Thursday, October 30, 2025

Latest news

വയനാട് ചൂരൽമലയിൽ ശക്തമായ മഴ; ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം

കൽപ്പറ്റ: വയനാട്ടിൽ മഴ ശക്തമായതിന് പിന്നാലെ മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം. മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്. കനത്ത മഴയിൽ പുന്ന പുഴയിൽ ഒഴുക്ക് ശക്തമായി. വില്ലേജ് റോഡിൽ വെള്ളം കയറി. പുഴയിലൂടെ ഒഴുകുന്നത് ചെളി കലങ്ങിയ വെള്ളമാണ്. മണ്ണിടിച്ചിൽ എവിടെയെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് അധികൃതർ വിശദമാക്കി. മുണ്ടക്കൈ...

ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ്റെ ആക്രമണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്, പുറത്തിറങ്ങരുതെന്ന് നിർദേശം

ദോഹ: ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടത്തി ഇറാൻ. പത്തോളം മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത്. അമേരിക്കയ്ക്കെതിരെ സൈനിക നടപടി തുടങ്ങിയെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഖത്തറിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യക്കാരോട് പുറത്തിറങ്ങരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇറാക്കിലെ അമേരിക്കൻ താവളം ആക്രമിച്ചതായി അറബ്...

പണം നൽകാത്തതിന് അമ്മയുടെ മുടി പിടിച്ചുവലിച്ചു, തടയാനെത്തിയ സഹോദരിയെ പാത്രമെടുത്ത് തല്ലി; റസീനയെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു

കണ്ണൂർ: പണം നൽകാത്തതിന്‍റെ വിരോധത്തിൽ മാതാവിനെയും സഹോദരിയെയും വീട്ടിൽ കയറി ആക്രമിച്ച യുവതി അറസ്റ്റിൽ. തലശ്ശേരി സ്വദേശി റസീനയെയാണ് ധർമടം പൊലീസ് പിടികൂടിയത്. മദ്യപിച്ച് നടുറോഡിൽ ബഹളമുണ്ടാക്കിയതിനുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് തലശ്ശേരി വടക്കുമ്പാട് സ്വദേശിനിയായ റസീന. കണ്ണൂരിലെ വിവിധ സ്റ്റേഷനുകളിലായി അഞ്ചിലധികം കേസുകളിലെ പ്രതിയായ റസീനക്കെതിരായ പുതിയ കേസ് കൂളി ബസാറിലെ സഹോദരിയുടെ വീട്ടിൽ...

ആൺസുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ടവിചാരണ, മർദനം; യുവതി ജീവനൊടുക്കി; എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

പിണറായി: കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. റസീന മൻസിലിൽ റസീനയെ (40) ആണ് ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ പോലീസ് അറസ്റ്റ്‌ചെയ്തു. ആത്മഹത്യാക്കുറിപ്പിൽനിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34),...

എയർ ഇന്ത്യ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വിമാന സർവീസുകൾ വെട്ടിക്കുറച്ചു, നിയന്ത്രണം ജൂലൈ പകുതി വരെ

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനങ്ങളിൽ യാത്രാടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ആശങ്കയുണ്ടാക്കുന്ന തീരുമാനവുമായി എയർ ഇന്ത്യ. 15%ത്തോളം വരുന്ന അന്താരാഷ്ട്ര സർവീസുകൾ കമ്പനി റദ്ദാക്കി. ജൂലൈ പകുതി വരെയാണ് സർവീസുകൾ വെട്ടിക്കുറച്ചത്. അഹമ്മദാബാദ് അപകടത്തിന്റെ പശ്ചാത്തലത്തിൽ വിമാനങ്ങളിൽ നടക്കുന്ന അധിക പരിശോധനയുടെ ഭാഗമായിട്ടാണ് നിയന്ത്രണം. ഇതോടെ ആറ് ദിവസത്തിനുള്ളിൽ എയർ ഇന്ത്യ റദ്ദാക്കിയ സർവീസുകളുടെ എണ്ണം...

മംഗളൂരുവിൽ ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി 10മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; അച്ഛനെതിരെ പരാതിയുമായി അമ്മ

മംഗളൂരു: മംഗളൂരുവിലെ അഡയാറിൽ ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ബിഹാർ ദമ്പതികളുടെ അനീഷ് കുമാർ എന്ന കുഞ്ഞാണ് മരിച്ചത്. അച്ഛൻ അലക്ഷ്യമായി വലിച്ചെറിഞ്ഞ ബീഡിക്കുറ്റി കുട്ടി അബദ്ധത്തിൽ കഴിക്കുകയായിരുന്നു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടിക്ക് ബീഡിക്കുറ്റി കിട്ടുന്ന രീതിയിൽ അലക്ഷ്യമായി വലിച്ചെറിയരുതെന്ന് പലതവണ പറഞ്ഞിട്ടുള്ളതാണെന്ന് ഭർത്താവിനെതിരെ...

ഡൽഹിക്കൊപ്പമുള്ള IPL അനുഭവം പങ്കുവെച്ച് ഡിവില്ലിയേഴ്‌സ്

ഡൽഹി ഡെയർഡെവിൾസുമായുള്ള തന്റെ ഐപിഎൽ കാല അനുഭവങ്ങൾ പങ്കുവെച്ച് ദക്ഷിണാഫ്രിക്കൻ ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സ്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഇതിഹാസ താരമാകുന്നതിന് മുമ്പെ ഡൽഹി ഡെയർഡെവിൾസ് താരമായിരുന്ന എബിഡി ഡൽഹിയിലുണ്ടായിരുന്ന സമയത്തെ കയ്പേറിയ മധുരമുള്ള അധ്യായമെന്ന് വിശേഷിപ്പിച്ചു. നിരവധി ക്രിക്കറ്റ് ഇതിഹാസങ്ങൾ ഉണ്ടായിരുന്നിട്ടും 2008 മുതൽ 2010 വരെ ഡിവില്ലിയേഴ്‌സിന്റെ കീഴിൽ ഡൽഹിക്ക് ഒരിക്കലും...

കുമ്പള പൊലീസ് സ്റ്റേഷനിൽ മാഫിയകളുടെ പണമുപയോഗിച്ച് നവീകരണ പ്രവൃത്തികൾ നടത്തിയതായി പരാതി

കുമ്പള.മാഫിയകളുടെ പണമുപയോഗിച്ച് കുമ്പള പൊലീസ് സ്റ്റേഷനിൽ വിവിധങ്ങളായ നവീകരണ പ്രവൃത്തികൾ നടത്തിയ സംഭവത്തിൽ ഉന്നത തല അന്വേഷണം വേണമെന്ന് വിവരാവകാശ പ്രവർത്തകൻ എൻ.കേശവനായക് കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വ്യാപകമായി പരാതികൾ ഉയർന്നതോടെ ഇക്കാര്യത്തിൽ കൂടുത്തൽ വ്യക്തതക്കായി വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ ബന്ധപ്പെട്ടവർ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. പൊലീസ് സ്റ്റേഷൻ...

‘കെട്ടിടം തുളച്ചുകയറിയ എയര്‍ ഇന്ത്യ’, പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കകം വിമാനാപകടം; ചര്‍ച്ചയായി പരസ്യം

കെട്ടിടം തുളച്ചു പുറത്തേക്കുവരുന്ന എയര്‍ ഇന്ത്യ വിമാനം. ഗുജറാത്തിലെ പ്രശസ്ത പത്രമായ ‘മിഡ് ഡേ’യുടെ ഒന്നാം പേജില്‍  ഇന്നലെ അച്ചടിച്ചതാണീ പരസ്യം. മണിക്കൂറുകള്‍ക്കകം  അഹമ്മദാബാദില്‍ കെട്ടിടം തുളച്ചുകയറി തീഗോളമായി എയര്‍ ഇന്ത്യ വിമാനം . വിമാനദുരന്തം തന്ന ഞെട്ടലിനു പിന്നാലെ പൊതുജനശ്രദ്ധ പതിഞ്ഞത് ഈ പരസ്യത്തിലേക്കാണ്. കുട്ടികള്‍ക്ക് വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുന്ന കിഡ്സാനിയ തീമിന്‍റെ...

കുത്തനെ ഉയർന്ന സ്വർണവില; എക്കാലത്തെയും ഉയർന്ന നിരക്കിൽ

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. ഇന്ന് മാത്രം 1560 രൂപയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 74360 രൂപയായി. 9295 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. അതേസമയം രൂപയുടെ മൂല്യം 86 പൈസ ഇടിഞ്ഞു. രാജ്യാന്തര വിപണിയിലെ യുദ്ധ ഭീതിയാണ് സ്വർണ വില കുത്തനെ ഉയരാൻ കാരണം. രാജ്യാന്തര തലത്തില്‍...
- Advertisement -spot_img

Latest News

പറപറക്കണ്ട, സ്പീഡ് 80 കടന്നാല്‍ പിഴ; നിര്‍ത്തിയിട്ടാലും പണികിട്ടും; പുതിയ ഹൈവേയിലെ എന്‍ട്രി എക്‌സിറ്റ് നിയമവും അറിയണം

പുതിയ ആറുവരി ദേശീയപാതയില്‍ കേരളത്തില്‍ ഭൂരിഭാഗം ഇടങ്ങളിലും പരമാവധി വേഗം മണിക്കൂറില്‍ 80 കിലോമീറ്റര്‍മാത്രം. അനുവദനീയമായ ചില മേഖലകളില്‍ മാത്രം പരമാവധി വേഗം നൂറുകിലോമീറ്ററാണ്. ഓരോ...
- Advertisement -spot_img