Wednesday, February 18, 2026

Latest news

നടന്‍ വജ്ര സതീഷ് കുത്തേറ്റു മരിച്ചു; ഭാര്യാസഹോദരന്‍ അറസ്റ്റില്‍

ബെംഗളൂരു: കന്നഡ നടന്‍ വജ്ര സതീഷിനെ കുത്തിക്കൊന്നു. ബെംഗളൂരുവിലെ വീട്ടിലാണ് നടനെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യാസഹോദരൻ ഉൾപ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റുചെയ്തു. ആർ.ആർ നഗർ പട്ടണഗെരെയിലെ വീട്ടിലാണ് സതീഷിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീടിന്‍റെ വാതിലിനു സമീപം രക്തം കണ്ടതോടെ അയല്‍വാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി ബലംപ്രയോഗിച്ച് വീട് തുറന്നപ്പോള്‍ കിടപ്പുമുറിയിലാണ് നടനെ...

‘ലോകത്ത് എട്ടിൽ ഒരാൾ മാനസിക രോഗി’; മാനസിക ആരോഗ്യം സംരക്ഷിക്കാൻ നടപടി വേണമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ജനങ്ങളുടെ മാനസികാരോഗ്യം സംബന്ധിച്ച ആശങ്ക ഇരട്ടിയാക്കി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ലോകത്ത് എട്ടിൽ ഒരാൾ മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നത്. ആളുകളുടെ മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനായുള്ള നടപടികൾ രാജ്യങ്ങൾ ഉടൻ ആരംഭിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. കൊറോണ വ്യാപനത്തിന് മുൻപും ശേഷവുമുള്ള കണക്കുകൾ നിരത്തിയാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. കൊറോണയ്‌ക്ക് മുൻപ്...

മിഠായി കവറും, ഐസ്‌ക്രീം പായ്‌ക്കും ഇനിയില്ല; നിരോധിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പട്ടിക തയ്യാറായി

ന്യൂഡൽഹി : ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളിൽ നിരോധിക്കുന്ന വസ്തുക്കളുടെ പട്ടിക തയ്യാറായി. കേന്ദ്ര പരിസ്ഥിതി മന്ത്രാലമാണ് ഇത് സംബന്ധിച്ച് പട്ടിക പുറത്തുവിട്ടത്. ഈ മാസം 30 ശേഷമാകും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിക്കുക. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിർമാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവയിലും നിരോധനമുണ്ടാകും. പ്ലാസ്റ്റിക് സ്റ്റിക്കുകളുള്ള ഇയർബഡുകൾ, ബലൂണുകളിലെ പ്ലാസ്റ്റിക് സ്റ്റിക്കുകൾ,...

സ്വന്തം വിവാഹത്തിന് വന്നില്ല; പ്രതിശ്രുധ വധുവിന്റെ പരാതിയിൽ എംഎൽഎയ്‌ക്കെതിരെ കേസ്; വിവാഹ തിയതി അറിഞ്ഞില്ലെന്ന് നേതാവ്

ഭുവനേശ്വർ: ഒഡീഷയിൽ സ്വന്തം വിവാഹത്തിന് എത്താതിരുന്ന എംഎൽഎയ്‌ക്കെതിരെ കേസ്. പ്രതിശ്രുധ വധുവിന്റെ പരാതിയിൽ ബിജെഡി എംഎൽഎ ബിജയ് ശങ്കർ ദാസിനെതിരെയാണ് പോലീസ് കേസ് എടുത്തത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ബിജയ് ശങ്കർ വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. മെയ് 17 നാണ് ഇരുവരും ചേർന്ന് രജിസ്ട്രാർ ഓഫീസിൽ വിവാഹ...

നാളെ സംസ്ഥാനത്ത് ബന്ദില്ല; പൊലീസിന്റെ സർക്കുലറിൽ ആശയക്കുഴപ്പം

അഗ്നിപഥ് പദ്ധതിക്കെതിരെ നാളെ ഭാരത് ബന്ദെന്ന പേരിൽ സംസ്ഥാന പൊലീസ് മീഡിയ സെൽ പുറത്തുവിട്ട സർക്കുലറിൽ ആശയക്കുഴപ്പം. നാളെ സംസ്ഥാനത്ത് ഒരു സംഘടനയും ബന്ദ് പ്രഖ്യാപിച്ചിട്ടില്ലാത്തതിനാലാണ് ആശയക്കുഴപ്പം ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച ഭാരന്ത് ബന്ദ് ആയതിനാൽ പൊലീസ് മുൻകരുതൽ സ്വീകരിക്കുമെന്നായിരുന്നു സർക്കുലർ. അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍...

ഉപ്പള പത്വാടിയില്‍ ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, അഞ്ച് പേര്‍ക്ക് പരിക്ക്, കുട്ടിയുടെ നില ഗുരുതരം

കാസര്‍കോട് : ഉപ്പള പത്വാടിയില്‍ ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാല് പേര്‍ അടക്കം അഞ്ച് പേര്‍ക്ക് പരിക്ക്. ലത്തീഫ്, ഭാര്യ സുഹറ, മക്കളായ ലുബ്ന, ബഷീര്‍, ഓട്ടോ ഡ്രൈവര്‍ നഹീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തലകീഴായി താഴ്ചയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. ഉപ്പളയില്‍ നിന്നും പത്വാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്ന കുടുംബമാണ് ഉച്ചയ്ക്ക്...

മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസ് നയാബസാറിലേക്ക് മാറ്റി സ്ഥാപിക്കുന്നത് ഇനിയും വൈകിപ്പിക്കരുത്- മംഗൽപാടി ജനകീയ വേദി

ബന്തിയോട് മള്ളങ്കയ്യിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മഞ്ചേശ്വരം താലൂക് സപ്ലൈ ഓഫീസ് നയബസാറിലെ പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിലേക്കു മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപെട്ട് കൊണ്ട് മംഗൽപാടി ജനകീയവേദി വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്തിനും ബന്ധപ്പെട്ടവർക്കും നിവേദനം നൽകിയതാണ്. ഇതേതുടർന്നു വികലാംഗ കോർപറേഷന്റെ കൈവശമുണ്ടായിരുന്ന പഞ്ചായത്തിന്റെ കെട്ടിടം വീണ്ടെടുക്കാനും സിവിൽ സപ്ലൈസിന് നൽകാനും പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തതാണ്. തുടർന്നു കെട്ടിടം...

കേരളത്തിലും നാളെ ഭാരത് ബന്ദെന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രചാരണം; മുൻകരുതൽ നടപടിക്ക് ഡിജിപിയുടെ നിർദേശം

തിരുവനന്തപുരം : നാളെ ഭാരത് ബന്ദ് എന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രചാരണമുണ്ടായതോടെ പൊലീസിനോട് മുൻകരുതൽ സ്വീകരിക്കാൻ ഡിജിപി അനിൽ കാന്ത് നിര്‍ദേശം നൽകി. അക്രമങ്ങളിൽ ഏര്‍പ്പെടുന്നവരെയും കടകള്‍ അടപ്പിക്കുന്നവരെയും ഉടനടി അറസ്റ്റ് ചെയ്യണം. കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെ.എസ്.ആര്‍.ടി.സി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പോലീസ് സംരക്ഷണം നൽകണം. സര്‍വ്വീസ് നടത്തുന്ന...

മുട്ട കോഴിയുടെ ആര്‍ത്തവ രക്തത്താല്‍ നിര്‍മ്മിതം; കുട്ടികള്‍ക്ക് കൊടുക്കരുതെന്ന് മനേകാ ഗാന്ധി

കോഴിയുടെ ആര്‍ത്തവ രക്തത്തില്‍ നിന്നാണ് മുട്ടയുണ്ടാകുന്നതെന്ന് ബിജെപി എംപിയും മൃഗ സംരക്ഷണ പ്രവര്‍ത്തകയുമായ മനേക ഗാന്ധി. അതിനാല്‍ ഇത് കുട്ടികള്‍ക്ക് നല്‍കരുതെന്നും മുട്ടയെ ഒരു ഭക്ഷ്യവസ്തുവായി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ നിര്‍ത്തണമെന്നും അവര്‍ പറഞ്ഞു. ഹൈദരാബാദില്‍ ജൈന സേവാസംഘം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിച്ചപ്പോഴാണ് മനേക ഗാന്ധി ഇക്കാര്യം പറഞ്ഞത്. കുട്ടികള്‍ മുട്ടകഴിക്കുന്നില്ലെന്ന് മുതിര്‍ന്നവര്‍ ഉറപ്പു വരുത്തണമെന്നും...

‘അ​ഗ്നിപഥ് പ്രതിഷേധക്കാരുടെ വീട് ബുൾഡോസർ ഉപയോ​ഗിച്ച് തകർക്കുമോ’; ചോദ്യവുമായി ഒവൈസി

ദില്ലി: സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥിനെതിരായ പ്രതിഷേധം ശക്തമായിരിക്കെ കേന്ദ്ര സർക്കാറിനോട് ചോദ്യവുമായി എംപി അസദുദ്ദീൻ ഒവൈസി. എത്ര സമരക്കാരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന് ഒവൈസി ചോദിച്ചു. മുഹമ്മദ് നബിയെ കുറിച്ച് സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് നൂപുർ ശർമ്മയുടെ പരാമർശത്തിനെതിരെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവർക്കെതിരെ വീട് തകർക്കുന്ന നടപടിയുടെ പശ്ചാത്തലത്തിലാണ് എഐഎംഐഎം നേതാവ്...
- Advertisement -spot_img

Latest News

നിങ്ങളുടെ വാട്സ്ആപ്പിന് പണികിട്ടും; അബദ്ധത്തിൽ പോലും ഇക്കാര്യം ചെയ്യല്ലേ

ചാറ്റുകളും കോളുകളും മറ്റ് അപ്‌ഡേറ്റുകളും പ്രതീക്ഷിച്ചുകൊണ്ട് ദിവസത്തില്‍ പലകുറി വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് നാം. സ്‌കൂളുകളില്‍, ജോലിസ്ഥലങ്ങളില്‍, തൊഴിലിടങ്ങളില്‍ എന്നിങ്ങനെ ഒട്ടുമിക്ക മേഖലകളിലും വാട്സ്ആപ്പ് ഉപയോഗിക്കാത്തവരായി അധികപേരൊന്നും...
- Advertisement -spot_img