Saturday, August 23, 2025

Latest news

നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നല്‍കിയില്ല; പൊട്ടി കരഞ്ഞ് ബിജെപി മുൻ എംഎൽഎ

ഛണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധച്ചതിനെ തുടർന്ന് ചാനൽ അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞ് മുൻ എംഎൽഎ. ബിജെപി നേതാവായ ശശി രഞ്ജൻ പാർമർ ആണ് സീറ്റ് നിഷേധിക്കപ്പെട്ടതിനെക്കുറിച്ച് പറയുന്നതിനിടെ കരഞ്ഞത്. ഭിവാനി, തോഷാം മണ്ഡലങ്ങളിൽ തനിക്ക് മത്സരിക്കാൻ അർഹതയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലിസ്റ്റിൽ എന്റെ പേരുണ്ടാകുമെന്നാണ് ഞാൻ കരുതിയിരുന്നത്...എന്ന് പറഞ്ഞ പാർമർ പിന്നാലെ പൊട്ടിക്കരയുകയായിരുന്നു....

ഖത്തറില്‍ ചൂടേറും; കാലാവസ്ഥ അറിയിപ്പ് പുറത്തുവിട്ട് അധികൃതര്‍

ദോഹ: ഖത്തറില്‍ ഇന്നും നാളെയും ചൂട് ഉയരും. ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് സെപ്റ്റംബർ 6നും 7നും, വെള്ളിയാഴ്ചയും ശനിയാഴ്ചയും ഖത്തറിലെ കാലാവസ്ഥ ചൂടുള്ളതായിരിക്കും. വെള്ളിയാഴ്ച ദോഹയിൽ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുമെന്നാണു പ്രവചനം, കുറഞ്ഞ താപനില 31 ഡിഗ്രി സെല്‍ഷ്യസ്. ശനിയാഴ്ച 32 ഡിഗ്രി സെല്‍ഷ്യസ് മുതൽ 37 ഡിഗ്രി...

വിസ്‌കി കലർത്തിയ ഐസ്‌ക്രീം വിൽപ്പന: പാർലർ ഉടമകൾ അറസ്റ്റിൽ, 11.50 കിലോഗ്രാം ഐസ്ക്രീം പിടിച്ചെടുത്തു

ഹൈദരാബാദ്: ഐസ്ക്രീം പാർലറിൽ നിന്ന് വിസ്‌കി കലർത്തിയ ഐസ്‌ക്രീം പിടിച്ചെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ എക്‌സൈസ് വകുപ്പാണ് നടപടിയെടുത്തത്. ജൂബിലി ഹിൽസ് പ്രദേശത്തെ ഐസ്ക്രീം പാർലറിൽ നിന്നാണ് വിസ്കി കലർത്തിയ ഐസ്ക്രീം പിടികൂടിയത്. 60 ഗ്രാം ഐസ് ക്രീമിൽ 100 ​​മില്ലി വിസ്കി കലർത്തിയായിരുന്നു വിൽപ്പന. ഈ ഐസ്ക്രീമിന് വലിയ വില ഈടാക്കുകയും...

‘വയനാട്ടിൽ മുന്നറിയിപ്പുകള്‍ അവഗണിച്ചു’; അമിക്വസ് ക്യൂറിയുടെ നിർണായക റിപ്പോർട്ട് പുറത്ത്

കൊച്ചി: വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്ന് അമിക്വസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട നിര്‍ണായക റിപ്പോര്‍ട്ട് അമിക്വസ് ക്യൂറി ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. വയനാട്ടിൽ അഞ്ച്  വർഷത്തേക്ക് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് 2019 ലെ ഡിസാസ്റ്റർ മാനേജ്മെൻ്റ് പ്ലാനിൽ പറഞ്ഞിരുന്നുവെന്നും വയനാട്ടിലെ 29 വില്ലേജുകൾ പ്രശ്ന ബാധിത പ്രദേശമാണെന്നും റിപ്പോര്‍ട്ടിലുണ്ടെന്നും അമിക്വസ് ക്യൂറിയുടെ...

ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലാദ്യം; ട്രാവിസ് ഹെഡിന് സ്വന്തമായത് അപൂർവ്വ റെക്കോർഡ്

ട്വന്റി 20 ക്രിക്കറ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ്. ഇതാദ്യമായി അന്താരാഷ്ട്ര ട്വന്റി 20യിൽ ഒരു താരം 20 പന്തുകൾക്ക് മുകളിൽ ബാറ്റ് ചെയ്ത് 300ൽ അധികം സ്ട്രൈക്ക് റേറ്റ് നിലനിർത്തി. സ്കോട്ട്ലൻഡിനെതിരായ ആദ്യ ട്വന്റി 20യിലായിരുന്നു ഹെഡിന്റെ അത്ഭുത പ്രകടനം. 25 പന്തിൽ 80 റൺസെടുത്ത ഹെഡിന്റെ സ്ട്രൈക്ക്...

കോലി നികുതിയായി അടച്ചത് 66 കോടി; ക്രിക്കറ്റ് താരങ്ങളില്‍ ഒന്നാമത്, രണ്ടാമന്‍ ധോനി

ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ ആധായനികുതി അടച്ച ക്രിക്കറ്റ് താരം വിരാട് കോലിയെന്ന് റിപ്പോര്‍ട്ട്. ഫോര്‍ച്യൂണ്‍ ഇന്ത്യ പുറത്തുവിട്ട കണക്കുപ്രകാരം 66 കോടിയാണ് കോലി കഴിഞ്ഞ സാമ്പത്തിക വര്‍ഷം നികുതിയായി അടച്ചത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയാണ് രണ്ടാം സ്ഥാനത്ത്. 38 കോടി രൂപയാണ് ധോനി നികുതിയടച്ചത്. ക്രിക്കറ്റ് ഇതിഹാസം...

വിമാന യാത്രയില്‍ വൈഫൈ നല്‍കാൻ എയര്‍ ഇന്ത്യയും

വിമാനങ്ങളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി എയര്‍ ഇന്ത്യ. ഇതുവഴി യാത്രക്കാര്‍ക്ക് ആകാശത്ത് വച്ചും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ലണ്ടന്‍ സർവീസിലായിരിക്കും ഇത് ആദ്യമായി ഉള്‍പ്പെടുത്തുക. സെപ്തംബര്‍ രണ്ടിനാണ് എയര്‍ ഇന്ത്യ ഡല്‍ഹി-ലണ്ടന്‍ ട്രിപ്പില്‍ വൈഫൈ ഉള്‍പ്പെടുത്തുന്ന കാര്യം പ്രഖ്യാപിച്ചത്. ലണ്ടനിലെ ഹീത്രു എയര്‍പോര്‍ട്ട് വഴിയാണ് ഈ ട്രിപ്പ് ഉണ്ടായിരിക്കുക. വിമാന യാത്രകളെ വേറെ...

‘ഞങ്ങൾക്കും വേണം ഒരു ഹേമ കമ്മറ്റി’; സിദ്ധരാമയ്യക്ക് കത്തയച്ച് കന്നഡ സിനിമാ പ്രവർത്തകർ

കന്നഡ സിനിമാ മേഖലയിലും സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിശോധിക്കാൻ ഒരു കമ്മിറ്റിയെ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കന്നഡ ചലച്ചിത്ര സംഘടന ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ്‌സ് ആൻഡ് ഇക്വാലിറ്റി മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലാണ് ആവശ്യം. സിനിമാമേഖലയിൽ സ്ത്രീകൾക്ക് സുരക്ഷിതമായും തുല്യതയോടെയും ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കാനുള്ള നടപടികൾ അനിവാര്യമാണെന്ന് കത്തിൽ പറയുന്നു. കന്നഡ...

‘യുപിഐ സർക്കിൾ’ എത്തി; ഇനി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ ഇടപാട് നടത്താം

ഡൽഹി: ഡിജിറ്റൽ പേയ്‌മെന്റുകൾ വർധിപ്പിക്കുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ ഇടപാട് നടത്താൻ കഴിയുന്ന യുപിഐ സർക്കിൾ എന്ന പുതിയ ഫീച്ചറാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു യുപിഐ ഉപയോക്താവിന്റെ അക്കൗണ്ട് ഉപയോഗിച്ച് അദ്ദേഹത്തിന്റെ അനുമതിയോടെയോ അല്ലെങ്കിൽ യുപിഐ ഉപയോക്താവ് ചുമതലപ്പെടുത്തുകയോ ചെയ്യുന്ന മറ്റേതെങ്കിലും വ്യക്തികള്‍ക്ക്...

രാഹുലിനെ സന്ദർശിച്ച് വിനേഷും ബജ്‌രംഗും; കോണ്‍ഗ്രസില്‍ ചേരും, ഹരിയാന തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും, പ്രഖ്യാപനം ഉടനെന്ന് സൂചന

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സന്ദർശിച്ച് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനേയും ഇരുവരും ഇന്ന് സന്ദർശിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന. കോണ്‍ഗ്രസ് അംഗത്വം ഇരുവരും സ്വീകരിക്കും. സ്ഥാനാർഥി പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു...
- Advertisement -spot_img

Latest News

ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ വീട്ടിൽ കയറി; 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തി 14കാരൻ

ഹൈദരാബാദ്: ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തിയെന്ന് ഹൈദരാബാദ് പൊലീസ്. 14 വയസുകാരനാണ് സ്വന്തം വീട്ടിൽ വച്ച് പെൺകുട്ടിയെ ഇത്രയും...
- Advertisement -spot_img