Saturday, August 23, 2025

Latest news

ഗര്‍ഭിണികളും രോഗികളും പ്രത്യേകം ശ്രദ്ധിക്കണം, പനി, ചുമ, വിറയലും ഒക്കെയാണ് ലക്ഷണങ്ങൾ, ഇൻഫ്ലുവൻസ പനി പടരുന്നു

കാസര്‍കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇൻഫ്ളുവൻസ പനി പടരുന്നതായി റിപ്പോർട്ട്. കാസർകോട് ജില്ലയിലെ പടന്നക്കാട് കാർഷിക കോളേജിൽ മുപ്പതോളം പേർക്ക് പനി ബാധിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ സാമ്പിൾ ശേഖരണത്തിൽ ഒൻപത് പേർക്ക് ഇൻഫ്ളുവൻസാ എ വിഭാഗത്തിൽ പ്പെട്ട പനിയാണ് ബാധിച്ചത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനയിലാണ് സ്ഥിരീകരണം....

അമ്പോ! കാത്തിരുന്ന അപ്ഡേറ്റുമായി ബിഎസ്എൻഎൽ; ഇത് പുതിയ നീക്കം, ദാ വരുന്നു ഇ‌ടിമിന്നൽ വേഗത്തിൽ 5ജി

ജിയോ അടക്കമുള്ള ടെലികോം സേവനദാതാക്കള്‍ നിരക്ക് ഉയര്‍ത്തിയതോടെ കൂടുതല്‍ പോരെ ആകര്‍ഷിക്കുന്നതിനായി പുതിയ പദ്ധതികളുമായി മുന്നേറുകയാണ് ബിഎസ്എന്‍എല്‍. ഇപ്പോഴിതാ പുതിയൊരു സന്തോഷ വാ‍ർത്ത ബിഎസ്എൻഎൽ ഉപഭോക്താക്കളെ തേടിയെത്തിയിരിക്കുകയാണ്. അത് മറ്റൊന്നുമല്ല ബിഎസ്എൻഎൽ 5ജിയുടെ ടെസ്റ്റിം​ഗ് നടക്കുന്നതാണ്. രാജ്യത്ത് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ 4ജി വിന്യാസം പുരോ​ഗമിക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു നീക്കം കമ്പനി നടത്തുന്നത്. പ്രതീക്ഷിച്ചതിനേക്കാൾ വൈകിയാണ്...

രാജ്യത്ത് തന്നെ ആദ്യമായി മിഷൻ സ്ട്രോക്ക് നടപ്പിലാക്കി കേരളം; വലിയ ലക്ഷ്യം മുന്നിലുണ്ടെന്ന് ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം: എല്ലാ ജില്ലകളിലും സ്ട്രോക്ക് സെന്ററുകൾ യാഥാർത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾക്ക് പുറമേ 12 ജില്ലകളിൽ ആരോഗ്യ വകുപ്പിന് കീഴിൽ നിലവിൽ സ്ട്രോക്ക് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. മലപ്പുറം, വയനാട് ജില്ലകളിൽ ഈ വർഷം തന്നെ സ്ട്രോക്ക് സെന്ററുകൾ യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്ട്രോക്ക് ബാധിച്ചവർക്ക് ഗുണനിലവാരമുള്ള തുടർജീവിതം...

‘മാഫിയയോടൊപ്പം വേദി പങ്കിടില്ല’: സ്റ്റേജിൽ നിന്ന് ഇറങ്ങിപ്പോയി മുൻ എംപി; അയോധ്യ ബിജെപിയിൽ വിള്ളൽ?

അയോധ്യ: ഉത്തർപ്രദേശിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ അംഗത്വ ഡ്രൈവ് ആരംഭിക്കുന്നതിനായി നടത്തിയ പത്രസമ്മേളനത്തിൽ നിന്ന് ഫൈസാബാദ് മുൻ എംപി ലല്ലു സിംഗ് ഇറങ്ങിപ്പോയി. ഒരു പാർട്ടി പ്രവർത്തകനെ പരാമർശിച്ച് 'മാഫിയ'യുമായി താൻ വേദി പങ്കിടില്ലെന്ന് അവകാശപ്പെട്ടാണ് അദ്ദേഹം ഇറങ്ങിപ്പോയത്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുടെ അവധേഷ് പ്രസാദിനോട് ഫൈസാബാദിൽ നിന്ന് ലല്ലു...

ഗംഗാവലി പുഴയുടെ വൃഷ്‌ടി പ്രദേശത്ത് മഴ മാറി, ഷിരൂരിൽ അർജ്ജുനായുള്ള തെരച്ചിൽ വീണ്ടും തുടങ്ങാൻ തീരുമാനം

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുൻ അടക്കമുള്ളവർക്കായി അടുത്ത ആഴ്ച തെരച്ചിൽ പുനരാരംഭിക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച കാർവാർ കളക്ടറേറ്റിൽ ചേരുന്ന യോഗത്തിലുണ്ടാകും. തെരച്ചിലിനായുള്ള വലിയ ഡ്രഡ്‌ജർ ഗോവ തുറമുഖത്ത് നിന്ന് ബുധനാഴ്ച പുറപ്പെട്ടേക്കുമെന്നും വിവരമുണ്ട്. ഗോവ തുറമുഖത്ത് നിന്ന് ഡ്രഡ്‌ജർ ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത്...

കാസർകോട് അഞ്ച് വിദ്യാർത്ഥികൾക്ക് എച്ച്3എൻ2, എച്ച്1എൻ1 രോഗബാധ സ്ഥിരീകരിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാസര്‍കോട്: പടന്നക്കാട് കാര്‍ഷിക കോളേജ് ഹോസ്റ്റലില്‍ വിദ്യാർഥികൾക്ക് എച്ച്3എൻ2 വും എച്ച്1എൻ1 രോഗവും സ്ഥിരീകരിച്ചു. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗബാധയ്ക്ക് പിന്നാലെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

KSEB പോസ്റ്റുകളില്‍ ഇനി പരസ്യം വേണ്ട; നിയമനടപടിക്കൊരുങ്ങി ബോർഡ്

തിരുവനന്തപുരം: വൈദ്യുതി പോസ്റ്റുകളില്‍ പരസ്യം പതിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി കെഎസ്ഇബി. മാലിന്യ മുക്ത കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. മാലിന്യ മുക്ത കേരളം നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വകുപ്പ് തലവന്മാരുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തിയിരുന്നു. അതില്‍ കെഎസ്ഇബി വിവിധ നിര്‍ദേശങ്ങളാണ് മുന്നോട്ട് വച്ചത്. അതെല്ലാം കര്‍ശനമായി നടപ്പിലാക്കാനാണ് ചെയര്‍മാന്‍ ബിജു...

‘ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി’; സമ്മതിച്ച് എഡിജിപി, സ്വകാര്യസന്ദർശനമെന്നും വിശദീകരണം

തിരുവനന്തപുരം: ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എംആർ അജിത്കുമാർ. സ്വകാര്യ സന്ദർശനം ആയിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് എഡിജിപി വിശദീകരണം നൽകി. സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണന്നും എഡിജിപി വിശദീകരണത്തിൽ വ്യക്തമാക്കുന്നു. പാറേമേക്കാവ് വിദ്യാ മന്ദിറിൽ ആർഎസ് എസ് ക്യാംപിനിടെ ആയിരുന്നു കൂടിക്കാഴ്ച. 2023 മെയ് മാസത്തിലാണ് ദത്താത്രേയ ഹോസബലയുമായി...

ഉപഭോക്താക്കളെ വലയ്ക്കുന്നു; കുമ്പളയിലെ ഗ്യാസ് ഏജന്‍സി ഓഫീസ് യൂത്ത് ലീഗ് ഉപരോധിച്ചു

കാസര്‍കോട്: ഓഫീസിന് മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് ഗ്യാസ് സിലിണ്ടര്‍ നല്‍കാതെ തിരിച്ചയക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് കുമ്പളയിലെ ഗ്യാസ് ഏജന്‍സി ഓഫീസ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ലോറി സമരത്തിന് ശേഷം ഏജന്‍സി ഓഫീസിന് മുന്നില്‍ ഉപഭോക്താക്കളുടെ നീണ്ട നിരയാണ്. വീടുകളില്‍ നേരിട്ടെത്തിക്കുന്ന സംവിധാനം അവസാനിപ്പിച്ച് ഓഫീസിന് മുന്നില്‍ ഉപഭോക്താക്കളെ ക്യൂ നിര്‍ത്തിക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്....

വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോൺഗ്രസിലേക്ക്

ന്യൂഡൽഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോൺഗ്രസിൽ ചേരുന്നു. ഇരുവരും ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി മത്സരിക്കാനിറങ്ങും. ഇന്ന് വൈകുന്നേരം 3 മണിക്ക് പാർട്ടി രണ്ട് പേരും കോൺഗ്രസിൽ അംഗത്വം എടുക്കും. ഇരുവരും മല്ലികാർജുൻ ഖാർഗെയുമായും കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. അവർ ഇന്ന് പാർട്ടിയിൽ ചേരും. ഇരുവരും മത്സരിക്കുമോ ഇല്ലയോ എന്നത്...
- Advertisement -spot_img

Latest News

ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ വീട്ടിൽ കയറി; 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തി 14കാരൻ

ഹൈദരാബാദ്: ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തിയെന്ന് ഹൈദരാബാദ് പൊലീസ്. 14 വയസുകാരനാണ് സ്വന്തം വീട്ടിൽ വച്ച് പെൺകുട്ടിയെ ഇത്രയും...
- Advertisement -spot_img