Tuesday, February 24, 2026

Latest news

ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടി; പ്രതിശ്രുത വരന്റെ കൈയിൽ വിലങ്ങ് വച്ച് വനിതാ എസ്ഐ

ദിസ്പുർ: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ തന്റെ പ്രതിശ്രുത വരനായ സുഹൃത്തിനെ അറസ്റ്റ് ചെയ്ത് വനിതാ സബ് ഇന്‍സ്‌പെക്ടര്‍. അസമിലെ നഗാവ് ജില്ലയിലാണ് സംഭവം. തന്റെ പ്രതിശ്രുത വരനായ റാണാ പോഗാഗിനെയാണ് എസ്ഐ ജുന്‍മണി റാബ പിടികൂടിയത്. ഒരു വര്‍ഷത്തോളമായി ഇരുവരും അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. അസമിലെ ഒഎന്‍ജിസിയില്‍ ജീവനക്കാരനാണെന്നാണ്...

‘100 കോടി നേടിയില്ലെങ്കില്‍ പാതി മീശ വടിയ്ക്കും’: വാക്ക് പാലിച്ച് നിരാശയിലായ മമ്മൂട്ടി ആരാധകന്‍

കൊച്ചി: പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിബിഐ സീരിസിലെ അഞ്ചാമത്തെ സിനിമ, സിബിഐ 5നെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു. കെ മധു-എസ്എന്‍ സ്വാമി-മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും എത്തിയപ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമുയര്‍ന്നിരുന്നു. എന്നാല്‍ ചിത്രം പുറത്തിറങ്ങിയതോടെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇതിനിടയില്‍ സിനിമയിലുള്ള തന്റെ നിരാശ അറിയിച്ച് എത്തിയിരിക്കുകയാണ് ഒരു മമ്മൂട്ടി ആരാധകന്‍....

റിഫ മെഹ്നുവിന്റെ മൃതദേഹം ശനിയാഴ്ച പുറത്തെടുക്കും

കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്നുവിന്‍റെ മൃതദേഹം ശനിയാഴ്ച പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും. തഹസിൽദാരുടെ സാന്നിധ്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടത്തുക. റിഫയുടെ മരണത്തിലെ ദുരൂഹത നീക്കാൻ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ രം​ഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പോസ്റ്റുമോർട്ടം നടത്തുന്നത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ അനുമതി വേണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം ആർഡിഒ കഴിഞ്ഞ ദിവസം...

നൂറുപവനുമായി കള്ളൻ കടന്നത് ഓട്ടോറിക്ഷയിൽ, മോഷണത്തിനുമുണ്ട് പ്രത്യേകത, തലയുംകുത്തിനിന്നിട്ടും തുമ്പ് ലഭിക്കാതെ പൊലീസ്

കൊച്ചി: പ്രായം ഏകദേശം 30-35. മെലിഞ്ഞ ശരീര പ്രകൃതം. തൊപ്പിവച്ചയാൾ... കടന്നത് ഓട്ടോയിൽ ! എറണാകുളം സരിതാ തീയേറ്ററിന് സമീപത്തെ വ്യവസായിയുടെ വീട് കുത്തിപ്പൊളിച്ച് പട്ടാപകൽ നടന്ന വമ്പൻ കൊള്ളടിക്ക് പിന്നിലെ അജ്ഞാതനെക്കുറിച്ച് പൊലീസിന് ലഭിച്ച തുമ്പുകളാണിത്. അന്വേഷണം മോഷ്ടാവ് കടന്ന ഓട്ടോ റിക്ഷയെ കേന്ദ്രീകരിച്ചാണെങ്കിലും ഇതുവരെ ഈ വണ്ടി കണ്ടെത്താനായിട്ടില്ല. ദൃശ്യം വ്യക്തമല്ലാത്തതാണ്...

കാറ്റ് നിറയ്ക്കുന്നതിനിടെ ജെസിബി ടയർ പൊട്ടിത്തെറിച്ചു; രണ്ട് മരണം | VIDEO

ഛത്തീസ്ഗഡിലെ റായ്പൂരിൽ ജെ.സി.ബിയുടെ ടയർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. ടയറിൽ കാറ്റ് നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മേയ് 3 ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. രാജ്പാൽ സിംഗ്, പ്രഞ്ജൻ നാംദേവ് എന്നിവരാണ് മരിച്ചത്. ഇരുവരും മധ്യ പ്രദേശിലെ സത്‌ന സ്വദേശികളാണ്. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുമെന്ന് റായ്പുർ ജില്ലാ പൊലീസ് അറിയിച്ചു. 55 സെക്കൻഡ്...

കൊവിഡിൽ മരിച്ചത് ഒന്നരക്കോടി മനുഷ്യർ; ഇന്ത്യയിലെ കണക്കിലും തിരുത്ത്? ഒമ്പത് ഇരട്ടി കൂടുതലെന്ന് ലോകാരോഗ്യ സംഘടന

തിരുവനന്തപുരം: ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളെ സമ്മ‌ർദ്ദത്തിലാക്കി 'യഥാ‌ർത്ഥ' കൊവിഡ് മരണ കണക്ക് പുറത്തുവിട്ട് ലോകാരോ​ഗ്യ സംഘടന. ലോകത്ത് ഇതുവരെ ഒന്നരക്കോടിയോളം പേ‌ർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഡബ്ലിയു.എച്ച്.ഒ.യുടെ അവകാശവാദം. നിലവിൽ രേഖപ്പെടുത്തിയതിന്റെ മൂന്നിരട്ടിയോളം വരും ഇത്. വിവിധ രാജ്യങ്ങൾ പുറത്തുവിട്ട കണക്കുപ്രകാരം 54 ലക്ഷം പേരാണ് ഇതുവരെ കൊവിഡ് മൂലം മരിച്ചത്. ഇതുതള്ളിയാണ് യഥാ‌ർത്ഥ...

നെടുമങ്ങാട്ടെ ഹോട്ടലിൽ നിന്ന് വാങ്ങിയ പൊറോട്ട പൊതിയിൽ പാമ്പിന്റെ തോല്; ഹോട്ടൽ അടപ്പിച്ചു

തിരുവനന്തപുരം: ഹോട്ടൽ ഭക്ഷണത്തിൽ പാമ്പിന്റെ തോല് കണ്ടെത്തിയെന്ന് പരാതി. നെടുമങ്ങാട് ചന്തമുക്കിൽ പ്രവർത്തിച്ച് വരുന്ന ഷാലിമാർ ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിലാണ് പാമ്പിന്റെ തോല് കണ്ടെത്തിയെന്ന് പരാതി ഉയർന്നത്. നെടുമങ്ങാട് പൂവത്തുർ ചെല്ലാംകോട്   സ്വദേശി പ്രസാദിന്റെ ഭാര്യ പ്രിയയുടേതാണ് പരാതി. മകൾക്കായി വാങ്ങിയ പൊറോട്ട പൊതിയിലാണ് പാമ്പിന്റെ തോല് കണ്ടെത്തിയത്. ഭക്ഷണം...

പൗരത്വ നിയമത്തിൽ നിന്ന് പിന്നോട്ടില്ല, വേഗത്തിൽ രാജ്യത്ത് യാഥാത്ഥ്യമാക്കും ; അമിത് ഷാ

പൗരത്വ നിയമം നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമം വളരെ വേഗത്തിൽ രാജ്യത്ത് യാഥാത്ഥ്യമാക്കും. പദ്ധതി നടപ്പാക്കുന്നതിൽ നിന്നും കേന്ദ്ര സർക്കാർ പിന്നോട്ട് പോകില്ല. ബംഗാളിൽ മമ്ത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി അദ്ദേഹം രംഗത്തെത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ വീണ്ടും ബംഗാളിലെത്തിയത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്...

വിദ്വേഷ പ്രസംഗം; മലയാളം മിഷന്‍ ഖത്തർ കോർഡിനേറ്റർ സ്ഥാനത്ത് നിന്നും ദുർഗാ ദാസിനെ നീക്കി

ദോഹ: തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാ സമ്മേളനത്തിൽ നടത്തിയ വർഗീയ പരാമർശത്തിൽ മലയാളം മിഷൻ ഖത്തർ ചാപ്റ്റർ മേഖല കോർഡിനേറ്റർ ദുർഗാ ദാസിനെ സ്ഥാനത്ത് നിന്നും നീക്കി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംഘപരിവാർ നേതൃത്വത്തിൽ നടന്ന ഹിന്ദുമഹാ സമ്മേളനത്തിലാണ് ദുർഗാ ദാസ് വർഗീയ പരാമർശം നടത്തിയത്. ഇന്ത്യൻ എമ്പസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഐസിബിഎഫ് അംഗം കൂടിയാണ്...

25ലേറെ കേസുകളില്‍ പ്രതിയായ ബന്തിയോട് അട്ക്കയിലെ ഗുണ്ടാത്തലവനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കുമ്പള: 25ല്‍ പരം കേസുകളില്‍ പ്രതിയായ ഗുണ്ടാതലവനെ കുമ്പള പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ബന്തിയോട് അടക്കം ബൈദലയിലെ അമീര്‍ എന്ന ടിക്കി അമ്മി (33) ആണ് അറസ്റ്റിലായത്. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് എന്നിവിടങ്ങളിലും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുമായി അമീറിനെതിരെ 25ലേറെ കേസുകളുണ്ടെന്ന് കുമ്പള പൊലീസ് പറഞ്ഞു. തീവെപ്പ്, തട്ടികൊണ്ടു പോകല്‍, തടഞ്ഞ് നിര്‍ത്തി...
- Advertisement -spot_img

Latest News

കര്‍ണാടകയില്‍ 16 വയസ്സിന് താഴെയുള്ളവർക്ക് ഫോൺ ഉപയോഗത്തിൽ നിയന്ത്രണം; നിർദേശം ഉടൻ പുറത്തിറക്കും

ബംഗളൂരു: 16 വയസിൽ താഴെയുള്ള കുട്ടികൾ മൊബൈൽ ഫോണും സമൂഹമാധ്യമങ്ങളും ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കവുമായി കർണാടക. ബംഗളൂരുവിൽ നടന്ന വൈസ് ചാൻസിലർമാരുടെ കോൺക്ലേവിൽ മുഖ്യമന്ത്രി...
- Advertisement -spot_img