Thursday, February 19, 2026

Latest news

അക്രമം, തീയിടൽ, വെടിവപ്പ്, ബന്ദ്, അഗ്നിപഥിനെതിരെ ഉത്തരേന്ത്യയിൽ പ്രതിഷേധാഗ്നി; തെക്കേ ഇന്ത്യയിലേക്കും പടരുന്നു

ദില്ലി: പുതിയ സൈനിക സേവന പദ്ധതിയായ അഗ്നിപഥിനെതിരായ (Agnipath Scheme) പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാകുന്നു. പ്രതിഷേധത്തിന്‍റെ മൂന്നാം നാൾ പലയിടത്തും അക്രമ സംഭവങ്ങൾ അരങ്ങേറി. ബിഹാറിലും ഉത്തർപ്രദേശിലും ആളിക്കത്തിയ പ്രതിഷേധം ദില്ലിയിലും തെലങ്കാനയിലുമടക്കം കനക്കുകയാണ്. യുപിയില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് തീയിടുന്ന നിലയിലേക്കായിരുന്നു പ്രതിഷേധം കത്തിയത്. ബിഹാറില്‍ ട്രെയിനുകൾ പ്രതിഷേധക്കാര്‍ കത്തിച്ചു. ബിഹാർ ഉപമുഖ്യമന്ത്രി...

ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദാ പരാമര്‍ശത്തില്‍ പ്രതിഷേധമറിയിച്ച് അമേരിക്ക

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്നുള്ള ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദാ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് അമേരിക്കയും. യു.എസിന്റെ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് ആണ് വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ”ഇന്ത്യയിലെ ഭരണകക്ഷി പാര്‍ട്ടിയായ ബി.ജെ.പിയുടെ രണ്ട് നേതാക്കള്‍ നടത്തിയ നിന്ദാപരമായ പരാമര്‍ശങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു, തള്ളിപ്പറയുന്നു. പാര്‍ട്ടി തന്നെ ആ പരാമര്‍ശങ്ങളെ തള്ളിപ്പറഞ്ഞതില്‍ സന്തോഷിക്കുന്നു,” നെഡ് പ്രൈസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ”മനുഷ്യാവകാശങ്ങള്‍...

കൊവിഡ് ഉയരുന്നു: സംസ്ഥാനത്ത് ഇന്ന് 3253 പേര്‍ക്ക് കൊവിഡ്, 7 കൊവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3253 കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. ഏഴ് കൊവിഡ് മരണം സ്ഥിരീകരിച്ചു. മരിച്ചവരില്‍ നാല് പേര്‍ കോട്ടയം സ്വദേശികളും മൂന്ന് പേര്‍ എറണാകുളം സ്വദേശികളുമാണ്. കൊവിഡ് കേസുകളില്‍ 841 എണ്ണം എറണാകുളത്തും 641 എണ്ണം തിരുവനന്തപുരത്തും 409 എണ്ണം കോട്ടയത്തുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 3162 പേര്‍ക്കാണ്  രോഗം സ്ഥിരീകരിച്ചത്.

വീഡിയോ കോളില്‍ നഗ്‌നനായി, ബിസിനസുകാരന് നഷ്ടമായത് രണ്ട് ലക്ഷത്തിലേറെ രൂപ

ഒരൊറ്റ വീഡിയോ കോള്‍. മുംബൈയിലെ ആ ബിസിനസുകാരന്റെ ജീവിതം മാറ്റിമറിച്ചത് അതാണ്. കഴിഞ്ഞ ദിവസം പൊലീസില്‍ നല്‍കിയ പരാതി അനുസരിച്ച്, രണ്ട് ലക്ഷത്തിലേറെ രൂപയാണ് ആ വീഡിയോ കോളിന്റെ പേരില്‍ അയാള്‍ക്ക് നഷ്ടമായത്. വീണ്ടും പണം നഷ്ടപ്പെടുമെന്ന ഭീതിയിലാണ്, ഒടുവില്‍ അയാള്‍ പൊലീസിനെ സമീപിച്ചത് തന്നെ. മുംബൈയിലെ പ്രമുഖമായ ഒരു ഭവനവായ്പാ കമ്പനിയിലെ മുതിര്‍ന്ന എക്‌സിക്യൂട്ടീവിനാണ്...

ബാബര്‍ അസമും വിരാട് കോലിയും ഒരു ടീമില്‍ കളിക്കുമോ? കാത്തിരിക്കൂ, ആ സാധ്യത തള്ളികളയാനാവില്ല

ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma), വിരാട് കോലി (Virat Kohli), പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം (Babar Azam), മുഹമ്മദ് റിസ്‌വാന്‍ എന്നിവരെല്ലാം ഒരു ടീമില്‍ കളിക്കുന്നതിനെ കുറിച്ച് ആലോചിച്ച് നോക്കൂ. അങ്ങനെയൊരു സാധ്യതയില്ലെന്നാണ് അടുത്തകാലം വരെ ക്രിക്കറ്റ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ അതിനൊരു സാഹചര്യം ഉരുത്തിരിഞ്ഞ് വരികയാണ്. നിര്‍ത്തലാക്കിയ ആഫ്രോ-...

അഗ്നിപഥുമായി മുന്നോട്ടുപോകും; നിലപാട് വ്യക്തമാക്കി കരസേനാ മേധാവി

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമായിരിക്കെ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി കരസേനാ മേധാവി മനോജ് പാണ്ഡെ. നിയമന നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അഗ്നിപഥ് പദ്ധതി മുഖേന തെരഞ്ഞെടുക്കപ്പെടുന്നവരുടെ പരിശീലനം ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബറിലായിരിക്കും പരിശീലനം തുടങ്ങുക. 2023 പകുതിയോടെ ഇവര്‍ സേനയുടെ ഭാഗമാകുമെന്നും മനോജ് പാണ്ഡെ...

സാമൂഹ്യ മാധ്യമത്തിലൂടെ പ്രവാചക നിന്ദ നടത്തിയ സിപിഎം നേതാവ് അറസ്റ്റില്‍; നടപടി പോപുലര്‍ ഫ്രണ്ട് പരാതിയില്‍

തൃശൂര്‍: സാമൂഹ്യ മാധ്യമത്തിലൂടെ പ്രവാചകനിന്ദ നടത്തിയ കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍. വെങ്കിടങ്ങ് പഞ്ചായത്ത് മുന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും സിപിഎം നേതാവുമായ സുരേന്ദ്രനേയാണ് പാവറട്ടി പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ 153 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പോപുലര്‍ ഫ്രണ്ട് മുല്ലശ്ശേരി ഏരിയ കമ്മറ്റി നല്‍കിയ പരാതിയിലാണ് പോലിസ് നടപടി. ഇന്നലെ രാത്രിയാണ് സുരേന്ദ്രനെ...

കശ്മീരി പണ്ഡിറ്റുകളും പശുവിന്റെ പേരിലെ കൊലകളും; പരാമർശത്തിൽ സായ് പല്ലവിക്കെതിരെ പരാതി

കശ്മീരി പണ്ഡിറ്റുകളുടെ കൊലയും പശുവിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകവും തമ്മിൽ യാതൊരുവിധ വ്യത്യാസവുമില്ലെന്ന നടി സായ് പല്ലവിയുടെ പരാമർശം വിവാദമായതിന് പിന്നാലെ താരത്തിനെതിരെ പൊലീസിൽ പരാതി. ഹൈദരാബാദിലെ സുൽത്താൻ ബസാ‍ർ പൊലീസ് സ്റ്റേഷനിലാണ് സായ് പല്ലവിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ബജ്റം​ഗ് ദൾ പ്രവർത്തകരാണ് താരത്തിനെതിരെ പരാതി നൽകിയത്. നടിക്കെതിരെ ഇതുവരെ കേസെടുച്ചിട്ടില്ലെന്നും വീഡിയോ കണ്ട്,...

ഹെല്‍മറ്റ് വെക്കാത്തിന് ലൈന്‍മാന് 500 രൂപ പിഴ; പോലീസ് സ്‌റ്റേഷനിലെ വൈദ്യുതി കട്ട് ചെയ്ത് പ്രതികാരം

പോലീസ് പിഴയിടുന്നത് ആര്‍ക്കും അത്ര രസിക്കുന്ന കാര്യമല്ല. എന്നാല്‍, തെറ്റ് നമ്മുടെ ഭാഗത്ത് ആകുന്നത് കൊണ്ടും വേറെ നിര്‍വാഹമില്ലാത്തതിനല്‍ മാത്രം പിഴയൊടുക്കി മിണ്ടാതെ പോകുകയാണ് പതിവ്. എന്നാല്‍, പിഴ ചുമത്തിയ പോലീസുകാരോട് തനിക്ക് കഴിയുന്നത് പോലെ പ്രതികാരം ചെയ്തിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ബറേലിയിലെ ഒരു ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരന്‍. മുമ്പ് ഉത്തര്‍പ്രദേശിലും സമാനമായ സംഭവമുണ്ടായിട്ടുണ്ട്. ബറേലിയിലെ ഇലക്ട്രിസിറ്റി...

ജയിക്കാനായി തോറ്റവര്‍ക്കൊപ്പം; എസ്എസ്എല്‍സി തോറ്റവര്‍ക്കായി വിനോദയാത്രാ സംഘടിപ്പിച്ച് പഞ്ചായത്ത്

എസ്എല്‍സി പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥികളുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ വിനോദയാത്രാ പദ്ധതിയുമായി ഒരു പഞ്ചായത്ത്. മലപ്പുറത്തെ വളാഞ്ചേരിക്കടുത്തുള്ള മാറാക്കര പഞ്ചായത്താണ് ഇത്തരമൊരു പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ‘ജയിക്കാനായി തോറ്റവര്‍ക്കൊപ്പം’ എന്ന പേരിലാണ് പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്. പരീക്ഷയില്‍ പരാജയപ്പെട്ട കുട്ടികളെയും കൊണ്ട് ഒരു ദിവസത്തെ വിനോദയാത്രയാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വെങ്ങാടുള്ള വാട്ടര്‍തീം പാര്‍ക്കിലേക്കാണ് യാത്ര. വിദ്യാര്‍ത്ഥികള്‍ക്ക്...
- Advertisement -spot_img

Latest News

‘പൊറോട്ടയും ബീഫ് റോസ്റ്റും അത് ഞങ്ങള്‍ക്ക് ഒരു വികാരമാണ്’, ‘കേരള സ്റ്റോറി’ കടക്ക് പുറത്ത്

പൊറോട്ടയും ബീഫ് റോസ്റ്റും ചേർത്തൊരു പിടിപിടിക്കുന്നതിലെ ആനന്ദം മറ്റെവിടെയുമില്ല. അത് ഞങ്ങൾക്ക് ഒരു വികാരമാണ്. അവിടെയാണ് കേരള സ്റ്റോറി സിനിമയുടെ രണ്ടാംഭാഗം ബീഫിനെ വെറുപ്പിൻ്റെ പ്രതീകമായി...
- Advertisement -spot_img