നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ യാത്രയില്‍ സംഘര്‍ഷം. ഇരുന്നൂറോളം പ്രവര്‍ത്തകരാണ് രാഹുലിന് അകമ്പടിയായി എത്തിയത്. എന്നാല്‍ ഇവരെ പൊലീസ് തടഞ്ഞു. 20ഓളം പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് രാഹുലിനെ എ ഐ സി സി ആസ്ഥാനത്ത് നിന്നും ഇ ഡി ഓഫീസിലേക്ക് കൊണ്ടുപോയത്.
രാഹുല്‍...
കാസർകോട്: ജില്ലയിൽ ബി.ജെ.പിയിലെ വിഭാഗീയത വീണ്ടും മറനീക്കി. പരിഹാരശ്രമങ്ങൾ നടക്കുന്നതിനിടെ സംസ്ഥാന സെക്രട്ടറിക്കെതിരെ ജില്ലയിൽ പലയിടത്തും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. സംസ്ഥാന സെക്രട്ടറിയും മുൻ ജില്ല പ്രസിഡന്റുമായ അഡ്വ. കെ. ശ്രീകാന്തിനെതിരെയാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. ചെരിപ്പും ചൂലും ഉപയോഗിച്ച് മാലയിട്ട നിലയിലാണ് ബോർഡുകൾ. 'സ്വാർഥ താൽപര്യങ്ങൾക്കുവേണ്ടി ജില്ലയിൽ ബി.ജെ.പിയെ തകർക്കാൻ ശ്രമിക്കുന്ന മുൻ...
ദില്ലി: ബിജെപി നേതാക്കൾ നടത്തിയ നബി വിരുദ്ധ പരാമർശം ആഗോള തലത്തിൽ തന്നെ വലിയ ചർച്ചയായി മാറിയതിനിടെ ഇന്ത്യയിലെ എഴുപതിലധികം സർക്കാർ സ്വകാര്യ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾക്ക് നേരെ സൈബർ ആക്രമണമെന്ന് റിപ്പോർട്ട്. ഇസ്രായേലിലെ ഇന്ത്യൻ എംബസി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചർ എക്സ്റ്റൻഷൻ മാനേജ്‌മെന്റ്, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസേർച്ചിന്റെ ഉൾപ്പെടെ സ്ഥാപനങ്ങളുടെ...
കണ്ണൂരിൽ കറുപ്പിന് വിലക്കില്ല. കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്കില്ലെന്ന് പൊലീസ് അറിയിച്ചു. മുഖ്യമന്ത്രിക്ക് ഇന്നും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തുന്നത്. തളിപ്പറമ്പ് കീല കാമ്പസിലാണ് ഇന്ന് ഉദ്ഘാടനം. കണ്ണൂരിൽ മുഖ്യമന്ത്രി പരിപാടികളിൽ പങ്കെടുക്കാനെത്തുമ്പോൾ പൊതുജനങ്ങളുടെ കറുത്ത മാസ്ക് അഴിപ്പിക്കില്ലെന്ന് പൊലീസ് അറിയിച്ചു. കറുത്ത നിറമുള്ള വസ്ത്രം ധരിക്കുന്നതിനും വിലക്കില്ലെന്ന് പൊലീസ് അറിയിച്ചു.
കണ്ണൂർ ഗസ്റ്റ് ഹൗസിൽ കനത്ത...
ഹിമാചല്‍ പ്രദേശിലെ ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഏക സിപിഐഎം അംഗം ബിജെപിയില്‍ ചേര്‍ന്നു. സമ്മര്‍ ഹില്‍ ഡിവിഷനില്‍ നിന്നുള്ള സിപിഐഎം കൗണ്‍സിലര്‍ ഷെല്ലി ശര്‍മ്മയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇടതുപാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ ബിജെപിയില്‍ ചേരുന്നത് അഭിമാന നിമിഷമാണെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ രവി മേഹ്ത പറഞ്ഞു.
2012ല്‍ കോര്‍പ്പറേഷനിലെ മേയറും ഡെപ്യൂട്ടി മേയറും സിപിഐഎം പ്രതിനിധികളായിരുന്നു....
കൊച്ചി: കറുത്ത മാസ്ക് അഴിപ്പിച്ച സംഭവത്തില്‍ ഡിജിപിക്ക് പരാതി നൽകി അഭിഭാഷകൻ. അഡ്വ. സേതുകുമാർ ആണ് ഡിജിപിക്ക് പരാതി നൽകിയത്. സുരക്ഷയുടെ പേരിൽ കറുത്ത മാസ്ക് ഊരുന്നത് നിയമവിരുദ്ധമാണ്. കോട്ടയത്ത് തന്നെ തടഞ്ഞ് നിർത്തിയ പൊലീസ് കറുത്ത മാസ്ക് മാറ്റാൻ അവശ്യപ്പെട്ടുവെന്നാണ് അഡ്വ. സേതുകുമാറിന്‍റെ പരാതി. ഏത് മാസ്ക് ധരിക്കണം എന്നത് വ്യക്തികളുടെ സ്വാതന്ത്ര്യമാണ്. ഇത്...
സംസ്ഥാനത്ത് മഴ കനക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ...
മുന്‍ മന്ത്രി കെ.ടി ജലീലിനെ വെല്ലുവിളിച്ച് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ജലീലിനെതിരെ രഹസ്യമൊഴിയില്‍ പറഞ്ഞത് വെളിപ്പെടുത്തുമെന്ന് സ്വപ്‌ന പറഞ്ഞു. കേരള പൊലീസിന്റെ സുരക്ഷ തനിക്ക് വേണ്ടെന്ന് പറഞ്ഞ സ്വപ്‌ന ഷാജ് കിരണിനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു.
സത്യത്തില്‍ ആരാണ് ഗൂഢാലോചന നടത്തിയത്. ഞാന്‍ ഗൂഢാലോചന നടത്തിയിട്ടില്ല. ഗൂഢാലോചന നടത്തിയത് കെ.ടി ജലീലിന്റെ നേതൃത്വത്തിലാണ്....
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ റിമാൻഡിൽ. വിവിധ അക്രമ കേസുകളിൽ ഉൾപ്പെട്ട ആർഷോ കീഴടങ്ങുകയായിരുന്നു. ആർഷോയെ പിടികൂടാത്തതിൽ ഹൈക്കോടതി കൊച്ചി പൊലീസിനോട് വിശദീകരണം തേടിയിരുന്നു. ജാമ്യത്തിലിറങ്ങിയിട്ടും വിവിധ കേസുകളിൽ പ്രതിയായതോടെയാണ് ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിയത്. എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിലും പൊതുപരിപാടികളിൽ പങ്കെടുത്തിട്ടും പൊലീസ് പിടികൂടിയിരുന്നില്ല. പൊലീസ് അന്വേഷിച്ച് കണ്ടെത്താത്ത പ്രതി മലപ്പുറത്തെ...
മലപ്പുറം: വമ്പൻ സുരക്ഷ ഒരുക്കിയിട്ടും അഞ്ഞൂറിൽപ്പരം പൊലീസുകാരെ വിന്യസിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയനെതിരെ വഴിനീളെ പ്രതിഷേധ പ്രകടനവും കരിങ്കൊടിയും. മലപ്പുറം മുതൽ കോഴിക്കോട് വരെയാണ് പ്രതിഷേധപ്രകടനങ്ങൾ നടന്നത്.
മലപ്പുറം കുര്യാടിൽ കോൺഗ്രസ്- മുസ്ലീം ലീഗ് പ്രവർത്തർ, കോട്ടക്കലിൽ യൂത്ത് ലീഗ് പ്രവർത്തർ, മലപ്പുറം പുത്തനത്താണിയിലും കക്കാടും കോൺഗ്രസ് പ്രവർത്തകർ, കോഴിക്കോട് പന്തീരങ്കാവ് കൊടൽ നടക്കാവിൽ യുവമോർച്ച...