കഴിഞ്ഞ വർഷം ആപ്പിൾ ഒരു ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന തുണി പുറത്തിറക്കിയിരുന്നു, അത് പലരും വിമർശിച്ചെങ്കിലും പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ വിറ്റുതീർന്നു. ഇപ്പോൾ, കമ്പനി വിൽക്കുമെന്ന് ആരും പ്രവചിച്ചിട്ടില്ലാത്ത മറ്റൊരു അസാധാരണമായ ആക്സസറി കമ്പനി വിൽപ്പനയ്ക്കെത്തിക്കുകയാണ്. കുപെർട്ടിനോ ആസ്ഥാനമായുള്ള ഭീമൻ ഹൈഡ്രേറ്റ്സ്പാർക്ക് എന്ന കമ്പനിയിൽ നിന്ന് രണ്ട് പുതിയ സ്മാർട്ട് വാട്ടർ ബോട്ടിലുകളാണ് ആപ്പിൾ വിൽക്കുന്നത്....
ദല്‍ഹി/തിരുവനന്തപുരം: കേരളത്തിന് ലഭിക്കുന്ന എയിംസ് കോഴിക്കോട് അനുവദിക്കും. കിനാലൂരിലെ കെ.എസ്.ഐ.ഡി.സി ഭൂമിയിലായിരിക്കും എയിംസ് വരിക. കിനാലൂരിലെ 142 ഏക്കർ ഭൂമി കെ.എസ്.ഐ.ഡി.സി റവന്യു വകുപ്പിന് കൈമാറാൻ ഉത്തരവിറങ്ങി. വ്യവസായ വകുപ്പിന്‍റെ ഭൂമിയാണ് ആരോഗ്യവകുപ്പിന് കൈമാറുന്നത്.
കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ കെ മുരളീധരന്‍ എം.പിയാണ് കോഴിക്കോട് എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. ഇതിന് കേരളത്തില്‍ എയിംസ്...
ഗുവാഹത്തി: അസം (Assam Police) പൊലീസ് രണ്ടാം തവണയും അറസ്റ്റ് ചെയ്തുകൊണ്ട് പൊലീസ് ജീപ്പിൽ കൊണ്ടുപോകുമ്പോൾ പുഷ്പ (Pushpa) സ്റ്റൈൽ ആക്ഷൻ കാണിച്ച് ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനി (Jignesh Mevani). കഴിഞ്ഞ ദിവസമാണ് ജിഗ്നേഷ് മെവാനിയെ ആദ്യത്തെ കേസിൽ ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെ അസം പൊലീസ് രണ്ടാമതും അറസ്റ്റ് ചെയ്തത്. വനിതാ പൊലീസ് ഉദ്യോഗസ്ഥരെ...
കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു. കോഴിക്കോട് സ്വദേശി നൽകിയ പരാതിയിലാണ് നടപടി. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി...
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചി യൂണിവേഴ്സിറ്റിക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ നാല് പേർ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേർ ചൈനീസ് പൗരന്മാരാണ്. ചൈനീസ് ഭാഷാ പഠനകേന്ദ്രത്തിന് സമീപം കാറിന് സമീപത്താണ് സ്ഫോടനമുണ്ടായത്. എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ഒരു സ്ത്രീ നടന്ന് വരികയും ഒരു കാർ വളവ് തിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെ, സ്ത്രീ ചാവേർ പൊട്ടിത്തെറിക്കുന്ന...
മുംബൈ: ഇന്തൊനേഷ്യ പാമോയിൽ കയറ്റുമതി നിർത്തിവയ്ക്കാൻ തീരുമാനിച്ചതിന്റെ ആഘാതം ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കുമെന്ന് വിദഗ്ധർ. ഭക്ഷ്യ എണ്ണയ്ക്കും പായ്ക്കറ്റ് ഭക്ഷണസാധനങ്ങൾക്കും വില കൂടുമെന്നാണ് വിദഗ്ധർ പറയുന്നത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാമോയിൽ കയറ്റുമതി രാഷ്ട്രമാണ് ഇന്തൊനേഷ്യ.
ഇന്ത്യയിൽ ഈയാഴ്ച അവസാനത്തോടെ തന്നെ പാമോലിൻ വില ആറു ശതമാനം കൂടുമെന്നാണ് കരുതപ്പെടുന്നത്. രാജ്യത്തിനു വേണ്ട മൊത്തം...
കൊച്ചി: കോടികളുടെ മണിചെയിന്‍ തട്ടിപ്പ് കേസില്‍ രണ്ടുപേര്‍ കൊച്ചിയില്‍ പിടിയില്‍. എറണാകുളം സ്വദേശികളായ ബെന്‍സണ്‍, ജോഷി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
2019-ല്‍ യു.എ.ഇ.യില്‍ രജിസ്റ്റര്‍ ചെയ്ത ക്രൗഡ് വണ്‍ എന്ന കമ്പനിയുടെ പേരിലാണ് പ്രൊമോട്ടര്‍മാരായ ഇരുവരും നിക്ഷേപം സ്വീകരിച്ചിരുന്നത്. രണ്ടുവര്‍ഷത്തിനിടെ പ്രതികളായ രണ്ടുപേരും കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നതായാണ് വിവരം. വെണ്ണല സ്വദേശിയാണ് മണിചെയിന്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച (ഏപ്രില്‍ 30) വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാല്‍, ഈ സമയത്ത് പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും...
ശതകോടീശ്വരൻ ഇലോൺ മസ്‌ക് ട്വിറ്റർ സ്വന്തമാക്കി മണിക്കൂറുകൾ പിന്നിടുമ്പോൾ ഇനി എന്ത് മാറ്റങ്ങളായിരിക്കും ഇലോൺ മസ്‌ക് ട്വിറ്ററിൽ വരുത്തുക എന്നുള്ളതാണ് ലോകം ഉറ്റുനോക്കുന്നത്. മസ്‌ക് ട്വിറ്ററിന്റെ ഏറ്റവും വലിയ ഓഹരികൾ നേടിയപ്പോൾ തന്നെ ട്വിറ്റർ പ്ലാറ്റ്ഫോമിലെ തനിക്ക് ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളെ ചൂണ്ടികാട്ടിയിരുന്നു. കൂടാതെ വർഷങ്ങളായി ട്വിറ്ററിന്റെ പ്രവർത്തനരീതിയിൽ താൻ ആഗ്രഹിക്കുന്ന മാറ്റങ്ങളെക്കുറിച്ച് മസ്‌ക്...
ഉത്തര്‍പ്രദേശ്:ഉത്തര്‍പ്രദേശില്‍ അനധികൃതമായി സ്ഥാപിച്ച 125 ഉച്ചഭാഷിണികള്‍ പൊലീസ് നീക്കം ചെയ്തു. 17,000 ഉച്ചഭാഷിണികളുടെ ശബ്ദം ബന്ധപ്പെട്ടവര്‍ കുറച്ചതായും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പ്രശാന്ത് കുമാര്‍ പറഞ്ഞു. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളുടെ ശബ്ദം നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയതിന് പിന്നാലെ അനധികൃതമായി സ്ഥാപിച്ച ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ...