Friday, February 20, 2026

Latest news

മുഖ്യമന്ത്രിക്കും കുടംബത്തിനും സ്വര്‍ണ്ണക്കടത്തുമായിബന്ധം: സ്വപ്‌നാ സുരേഷ്

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യക്കും മകള്‍ക്കും ദൂബായ് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന്  സ്വപ്‌നാ സുരേഷ് . എറണാകുളം ജില്ലാ കോടതി മുമ്പാകെ 164 പ്രകാരം മൊഴി നല്‍കി പുറത്തിറങ്ങവേ മാധ്യമങ്ങളോടാണ് സ്വപ്‌നാ സുരേഷ് ഈ വെളിപ്പെടുത്തല്‍ നടത്തിയ്. 2016 ല്‍ മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശത്തിനിടെ അത്യവിശ്യമായി ഒരു ബാഗ് കേരളത്തില്‍ നിന്ന്‌കൊടുത്തയക്കണമെന്നാവശ്യപ്പെട്ട് ശിവശങ്കര്‍ അന്ന് കോല്‍സുലേറ്റിലുണ്ടായിരുന്ന...

‘നാഗ്പൂരില്‍ നിന്ന് പറന്ന് ലോകം കാണൂ’; ഖത്തര്‍ എയര്‍വേയ്‌സിന്റെ പുതിയ പരസ്യം

ന്യൂദല്‍ഹി: ബി.ജെ.പി നേതാവിന്റെ പ്രവാചക നിന്ദയില്‍ അപലപിച്ച് ഖത്തര്‍ രംഗത്തെത്തിയതില്‍ ഖത്തര്‍ എയര്‍വേസിനെ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ ആഹ്വാനം നടത്തിയതിന് പിന്നാലെ പുതിയ പരസ്യവുമായി ഖത്തര്‍ എയര്‍വേയ്‌സ്. കമ്പിനിയുടെ നാല് പ്രതിവാര വിമാനങ്ങളിലേതെങ്കിലും ഒന്നില്‍ ‘നാഗ്പൂരില്‍ നിന്ന് പറന്ന് ലോകം കാണൂ’ എന്നാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ പരസ്യം. qatarairways.com ലെ ഹോം പേജില്‍ തന്നെയാണ്...

കള്ളനോട്ട് പെരുകുന്നു; 500 രൂപയുടെ കള്ളനോട്ട് കേസുകള്‍ ഇരട്ടിയായി; 2000 രൂപയുടെ കള്ളനോട്ടുകളും വ്യാപകം

രാജ്യത്ത് കള്ളനോട്ട് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 500 രൂപ നോട്ടുകളുടെ കള്ളനോട്ട് കേസുകളില്‍ ഇരട്ട വര്‍ധനയാണുണ്ടായിരിക്കുന്നത്. 2000 രൂപയുടെ കള്ളനോട്ടുകളും വ്യാപകമായി ഇറങ്ങുന്നുണ്ട്. കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും 30 ശതമാനത്തില്‍ താഴെ കേസുകളില്‍ മാത്രമാണ് ശിക്ഷയുണ്ടാകുന്നതെന്ന ശ്രദ്ധേയമായ വിവരവും പുറത്തുവരുന്നുണ്ട്. ആര്‍ബിഐ, നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എന്നിവയില്‍ നിന്നുള്ള കണക്കുകളെ അവലംബിച്ച് ദി ഹിന്ദുവാണ്...

ഷവർമ കടകളിൽ നിരന്തരം പരിശോധന വേണമെന്ന് ഹൈക്കോടതി; കൃത്യമായ മേൽനോട്ടം ഉറപ്പാക്കണം

കൊച്ചി: സംസ്ഥാനത്ത് ഷവർമ വിൽക്കുന്ന കടകളിൽ നിരന്തരമായ പരിശോധനകൾ ആവശ്യമെന്ന് ഹൈക്കോടതി. ഇതിന് കൃത്യമായ മേൽനോട്ടം വേണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു. കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച കുട്ടി മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിർദേശം. പെൺകുട്ടിയുടെ മരണത്തിന് ശേഷം സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ ഹൈക്കോടതിയെ പത്ത് ദിവസത്തിനകം അറിയിക്കണം. ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും...

പാരസെറ്റാമോൾ ഉൾപ്പെടെ 16 മരുന്നുകൾ കുറിപ്പടിയില്ലാതെ ലഭ്യമാക്കാൻ കേന്ദ്രസർക്കാരിന്റെ നീക്കം

ന്യൂഡൽഹി∙ പാരസെറ്റാമോൾ ഉൾപ്പെടെ 16 മരുന്നുകൾ കുറിപ്പടിയില്ലാതെ ലഭ്യമാക്കാൻ കേന്ദ്രസർക്കാരിന്റെ നീക്കം. പരമാവധി അഞ്ചു ദിവസത്തേക്കുള്ള മരുന്നുകളാണ് കുറിപ്പടിയില്ലാതെ ലഭിക്കുക. ഇതു സംബന്ധിച്ച കരട് വിജ്ഞാപനമനുസരിച്ച് കഫതടസ്സം മാറുന്നതിനുള്ള മരുന്ന്‌, വയറിളക്കത്തിന് ഉപയോഗിക്കുന്ന മരുന്ന്‌, ചില മൗത്ത് വാഷുകൾ, മുഖക്കുരു മാറ്റുന്നതിനുള്ള ക്രീമുകൾ, ക്രീം രൂപത്തിലുള്ള വേദനസംഹാരികൾ എന്നിവയുൾപ്പെടെയാണ് കുറിപ്പടിയില്ലാതെ ലഭ്യമാകുക. ഇതിനായി, 1945ലെ ഡ്രഗ്‌സ്...

വരുന്നു, ഐ.പി.എൽ മാതൃകയിൽ യു.എ.ഇയുടെ ട്വന്റി 20 ക്രിക്കറ്റ് ലീഗ്; ടീമുകളുമായി ഇന്ത്യൻ ഫ്രാഞ്ചൈസികൾ

ഐ.പി.എൽ മാതൃകയിൽ യു.എ.ഇയുടെ അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് ലീഗ് വരുന്നു. ആദ്യ എഡിഷൻ അടുത്തവർഷം ജനുവരി ആറ് മുതൽ ഫെബ്രുവരി 12 വരെയാണ് നടക്കുക. ഐ.എൽ.ടി 20 എന്നാണ് ലീഗിന്റെ പേര്. ഐ.പി.എൽ മോഡലിൽ ഇന്ത്യയിൽ നിന്നടക്കം ലോകോത്തര ക്രിക്കറ്റ് താരങ്ങളെ പങ്കെടുപ്പിക്കാനാണ് തീരുമാനം. ആറ് ടീമുകളാണ് പങ്കെടുക്കുക. 34 മത്സരങ്ങളുണ്ടാകും. ഓരോ ടീമും രണ്ട്...

എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു; മരണകാരണം വ്യക്തമല്ല, മറ്റ് അസുഖങ്ങളില്ലായിരുന്നെന്ന് മാതാപിതാക്കൾ

കണ്ണൂർ: എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ പാനൂർ കണ്ണങ്കോടിനടുത്താണ് സംഭവം. കണ്ണങ്കോട് പുതുക്കോട് അബ്ദുൾ റസാഖിന്റെയും അഫ്‌സയുടെയും മകൾ ഫർമി ഫാത്തിമയാണ് മരിച്ചത്. മൊകേരി രാജീവ് ഗാന്ധി ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയാണ്. ഇന്നലെ രാത്രി വീട്ടിൽവച്ച് ദേഹാസ്വാസ്ത്ഥ്യം ഉണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. തുടർന്ന് തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ മരണം സ്ഥിരീകരിച്ചു. ഫർമിയ്ക്ക് മറ്റ്...

‘സ്ഥിരം കുറ്റവാളി’യെന്ന് പൊലീസ് റിപ്പോർട്ട്; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

തിരുവനന്തപുരം: കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. സ്ഥിരം കുറ്റവാളിയാണെന്ന് കാട്ടി കമ്മീഷണർ നൽകിയ ശുപാർശ ഡിഐജി അംഗീകരിക്കുകയായിരുന്നു. കാപ്പ ചുമത്തിയ സാഹചര്യത്തില്‍ ഇനി ആറ് മാസത്തേക്ക് കണ്ണൂരിൽ പ്രവേശിക്കാൻ അർജുൻ ആയങ്കിക്ക് സാധിക്കില്ല. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിന് പുറമേ അടിപിടി കേസുകളിലും പ്രതിയാണ് അർജുൻ ആയങ്കി. ഡിവൈഎഫ്ഐ അഴിക്കോട്...

പൊതുജനങ്ങള്‍ക്കും ആയുധ പരിശീലനം നല്‍കും; അയ്യായിരം രൂപ ഫീസ്, ഉത്തരവിറക്കി ഡിജിപി

പൊതുജനങ്ങള്‍ക്കും ആയുധ പരിശീലനം നല്‍കാന്‍ തയ്യാറെടുത്ത് പൊലീസ്. തോക്ക് ഉപയോഗിക്കാനാണ് പരിശീലനം നല്‍കുക. തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് ഉള്ളവര്‍ക്കും ലൈസന്‍സിന് അപേക്ഷ നല്‍കിയവര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്. ഇത് സംബന്ധിച്ച് ഡിജിപി അനില്‍ കാന്ത് ഉത്തരവിറക്കി. ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡിജിപിയുടെ ഉത്തരവ്. ആയിരം രൂപ മുതല്‍ അയ്യായിരം രൂപവരെ പരിശീലനത്തിനായി ഈടാക്കും. ഫയറിങ്ങിന് 5000 രൂപയും...

മഞ്ചേശ്വരം കോഴക്കേസില്‍ കെ.സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തി

കാസര്‍കോട് : മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി. പട്ടികജാതി-പട്ടിക വര്‍ഗം അതിക്രമം തടയല്‍ വകുപ്പുകള്‍ കൂടിയാണ് സുരേന്ദ്രനെതിരെ ചുമത്തിയത്. കോഴക്കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ത്ത കാര്യം വ്യക്തമാക്കുന്നത്. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട്‌ഫോണും...
- Advertisement -spot_img

Latest News

സിംബാബ്‍വെ ഗ്രൂപ്പ് ചാമ്പ്യന്മാർ; ഓസീസിന് പിന്നാലെ ശ്രീലങ്കയെയും വീഴ്ത്തി

കൊളംബോ: ടി20 ലോകകപ്പില്‍ ശ്രീലങ്കയേയും അട്ടിമറിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി സിംബാബ്‌വെ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക്. കൊളംബോ, പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു സിംബാബ്‌വെയുടെ...
- Advertisement -spot_img