Friday, August 22, 2025

Latest news

ഫ്‌ലൈറ്റ് ടിക്കറ്റ് നിരക്കുകള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്രം

ഡല്‍ഹി: എല്ലാ വിമാനക്കമ്പനികളുടെയും ടിക്കറ്റ് നിരക്ക് നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡു. ഉത്സവ സീസണില്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ പലപ്പോഴും വര്‍ധിക്കുന്നതിനാല്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് എല്ലാ വിമാനക്കമ്പനികളോടും നേരത്തെ അറിയിച്ചിരുന്നു. ഉത്സവ സീസണില്‍ എല്ലാവരും സ്വന്തം നാട്ടിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. അതിനാല്‍ ടിക്കറ്റ് നിരക്ക്...

രാജ്യത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രാലയം

രാജ്യത്ത് ആദ്യമായി എം പോക്‌സ്(മങ്കി പോക്‌സ്) രോഗബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിരീക്ഷണത്തിലായിരുന്നു യുവാവിനാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. എംപോക്‌സ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത വിദേശരാജ്യത്തു തിരിച്ചെത്തിയതാണ് യുവാവ്. യുവാവിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും...

റഹീമിന്‍റെ മോചനം; സൗദി കോടതി ഉത്തരവ് ഉടൻ, നടപടികൾ അവസാനഘട്ടത്തിൽ

റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിെൻറ മോചന ഉത്തരവ് ഉടനുണ്ടാകുമെന്ന് റിയാദ് സഹായ സമിതി അറിയിച്ചു. ജൂലൈ രണ്ടിന് വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷമുള്ള സുപ്രധാന ഉത്തരവാണ് അടുത്ത ദിവസങ്ങളിൽ തന്നെ പ്രതീക്ഷിക്കുന്നതെന്ന് സഹായസമിതി നേതാക്കൾ വാർത്താക്കുറിപ്പിൽ പറഞ്ഞു. കേസിന്‍റെ നടപടികൾ ഇന്ത്യൻ എംബസിയും,റഹീമിെൻറ...

ഐഫോണ്‍ 16 ലോഞ്ചിന് മുമ്പ് അംബാനിയുടെ ‘കാഞ്ഞബുദ്ധി’; 15 പ്രോ മാക്‌സിന് വന്‍ വിലക്കുറവ്

മുംബൈ: ആപ്പിളിന്‍റെ ഐഫോണ്‍ 16 സിരീസ് ഇന്ന് പുറത്തിറങ്ങുകയാണ്. ഇതിന് മുന്നോടിയായി മുന്‍ പ്രീമിയം മോഡലായ ഐഫോണ്‍ 15 പ്രോ മാക്‌സിന്‍റെ വില ഗണ്യമായി കുറച്ചിരിക്കുകയാണ് ഇ-കൊമേഴ്‌സ് വില്‍പന പ്ലാറ്റ്ഫോമായ റിലയന്‍സ് ഡിജിറ്റല്‍. ഇതുവരെ ഇറങ്ങിയ ഏറ്റവും അഡ്വാന്‍സ്‌ഡായ ഐഫോണ്‍ മോഡലാണ് ഐഫോണ്‍ 15 പ്രോ മാക്സ്. 6.7 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്‍ഡിആര്‍...

തദ്ദേശതിരഞ്ഞെടുപ്പിൽ ഇത്തവണ ജില്ലയിൽ 61 ഗ്രാമപ്പഞ്ചായത്ത് വാർഡുകൾ കൂടും

കാസർകോട് : തദ്ദേശതിരഞ്ഞെടുപ്പിൽ ഇത്തവണ ജില്ലയിൽ 61 ഗ്രാമപ്പഞ്ചായത്ത് വാർഡുകൾ കൂടും. ഒൻപത് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനും അധികമായി വന്നു. ജനസംഖ്യാടിസ്ഥാനത്തിൽ വാർഡുവിഭജനം പൂർത്തിയായപ്പോൾ സംവരണ വാർഡുകളിലെ എണ്ണത്തിലും ആനുപാതികമായ വർധനയുണ്ടായിട്ടുണ്ട്. നേരത്തേ 38 ഗ്രാമപ്പഞ്ചായത്തുകളിൽ 664 വാർഡുകളായിരുന്നത് നിലവിൽ 725 എണ്ണമായി കൂടി. ആറ് ബ്ലോക്ക് പഞ്ചായത്തുകളിൽ...

റമ്പൂട്ടാൻ കഴിക്കുന്നതിനിടെ കുരു തൊണ്ടയിൽ കുരുങ്ങി; ആറ് വയസുകാരിക്ക് ദാരുണാന്ത്യം

പെരുമ്പാവൂര്‍ (എറണാകുളം): റമ്പൂട്ടാന്‍ പഴം കഴിക്കുന്നതിനിടെ കുരു തൊണ്ടയില്‍ കുരുങ്ങി പെണ്‍കുഞ്ഞ് മരിച്ചു. കണ്ടന്തറ ചിറയത്തുവീട്ടില്‍ മന്‍സൂറിന്റെ മകള്‍ നൂറ ഫാത്തിമ (6) യാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് വീട്ടില്‍ മറ്റുകുട്ടികള്‍ക്കൊപ്പം റമ്പൂട്ടാന്‍ കഴിക്കുന്നതിനിടെയാണ് സംഭവം. ശ്വാസതടസ്സം അനുഭവപ്പെട്ട് കുഴഞ്ഞുവീണ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചു. കണ്ടന്തറ ഹിദായത്തുല്‍ ഇസ്ലാം സ്‌കൂളിലെ യു.കെ.ജി. വിദ്യാര്‍ഥിനിയാണ്. മാതാവ്:...

ഓഫറുകളുടെ പെരുമഴ, 3.5 ലക്ഷം ച.അടി, 800 കോടി ചെലവ്; കോഴിക്കോട് ലുലുമാൾ ഇന്ന് പൊതുജനങ്ങൾക്കായി തുറക്കുന്നു

കോഴിക്കോട്: കോഴിക്കോട് ലുലുമാൾ ഇന്ന് പൊതുജനങ്ങൾക്കായി തുറക്കുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് മേയർ ബീന ഫിലിപ്പ് മാളിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ന് മുതലാണ് പൊതുജനങ്ങൾക്കായി തുറക്കുക. ആദ്യദിനത്തിൽ വമ്പൻ ഓഫറുകൾ ഉണ്ടായിരിക്കുമെന്നാണ് മാൾ അധികൃതർ നൽകുന്ന സൂചന. മൂന്നര ലക്ഷം സ്ക്വയർ അടിയിൽ മൂന്ന് നിലകളിലായിട്ടാണ് വമ്പൻ മാൾ ഒരുങ്ങുന്നത്. കൊച്ചി, തിരുവനന്തപുരം...

ആധാർ പുതുക്കാൻ ഇനി അധിക സമയമില്ല; അവസാന തിയതി ഇത്

സൗജന്യമായി ആധാർ പുതുക്കാനുള്ള അവസരം ഇനി വികിരലിൽ എണ്ണാവുന്ന ദിവസങ്ങളിൽ കൂടിയേ ലഭ്യമാകുകയുള്ളു. ആധാർ രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖ ആയതിനാൽ തന്നെ ഇതുവരെ പുതുക്കിയിട്ടില്ലാത്തവർ ശ്രദ്ധിക്കുക, ഓരോ പത്ത് വർഷം കൂടുമ്പോഴും ആധാർ വിവരങ്ങൾ പുതുക്കാൻ യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. ആധാർ പുതുക്കാൻ പണം നൽകണം...

ഗതാഗതനിയമലംഘന കേസുകള്‍; കോടതി നിശ്ചയിച്ച പിഴ ഇനി ട്രഷറിയിലും അടയ്ക്കാം

ഗതാഗത നിയമലംഘനങ്ങള്‍ക്ക് കോടതികള്‍ പിഴ നിശ്ചയിച്ച കേസുകളില്‍ കോടതി നിശ്ചയിച്ച തുകതന്നെ പിഴയായി ഈടാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. വെര്‍ച്വല്‍ കോടതിയിലൂടെയും അവിടെനിന്ന് വിചാരണക്കോടതികളിലൂടെയും കടന്നുവരുന്ന കേസുകളില്‍ ട്രഷറിയുടെ ഇ-ടി.ആര്‍. 5 സൈറ്റ് മുഖാന്തരം പിഴത്തുക സ്വീകരിക്കാനാണ് നിര്‍ദേശം. പല കേസുകളിലും കോടതിനടപടികള്‍ കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ കോടതി നിശ്ചയിച്ച പിഴത്തുക മോട്ടോര്‍ വാഹനവകുപ്പിന്റെ ഇ-ചലാന്‍...

താലൂക്ക് ആശുപത്രി കെട്ടിട നിർമാണത്തിന് അനുവദിച്ച കിഫ്‌ബി ഫണ്ട് ഉപയോഗിക്കാത്തതിനെതിരെ പ്രക്ഷോഭം നടത്തും എൻ.സി.പി- എസ്

ഉപ്പള.താലൂക്ക് ആസ്ഥാന ആശുപത്രിയുടെ വികസനം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായും, സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന മംഗൽപാടി താലൂക്ക് ആശുപത്രിക്ക് കിഫ്ബിയിൽ നിന്നും അനുവദിച്ച പതിനേഴര കോടി രൂപ ഉപയോഗിച്ചുള്ള കെട്ടിട നിർമാണം ഉടൻ ആരംഭിക്കണമെന്നും, ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എൻ.സി. പി -എസ് മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ആശുപത്രി...
- Advertisement -spot_img

Latest News

ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ വീട്ടിൽ കയറി; 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തി 14കാരൻ

ഹൈദരാബാദ്: ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തിയെന്ന് ഹൈദരാബാദ് പൊലീസ്. 14 വയസുകാരനാണ് സ്വന്തം വീട്ടിൽ വച്ച് പെൺകുട്ടിയെ ഇത്രയും...
- Advertisement -spot_img