Sunday, May 19, 2024

Latest news

‘എസ്ഡിപിഐയെ നിരോധിക്കണം’; അമിത് ഷായ്ക്ക് ബിജെപി നേതാവിന്റെ കത്ത്

കോട്ടയം: എസ്ഡിപിഐയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ബിജെപി നേതാവിന്റെ കത്ത്. ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ ഹരിയാണ് കത്തയച്ചത്. സംഘടനയുടെ ഫണ്ടിംഗും തീവ്രവാദബന്ധവും അടക്കം വിഷയങ്ങളില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. സമീപകാലത്ത് നടന്ന രണ്ട് ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്നും ഈ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന്റെ...

കോഴിക്കോട് ബേക്കറിയിലെ പലഹാരം സൂക്ഷിച്ച ചില്ലുകൂട്ടില്‍ ജീവനുള്ള എലി; ബേക്കറി പൂട്ടിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്

കോഴിക്കോട്: ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന ചില്ല് കൂട്ടില്‍ ജീവനുള്ള എലിയെ കണ്ടതിനെ തുടര്‍ന്ന് ബേക്കറി ഭക്ഷ്യ സുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. കോഴിക്കോട് നഗരത്തിലെ ഈസ്റ്റ് ഹില്ലിലെ ഹോട്ട് ബണ്‍സ് എന്ന ബേക്കറിയാണ് അടച്ചുപൂട്ടിയത്. ബേക്കറിയില്‍ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥികളാണ് ചില്ല് കൂട്ടില്‍ ജീവനുള്ള വലിയ എലിയെ കണ്ടത്. തുടര്‍ന്ന് ഇവര്‍ വീഡിയോ എടുത്ത് ഭക്ഷ്യ സുരക്ഷാവകുപ്പിന് കൈമാറുകയായിരുന്നു. വീഡിയോ ലഭിച്ചതിന്...

കൂടിയും കുറഞ്ഞും സ്വര്‍ണ വില; ഇന്ന് പവന് 80 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ കൂടി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 36,800. ഗ്രാമിന് പത്ത് രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4600 രൂപ. കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം എത്തിയിരുന്നു. ഇന്നലെ പവന് വില 200 രൂപ...

പലചരക്ക് സാധനങ്ങൾക്കും തീവില; പല ഇനങ്ങൾക്കും വില കുത്തനെ കൂടി, ഒരാഴ്ചക്കിടെ 20% വരെ വിലവർധന

കോഴിക്കോട്: പച്ചക്കറിക്കും അരിക്കും പിന്നാലെ സംസ്ഥാനത്ത് പലചരക്ക് സാധനങ്ങളുടെ വിലയും കുത്തനെ കൂടുന്നു. ഒരാഴ്ചക്കിടെ പത്ത് മുതല്‍ ഇരുപത് ശതമാനം വരെയാണ് പല സാധനങ്ങൾക്കും വില കൂടിയത്. ഇന്ധനവില വർധനവും മഴക്കെടുതിയുമാണ് വിലകയറ്റത്തിന് കാരണമെന്നും വില ഇനിയും കൂടിയേക്കുമെന്നും വ്യാപാരികൾ പറയുന്നു. ഇനം ഒരാഴ്ച മുമ്പത്തെ വില ഇന്നത്തെ വില ചില്ലറ വില്‍പന വില മല്ലി 110 120 130-135 മഞ്ഞൾ 130 150 160-165 വന്‍പയർ 90 110 120-125 കടല 85 95 -100 105-110 കടുക് 90 105 115-120 വന്‍പയറിനും മഞ്ഞളിനും കടുകിനുമാണ് ഒറ്റയടിക്ക്...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് 10% കൂടിയേക്കും; അഞ്ചു വർഷത്തേക്കുള്ള പുതിയ നിരക്ക് ഏപ്രിൽ 1 മുതൽ

തിരുവനന്തപുരം: അടുത്ത 5 വർഷത്തേക്കുള്ള പുതിയ വൈദ്യുതി നിരക്ക് ഏപ്രിൽ ഒന്നിനു പ്രാബല്യത്തിലാകും. വൈദ്യുതി ബോർഡ് കുറഞ്ഞത് 10 % വർധന ആവശ്യപ്പെടുമെന്നാണു സൂചന. നിരക്കുവർധന ആവശ്യപ്പെട്ടുള്ള താരിഫ് പെറ്റീഷൻ ഡിസംബർ 31നു മുൻപ് നൽകാൻ ബോർഡിനോടു നിർദേശിച്ചിട്ടുണ്ട്. തുടർന്ന് ഹിയറിങ് നടത്തി റഗുലേറ്ററി കമ്മിഷൻ അന്തിമ തീരുമാനമെടുക്കും. 2019 ജൂലൈ എട്ടിനാണ് ഇതിനുമുൻപു...

മുഖ്യമന്ത്രിയുടെ ‘ചായകുടി’ പ്രസ്താവനയ്‌ക്കെതിരെ ചായകുടിച്ച് പ്രതിഷേധം; പങ്കെടുത്ത് അലനും താഹയും

കോഴിക്കോട്: യു.എ.പി.എ അടക്കമുള്ള കരിനിയമങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച ചായകുടി പ്രതിഷേധത്തില്‍ പങ്കെടുത്ത് അലനും താഹയും. ‘ചായ കുടിക്കാന്‍ പോയപ്പോഴായിരുന്നില്ല അലനും താഹയും അറസ്റ്റിലായതെ’ന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തെ ഓര്‍മപ്പെടുത്തിയാണ് ചായകുടി പ്രതിഷേധം സംഘടിപ്പിച്ചത്. കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്‌ക്വയറിലായിരുന്നു ബഹുജനകൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. അലനും താഹയ്ക്കും ചായ നല്‍കി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ. വാസു പരിപാടി...

വില കൂട്ടി കമ്പനികൾ; കുറഞ്ഞ വിലയിൽ ‘വലിമൈ’ സിമന്റ് പുറത്തിറക്കി സ്റ്റാലിൻ

ചെന്നൈ∙ കെട്ടിടനിർമാണ സാധനങ്ങളുടെ വിലക്കയറ്റത്തിൽ സാധാരണക്കാരൻ വലയുമ്പോൾ ആശ്വാസവുമായി തമിഴ്നാട് സർക്കാർ. തമിഴ്നാട് സിമന്റ്സ് കോർപ്പറേഷൻ നിർമിക്കുന്ന ‘വലിമൈ’ എന്ന പുതിയ ബ്രാൻഡ് പുറത്തിറക്കുകയാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. മറ്റു സിമന്റുകളെക്കാൾ കുറഞ്ഞ വിലയിൽ ‘വലിമൈ’ ജനങ്ങളിലേക്കെത്തും. വലിമൈ പ്രീമിയം 50 കിലോയുടെ ചാക്കിന് 350 രൂപയും വലിമൈ സുപ്പീരിയർ ചാക്കിന് 365 രൂപയുമാണ് നിരക്ക്​. നിലവിൽ...

ഇത് ക്രൂരത, സംസാരിക്കുന്ന പൂച്ചയുടെ ഉടമയ്‍ക്കെതിരെ മൃഗസ്നേഹികള്‍, അവസാനം പൊലീസ് സ്റ്റേഷനിൽ പരാതിയും

അടുത്തിടെയാണ് കേരളത്തിലെ ഒരു പൂച്ച വൈറലായത്. വൈറലാവാന്‍ കാരണം വേറെയൊന്നുമല്ല, ഈ പൂച്ച സംസാരിക്കുമത്രെ. എന്നാല്‍, പൂച്ചയുടെ സംസാരം വൈറലായതോടെ ഉടമയ്ക്കെതിരെ മൃഗസ്നേഹികളുടെ രോഷവും ഉണ്ടായി. വിവിധ പെറ്റ്സ് ഗ്രൂപ്പുകളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പൂച്ച പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെയാണ് പൂച്ചയുടെ ഉടമയ്ക്കെതിരെ ആളുകള്‍ പ്രതികരിച്ച് തുടങ്ങിയതും. നിരവധിപ്പേരാണ് പൂച്ചയുടെ വീഡിയോ ഷെയര്‍ ചെയ്തത്. പള്ളുരുത്തി സ്വദേശിയുടേതാണ്...

ബിസിനസ്​ ലൈസൻസുകളുടെ നടപടിക്രമങ്ങൾ എളുപ്പമാക്കി സൗദി; സ്വന്തം രാജ്യത്ത് നിന്ന് ഇനി കമ്പനി രജിസ്​റ്റര്‍ ചെയ്യാം

ജിദ്ദ: ഇനി സ്വന്തം രാജ്യത്ത് നിന്ന് സൗദിയില്‍ കമ്പനി രജിസ്​റ്റര്‍ ചെയ്യാം. രാജ്യത്ത് ബിസിനസ്​ ലൈസൻസുകൾ നേടുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കി. വിദേശത്ത് നിന്ന് ഓൺലൈൻ വഴി ലൈസൻസുകൾ നേടാം. സൗദി നിക്ഷേപ മന്ത്രാലയമാണ് പുതിയ സേവനം ആരംഭിച്ചത്. ആദ്യം അപേക്ഷകരുടെ രാജ്യത്തുള്ള സൗദി എംബസിയിൽ, തുടങ്ങാൻ പോകുന്ന ബിസിനസിനുള്ള കരാറിന് അറ്റസ്​റ്റേഷൻ നടത്തണം. ഇതിനുള്ള...

മുസ്​ലിം ​വിവാഹ മോചനക്കേസുകൾ: ​കുടുംബ കോടതികൾ വിശദ പരിശോധന നടത്തേണ്ടതില്ലെന്ന്​ ഹൈകോടതി

കൊച്ചി: മുസ്​ലിം വ്യക്തിനിയമത്തി​െൻറ അടിസ്ഥാനത്തിൽ കോടതിക്ക്​ പുറത്ത്​ നടക്കുന്ന വിവാഹമോചനക്കേസുകൾ കുടുംബ കോടതികളുടെ പരിഗണനക്കെത്തു​േമ്പാൾ വിശദ പരിശോധനയിലേക്ക്​ കടക്കേണ്ട ആവശ്യമില്ലെന്ന്​ ഹൈകോടതി. ത്വലാഖ്​, ഖുൽഅ്​, ത്വലാ​െഖ​ തഫ്​വീസ്, മുബാറാത്ത്​ തുടങ്ങിയ മാർഗങ്ങളിലൂടെ നടത്തിയ വിവാഹമോചനങ്ങൾക്ക്​ സാധുതയുണ്ടെന്ന്​ പ്രഥമദൃഷ്​ട്യാ ബോധ്യമായാൽ കൂടുതൽ അന്വേഷണം നടത്താതെ തന്നെ വിവാഹമോചനം പ്രഖ്യാപിക്കണമെന്ന്​ ജസ്​റ്റിസ്​ എ. മുഹമ്മദ്​ മുഷ്​താഖ്​, ജസ്​റ്റിസ്​...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img