Friday, February 20, 2026

Latest news

പ്രവാചകനിന്ദാ പരാമർശത്തിന് രാജ്യത്തെ ബഹുഭൂരിപക്ഷം ഹൈന്ദവരും ഉത്തരവാദികളല്ല- കാന്തപുരം

കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ചിലർ നടത്തിയ നിന്ദ്യപരാമർശങ്ങൾ ഇസ്‍ലാംമത വിശ്വാസികൾക്കു പുറമെ രാജ്യത്തോടും ലോകജനതയോടും കൂടിയുള്ള അനാദരവാണെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ഇന്ത്യാ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ സമൂഹം വിവാദ പരാമർശങ്ങൾക്ക് ഉത്തരവാദികളല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ബഹുഭൂരിഭാഗം ജനങ്ങൾ, ഹിന്ദുക്കളും മുസ്‍ലിംകളും മറ്റുമതസ്ഥരും ഈ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളും ബഹുസ്വരതയും...

വാഹനം അപകടത്തിൽപെട്ടാൽ മൊബൈൽ നമ്പറിൽ എസ്.എം.എസ് അലർട്ട് ലഭിക്കും; സുരക്ഷാ-മിത്ര സംവിധാനം നിലവിൽ വന്നു

തിരുവനന്തപുരം: സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമായ സുരക്ഷാ-മിത്ര പദ്ധതി പ്രവർത്തനക്ഷമമായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. വാഹന സഞ്ചാരവേളയിൽ അസ്വഭാവിക സന്ദർഭങ്ങൾ ഉണ്ടായാൽ ഉടമകളുടെ മൊബൈലിൽ അപകട സന്ദേശം അടിയന്തരമായി എത്തിക്കുന്ന പദ്ധതിയാണ് സുരക്ഷാ-മിത്ര. വാഹനങ്ങളിൽ ഘടിപ്പിക്കുന്ന വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസിൽ (VLTD) നിന്നുള്ള മുന്നറിയിപ്പ് സന്ദേശങ്ങൾ ഉടമകൾക്ക്...

സ്കൂളുകളിലും ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കണം: മുഖ്യമന്ത്രി

പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കണം. 12 വയസ്സിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം. 60 വയസ് കഴിഞ്ഞവര്‍ക്കുള്ള ബൂസ്റ്റര്‍ഡോസ് കൂടുതല്‍ നല്‍കാനാകണം. ആള്‍ക്കൂട്ടങ്ങളിലും സ്‌കൂളുകളിലും മാസ്‌ക് ഉപയോഗം കര്‍ശനമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 2018ലെ പ്രളയത്തില്‍ നശിച്ച ആലപ്പുഴ ചേര്‍ത്തല...

എസ്എസ്എൽസി ഫലപ്രഖ്യാപനം ജൂൺ 15ന്

തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷാ ഫലം   ജൂൺ 15 ന് പ്രഖ്യാപിക്കും. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റ് results.kerala.nic.in അല്ലെങ്കിൽ kerala.gov.in. വഴി ഫലമറിയാം. പത്താം ക്ലാസ് പരീക്ഷ ഫലം ജൂൺ 15 ന് മുമ്പും +2 ന്റെ ഫലം ജൂൺ 20 നും മുമ്പ് പ്രഖ്യാപിക്കുമെന്ന് കേരള വിദ്യാഭ്യാസ...

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൊവിഡ് കൂടുന്നു; ഇന്ന് രണ്ടായിരത്തിന് മുകളിൽ കേസുകൾ

തിരുവന്തപുരം: ഇടവേളയ്ക്ക് ശേഷം എല്ലാ ജില്ലകളിലും കൊവിഡ് കേസുകൾ വര്‍ധിക്കുന്നു. ഇന്ന്  2415 കോവിഡ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് മാത്രം അഞ്ച് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളത്താണ് ഏറ്റവും കൂടുതൽ കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തത്. 796 കേസുകൾ റിപ്പോര്‍ട്ട് ചെയ്തപ്പോൾ, രണ്ട് മരണവും എറണാകുളത്താണ്. ഇടുക്കി, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് ബാക്കി...

മുസ്ലിം പേരു കണ്ടാല്‍ ചുവപ്പ് കണ്ട കാളയെ പോലെ വിറളി പിടിക്കരുത്, അഡ്വ. ജയശങ്കറിനും വിനു വി.ജോണിനുമെതിരേ കെ.ടി ജലീല്‍

കോഴിക്കോട്: അഡ്വ. ജയശങ്കറിനും വിനു വി.ജോണിനുമെതിരേ മുന്‍ മന്ത്രി കെ.ടി ജലീല്‍. സി.പി.എം വിരോധവും മുസ്ലിം വിരോധവും കുത്തിനിറച്ചു മലീമസമായ മനസ്സല്ലാതെ മറ്റൊന്നും അഡ്വ. ജയശങ്കറിനില്ലെന്ന് കെ. ടി ജലീല്‍ ആരോപിച്ചു. എല്ലാ ദിവസവും മറ്റുള്ളവരെ പുലഭ്യം പറയാനല്ലാതെ എന്ത് ‘പാണ്ഡിത്യമാണ്’ ജയശങ്കറെന്ന ചാനല്‍ ജീവിക്കുള്ളതെന്ന് ചോദിച്ച ജലീല്‍ 19 വര്‍ഷത്തിനിടയില്‍ ഒരു കേസ്...

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം. കോഴിക്കോട് , കൊല്ലം കലക്ട്രേറ്റുകളിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സർക്കാറിന് പിന്തുണ അറിയിച്ച് ഡി.വൈ.എഫ്.ഐയും സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണ്. കലക്ട്രേറ്റുകളിലേക്ക്...

‘മോളിങ്ങ് വാ.. എന്തുപ്രശ്‌നവും പരിഹരിക്കാന്‍ ഞാനില്ലേ..’; പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി പൊലീസ്

പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് പാറമുകളില്‍ കയറി ആത്മഹത്യ ചെയ്യാനൊരുങ്ങിയ പെണ്‍കുട്ടിയെ രക്ഷിച്ച് പൊലീസ്. അടിമാലിയിലാണ് സംഭവം. കാമുകന്‍ പ്രണയത്തില്‍ നിന്ന് പിന്മാറിയ മനോവിഷമത്തില്‍ തലമാലി സ്വദേശിനിയായ ഇരുപത്താറുകാരിയാണ് പാറക്കെട്ടില്‍ കയറി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്. അടിമാലി പഞ്ചായത്തിലെ കുതിരയിളകുടി മലമുകളില്‍ അപകടകരമായ സാഹചര്യത്തില്‍ പെണ്‍കുട്ടി നില്‍ക്കുന്നത് കണ്ട നാട്ടുകാര്‍ പൊലീസില്‍...

സ്വയം താലി ചാർത്തി, സിന്ദൂരമണിഞ്ഞു; യുവതി സ്വയം വിവാഹിതയായി, ഇന്ത്യയിലെ ആദ്യത്തെ സോളോ​ഗാമി

വഡോദര: ​ഏറെ വാർത്താ പ്രാധാന്യം നേടിയ ​ഗുജറാത്ത് യുവതിയുടെ സ്വയം വിവാഹം ഒടുവിൽ യാഥാർഥ്യമായി. ഗുജറാത്തിലെ വഡോദരയിൽ ക്ഷമ ബിന്ദു സ്വയം വിവാഹിതയായി (Sologamy). ചുവന്ന സാരിയിൽ, ആഭരണങ്ങളണിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് ക്ഷമ (Kshama Bindu) വേദിയിലെത്തിയത്. മം​ഗല്യസൂത്രവും സിന്ദൂരവും സ്വയം അണിഞ്ഞു. അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ‌ഗോത്രിയിലെ സ്വന്തം വീട്ടിലായിരുന്നു ചടങ്ങുകൾ....

രാജ്യസഭാ തെരഞ്ഞെടുപ്പ് നാളെ, നാല് സംസ്ഥാനങ്ങളിൽ നിർണായകം, എംഎൽഎമാർ റിസോര്‍ട്ടിൽ

ദില്ലി: രാജ്യസഭാ തെരഞ്ഞെടുപ്പ് നാളെ. നാല് സംസ്ഥാനങ്ങളിലെ പതിനാറ് സീറ്റുകളില്‍  തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാകും. കുതിര കച്ചവട സാധ്യത ഭയന്ന് രാഷ്ട്രീയ പാർട്ടികൾ ഹരിയാനയിലും, രാജസ്ഥാനിലും, മഹാരാഷ്ട്രയിലും എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരിക്കുകയാണ്. രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര കര്‍ണ്ണാടക എന്നിവിടങ്ങളിലെ പ്രതിസന്ധി എന്തെന്ന് പരിശോധിക്കാം. 200 അംഗ നിയമസഭയില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് 108 ഉം ബിജെപിക്ക് 71 ഉം സീറ്റുകളാണുള്ളത്....
- Advertisement -spot_img

Latest News

സിംബാബ്‍വെ ഗ്രൂപ്പ് ചാമ്പ്യന്മാർ; ഓസീസിന് പിന്നാലെ ശ്രീലങ്കയെയും വീഴ്ത്തി

കൊളംബോ: ടി20 ലോകകപ്പില്‍ ശ്രീലങ്കയേയും അട്ടിമറിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി സിംബാബ്‌വെ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക്. കൊളംബോ, പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു സിംബാബ്‌വെയുടെ...
- Advertisement -spot_img