കണ്ണൂര്‍: കണ്ണൂർ മയ്യിലിൽ പള്ളികളിൽ വിവാദ സർക്കുലർ വിതരണം ചെയ്തതിൽ പൊലീസ് കമ്മീഷണർ വിശദീകരണം തേടി. മയ്യിൽ എസ്.എച്ച്.ഒയോടാണ് വിശദീകരണം തേടിയത്. വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ക്കു ശേഷം സാമുദായിക സൗഹാര്‍ദം തകർക്കുന്ന പ്രഭാഷണം പാടില്ലെന്നായിരുന്നു മയ്യിൽ പൊലീസിന്‍റെ സർക്കുലർ.
പ്രവാചക നിന്ദക്കെതിരായ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു മയ്യില്‍ പൊലീസ് പള്ളികള്‍ക്ക് നോട്ടീസ് നല്‍കിയത്. മത പ്രഭാഷണം വർഗീയ വിദ്വേഷം...
മലപ്പുറം: വര്‍ഗീയ വിദ്വേഷ പ്രഭാഷണങ്ങള്‍ നടത്തരുതെന്ന് മുസ്‌ലിം പള്ളികള്‍ക്ക് മാത്രം നോട്ടീസ് നല്‍കിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം.
മുസ്‌ലിം ആരാധനാലയങ്ങള്‍ക്ക് മാത്രമായി കേരള പോലീസിന്റെ ഇങ്ങനെയൊരു ഇണ്ടാസ് എന്തിനാണെന്നും ശശികലയടക്കമുള്ള വിദ്വേഷ പ്രചാരകരെ വിലക്കുന്ന രീതിയില്‍ കേരളത്തിലെ അമ്പലകമ്മിറ്റികള്‍ക്ക് നോട്ടീസ് നല്‍കാന്‍ പിണറായി വിജയന്റെ പോലീസ് തയ്യാറാകുമോയെന്നും വി.ടി. ബല്‍റാം ചോദിച്ചു.
പ്രവാചക നിന്ദയുമായി...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും കുത്തനെ കുറഞ്ഞു. ഒറ്റ ദിവസം ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഇന്നത്തെ സ്വർണവില ഗ്രാമിന് 4715 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 37720 രൂപയാണ്. രണ്ട് ദിവസത്തിനിടെ 960 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. 22 കാരറ്റ് സ്വർണവിലയിലുണ്ടായ കുറവിനെ...
കൊല്ലം: വസ്ത്ര വിപണിയിൽ 'കറുപ്പിന്റെ' തിളക്കം വർദ്ധിക്കുന്നു. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കറുപ്പ് വസ്ത്രങ്ങൾക്ക് ആവശ്യക്കാരേറിയതെന്ന് വ്യാപാരികൾ പറയുന്നു. സ്‌കൂൾ വിപണിയുടെ തിരക്കിലായിരുന്നു രണ്ടാഴ്ച മുമ്പുവരെ. എന്നാൽ സംസ്ഥാനത്ത് അപ്രതീക്ഷിതമായിട്ടാണ് കറുത്ത വസ്ത്രങ്ങൾക്ക് ഡിമാന്റ് വർദ്ധിച്ചത്. മിക്ക കടകളിലും സ്റ്റോക്കുണ്ടായിരുന്ന കറുത്ത ഷർട്ട്, ടീ ഷർട്ട്, സാരി, ചുരിദാർ എന്നിവ വിറ്റുതീർന്നു....
കൊല്ലം: പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസിൽ പ്രതികൾക്ക് കൈമാറിയ 13.5 കിലോ വീതം ഭാരം വരുന്ന കുറ്റപത്രത്തിന്റെ പകർപ്പുകൾ പരവൂർ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കി. വിചാരണ നേരിടുന്ന 51 പ്രതികൾക്ക് നൽകുന്നതിന് 51 കെട്ടുകളാണ് ഹാജരാക്കിയത്.
51 കെട്ടുകളിലായി ആകെ 2.09 ലക്ഷം പേജുണ്ട്. കുറ്റപത്രം 10,855 പേജുകൾ വീതമാണെങ്കിലും ഇതിൽ...
കോഴിക്കോട്∙ മുഖ്യമന്ത്രി പിണറായി വിജനെതിരെ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ തിക്കൊടിയില്‍ സംഘടിപ്പിച്ച മാർച്ചിൽ കൊലവിളി മുദ്രാവാക്യവുമായി സിപിഎം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട്ടില്‍ക്കയറി കൊത്തിക്കീറുമെന്നാണ് ഭീഷണി. കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത്‌ലാലിനെയും ഷുഹൈബിനേയും ഓർമയില്ലേ എന്നു ചോദിച്ചായിരുന്നു മുദ്രാവാക്യം വിളി.
‘ഓർമയില്ലേ ഷുഹൈബിനെ, വല്ലാതങ്ങ് കളിച്ചപ്പോൾ ചത്തുമലർന്നത് ഓർമയില്ലേ. ഓർത്തു കളിച്ചോ സൂക്ഷിച്ചോ....
മംഗളൂരു : ദുബായിൽനിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 2.648 കിലോ 24 കാരറ്റ് സ്വർണവുമായി ഒരു സ്ത്രീയുൾപ്പെടെ രണ്ടു മലയാളികൾ അറസ്റ്റിൽ. കാസർകോട് ഉപ്പള സ്വദേശിനിയും മുംബൈയിൽ താമസക്കാരിയുമായ സീനത്ത് ബാനുവിൽ (45)നിന്ന് 86,89,440 രൂപ വിലമതിക്കുന്ന 1.684 കിലോ സ്വർണമാണ് പിടികൂടിയത്. സ്വർണം പേസ്റ്റ് രൂപത്തിലാക്കി സാനിറ്ററി പാഡിനുള്ളിൽവച്ച് അടിവസ്ത്രത്തിൽ...
കണ്ണൂർ: പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പള്ളികളിൽ ജുമുഅ നമസ്‌കാരത്തിനുശേഷം നടക്കുന്ന പ്രഭാഷണങ്ങൾ നിയന്ത്രിക്കാൻ പൊലീസ് നിർദേശം. കണ്ണൂർ ജില്ലയിലാണ് മസ്ജിദ് കമ്മിറ്റി ഭാരവാഹികൾക്ക് മുന്നറിയിപ്പുമായി പൊലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. പുതിയ സാഹചര്യത്തിൽ പള്ളികളിൽ വർഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയിലുള്ള പ്രഭാഷണങ്ങളുണ്ടായാൽ നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ജില്ലയിലെ മയ്യിൽ പൊലിസ് സ്റ്റേഷനു കീഴിലുള്ള വിവിധ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾക്കാണു കഴിഞ്ഞ...
തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3488 പേർക്ക് കൊവിഡ് ബാധിച്ചു. മൂന്ന് മാസത്തിന് ശേഷം ഇത് ആദ്യമായാണ് കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം മൂവായിരം കടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മരണവും രേഖപ്പെടുത്തിയിട്ടുണ്ട്. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഏറ്റവും കൂടുതൽ രോഗികൾ. എറണാകുളത്ത് 987 പേർക്കും തിരുവനന്തപുരത്ത് 620 പേർക്കും പുതുതായി കൊവിഡ്...
കോഴിക്കോട്: പ്രവാചക നിന്ദയ്ക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ ഇടിച്ചുനിരത്തുന്നത് രാജ്യത്തെ ഏത് നിയമവ്യവസ്ഥയുടെ പിൻബലത്തിലാണെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ. പ്രവാചക നിന്ദയിൽ പ്രതിഷേധിച്ചവർ നിയമം ലംഘിച്ചെങ്കിൽ അവരെ പിടികൂടാനും നടപടി സ്വീകരിക്കാനും രാജ്യത്തിന് നിയമമുണ്ട്. അത് പരിഗണിക്കാതെ വംശീയ ഉന്മൂലനം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് ഭരണാധികാരികൾ പ്രവർത്തിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കാന്തപുരം വ്യക്തമാക്കി.
ഇത് ജനാധിപത്യത്തിന്റെ അടിത്തറ നശിപ്പിക്കുന്ന നടപടികളാണ്....
പൊറോട്ടയും ബീഫ് റോസ്റ്റും ചേർത്തൊരു പിടിപിടിക്കുന്നതിലെ ആനന്ദം മറ്റെവിടെയുമില്ല. അത് ഞങ്ങൾക്ക് ഒരു വികാരമാണ്. അവിടെയാണ് കേരള സ്റ്റോറി സിനിമയുടെ രണ്ടാംഭാഗം ബീഫിനെ വെറുപ്പിൻ്റെ പ്രതീകമായി...