Wednesday, February 25, 2026

Latest news

ഇനി സെൽഫി റെയിൽപ്പാളത്തിലോ എൻജിന് അടുത്തോ വേണ്ട; 2000 രൂപ പിഴ ഈടാക്കുമെന്ന് ദക്ഷിണ റെയിൽവേ

ചെന്നൈ: റെയിൽപ്പാളത്തിലോ ട്രെയിൻ എൻജിന് സമീപത്തുനിന്നോ സെൽഫിയെടുത്താൽ 2000 രൂപ പിഴ ഈടാക്കുമെന്ന് ​ദക്ഷിണ റെയിൽവേ അറിയിച്ചു. കഴിഞ്ഞയാഴ്ച ചെങ്കൽപ്പെട്ടിനു സമീപം പാളത്തിൽ നിന്ന് സെൽഫി വീഡിയോ എടുക്കാൻ ശ്രമിക്കവേ തീവണ്ടി തട്ടി മൂന്ന് കോളജ് വിദ്യാർത്ഥികൾ മരിച്ചിരുന്നു. സമാനമായ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷനാണ് ഇതു സംബന്ധിച്ച...

ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ച് അപകടങ്ങള്‍; കടുത്ത നടപടി സ്വീകരിക്കാന്‍ കേന്ദ്രം

രാജ്യത്ത് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ അപകടങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. സംഭവത്തെ ക്കുറിച്ച് അന്വേഷിക്കാനും പരിഹാര നടപടികളെക്കുറിച്ച് ശിപാര്‍ശകള്‍ നല്‍കാനും ഒരു വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. സുരക്ഷാ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വാഹനങ്ങളുടെ ഗുണമേന്മ...

ജിദ്ദയിൽ നിന്നും മദീനയിലേക്ക് പോയ ബസ് മറിഞ്ഞ് എട്ടു മരണം

ജിദ്ദയിൽ നിന്നും മദീനയിലേക്ക് പോയ ബസ് മറിഞ്ഞ് എട്ടു പേർ മരിച്ചു. മദീനയിൽ നിന്നും 100 കി.മീ അകലെ ഹിജ്റയിൽ വെച്ചാണ് അപകടം. അപകടത്തിൽ പെട്ടവർ ഏതു രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

ഹിജാബ് വിവാദം വീണ്ടും; ഉഡുപ്പിയിൽ വിദ്യാര്‍ഥിനികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല

ഉഡുപ്പി: കോടതി ഉത്തരവ് പാലിക്കാതെ ഹിജാബ് ധരിച്ച് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാനെത്തിയ രണ്ട് വിദ്യാര്‍ഥിനികളെ അധികൃതര്‍ പരീക്ഷ എഴുതാന്‍ സമ്മതിക്കാതെ മടക്കി അയച്ചു. ഹിജാബ് സമരക്കാരും വിവാദത്തില്‍ ആദ്യം പരാതി നല്‍കുകയും ചെയ്ത അലിയ ആസാദി, രെഷാം എന്നീ വിദ്യാര്‍ഥിനികളാണ് ഹിജാബ് ധരിച്ച് പരീക്ഷ എഴുതാനെത്തിയത്. പക്ഷേ, കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി മടക്കി...

മമ്മൂട്ടിയുടെ ഭീഷ്- മാൻ; ഒപ്പം ഫഹദിന്റെ ഷമ്മിയും; ശ്രദ്ധനേടി അനിമേഷൻ വീഡിയോ

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവ്വം(Bheeshma Parvam). മാർച്ച് മൂന്നിന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക- നിരൂപക പ്രശംസ ഒരുപോലെ നേടി. പ്രേക്ഷക നിരൂപ പ്രശംസകൾ നേടിയ ചിത്രത്തിന് ബോക്സ് ഓഫീസിലും മികച്ച വിജയമാണ് ലഭിച്ചത്. സിനിമ പുറത്തിറങ്ങിയ ഒരുമാസം പിന്നിട്ടിട്ടും ഭീഷ്മപർവ്വം നൽകിയ ഓളത്തിന്റെ അലയൊലികൾ സമൂഹമാധ്യമങ്ങളിൽ...

കരിപ്പൂരില്‍ പൊലീസിന്റെ സ്വര്‍ണവേട്ട: അഞ്ച് യാത്രക്കാരില്‍ നിന്ന് രണ്ടര കിലോ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും പൊലീസിന്റെ സ്വര്‍ണവേട്ട. രണ്ടര കിലോ സ്വര്‍ണമാണ് പിടികൂടിയത്. അഞ്ച് യാത്രക്കാരും ഇവരെ കൂട്ടിക്കൊണ്ട് പോകാനായി എത്തിയ ഏഴ് പേരെയും പൊലീസ് പിടികൂടി. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. കാലില്‍ വെച്ചുകെട്ടിയും, ബാഗില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു സ്വര്‍ണം കടത്തിയത്. യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയവര്‍ വന്ന നാല് കാറുകളും...

പിതാവിന്റെ കടയുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും നാണയം പെറുക്കുന്ന ബാലൻ, വേദനയായി വീഡിയോ

വടക്കു പടിഞ്ഞാറൻ ദില്ലിയിലെ ജഹാംഗീർപുരിയിൽ ബുൾഡോസർ ഉപയോഗിച്ച് കെട്ടിടങ്ങൾ തകർത്തതിന് പിന്നാലെ ഒരു എട്ട് വയസുകാരൻ തന്റെ പിതാവിന്റെ തകർന്ന കടയുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നാണയങ്ങൾ ശേഖരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചുറ്റും കൂടി നിൽക്കുന്നവരെയോ, ക്യാമറകളെയോ ശ്രദ്ധിക്കാതെ അവൻ തന്റെ പൊളിച്ച കടയുടെ അവശിഷ്ടങ്ങൾക്കിടയിൽ ചിതറിക്കിടക്കുന്ന നാണയത്തുട്ടുകൾ പരിഭ്രാന്തിയോടെ ശേഖരിക്കുകയായിരുന്നു. ഇന്ത്യ ടുഡേ...

കുത്തനെ കുറഞ്ഞും കൂടിയും; ചാഞ്ചാട്ടത്തിനൊടുവിൽ മാറ്റമില്ലാതെ സ്വർണവില

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ (Gold price) മാറ്റമില്ല. കഴിഞ്ഞ ദിവസം കുത്തനെ ഇടിഞ്ഞ സ്വർണ വിലയിൽ ഇന്നലെ വർധനവുണ്ടായിരുന്നു.  സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് ഇന്നലെ 120 രൂപയാണ് വർധിച്ചത്. ആഭ്യന്തര വിപണിയിൽ മാറ്റങ്ങൾ ഇല്ലാത്തതിനാൽ ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  (Gold...

വീണ്ടും ഇവി അപകടം, ഇലക്ട്രിക് വാഹനത്തിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ വീട്ടിനുള്ളിൽ ചാർജിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ വേർപെടുത്താവുന്ന ബാറ്ററി പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. തീ ആളിപ്പടർന്ന് പൊള്ളലേറ്റ് 80കാരനായ രാമസ്വാമി എന്നയാളാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി ബാറ്ററി ചാർജ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. പിതാവിനെ രക്ഷിക്കാൻ ശ്രമിച്ച മകൻ പ്രകാശ്, ഭാര്യ കമലമ്മ, മരുമകൾ...

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ സമീപനം വിദേശവിപണിയില്‍ ദോഷകരമായി ബാധിക്കും; മുന്നറിയിപ്പ് നല്കി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍

ഇന്ത്യയിലെ ന്യൂനപക്ഷ വിരുദ്ധ പ്രതിച്ഛായ വിദേശ വിപണിയില്‍ ദോഷകരമായി ബാധിക്കുമെന്ന മുന്നറുയിപ്പുമായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്ന നടപടികള്‍ വിദേശ സര്‍ക്കാരുകള്‍ മനസിലാക്കുന്നുണ്ടെന്നും രഘുറാം രാജന്‍ പറഞ്ഞു. ടൈംസ് നെറ്റ്വര്‍ക്ക് ഇന്ത്യ ഇക്കണോമിക് കോണ്‍ക്ലേവില്‍ സംസാരിക്കവേയായിരുന്നു രഘുറാം രാജന്റെ പ്രതികരണം.സകല പൗരന്മാരോടും മാന്യമായി പെരുമാറുന്ന ഒരു ജനാധിപത്യ രാജ്യമായി പുറത്തുനിന്നുള്ള...
- Advertisement -spot_img

Latest News

രൂക്ഷ വിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം; ‘ഗംഭീര്‍ ഇന്ത്യന്‍ ടീമിലും രാഷ്ട്രീയം കലര്‍ത്തുന്നു’

ഇസ്ലാമാബാദ്: ടി20 ലോകകപ്പിന്റെ സൂപ്പര്‍ 8 ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടേറ്റ വന്‍ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം അഹമ്മദ്...
- Advertisement -spot_img