Tuesday, February 24, 2026

Latest news

കാസര്‍കോട് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: കാസ‍ർകോട് ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് കേസെടുത്തത്. സംഭവത്തിൽ നിലപാടറിയിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നല്‍കി. കാസർകോട് സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിച്ചതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ശുചിത്വം ഉറപ്പാക്കാൻ...

വാർഡ് മെമ്പർ കനിഞ്ഞില്ല; കൊടിയമ്മയിൽ കേടായ മിനിമാസ്റ്റ് വിളക്ക് മുസ്ലിം ലീഗ് പ്രവർത്തകർ നന്നാക്കി

കുമ്പള: കൊടിയമ്മ ജുമാ മസ്ജിദിന് മുൻവശത്തെ തകരാറിലായ മിനി മാസ്റ്റ് വിളക്ക് നന്നാക്കി മുസ്ലിം ലീഗ് പ്രവർത്തകർ മാതൃകയായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി സമിതി സ്ഥാപിച്ച മിനി മാസ്റ്റ് വിളക്ക് കത്താതായിട്ട് ഒരു വർഷത്തിലേറെയായി. നാട്ടുകാർ നിരന്തരം ഇക്കാര്യം വാർഡ് മെമ്പറുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും കേടായ വിളക്ക് നന്നാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ മെമ്പർ...

ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധ; ഒരു കുട്ടിയുടെ നില ​ഗുരുതരം;അന്വേഷണം തുടരുന്നു; ഐഡിയൽ കടയുടെ വാഹനം കത്തിച്ചു

കാസർകോഡ് :കാസർഗോഡ് ചെറുവത്തൂരിൽ ഷവർമ (shawarma)കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ്(food poisoning) കഴിയുന്ന ഒരു കുട്ടിയുടെ നില ​ഗുരുതരമായ തുടരുന്നു. 36 പേരാണ് ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ദേഹാസ്വാസ്ഥ്യം കാരണം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ചികിൽസ തേടിയത്. ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച 16 കാരി ദേവനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. സംഭവം സംബന്ധിച്ച് ആരോഗ്യ വകുപ്പും, റവന്യൂ അധികൃതരും...

മാസപ്പിറവി കണ്ടില്ല; കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച

കോഴിക്കോട്: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച. ഇന്ന് മാസപ്പിറവി കാണാത്തതിനാലാണിത്. ഇതോടെ റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് സംസ്ഥാനത്ത് ഇസ്‍ലാം മതനിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക.അതേസമയം ഗൾഫ് രാജ്യങ്ങളിൽ നാളെയാണ് ചെറിയ പെരുന്നാൾ. റമദാനിലെ 30 ദിനങ്ങളും പൂർത്തിയാക്കിയാണ് ഗൾഫിൽ നാളെ പെരുന്നാളെത്തുന്നത്. ഒമാനിൽ ഇന്ന് റമദാൻ 29 പൂർത്തിയാവുകയേ ഉള്ളൂ. ഇതിനാൽ ഇന്ന് മാസപ്പിറവി...

കാസർകോട്ടെ ഭക്ഷ്യവിഷബാധ: അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: കാസര്‍കോട് ഷവർമ്മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരണമടയുകയും നിരവധിപേര്‍ക്ക് അസുഖം ബാധിക്കുകയും ചെയ്ത സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. അവധി ദിവസമാണെങ്കിലും മതിയായ ക്രമീകരണങ്ങളൊരുക്കാനും...

പി സി ജോര്‍ജിനെ മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ സര്‍ക്കാര്‍ വാദത്തിന് പ്രോസിക്യൂട്ടറില്ല; വിവാദം

തിരുവനന്തപുരം: പി സി ജോര്‍ജിനെ മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കുമ്പോള്‍ സര്‍ക്കാര്‍ വാദം പറയാൻ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഹാജരാകാതിരുന്നത് വിവാദമാകുന്നു. ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നില്ലെന്ന് അസിസ്റ്റന്‍റ് പബ്ലിക്ക് പ്രോസിക്യൂട്ടർ വിശദീകരിച്ചു. പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത് മുതലുള്ള നാടകീയ രംഗങ്ങളുടെ രണ്ടാംഭാഗം അരങ്ങേറിയത് വഞ്ചിയൂരിലെ മജിസ്ട്രേട്ടിന്‍റെ വീട്ടിലാണ്. ജോർജിന് വേണ്ടി മുതിർന്ന അഭിഭാഷകനാണ് എത്തിയത്. എന്നാല്‍, ജാമ്യമില്ലാ വകുപ്പ്...

കാസർകോട്ടെ ഭക്ഷ്യവിഷബാധ, ചികിത്സ തേടിയവരുടെ എണ്ണം 31 ആയി; സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി

കാസർകോട്: കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 31 ആയി. ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം വി ​ഗോവിന്ദൻ പറഞ്ഞു. നിയമം ലംഘിച്ചുള്ള ഭക്ഷ്യ വില്ലന നേരത്തെയും ഉണ്ടായിരുന്നു. ഇതിനെതിരെ  കർശന നടപടി എടുക്കും. ഗുണമേന്മയുള്ള ഭക്ഷണമാണ് നൽകുന്നതെന്ന് ഉറപ്പു വരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും...

പി സി ജോര്‍ജിന് ജാമ്യം നല്‍കിയതിനെതിരെ പ്രോസിക്യൂഷന്‍; അപ്പീല്‍ നല്‍കാന്‍ ആലോചന

തിരുവനന്തപുരം: പി സി ജോര്‍ജിന് ജാമ്യം നല്‍കിയതിന് എതിരെ അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന്‍ ആലോചന. ചൊവ്വാഴ്ച്ച ജാമ്യ ഉത്തരവ് കിട്ടിയശേഷം തീരുമാനം എടുക്കും. സർക്കാര്‍ ഭാഗം കേൾക്കാതെയാണ് ജാമ്യമെന്നാണ് പ്രോസിക്യൂഷനും പൊലീസും പറയുന്നത്. മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത പി  സി ജോര്‍ജിന് ഉപാധികളോടെയാണ് കോടതി  ജാമ്യം അനുവദിച്ചത്....

ഷവര്‍മ കഴിച്ചു, കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ 16കാരി മരിച്ചു; നിരവധിപ്പേര്‍ ചികിത്സയില്‍

കാസര്‍കോട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ചു. ചെറുവത്തൂര്‍ സ്വദേശിനി ദേവനന്ദ (16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. ചെറുവത്തൂരില്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വെള്ളി, ശനി ദിവസങ്ങളില്‍ ഈ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച നിരവധിപ്പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍...

ബഹിരാകാശത്ത് വെച്ച് നനഞ്ഞ തുണി പിഴിഞ്ഞാൽ എന്ത് സംഭവിക്കും; ഇതൊരു കൗതുക കാഴ്ച്ച…

സോഷ്യൽ മീഡിയയിലൂടെ നിരവധി കൗതുക കാഴ്ചകളാണ് നമുക്ക് മുന്നിലേക്ക് എത്തുന്നത്. കൗതുകവും ആശ്ചര്യവും തോന്നുന്ന നിരവധി വീഡിയോകൾ. ലോകത്തിന്റെ പലഭാഗത്ത് നിന്ന് മാത്രമല്ല അങ്ങ് ബഹിരാകാശ കാഴ്ചകളും നമ്മെ തേടി എത്താറുണ്ട്. അങ്ങനെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ഒരു ബഹിരാകാശ കാഴ്ചയാണ് ഇപ്പോൾ ചർച്ച വിഷയം. നമുക്ക് അറിയാം ഗുരുത്വാകർഷണമില്ലാത്ത അന്തരീക്ഷമാണ് ബഹിരാകാശത്ത്....
- Advertisement -spot_img

Latest News

കര്‍ണാടകയില്‍ 16 വയസ്സിന് താഴെയുള്ളവർക്ക് ഫോൺ ഉപയോഗത്തിൽ നിയന്ത്രണം; നിർദേശം ഉടൻ പുറത്തിറക്കും

ബംഗളൂരു: 16 വയസിൽ താഴെയുള്ള കുട്ടികൾ മൊബൈൽ ഫോണും സമൂഹമാധ്യമങ്ങളും ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കവുമായി കർണാടക. ബംഗളൂരുവിൽ നടന്ന വൈസ് ചാൻസിലർമാരുടെ കോൺക്ലേവിൽ മുഖ്യമന്ത്രി...
- Advertisement -spot_img