Saturday, August 23, 2025

Latest news

അതീവ ജാഗ്രത, അതിശക്തമായ മഴയ്ക്ക് സാധ്യത, 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, എല്ലാ ജില്ലയിലും മഴ കനക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 10 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അറബിക്കടലിലെത്തിയ ന്യൂനമർദത്തെ തുടർന്നാണ് കേരളത്തിൽ...

ഷിരൂര്‍ ദൗത്യം; തിരച്ചിലിന് ഡ്രഡ്ജര്‍ എത്തിക്കും

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ ഡ്രഡ്ജര്‍ എത്തുന്നു. ഗംഗാവലി പുഴയില്‍ അര്‍ജുനും ലോറിക്കുമായി ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ പുനരാരംഭിക്കും. അടുത്തയാഴ്ച ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടങ്ങാനാണ് സാധ്യത. തിരച്ചില്‍ തുടരാന്‍ ഉത്തരകന്നഡ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. നാവിക സേന കഴിഞ്ഞ ദിവസം ഗംഗാവലി പുഴയിലെ അടിയൊഴുക്ക് പരിശോധിച്ച് റിപ്പോര്‍ട്ട്...

ഇത്തവണ പപ്പടമല്ല, മട്ടണ്‍ കറി; വരന്റെ ബന്ധുക്കള്‍ക്ക് മട്ടണ്‍ നല്‍കിയത് കുറഞ്ഞുപോയി; വിവാഹ പന്തലില്‍ പൂഴി പറത്തി കൂട്ടത്തല്ല്

ആലപ്പുഴയിലെ വിവാഹ പന്തലില്‍ പപ്പടത്തിന്റെ പേരില്‍ കൂട്ടത്തല്ല് നടന്ന സംഭവത്തിന് സമാനമായി വിവാഹ വേദികള്‍ കൂട്ടത്തല്ലിന് സാക്ഷിയാകേണ്ടി വരുന്ന സംഭവങ്ങള്‍ നിരവധിയാണ്. വിവാഹ വേദിയിലെ കൂട്ടത്തല്ലിന്റെ കാരണങ്ങളും വ്യത്യസ്തങ്ങളാണ്. കഴിഞ്ഞ ദിവസം തെലങ്കാനയിലെ നിസാമാബാദിലെ ഒരു വിവാഹ വേദിയില്‍ നടന്ന കൂട്ടത്തല്ല് ഇതോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്. നിസാമാബാദിലെ നവിപേട്ടില്‍ വധുവിന്റെ വീട്ടില്‍ വച്ച് നടത്തിയ...

കാസർകോട്ട്‌ വരുന്നു ഫുഡ് സ്ട്രീറ്റ്; വൈദ്യുതവാഹന പ്ലാന്റിനും ആലോചന

കാസർകോട് : ജില്ലയിലെ ആദ്യ ഫുഡ് സ്ട്രീറ്റിന് പദ്ധതിയാകുന്നു. വിദ്യാനഗർ അസാപ് മുതൽ കോടതിസമുച്ചയം വരെയുള്ള പാതയോരത്ത് 'ഫുഡ് സ്ട്രീറ്റ്' ആരംഭിക്കാനാണ് ധാരണ. അതിന് കാസർകോട് നഗരസഭയും ദേശീയപാത അതോറിറ്റിയും ചേർന്ന് ചർച്ച നടത്തി തുടർനടപടികൾ സ്വീകരിക്കും. ജില്ലയിൽ വൈദ്യുതവാഹന പ്ലാന്റ് സ്ഥാപിക്കാനും ആവശ്യമായ നടപടികളുമായി മുന്നോട്ടുപോകാനും 'നമ്മുടെ കാസർകോട്' -കളക്ടറുടെ മുഖാമുഖം പരിപാടിയുടെ ആദ്യയോഗത്തിൽ...

ലൈംഗികാതിക്രമം: നടന്‍ ജയസൂര്യയ്‌ക്കെതിരേ വീണ്ടും കേസ്

തിരുവനന്തപുരം: നടന്‍ ജയസൂര്യയ്‌ക്കെതിരേ വീണ്ടും ലൈംഗിക പീഡന പരാതി. തിരുവനന്തപുരം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. 2013 ല്‍ തൊടുപുഴയിലെ സിനിമാസെറ്റില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. കരമനയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പോലീസിന് കൈമാറും. 2008-ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനംചെയ്ത ചിത്രത്തിന്റെ സെറ്റില്‍ വച്ച് ജയസൂര്യ കടന്നുപിടിച്ചതായി ആരോപിച്ച് മറ്റൊരു നടിയുടെ പരാതിയില്‍ കേസ്...

ജിയോ ഉപയോക്താക്കള്‍ക്ക് 100 ജിബി ക്ലൗഡ് സ്റ്റോറേജ് സൗജന്യമായി ലഭ്യമാക്കും; വമ്പൻ പ്രഖ്യാപനവുമായി മുകേഷ് അംബാനി

ജിയോ ഉപയോക്താക്കള്‍ക്ക് 100 ജിബി ക്ലൗഡ് സ്റ്റോറേജ് സൗജന്യമായി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. റിലയന്‍സിന്‍റെ 47-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനിയുടെ പ്രഖ്യാപനം. ക്ലൗഡ് സ്റ്റോറേജ് സൗകര്യം ലഭ്യമാകുന്നതോടെ മെമ്മറി കുറവായതിനാല്‍ ഫോണ്‍ ഹാംഗ് ആവുന്നതുപോലെയുള്ള ഉപയോക്താക്കളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. വെല്‍ക്കം ഓഫര്‍ എന്ന നിലയിലാണ് ഉപയോക്താത്തള്‍ക്ക് 100 ജിബി...

3000 ഇ-സിഗരറ്റുകളുമായി മഞ്ചേശ്വരം സ്വദേശികള്‍ കാസര്‍കോട് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട്ടേക്ക് കാറില്‍ കടത്തുകയായിരുന്ന 3000 ഇ-സിഗരറ്റുകള്‍ പിടികൂടി. മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് ഷെരീഫ്, മുഹമ്മദ് ബഷീര്‍ എന്നിവരെ കാസര്‍കോട് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ ചന്ദ്രഗിരി റോഡ് ജംഗ്ഷനിലാണ് സംഭവം. പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് കാര്‍ റോഡരുകില്‍ നിര്‍ത്തിയിട്ട് ടയര്‍ മാറ്റുന്നത് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. സംശയം തോന്നി യുവാക്കളെ സമീപിച്ചു....

ചില്ലറ തപ്പേണ്ട; ട്രാവൽ കാർഡുമായി കെഎസ്ആർടിസി, ഇനി യാത്രകൾ സുഖകരമാക്കാം

ബസിൽ യാത്ര ചെയ്യുമ്പോൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ചില്ലറ തപ്പൽ. ടിക്കറ്റെടുക്കാൻ കാശ് കൊടുത്തിട്ട് ചില്ലറ ഇല്ലാത്തതിനാൽ ബുദ്ധിമുട്ടാറുണ്ട് പലപ്പോഴും യാത്രക്കാർ. ചിലർ ബാക്കി വാങ്ങാതെ ബസിൽ നിന്നും ഇറങ്ങി പോകാറുണ്ട്. മറ്റുചിലർക്ക് ബാക്കി വാങ്ങാൻ മറന്ന് നഷ്ടം സംഭവിക്കാറുമുണ്ട്. എന്നാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാവുകയാണ്. ബസിൽ സുഗമായി യാത്ര ചെയ്യാൻ ചലോ...

കോഴിക്കോട് മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ

കോഴിക്കോട് മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവ് അറസ്റ്റിൽ. മുക്കം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രതി സമാനമായ കുറ്റകൃത്യം മുൻപും നടത്തിയോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് പീഡനം നടന്നത്. നേരത്തെ ഒരു വിവാഹം കഴിച്ചിട്ടുള്ള പ്രതി മറ്റൊരു ബന്ധം സ്ഥാപിക്കുകയും ഇതിലുണ്ടായ മൂന്നരവയസുകാരിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. മാസത്തില്‍ വല്ലപ്പോഴും...

മഞ്ചേശ്വരം പുഴയിൽ ജലനിരപ്പ് ഉയരുന്നു; തീരത്തുള്ളവർ ജാഗ്രത പാലിക്കണം, പ്രളയത്തിന് സാധ്യത

കാസർകോട്: സംസ്ഥാന ജലസേചന വകുപ്പിൻറെ ജില്ലയിലെ ഉപ്പള സ്റ്റേഷനിൽ ജലനിരപ്പ് ഉയർന്നതായി മുന്നറിയിപ്പ്. വെള്ളം പരിധി കവിഞ്ഞതിനാൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ...
- Advertisement -spot_img

Latest News

ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ വീട്ടിൽ കയറി; 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തി 14കാരൻ

ഹൈദരാബാദ്: ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തിയെന്ന് ഹൈദരാബാദ് പൊലീസ്. 14 വയസുകാരനാണ് സ്വന്തം വീട്ടിൽ വച്ച് പെൺകുട്ടിയെ ഇത്രയും...
- Advertisement -spot_img