തിരുവനന്തപുരം: കേരളത്തെ ഗുജറാത്താക്കാൻ പിണറായി സർക്കാർ ശ്രമിക്കുകയാണെന്ന് കെ.മുരളീധരൻ എം.പി. നേമത്തെ ഗുജറാത്താക്കുമെന്ന് കുമ്മനം പറഞ്ഞപ്പോൾ എൽ.ഡി.എഫും യു.ഡി.എഫും പ്രതിഷേധിച്ചു. ഇപ്പോൾ കേരളമാകെ ഗുജറാത്താക്കാൻ പിണറായി സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'മോദി - പിണറായി കൂടിക്കാഴ്ചയിലെ ചർച്ചകൾ എന്തൊക്കെയായിരുന്നെന്നും ഗുജറാത്തിലേക്ക് എന്ത് അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറിയെ അയച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. വികസനം കണ്ട് പഠിക്കാനാണെങ്കിൽ...
ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ യൂത്ത് ലീഗിന് പ്രശംസ. ഡി.വൈ.എഫ്.ഐയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് യൂത്ത് ലീഗിനെ പ്രശംസിച്ചത്. മലപ്പുറത്തും മലബാറിൻ്റെ ചില മേഖലകളിലും യൂത്ത് ലീഗ് സജീവമാണെന്നും സ്വാധീനമുള്ള സ്ഥലങ്ങളിൽ രാഷ്ട്രീയ പ്രവർത്തനവും സന്നദ്ധ പ്രവർത്തനവും നടത്തുന്ന സംഘടനയാണ് യൂത്ത് ലീഗെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി.
അതേസമയം യൂത്ത് ലീഗിനെ പ്രശംസിച്ച ഡി.വൈ.എഫ്.ഐ യൂത്ത് കോൺഗ്രസിനെ...
മഞ്ചേശ്വരം : പോലീസ് പരിശോധനയ്ക്കിടെ എം.ഡി.എം.എ. മയക്കുമരുന്നും കാറും ഉപേക്ഷിച്ച് പോലീസിനെ തള്ളിമാറ്റി രക്ഷപ്പെട്ട യുവാവിനെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു.
മച്ചംപാടിയിലെ മുഹമ്മദ് ഷാഫി(28)യെയാണ് മഞ്ചേശ്വരം സി.ഐ. എ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ചമുൻപ് മഞ്ചേശ്വരം കയർകട്ടയിൽ എം.ഡി.എം.എ. മയക്കുമരുന്ന് കൈമാറാൻ എത്തിയപ്പോഴാണ് പോലീസ് ഷാഫിയെ പിടികൂടാൻ ശ്രമിച്ചത്.
അതിനിടെ പോലീസിനെ തള്ളിമാറ്റി കാറും മയക്കുമരുന്നും...
അര്‍ജന്റീനിയന്‍ ദേശീയ ടീമിനും സൂപ്പര്‍ താരം ലയണല്‍ മെസിക്കും കേരളത്തില്‍ ലക്ഷക്കണിക്ക് ആരാധകരുണ്ട്. എന്നാല്‍ സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന്റെ ആരാധകനായ അര്‍ജന്റീനക്കാരന്‍ ഫെര്‍ണാണ്ടോയാണ് ഇപ്പോള്‍ സാമൂഹ മാധ്യമങ്ങളിലെ താരം.
കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ നടന്ന സന്തോഷ് ട്രോഫി സെമി ഫൈനലിലെ കേരളം-കര്‍ണാടക മത്സരത്തിനിടെ തിങ്ങിനിറഞ്ഞ ഗ്യാലറിയില്‍ നിന്ന് ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകന്‍ സമീര്‍ പിലാക്കല്‍ എടുത്ത വീഡിയോയാണ് ഇപ്പോള്‍...
ലഖ്‌നൗ: അയോധ്യയില്‍ പള്ളിയില്‍ പന്നിയിറച്ചിയെറിഞ്ഞ സംഭവത്തില്‍ ഏഴ് സംഘരിവാര്‍ അനുകൂലികളെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച മൂന്ന് പള്ളികളെ കേന്ദ്രീകരിച്ച് ഖുറാന്റെ കീറിയ പേജുകളും മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളും അടങ്ങിയ പോസ്റ്ററിലാണ് പന്നിയിറച്ചി പൊതിഞ്ഞെറിഞ്ഞത്.
താത്ഷാ ജുമാ മസ്ജിദ്, ഘോസിയാന മസ്ജിദ്, കശ്മീരി മൊഹല്ലയിലെ പള്ളി, ഗുലാബ് ഷാ ബാബ എന്നറിയപ്പെടുന്ന മസാര്‍ എന്നിവിടങ്ങളിലാണ്...
തിരുവനന്തപുരം; കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കിയ സംഭവത്തിൽ കോഴിക്കടക്കാരൻ അറസ്റ്റിൽ. പൊറശാല കൊല്ലങ്കോട് കണ്ണനാകത്ത് പ്രവർത്തിക്കുന്ന കടയിലെ അറവുകാരൻ അയിര കുഴിവിളാകം പുത്തൻവീട്ടിൽ മനു(36) ആണ് അറസ്റ്റിലായത്.
ജീവനോടെ കോഴിയെ തൊലിയുരിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി. ഇറച്ചി വാങ്ങാൻ വന്ന യുവാവാണ് ക്രൂര രംഗങ്ങൾ മൊബൈലിൽ പകർത്തിയത്. സാധാരണ തല അറുത്ത് കൊലപ്പെടുത്തിയ...
കോഴിക്കോട്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും യൂട്യൂബറുമായ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കേസ്. കോഴിക്കോട് കാക്കൂര്‍ പൊലീസാണ് മെഹ്നാസിനെതിരെ കേസെടുത്തിട്ടുള്ളത്.
മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിന് കാരണമായതായി കാക്കൂര്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 306, 498 എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന...
മദീന: മദീന പള്ളിയിലെ പ്രവാചകന്റെ ഖബറിടം (റൗദാ) സന്ദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. റംസാന്‍ 27 മുതല്‍ ശവ്വാല്‍ രണ്ട് വരെയുള്ള (ഏപ്രില്‍ 27 മുതല്‍ മെയ് 2) ദിവസങ്ങളിലാണ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നത്.
സന്ദര്‍ശകര്‍ക്കും നമസ്‌കരിക്കാന്‍ വരുന്നവര്‍ക്കും മികച്ച സൗകര്യവും സേവനവുമാണ് ഒരുക്കിയിരിക്കുന്നത്. പെരുന്നാള്‍ കഴിഞ്ഞാല്‍ പിറ്റേ ദിവസം മുതല്‍ സന്ദര്‍ശകരെ വീണ്ടും അനുവദിക്കും. ജനതിരക്ക് നിയന്ത്രിക്കാനാണ്...
ഇന്തോനേഷ്യ പാമോയിൽ കയറ്റുമതിയില്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയിലെ ഭക്ഷ്യ എണ്ണയുടെയും മറ്റ് നിത്യോപയോഗ വസ്തുക്കളുടെയും വില വർധിക്കാൻ സാധ്യത. സോപ്പ്, ഷാംപൂ മുതൽ നൂഡിൽസ്, ബിസ്‌ക്കറ്റ്, ചോക്ലേറ്റുകൾ തുടങ്ങി നിരവധി സാധനങ്ങള്‍ നിർമ്മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുവാണ് പാമോയിൽ. പാമോയിലിന്റെ വില വർധിക്കുന്നതോടെ പാമോയിൽ ഉപയോഗിച്ചുള്ള എല്ലാ വ്യവസായ ഉത്പന്നങ്ങളുടെയും വില വർധിച്ചേക്കും.
ലോകത്ത് ഏറ്റവും കൂടുതൽ...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ അധിക്ഷേപിച്ചെന്ന കേസിൽ നടി മീര മിഥുനെ അറസ്റ്റ് ചെയ്യാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മീര നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി.
മീര മിഥുന്‍റെ ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത സിനിമയായ പേയ് കാണോമിന്‍റെ അണിയറ പ്രവർത്തകരുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ എം.കെ സ്റ്റാലിനെതിരെ മോശം പരാമര്‍ശം നടത്തിയെന്നാണ് പരാതി....