Tuesday, February 24, 2026

Latest news

പിസി ജോര്‍ജിന്റേത് മുസ്ലീം വിരുദ്ധ വര്‍ഗീയ പ്രസംഗം; പരാതി നല്‍കി യൂത്ത് ലീഗ്

മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജ് മുസ്ലീം സമുദായത്തിനെതിരെ വര്‍ഗീയത നിറഞ്ഞ പ്രസംഗം നടത്തിയെന്ന പരാതിയുമായി മുസ്ലിം യൂത്ത് ലീഗ്. സംഭവത്തില്‍ പിസി ജോര്‍ജ്ജിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു. ഹിന്ദു മഹാ പരിഷത്ത് തിരുവനന്തപുരത്ത് നടത്തുന്ന ‘അനന്തപുരി ഹിന്ദു മഹാസമ്മേളന’ത്തിലെ പിസി...

ജി.സി.സി രാജ്യങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം

അബുദാബി: യുഎഇയിലെ സ്വദേശികള്‍ക്ക് തങ്ങളുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റ് ജി.സി.സി രാജ്യങ്ങളില്‍ പ്രവേശിക്കാം. ഇതിനായി പാസ്‍പോര്‍ട്ട് കൈയില്‍ കരുതേണ്ടതില്ല. നേരത്തെ ഈ സൗകര്യം ലഭ്യമായിരുന്നെങ്കിലും കൊവിഡ് കാലത്ത് യാത്രാ നിബന്ധനകള്‍ കര്‍ശനമാക്കിയതോടെ പാസ്‍പോര്‍ട്ട് നിര്‍ബന്ധമാക്കിയിരുന്നു. പുതിയ യാത്രാ ഇളവ് യുഎഇ നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്മെന്റ് അതോരിറ്റിയാണ് വെള്ളിയാഴ്‍ച പ്രഖ്യാപിച്ചത്. സമാനമായ...

24 ദിവസത്തിനിടെ മരിച്ചത് പ്രിയപ്പെട്ട 8 പേർ; ഈ വീട് കോവിഡിന്റെ കണ്ണീരോർമ

ലക്നൗ ∙ മൂന്നു ദിവസം കൂടുമ്പോൾ ഒരാളെ വീതം മരണം കവർന്നെടുത്ത വീട്. 24 ദിവസത്തിനിടെ കുടുംബത്തിൽ മരിച്ചതു പ്രിയപ്പെട്ട 8 പേർ. കോവിഡ് എന്ന മഹാമാരി ഭീകരമായി നടമാടിയതിന്റെ നേർസാക്ഷ്യമായി ഒരു വർഷത്തിനിപ്പുറവും ഏവരെയും സങ്കടപ്പെടുത്തുകയാണ് ഉത്തർപ്രദേശിലെ ലക്നൗവിലുള്ള ഇമാലിയ പുർവ എന്ന ഗ്രാമം. എട്ടു മുറിയുള്ള യാദവ കൂട്ടുക്കുടുംബത്തിലാണ് ഈ ദാരുണക്കാഴ്ച. ഒരു...

ഖുർആൻ ആരേയും കൊല്ലാന്‍ പഠിപ്പിക്കുന്നില്ല; മറിച്ച് പ്രചരിപ്പിക്കുന്നവരെ സംവാദത്തിന് വെല്ലുവിളിച്ച് കാന്തപുരം

കോഴിക്കോട്: ഇസ്‌ലാം വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നില്ലെന്നും ഖുര്‍ആന്‍ ആരേയും കൊല്ലാന്‍ പഠിപ്പിക്കുന്നില്ലെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍. ചിലര്‍ ഇങ്ങിനെ പ്രചരിപ്പിക്കുന്നുണ്ട്, അവരോട് സംവാദത്തിന് തയ്യാറാണെന്നും കാന്തപുരം കോഴിക്കോട്ട് പറഞ്ഞു. ശത്രുക്കളോട് പ്രതികാരം ചെയ്യുന്നവരോ അവരെ ആക്രമിക്കുന്നവരോ അല്ല ഇസ്ലാമെന്നും കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ കൂട്ടിച്ചേർത്തു.  

വിജയ് ബാബു പരാതിക്കാരിയോടൊപ്പം ആഡംബര ഹോട്ടലിലും ഫ്‌ലാറ്റുകളിലും എത്തിയിരുന്നു; തെളിവായി സിസിടിവി ദൃശ്യങ്ങൾ, പരാതിയിൽ പീഡനം നടന്നുവെന്ന് പറയുന്ന അതേ സ്ഥലങ്ങൾ

കൊച്ചി: ബലാത്സംഗക്കേസിലെ പ്രതി വിജയ് ബാബുവിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചായി പോലീസ്. വിജയ് ബാബു പരാതിക്കാരിയോടൊപ്പം ആഡംബര ഹോട്ടലിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. കടവന്ത്രയിലെ ഹോട്ടലിലും ഫ്‌ലാറ്റുകളിലും ഇയാൾ പരാതിക്കാരിയോടൊപ്പം എത്തിയതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. പരാതിക്കാരി പീഡനം നടന്നുവെന്ന് പറയുന്ന സ്ഥലങ്ങളിൽ പരാതിക്കാരിയുമായി എത്തിതിന്റെ ദൃശ്യങ്ങളാണ് ഇത്. ഹോട്ടൽ, ഫ്‌ലാറ്റ് എന്നിവിടങ്ങളിൽ നിന്നാണ് പോലീസ്...

‘9 വർഷമായി പ്രണയത്തിൽ, നേരിൽ കണ്ടത് മൂന്ന് തവണ മാത്രം’ സെയിൽസ് ജീവനക്കാരുടെ പ്രണയത്തിൽ ഒരുക്കിയ സേവ് ദ് ഡേറ്റ് വൈറലാകുന്നു

സെയിൽസ് ജീവനക്കാരുടെ പ്രണയം എന്ന ആശയത്തിൽ ഒരുക്കിയ സേവ് ദ് ഡേറ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. ചങ്ങനാശ്ശേരി സ്വദേശികളായ സൂരജിന്റെയും കീർത്തനയുടെയും ഫോട്ടോഷൂട്ടും വീഡിയോയുമാണ് വൈറലാകുന്നത്. സൂരജ് ദുബായിൽ ഡിസൈൻ മാനേജറാണ്. കീർത്തന ഓസ്ട്രേലിയയിൽ ഫിസിയോ തെറാപ്പിസ്റ്റും. 9 വർഷമായി ഇരുവരും പ്രണയത്തിലാണ്. എന്നാൽ ഇക്കാലയളവിൽ മൂന്നു തവണ മാത്രമേ നേരിട്ട് കണ്ടിട്ടുള്ളൂ. ഇവരുടെ പ്രണയം...

ഓടുപൊളിച്ച് തോട്ടി കൊണ്ട് ബാഗിനുള്ളിലെ അരലക്ഷം കവർന്നെന്ന് വീട്ടമ്മ; കള്ളനെ തേടി അലഞ്ഞ് പോലീസ്; ഒടുവിൽ ഭർത്താവിനെ പറ്റിക്കാൻ ചെയ്തതെന്ന് തെളിഞ്ഞതോടെ പുലിവാൽ!

കൊല്ലം: ഭർത്താവിൽ നിന്നു പണം ഒളിപ്പിച്ചുവെയ്ക്കാനായി മോഷണം പോയെന്ന് പറഞ്ഞ വീട്ടമ്മ പോലീസിനെ ചുറ്റിച്ചത് ഒരു രാവും പകലും. ഒടുവിൽ വീട്ടമ്മ തന്നെ പോലീസിനോട് തന്റെ കുറ്റം ഏറ്റുപറഞ്ഞു. എന്നാൽ നടപടി എടുക്കാതെ വീട്ടമ്മയുടെ സദുദ്ദേശം മനസിലാക്കിയ പോലീസ് മടങ്ങുകയായിരുന്നു. കൊല്ലം പത്തനാപുരത്തിന് സമീപം പട്ടാഴി തെക്കേത്തേരിയിലാണ് ഒരു രാത്രിയും പകലും പോലീസിനെ കുഴക്കിയ സംഭവം...

സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് വരൻ എത്താൻ വൈകി; മറ്റൊരു വ്യക്തിയെ വിവാഹം കഴിച്ച് പെൺകുട്ടി

വിവാഹത്തിന് വരൻ എത്താൻ വൈകിയതിനെ തുടർന്ന് മറ്റൊരു വ്യക്തിയെ വിവാഹം കഴിച്ച് വധു. മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലാണ് സംഭവം. വൈകീട്ട് 4 മണിക്കാണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചും ആടിയും പാടിയും സമയം കളഞ്ഞ വരൻ വിവാഹത്തിനെത്തിയത് രാത്രി 8 മണിക്കാണ്. മണിക്കൂറുകൾ കാത്തിരുന്നിട്ടും വരൻ എത്താതിരുന്നതോടെ പെൺകുട്ടിയുടെ വിവാഹം, വിവാഹത്തിനെത്തിയ മറ്റൊരു...

കോവിഡിനെ തുടർന്ന് പരോൾ ലഭിച്ച പ്രതികൾ ജയിലുകളിലേക്ക് മടങ്ങണമെന്ന് സുപ്രീംകോടതി

കോവിഡിനെ തുടര്‍ന്ന് പരോള്‍ ലഭിച്ച തടവുകാര്‍ ജയിലിലേക്ക്് മടങ്ങണമെന്ന് സുപ്രീംകോടതി. രണ്ടാഴ്ചയ്ക്കകം പ്രതികള്‍ ജയിലുകളിലേക്ക് മടങ്ങണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പരോള്‍ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി,...

ഓൺലൈനിലൂടെ സെക്കന്റ് ഹാൻഡായി വാങ്ങിയ അലമാരയിൽ ഒളിപ്പിച്ച നിലയിൽ ഒരുകോടിയിലധികം രൂപ!

ഓൺലൈനിലൂടെ സെക്കന്റ് ഹാൻഡായി അടുക്കളയിലേക്കുള്ള അലമാരകൾ ഓർഡർ ചെയ്ത ജർമ്മനി(Germany)യിൽ നിന്നുള്ള ഒരു മനുഷ്യൻ അന്തംവിട്ടിരിക്കയാണ്. കാരണം വേറൊന്നുമല്ല, അതിനകത്ത് നിന്നും ഇയാൾക്ക് കിട്ടിയത് 1.2 കോടി രൂപ. സോഷ്യൽ ഹൗസിംഗ് വർക്കറായ തോമസ് ഹെല്ലർ(Thomas Heller), eBay-യിലാണ് കിച്ചൺ കാബിനറ്റ് ഓർഡർ ചെയ്‍തത്. പ്രായമായ ഒരു ദമ്പതികളുടെ വീട്ടിൽ നിന്നാണ് അടുക്കള ഷെൽഫുകൾ...
- Advertisement -spot_img

Latest News

രൂക്ഷ വിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം; ‘ഗംഭീര്‍ ഇന്ത്യന്‍ ടീമിലും രാഷ്ട്രീയം കലര്‍ത്തുന്നു’

ഇസ്ലാമാബാദ്: ടി20 ലോകകപ്പിന്റെ സൂപ്പര്‍ 8 ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടേറ്റ വന്‍ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം അഹമ്മദ്...
- Advertisement -spot_img