒരുങ്ങുമ്പോൾ വധു കല്യാണ മണ്ഡപത്തിൽ നിന്ന് ഇറങ്ങിയോടി. കൊല്ലം നഗരത്തിന് സമീപം കല്ലുംതാഴത്താണ് സംഭവം. വധു ഇറങ്ങിയോടി ഗ്രീൻ റൂമിൽ കയറി ഒളിച്ചിരുന്നു. വധുവിന് കുടുംബത്തിൽ തന്നെയുള്ള മറ്റൊരു യുവാവുമായി അടുപ്പമുണ്ടായതുകൊണ്ടാണ് താലികെട്ടിന് വിസമ്മതിച്ചത്. ഇതോടെ വിവാഹം മുടങ്ങുകയും വരന്‍റെ വധുവുന്‍റെയും ബന്ധുക്കൾ തമ്മിൽ കൈയ്യാങ്കളിയാകുകയും ചെയ്തു. കിളികൊല്ലൂർ പൊലീസ് ഇടപെട്ടാണ്...

71,000 രൂപയുടെ ആക്ടീവക്ക് 15.4 ലക്ഷം രൂപയുടെ നമ്പർ

ന്യൂഡൽഹി: 71,000 രൂപയുടെ ആക്ടീവക്ക് 15.4 ലക്ഷം രൂപയുടെ ഫാൻസി നമ്പർ സ്വന്തമാക്കി യുവാവ്. ഛണ്ഡിഗഢിലെ ബ്രിജി മോഹൻ എന്നയാളാണ് വൻ തുക മുടക്കി ​നമ്പർ സ്വന്തമാക്കിയത്. സി.എച്ച്01-സി.ജെ-0001 എന്ന നമ്പറാണ് ബ്രിജി സ്വന്തമാക്കിയത്. ഇതാദ്യമായാണ് താൻ ഫാൻസി നമ്പർ സ്വന്തമാക്കുന്നതെന്ന് ബ്രിജി മോഹൻ പ്രതികരിച്ചു. തന്റെ ആക്ടീവക്കായി ഈ നമ്പർ ഉപയോഗിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു....

ഹൃദയം കൊണ്ട് മുസ്ലീം, നെറ്റിയിലെ തിലകം അത് മാറ്റില്ല; ക്ഷേത്രത്തില്‍ ഒരുമിച്ച് ഹനുമാന്‍ ജയന്തി ആഘോഷിച്ച് ഹിന്ദു-മുസ്ലിം സഹോദരന്‍മാര്‍

പൂനെ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമുദായിക സംഘര്‍ഷങ്ങള്‍ അരങ്ങേറുന്നതിനിടെ മതസൗഹാര്‍ദ്ദത്തിന് മാതൃകയായി പുനെയിലെ ഹനുമാന്‍ ജയന്തി ആഘോഷം. പുനെയിലെ സഖ്‌ലിപിര്‍ തലീം രാഷ്ട്രീയ മാരുതി ക്ഷേത്രത്തിലാണ് ഹൈന്ദവ-മുസ്‌ലിം സഹോദരന്‍മാര്‍ ഒരുമിച്ച് പങ്കെടുത്തത്. ക്ഷേത്രത്തില്‍ ആരതി ഉഴിയുന്ന ചടങ്ങില്‍ മുസ്‌ലിംകള്‍ പങ്കെടുക്കുന്നത് ഒരു ആചാരമാണ്. സഖ്‌ലിപിര്‍ ബാബയുടെ പേരിലുള്ളതാണ് ക്ഷേത്രം. ഇദ്ദേഹത്തിന്റെ തന്നെ പേരില്‍ ദര്‍ഗയും തൊട്ടടുത്തുണ്ട്. എല്ലാം...
- Advertisement -spot_img

Latest News

രൂക്ഷ വിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം; ‘ഗംഭീര്‍ ഇന്ത്യന്‍ ടീമിലും രാഷ്ട്രീയം കലര്‍ത്തുന്നു’

ഇസ്ലാമാബാദ്: ടി20 ലോകകപ്പിന്റെ സൂപ്പര്‍ 8 ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടേറ്റ വന്‍ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം അഹമ്മദ്...
- Advertisement -spot_img