Wednesday, February 25, 2026

Latest news

പഞ്ചായത്ത് ഓഫീസില്‍ നിന്നും മോദിയുടെ ചിത്രം മാറ്റിയതില്‍ പ്രതിഷേധിച്ച് ബി.ജെ.പി; എല്ലാ പഞ്ചായത്ത് ഓഫീസുകളിലും മോദിയുടെ ചിത്രം സ്ഥാപിക്കണമെന്നും ആവശ്യം

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലെ വെള്ളല്ലൂര്‍ ടൗണ്‍ പഞ്ചായത്ത് ഓഫീസില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കിയതില്‍ പ്രതിഷേധവുമായി ബി.ജെ.പി. വെള്ളല്ലൂര്‍ ടൗണ്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും, പ്രധാന മന്ത്രിയുടെ ഛായാചിത്രം നീക്കം ചെയ്ത സംഭവത്തില്‍ ജില്ലാ കളക്ട്രേറ്റിന് മുന്നില്‍ ബി.ജെ.പിയുടെ പ്രതിഷേധ പ്രകടനം. തമിഴ്‌നാട്ടിലെ അഞ്ഞൂറോളം പ്രവര്‍ത്തകര്‍ കളക്ട്രേറ്റില്‍ പ്രകടനവുമായി എത്തി. നേരത്തെ പ്രധാനമന്ത്രി...

ദല്‍ഹിയിലെ നാല്‍പതോളം ഗ്രാമങ്ങളുടെ പേര് മാറ്റണം; മുഹമ്മദ്പൂരിന്റെ പേര് മാധവപുരമെന്നാക്കണം; സ്ഥലപ്പേര് മാറ്റല്‍ ആവശ്യവുമായി വീണ്ടും ബി.ജെ.പി

ന്യൂദല്‍ഹി: ഒരിടവേളക്ക് ശേഷം സ്ഥലപ്പേരുകള്‍ മാറ്റണമെന്ന അവശ്യവുമായി ബി.ജെ.പി വീണ്ടും രംഗത്ത്. ദല്‍ഹിയില്‍ മാത്രം നാല്‍പതോളം ഗ്രാമങ്ങളുടെ പേര് മാറ്റണമെന്നാണ് ബി.ജെ.പി ദല്‍ഹി ഘടകം ആവശ്യപ്പെടുന്നത്. മുഗള്‍ ഭരണ കാലഘട്ടത്തിലെ ഇസ്‌ലാമിക പേരുകള്‍ ഉള്ള ഗ്രാമങ്ങളുടെ പേര് മാറ്റണമെന്ന് ബി.ജെ.പി ദല്‍ഹി ഘടകം പ്രസിഡന്റ് ആദേശ് ഗുപ്ത ആവശ്യപ്പെട്ടു. മുഹമ്മദ്പൂര്‍ ഗ്രാമത്തിന്റെ പേര് മാധവപുരമെന്നാക്കണമെന്നും ഇതിനായി സൗത്ത് മുനിസിപ്പല്‍...

ട്വിറ്റർ മസ്കിന് സ്വന്തം; കരാർ ഉറപ്പിച്ചത് 44 ബില്യൺ ഡോളറിന്

ന്യൂയോർക്: ലോകമാകെ പരന്നുകിടക്കുന്ന ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ട്വിറ്റർ ഇനി ഇലോൺ മസ്കിന് സ്വന്തം. 44 ബില്യൺ ഡോളർ റൊക്കം പണമായി നൽകാമെന്നാണ് കരാർ. 43  ബില്ല്യൺ ഡോളർ ഓഫർ ചെയ്ത ശേഷം ഇതാണ് തന്റെ ബെസ്റ്റ് ആന്റ് ഫൈനൽ ഓഫർ എന്നായിരുന്നു മസ്ക് വ്യക്തമാക്കിയത്. ഓഹരിക്ക് 54.20 ഡോളറായിരുന്നു വാഗ്ദാനം. എന്നാൽ...

അടിയന്തര ആവശ്യമെന്ന് പറഞ്ഞ് ഫോൺ വിളി; ഞൊടിയിടയിൽ പാഞ്ഞെത്തിയത് 4 ആംബുലൻസുകൾ! വിളിച്ചയാളും ഇല്ല.. രോഗിയും ഇല്ല

കോട്ടയം: നാല് ആംബുലൻസുകളെ അടിയന്തര ആവശ്യമെന്ന് വിളിച്ചുവരുത്തി കബളിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 3.30ഓടെയായിരുന്നു സംഭവം. ഐസിയു സൗകര്യമുള്ള 4 ആംബുലൻസുകളെയാണു നാഗമ്പടത്തേയ്ക്ക് വിളിച്ചു വരുത്തി കബളിപ്പിച്ചത്. കാൽ ഒടിഞ്ഞു ഇരിക്കുകയാണെന്നും അത്യാവശ്യമായി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കണമെന്നുമായിരുന്നു ഫോൺ വിളിച്ചയാൾ പറഞ്ഞത്. നാഗമ്പടം സ്വകാര്യ ബസ് സ്റ്റാൻഡിന്റെ മുൻവശത്ത് എത്താനാണ് ഫോണിലൂടെ വിളിച്ചുപറഞ്ഞത്. ഹിന്ദിയിലായിരുന്നു...

അന്ന് അപകടത്തിൽപ്പെട്ട ഡ്രൈവർ സഹായത്തിനായി കൈ ഉയർത്തിയപ്പോൾ വാച്ച് മോഷ്ടിച്ചു; ഇന്ന് മൃതദേഹങ്ങൾ റോഡിൽ നിന്ന് നീക്കാൻ പോലും കൂട്ടാക്കാതെ ആംബുലൻസുകളും

സുൽത്താൻ ബത്തേരി: അപകടത്തിൽ പെടുന്നവരെ കവർച്ച ചെയ്യാൻ ശ്രമിക്കുകയും സഹായം നൽകാതെ മരണത്തിലേക്ക് വിട്ടുകൊടുക്കുകയും ചെയ്ത സംഭവങ്ങൾക്ക് പിന്നാലെ വീണ്ടും മലയാളികളോട് കരുണ കാണിക്കാതെ കർണാടക. കുത്തന്നൂരിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളായ യുവാക്കളുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് നീക്കം ചെയ്യാൻ ആംബുലൻസുകൾ തയ്യാറായില്ല. റോഡിൽ അനാഥപ്രേതമായി കിടന്ന ഇവരെ ഒടുവിൽ അംബാസിഡർ കാറിലാണ് ഗുണ്ടൽപേട്ട ആശുപത്രിയിലേക്ക് കൊണ്ടുപോയത്....

ഇത് പുതിയ തട്ടിപ്പ്; നാടൻ കുതിരയ്ക്ക് കറുത്ത ചായം പൂശി വിറ്റു, തട്ടിയെടുത്തത് 23 ലക്ഷം…

തട്ടിപ്പുകൾക്ക് ഒരു പഞ്ഞവുമില്ലാത്ത ലോകത്താണ് നമ്മളിപ്പോൾ. ഒരു ദിവസം വാർത്തകൾ ശ്രദ്ധിച്ചാൽ തന്നെ തട്ടിപ്പുകളുടെ പലതരം നമുക്ക് കാണാൻ പറ്റും. ഇനി പറയുന്നത് പുതിയൊരു തട്ടിപ്പിനെ കുറിച്ചാണ്. നടൻ കുതിരയെ പെയിന്റ് അടിച്ച് നിറം മാറ്റി 23 ലക്ഷം തട്ടിയെടുത്തിരിക്കുകയാണ്. പഞ്ചാബിലെ വസ്ത്രവ്യാപാരിയായ രമേഷ് സിങാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. അപൂർവയിനം കുതിരകൾ മേയുന്ന ഫാം...

എട്ടാം തോല്‍വി; മുംബൈ ആരാധകരുടെ ഹൃദയം തൊടുന്ന കുറിപ്പുമായി രോഹിത്

മുംബൈ: ഐപിഎല്ലില്‍(IPL 2022) തുടര്‍ച്ചയായ എട്ടാം തോല്‍വി വഴങ്ങി ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലാണ് മുംബൈ ഇന്ത്യന്‍സ്(Mumbai Indians). ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഒരേയൊരു ടീമായ മുംബൈയുടെ പതനം അവിശ്വസനീയതയോടെയാണ് ആരാധകര്‍ കാണുന്നത്. മെഗാതാരലേലത്തിന് പിന്നാലെ ടീമിലെ പല പ്രമുഖരും കൂടുമാറിയതോടെ ദുര്‍ബലമായ മുംബൈക്ക് ഇത്തവണ തൊട്ടതെല്ലാം പിഴച്ചു. 15 കോടി രൂപ മുടക്കി തിരിച്ചുപിടിച്ച...

പെരുന്നാള്‍ അവധിക്കാലത്ത് നാട്ടിലെത്താന്‍ ലക്ഷങ്ങള്‍ മുടക്കണം; ടിക്കറ്റ് നിരക്ക് കൂടിയത് അഞ്ചിരട്ടിയോളം

ദുബൈ: പെരുന്നാള്‍ കാലത്ത് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയോളം വര്‍ധിപ്പിച്ച് വിമാനക്കമ്പനികള്‍. രണ്ടുമക്കളടങ്ങുന്ന കുടുംബത്തിന് നാട്ടില്‍ പോയിവരാന്‍ ടിക്കറ്റിന് മാത്രമായി മൂന്ന് ലക്ഷത്തിലേറെ രൂപയാണ് പെരുന്നാളിനോടടുത്ത ദിവസങ്ങളില്‍ നല്‍കേണ്ടിവരുന്നത്. ഇന്ന് ദുബൈയില്‍ നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് ശരാശരി എണ്ണായിരം രൂപയ്ക്ക് താഴേയാണ് ടിക്കറ്റ് നിരക്കെങ്കില്‍, പെരുന്നാളിന് തൊട്ടുത്ത ദിവസങ്ങളില്‍ അഞ്ചിരട്ടിയോളം അധികം കൊടുക്കണം....

കേരളത്തിൽ നിന്നു വരുന്നവർക്ക് നിയന്ത്രണം കടുപ്പിക്കാൻ കർണാടക

ബെംഗളൂരു: കൊവിഡ് നാലാം തരംഗത്തിൻ്റെ സൂചനകൾ വന്നു തുടങ്ങിയതോടെ മുൻകരുതൽ നടപടികളുമായി കർണാടക. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നും പൊതുജനങ്ങൾ അനാവശ്യമായ കൂടിച്ചേരലുകൾ ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണമെന്നും കർണാടക ആരോഗ്യ മന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു. കേരളത്തിൽ നിന്നുള്ള വരുന്നവർക്ക് വീണ്ടും കർശന നിയന്ത്രണവും നിരീക്ഷണവും ഏർപ്പെടുത്താൻ സാധ്യതയുണ്ട്. അതിർത്തികളിൽ പരിശോധന വർധിപ്പിക്കുമെന്നും...

പശുവിനെ ഇടിച്ച് ബൈക്ക് അപകടത്തിൽപ്പെട്ടു; ഭീംആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ അനുയായിക്ക് ദാരുണാന്ത്യം- വീഡിയോ

ഭോപാൽ: പശുവിനെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് അകമ്പടിയായി ബൈക്കിൽ പോയ യുവാവാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലിന് സമീപമാണ് സംഭവം.  പശുവിനെ ഇടിച്ചു തെറിച്ചുവീണ യുവാവിനെ പിന്നാലെ എത്തിയ മറ്റൊരു അകമ്പടി വാഹനം ഇടിക്കുകയായിരുന്നു. സേമധന ഗ്രാമത്തിലെ ഷൈലേന്ദ്ര അഹിർവാർ(18) ആണ് മരിച്ചത്. https://twitter.com/Arv_Ind_Chauhan/status/1518552337560006656?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1518552337560006656%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FArv_Ind_Chauhan%2Fstatus%2F1518552337560006656%3Fref_src%3Dtwsrc5Etfw യുവാവിനെ ഉടൻ...
- Advertisement -spot_img

Latest News

രൂക്ഷ വിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം; ‘ഗംഭീര്‍ ഇന്ത്യന്‍ ടീമിലും രാഷ്ട്രീയം കലര്‍ത്തുന്നു’

ഇസ്ലാമാബാദ്: ടി20 ലോകകപ്പിന്റെ സൂപ്പര്‍ 8 ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടേറ്റ വന്‍ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം അഹമ്മദ്...
- Advertisement -spot_img