കാസർകോട്: കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 31 ആയി. ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. നിയമം ലംഘിച്ചുള്ള ഭക്ഷ്യ വില്ലന നേരത്തെയും ഉണ്ടായിരുന്നു. ഇതിനെതിരെ കർശന നടപടി എടുക്കും. ഗുണമേന്മയുള്ള ഭക്ഷണമാണ് നൽകുന്നതെന്ന് ഉറപ്പു വരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും...
തിരുവനന്തപുരം: പി സി ജോര്‍ജിന് ജാമ്യം നല്‍കിയതിന് എതിരെ അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന്‍ ആലോചന. ചൊവ്വാഴ്ച്ച ജാമ്യ ഉത്തരവ് കിട്ടിയശേഷം തീരുമാനം എടുക്കും. സർക്കാര്‍ ഭാഗം കേൾക്കാതെയാണ് ജാമ്യമെന്നാണ് പ്രോസിക്യൂഷനും പൊലീസും പറയുന്നത്. മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്....
കാസര്‍കോട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ചു. ചെറുവത്തൂര്‍ സ്വദേശിനി ദേവനന്ദ (16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം.
ചെറുവത്തൂരില്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വെള്ളി, ശനി ദിവസങ്ങളില്‍ ഈ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച നിരവധിപ്പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍...
സോഷ്യൽ മീഡിയയിലൂടെ നിരവധി കൗതുക കാഴ്ചകളാണ് നമുക്ക് മുന്നിലേക്ക് എത്തുന്നത്. കൗതുകവും ആശ്ചര്യവും തോന്നുന്ന നിരവധി വീഡിയോകൾ. ലോകത്തിന്റെ പലഭാഗത്ത് നിന്ന് മാത്രമല്ല അങ്ങ് ബഹിരാകാശ കാഴ്ചകളും നമ്മെ തേടി എത്താറുണ്ട്. അങ്ങനെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ഒരു ബഹിരാകാശ കാഴ്ചയാണ് ഇപ്പോൾ ചർച്ച വിഷയം. നമുക്ക് അറിയാം ഗുരുത്വാകർഷണമില്ലാത്ത അന്തരീക്ഷമാണ് ബഹിരാകാശത്ത്....
ഒന്നിലധികം ഫോണുകളിൽ ഒരേ വാട്ട്സ് ആപ്പ് അക്കൗണ്ട് ഉപയോഗിക്കാൻ കഴിയുന്ന ഫീച്ചർ ഉടനെത്തും. വാട്ട്സ് ആപ്പിന്‍റെ ഏറ്റവും പുതിയ അപ്ഡേഷനിൽ ഈ ഫീച്ചർ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകള്‍. വാട്‌സ്ആപ്പ് വെബ് വഴി മാത്രമാണ് നിലവിൽ ലാപ്‌ടോപ്പുകളിലും ഡെസ്‌ക്‌ടോപ്പുകളിലും ഒരേ അക്കൗണ്ട് തുറക്കാൻ സാധിക്കുന്നത്.
ഈ പ്രതിസന്ധിക്ക് പരിഹാരമെന്നോണമാണ് പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് എത്തുന്നത്. ഫീച്ചർ അപ്ഡേറ്റായാൽ ഒരു...
റാഞ്ചി : ജാർഖണ്ഡിലെ പലാമു ജില്ലയിൽ സ്‌കൂൾ പ്രിൻസിപ്പാളും പ്യൂണും അഭിപ്രായ വ്യത്യാസത്തെ തുടർന്ന് വടികൊണ്ട് പരസ്പരം ആക്രമിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. സ്‌കൂളിലെ അദ്ധ്യാപകരും ജീവനക്കാരും നോക്കി നിൽക്കവേയാണ് ഇവർ ഏറ്റുമുട്ടിയത്. കഴിഞ്ഞ വെള്ളിയാഴ്ച മേദിനനഗറിലെ ജില്ലാ സ്‌കൂളിലാണ് സംഭവം. സ്‌കൂൾ പ്രൻസിപ്പാളായ കരുണാശങ്കറും പ്യൂൺ ഹിമാൻഷു തിവാരിയുമാണ് പരസ്പരം വടിയുപയോഗിച്ച് പോരടിച്ചത്....
അബുദാബി: മലയാളികളടക്കം നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ അബുദാബി ബിഗ് ടിക്കറ്റ് മെയ് മാസത്തില്‍ വന്‍കുത ക്യാഷ് പ്രൈസുമായെത്തുന്നു. രണ്ട് കോടി ദിര്‍ഹമാണ് (ഏകദേശം 40 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം ദിര്‍ഹം. ഇത് കൂടാതെ മറ്റ് രണ്ട് വന്‍തുകയുടെ ക്യാഷ് പ്രൈസുകള്‍ കൂടി നിങ്ങളെ കാത്തിരിക്കുന്നു. ഈ...
മുംബൈ: മുസ്‌ലിം ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന സംഘ്പരിവാർ സംഘടനകളുടെ മുറവിളികൾക്കിടെ ലൗഡ് സ്പീക്കറിനു വേണ്ടി പ്രമേയം പാസാക്കി മഹാരാഷ്ട്രയിലെ ഒരു ഗ്രാമം. മറാത്ത്‌വാഡ മേഖലയിലെ ജൽന ജില്ലയിലെ ധസ്‌ല പിർവാഡി പഞ്ചായത്താണ് ഉച്ചഭാഷിണികൾ നീക്കില്ലെന്ന പ്രമേയം പാസാക്കിയത്. തങ്ങളുടെ ദൈനംദിന ജീവിതത്തിലെ പ്രധാനഭാഗമാണ് പള്ളിയിൽ നിന്ന് വിവിധ നേരങ്ങളില്‍ ഉയരുന്ന ബാങ്കുവിളികളെന്ന് ഗ്രാമീണർ...
മുസ്‌ലിം ലീഗിലെ ഒന്നാമനായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും നല്ല സമയം കഴിഞ്ഞുവെന്നും ഇനി ഒരു റോളിൽ മാത്രമായിരിക്കും പ്രവർത്തിക്കുകയെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മീഡിയവൺ 'എഡിറ്റോറിയലി'ലാണ് കുഞ്ഞാലിക്കുട്ടി ഭാവി രാഷ്ട്രീയം വ്യക്തമാക്കിയത്. കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞ ചാരിതാർഥ്യം തനിക്കുമുണ്ടെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നത് അപ്പോൾ തീരുമാനിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ...
ദില്ലി: വിവിധ കാരണങ്ങളാല്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. ഇത് തുടര്‍ച്ചയായി നാലാം തവണയാണ് ഈ കണക്കില്‍ ഇന്ത്യ മുന്നില്‍ എത്തുന്നത്. ആക്‌സസ് നൗവും കീപ് ഇറ്റ് ഓണും ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. 2021 ല്‍ ഇന്ത്യയില്‍ വിവിധ ഇടങ്ങളിലായി 106 ഇന്റർനെറ്റ് ഷട്ട്‌ഡൗൺ നടപ്പാക്കി എന്നാണ് റിപ്പോര്‍ട്ട്...
ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനല്‍ പോലും കാണാതെ പുറത്താകുക. ഫോര്‍മാറ്റിലെ രണ്ട് വര്‍ഷത്തോളമായുള്ള ആധിപത്യത്തിന് ഇങ്ങനെയൊരു ക്ലൈമാക്സ് സൂര്യകുമാര്‍ യാദവും ഗൗതം ഗംഭീറും ആഗ്രഹിക്കുന്നുണ്ടാകില്ല....