Tuesday, February 24, 2026

Latest news

രാജ്യം ചുട്ടുപൊള്ളുന്നു, കേരളവും ഉഷ്‌ണ തരംഗ ഭീഷണിയിൽ; അതീവ ജാഗ്രതാ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ താപനില അതിരൂക്ഷമായതോടെ മിക്ക ഇടങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്‌ണ തരംഗ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ ബംഗുര, പുരുലിയ, ജാർഗം തുടങ്ങിയ ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. ഉത്തരേന്ത്യയിലെ അതി കഠിന ചൂട് തെക്കൻ സംസ്ഥാനങ്ങളിലും പ്രഭാവം തീർക്കുകയാണ്. കേരളത്തിൽ 32 ഡിഗ്രി സെൽഷ്യസാണ് നിലവിലെ...

ട്വിറ്റർ സ്വന്തമാക്കി, അടുത്തത് കൊക്കകോളയെന്ന് ഇലോണ്‍ മസ്‌ക്

ലോകത്തിലെ ഏറ്റവും പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ട്വിറ്ററിനെ  ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്റെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് ഇലോണ്‍ മസ്ക്. 44 ബില്യൺ ഡോളറിന് ട്വിറ്ററിനെ സ്വന്തമാക്കിയ ശതകോടീശ്വരനായ മസ്കിന്റെ അടുത്ത ലക്ഷ്യം  കൊക്കകോളയാണ് (Coca-Cola). അടുത്തതായി താൻ കൊക്കക്കോള വാങ്ങാൻ ആഗ്രഹിക്കുന്നു എന്ന് ട്വീറ്റ് ചെയ്ത മസ്കിന്റെ ട്വീറ്റ് ഇതിനകം തന്നെ വൈറലായി...

പാന്റ്സ് തയ്ക്കാൻ തുണി കൊടുത്തു; യുവാവിന് കിട്ടിയത് പാവാട! 12,000 രൂപ നഷ്ടപരിഹാ​രം

പാലക്കാട്: പാന്റ്സ് തയ്ക്കാൻ തുണി നൽകിയ യുവാവിന് തിരികെ പാവാട പോലുള്ള പാന്റ്സ് തയ്ച്ചു നൽകിയ സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ വിധി. ഉപഭോക്തൃ കമ്മീഷന്റേതാണ് വിധി. പാലക്കാട് സ്വദേശി അനൂപ് ജോർജ് നൽകിയ പരാതിയിലാണ് 7000 രൂപ നഷ്ടപരിഹാരവും 5000 രൂപ ചെലവും നൽകാൻ കമ്മീഷൻ നിർദ്ദേശിച്ചത്. 2016ലായിരുന്നു പരാതിക്ക് അടിസ്ഥാനമായ സംഭവം. നഗരത്തിൽ പ്രവർത്തിക്കുന്ന കടയിൽ...

വിപണി പിടിക്കാൻ വാട്സ്ആപ്പ്; ഇനി ആപ്പ് വഴി പണമയച്ചാൽ ക്യാഷ്ബാക്ക്

ദില്ലി: വിപണിയിൽ ശക്തമായ സാന്നിധ്യമാകാൻ ക്യാഷ്ബാക്ക് ഓഫർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. കൂടുതൽ ഇന്ത്യാക്കാരെ തങ്ങളുടെ പേമെന്റ് സംവിധാനത്തിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. മെർച്ചന്റ്സ് പേമെന്റിനും സമാനമായ ഇൻസെന്റീവുകൾ അവതരിപ്പിക്കുന്നുണ്ട്. ഗൂഗിളടക്കമുള്ള എതിരാളികളെ നേരിടുകയാണ് ലക്ഷ്യം. മെയ് അവസാന വാരത്തോടെ വാട്സ്ആപ്പ് ക്യാഷ്ബാക്ക് അവതരിപ്പിക്കും. ഇടപാടുകൾക്ക് 33 രൂപ വരെ തിരികെ കിട്ടുന്ന നിലയിലായിരിക്കും സംവിധാനം. വാട്സ്ആപ്പ്...

തന്‍റെ ഒല സ്‍കൂട്ടര്‍ കത്തിച്ച് ഉടമ പറയുന്നു: “ആരോടും ഇങ്ങനൊന്നും ചെയ്യരുത് സാറേ..”! ( വീഡിയോ)

രാജ്യത്തെ വാഹന വിപണിയിലേക്ക് ഒരു തരംഗമായി അലയടിച്ചെത്തിയ ഒരു ഇലക്ട്രിക്ക് സ്‍കൂട്ടര്‍ കമ്പനിയാണ് ഒല. എന്നാല്‍ ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങി നിരാശരായവരുടെ പല തരത്തിലുള്ള പ്രതിഷേധങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ ഒരു ഒല ഉടമ തകരാറിലായ ഒലയുടെ എസ്1 ഇലക്ട്രിക് സ്‌കൂട്ടര്‍ കഴുതയെ ഉപയോഗിച്ച് കെട്ടിവലിച്ചാണ് പ്രതിഷേധിച്ചതെങ്കില്‍, തമിഴ്‌നാട്ടില്‍...

കൂപ്പുകുത്തി സ്വർണവില; അഞ്ച് ദിവസത്തിനുള്ളിൽ കുറഞ്ഞത് 1040 രൂപ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38400 രൂപയായി. തുടർച്ചയായ ഇടിവാണ് സ്വർണവിലയിൽ സംഭവിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 45 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഒരു ഗ്രാം 22...

വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സർക്കുലർ; രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ്

കൊച്ചി: ബലാത്സം​ഗ കേസില്‍ ഒളിവില്‍ പോയ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകി. നടൻ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണ് നടപടി. കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ടു കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ...

പോസ്റ്റ് ഓഫീസ് വഴിയും മയക്കുമരുന്ന് കടത്ത്; സിന്തറ്റിക് മയക്കുമരുന്നുകള്‍ കടത്തുന്നത് പോസ്റ്റ് കവറിനുള്ളില്‍

എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്നു കടത്ത്, പോസ്റ്റ് ഓഫീസ് വഴിയും നടക്കുന്നുണ്ടെന്ന് എക്സൈസിന്‍റെ കണ്ടെത്തല്‍. പോസ്റ്റ് കവറിനുള്ളിലും കൊറിയര്‍ സര്‍വീസിലൂടെയുമാണ് സിന്തറ്റിക് മയക്കുമരുന്നുകള്‍ കടത്തുന്നത്. ബാംഗ്ലൂരിലാണ് മയക്കുമരുന്നുകളുടെ നിര്‍മാണം നടക്കുന്നത്. കൊറിയര്‍ സര്‍വീസിന് പുറമെ പോസ്റ്റ് ഓഫീസ് വഴിയും സിന്തറ്റിക് മയക്കുമരുന്നുകള്‍ കടത്തുന്നുവെന്നാണ് എക്സൈസ് കണ്ടെത്തിയത്. തിരുവനന്തപുരത്ത് ഒരു കേസ് പിടികൂടി. എംഡിഎംഎയും എല്‍ എസ് ഡി...

മൊബൈൽ ഫോൺ മോഷണം പോയി, പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കയ്യോടെ പിടികൂടി ‘ഡിറ്റക്ടീവ്’ ജസ്ന

തൃശൂർ: മോഷണം പോയ മൊബൈൽ ഫോൺ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി യുവതി. തന്റെ അന്വേഷണാത്മക ബുദ്ധിയോടെയാണ് യുവതി തന്റെ ഫോൺ മോഷ്ടിച്ചയാളെ കണ്ടെത്തി തിരികെ വാങ്ങിയത്. തൃശൂർ മാളയിലാണ് 23 കാരി ജസ്നയുടെ മൊബൈൽ ഫോൺ മോഷണം പോയത്. ഇതേസമയം തൊട്ടടുത്ത വീട്ടിലെയും മൊബൈൽ ഫോൺ മോഷണം പോയിരുന്നു. ഇതോടെ മേഷ്ടാവിനെ കണ്ടെത്തണമെന്ന് ജസ്ന ഉറപ്പിച്ചു. ചുറ്റുവട്ടത്തെല്ലാം...

‘എങ്കിൽ ക്യാമറയും കൂടെ ഉരുളട്ടെ,; കുട്ടിക്യാമറാമാന്റെ വൈറൽ ഫോട്ടോപിടുത്തം

മികച്ച ഫോട്ടോകൾ പിടിക്കാനായി ഏതറ്റം വരെയും പോവുന്ന ഫോട്ടോഗ്രാഫർമാരെ കാണാറുണ്ട്. അങ്ങനെയൊരു കുട്ടി ഫോട്ടോഗ്രാഫറുടെ വിഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. കയ്യിൽ ഒരു ഫോണുമായി, ഒരു കൂട്ടം കുട്ടികൾ ഡാന്‍സ് കളിയ്ക്കുന്ന വിഡിയോ പകർത്താൻ ശ്രമിക്കുകയാണ് ഒരു ആൺകുട്ടി. നിലത്തു കിടന്നും ഉരുണ്ടുമൊക്കെ വളരെ ആത്മാർഥമായാണ് കക്ഷിയുടെ വിഡിയോ പിടുത്തം. വിഡിയോ എടുക്കുന്നതിനിടെ പാട്ടിനൊത്ത് ചുടവുവയ്ക്കുന്നുമുണ്ട്...
- Advertisement -spot_img

Latest News

രൂക്ഷ വിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം; ‘ഗംഭീര്‍ ഇന്ത്യന്‍ ടീമിലും രാഷ്ട്രീയം കലര്‍ത്തുന്നു’

ഇസ്ലാമാബാദ്: ടി20 ലോകകപ്പിന്റെ സൂപ്പര്‍ 8 ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടേറ്റ വന്‍ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം അഹമ്മദ്...
- Advertisement -spot_img