റിയാദ്: സൗദി അറേബ്യയില്‍ സമൂസ ഉള്‍പ്പെടെയുള്ള ലഘുഭക്ഷണങ്ങള്‍ ശുചിമുറിയില്‍ പാചകം ചെയ്ത് വില്‍പ്പന നടത്തി വന്ന ഭക്ഷണശാല അധികൃതര്‍ പൂട്ടിച്ചു. 30 വര്‍ഷത്തിലേറെയായി ഇതേ രീതിയില്‍ സമൂസകളുണ്ടാക്കി വിറ്റ ജിദ്ദയിലെ ഭക്ഷണശാലക്കെതിരെയാണ് നടപടിയെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
മുപ്പത് വര്‍ഷത്തിലേറെയായി ഒരു റെസിഡന്‍ഷ്യല്‍ ബില്‍ഡിങില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു ഈ ഭക്ഷണശാല....
രാജ്യത്ത് 143 ഉൽപ്പന്നങ്ങളുടെ കൂടി നികുതി വർധിപ്പിക്കാനൊരുങ്ങി ജിഎസ്ടി കൗൺസിൽ. ശർക്കര, ടെലിവിഷൻ, സുഗന്ധ ദ്രവ്യങ്ങൾ, വീടു നിർമ്മാണത്തിനുള്ള ചില വസ്തുക്കൾ, പവർബാങ്ക് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിലയാണ് കൂടുക. ഇതില്‍ അഭിപ്രായം അറിയിക്കാൻ ജി.എസ്.ടി കൗൺസിൽ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
വിലക്കയറ്റത്തിൽ രാജ്യത്തെ ജനങ്ങൾ നട്ടം തിരിയുന്നതിനിടെയാണ് സാധാരണക്കാരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ ഉൽപ്പനങ്ങളുടെ നികുതി...
പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ പൊലീസിന്റെ വ്യാപക പരിശോധന. പട്ടാമ്പിയിലെ എസ്ഡിപിഐ സ്വാധീന മേഖലകളിലെ ഓഫിസുകളിലാണ് പൊലീസ് പരിശോധന നടത്തുന്നത്. ശ്രീനിവാസന്‍ കൊലക്കേസ് പ്രതികള്‍ പാലക്കാട് പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വ്യാപക പരിശോധനകള്‍ നടത്തിയത്. പട്ടാമ്പി സ്വദേശിയാണ്...
കുമ്പള : കാറിൽ എം.ഡി.എം.എ.യുമായി വന്നവർ പോലീസിനെ കണ്ടതോടെ രക്ഷപ്പെട്ടു. കുമ്പള കഞ്ചിക്കട്ടയിലാണ് സംഭവം. കുമ്പള ഇൻസ്പെക്ടർ പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെ അതുവഴി വന്ന കാറിലെ യുവാക്കൾ പൊതി വലിച്ചെറിയുകയായിരുന്നു. തുടർന്ന് കാർ വന്ന വഴിയിൽതന്നെ ആരിക്കാടി ഭാഗത്തേക്ക് അതിവേഗത്തിൽ തിരിച്ചുപോയി.
പൊതി പരിശോധിച്ച പോലീസ് അത് എം.ഡി.എം.എ.യാണെന്ന് തിരിച്ചറിയുകയും കാറിനെ...
മംഗളൂരു : ദുബായിൽനിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ മലയാളി പിടിയിൽ. കാസർകോട് കുഡ്‌ലു ആസാദ് നഗർ സ്വദേശി അബ്ദുൽ ബഷീർ (54) ആണ് പിടിയിലായത്. ശനിയാഴ്ച പുലർച്ചെ ദുബായിയിൽനിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ. ഇയാളിൽനിന്ന് 193 ഗ്രാം തൂക്കം വരുന്ന 24...
കൊച്ചി: സംസ്ഥാനത്ത് തുടർക്കഥയായി സ്വർണ്ണക്കടത്ത്. ഇറച്ചിവെട്ടുയന്ത്രത്തിനുള്ളില്‍ വെച്ച് നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. 232 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. യന്ത്രം ഇറക്കുമതി ചെയ്ത തുരുത്തുമ്മേല്‍ എന്‍റര്‍ പ്രൈസസ് എരണാകുളത്തിനെതിരെ കസ്റ്റംസ് അന്വേഷണം തുടങ്ങി.
അതേസമയം കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 850 ഗ്രാം സ്വർണവുമായി യുവാവിനെ പൊലീസ് അറസ്റ്റ്...
ഹൈദരാബാദ്: വീണ്ടും ഇലക്ട്രിക് സ്കൂട്ടര്‍ പൊട്ടിത്തെറിച്ച് അപകടം. ചാര്‍ജ് ചെയ്യുന്നതിനിടെ സ്കൂട്ടര്‍ പൊട്ടിത്തെറിച്ച് ആന്ധ്രയിലെ വിജയവാഡയില്‍ നാല്‍പ്പതുകാരന്‍ മരിച്ചു. ഭാര്യക്കും കുട്ടിക്കും ഗുരുതരമായി പൊള്ളലേറ്റു. തുടര്‍ച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ഇലക്ട്രിക് സ്കൂട്ടറുകളുടെ സുരക്ഷ വിലയിരുത്താന്‍ വിദഗ്ധ സമിതിയെ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തി.
രാത്രി സ്വീകരണ മുറിക്ക് സമീപം സ്കൂട്ടറിന്‍റെ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ട് സമീപവാസികള്‍...
കൊച്ചി: ഒരാളുടെ പേരിലുള്ള മൊബൈൽ കണക്ഷനുകളുടെ എണ്ണം പരിമിതപ്പെടുത്താൻ കേരളത്തിൽ പ്രത്യേക പോർട്ടലുമായി ടെലികമ്യൂണിക്കേഷൻ വകുപ്പ്. ഒമ്പതിൽ കൂടുതൽ മൊബൈൽ കണക്ഷനുകളുണ്ടെങ്കിൽ അവ വിച്ഛേദിക്കാനാണ് തീരുമാനം. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് അവർ നിലനിർത്താൻ ആഗ്രഹിക്കുന്ന ഒമ്പത് നമ്പറുകൾ തെരഞ്ഞെടുക്കാൻ ടാഫ്കോപ് (TAFCOP, ഫ്രോഡ് മാനേജ്മെന്റിനും ഉപഭോക്തൃ സുരക്ഷിയ്ക്കും വേണ്ടിയുള്ള ടെലികോം അനലിറ്റിക്സ്) എന്ന...
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാന താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. നാല് യാത്രക്കാരിൽ നിന്ന് മൂന്നേമുക്കാൽ കിലോ സ്വർണമാണ് പിടികൂടിയത്. മലപ്പുറം കൂരിയാട് സ്വദേശി മുജീബ് റഹ്മാൻ, നിലമ്പൂർ അമരമ്പലം സ്വദേശി സക്കീർ പുലത്ത്, വയനാട് അമ്പലവയൽ സ സ്വദേശി മുഹമ്മദ് ഫൈസൽ, മഞ്ചേരി പുൽപ്പറ്റ സ്വദേശി പി.സി. ഫൈസൽ എന്നിവരാണ് കസ്റ്റംസ്...