Wednesday, February 18, 2026

Latest news

ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണക്കടത്ത്: സിനിമാനിര്‍മാതാവ് സിറാജുദ്ദീന്‍ പിടിയില്‍

കൊച്ചി: തൃക്കാക്കര സ്വര്‍ണക്കടത്ത് കേസില്‍ സിനിമാ നിര്‍മാതാവ് കെ.പി. സിറാജുദ്ദീന്‍ കസ്റ്റംസിന്റെ പിടിയിലായി. ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസിലാണ് സിറാജുദ്ദീന്‍ പിടിയിലായത്. സംഭവത്തില്‍ തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകന്‍ അടക്കം നേരത്തെ അറസ്റ്റിലായിരുന്നു. ഏപ്രില്‍ രണ്ടിനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കാര്‍ഗോയായില്‍ വന്ന ഇറച്ചിവെട്ട് യന്ത്രത്തില്‍നിന്ന് രണ്ടരക്കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. കേസ് അന്വേഷണത്തിന്റെ...

‘കെ എന്‍ എ ഖാദറിന്‍റെ വിശദീകരണം പാര്‍ട്ടി പരിശോധിക്കും’; പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി

വയനാട്: ആര്‍എസ്എസ് സംഘടിപ്പിച്ച ചടങ്ങില്‍ ലീഗ് ദേശീയ സമിതി അംഗവും മുന്‍ എംഎല്‍എയുമായ കെ എന്‍ എ ഖാദര്‍ പങ്കെടുത്ത സംഭവത്തില്‍ പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി. കെ എന്‍ എ ഖാദറിന്‍റെ വിശദീകരണം പാര്‍ട്ടി പരിശോധിക്കും. വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ കെ എന്‍ എ ഖാദറിനോട് വിശദീകരണം തേടിയിരുന്നു. ആർഎസ്എസ് വേദികളിൽ പങ്കെടുക്കാൻ മുസ്ലിം ലീഗിന് വിലക്കുണ്ടെന്നും...

ജൂലൈ ഒന്ന് മുതൽ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ മാറ്റം

ജൂലൈ ഒന്ന് മുതൽ രാജ്യത്തെ ഓൺലൈൻ ഇടപാടുകളിൽ മാറ്റം വരുന്നു. കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി വിവിധ വെബ്റ്റൈുകൾക്ക് ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ സേവ് ചെയ്തുവെക്കാൻ സാധിക്കില്ല. കാർഡ് നമ്പർ, എക്സ്പിരി ഡേറ്റ് എന്നിങ്ങനെ ഭാവിയിലെ ഇടപാടുകൾക്കായി വിവരങ്ങളൊന്നും സൂക്ഷിക്കാനാവില്ല. ഇത്തരത്തിൽ വിവരങ്ങൾ സൂക്ഷിക്കുന്നത് ഡാറ്റ ചോർത്തിലിന് കാരണമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ്...

ഹിജാബ് വിവാദം തളര്‍ത്തിയില്ല; 12-ാം ക്ലാസ് പരീക്ഷയില്‍ 597 മാര്‍ക്ക് നേടി ഇല്‍ഹാം, കൈയ്യടി

ബംഗളൂരു: ഹിജാബ് വിവാദത്തിനിടയിലും 12-ാം ക്ലാസില്‍ മികച്ച വിജയം കരസ്ഥമാക്കി ഇല്‍ഹാം. കര്‍ണാടകയിലെ 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ സയന്‍സ് സ്ട്രീമില്‍ രണ്ടാം റാങ്കാണ് ഇല്‍ഹാം നേടിയെടുത്തത്. ഹിജാബ് ധരിച്ച് ക്ലാസിലെത്തി 600-ല്‍ 597 മാര്‍ക്ക് നേടിയാണ് ഇല്‍ഹാം കൈയ്യടി നേടുന്നത്. മികച്ച വിജയം കരസ്ഥമാക്കിയ ഇല്‍ഹാമിനെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്. മംഗലാപുരം സെന്റ് അലോഷ്യസ്...

‘കേസുകൾ ഒഴിവാക്കണം’; കാസർകോട് ടവറിൽ കയറിയ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കുന്നു

കാസർകോട്: പാലക്കുന്നിൽ മൊബൈൽ ടവറിന് മുകളിൽ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കുന്നു. പാലക്കുന്ന് സ്വദേശി ഷൈജുവാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. തന്റെ പേരിലുള്ള കേസുകൾ ഒഴിവാക്കണമെന്നാണ് ആവശ്യം. കഴുത്തിൽ കയർ കുരുക്കിയാണ് ടവറിന് മുകളിൽ ഷൈജുവിന്റെ നിൽപ്പ്. അടിപിടി, മയക്ക് മരുന്ന് ഉൾപ്പടെ പത്തിലധികം കേസുകൾ ഷൈജുവിനെതിരെ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. പൊലീസും...

ദിലീപിന് ഒരു അബദ്ധം പറ്റി, എന്നും കൂടെ നില്‍ക്കും; അഭിമുഖത്തില്‍ എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് ക്രൈം ബ്രാഞ്ച്, സിദ്ദീഖിനെ ചോദ്യം ചെയ്തു

നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദീഖിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ഒന്നാം പ്രതിയായ പള്‍സര്‍ സുനി ദിലീപിന് നല്‍കാന്‍ എന്നും പറഞ്ഞ് കൊടുത്ത കത്തിനെ കുറിച്ചായിരുന്നു ചോദ്യം ചെയ്യല്‍. സിദ്ദീഖ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച് വ്യക്തത വരുത്താന്‍ കൂടിയായിരുന്നു ചോദ്യം ചെയ്യല്‍. ദിലീപിന് ഒരു അബദ്ധം പറ്റിയതാണ്....

സംസ്ഥാനത്ത് പ്ലസ് ടുവിന് 83.87% വിജയം, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 83.87ശതമാനമാണ് വിജയം. കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറവാണിതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 87.94 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 12 മണി മുതല്‍ ഓണ്‍ലൈനായി ഫലം ലഭ്യമാകും. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയായിരുന്നു പ്ലസ്ടു പരീക്ഷകള്‍ നടന്നത്. മെയ് മൂന്ന്...

ശിവസേനയില്‍ വിമതനീക്കം; മന്ത്രിയേയും എംഎല്‍എമാരേയും ‘കാണാനില്ല’, അടിയന്തര യോഗം വിളിച്ച് ഉദ്ധവ്

മുംബൈ: തിങ്കളാഴ്ച നടന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്ര മന്ത്രി ഏക്‌നാഥ് ഷിന്‍ഡെയേയും അദ്ദേഹത്തെ അനുകൂലിക്കുന്ന ചില ശിവസേന എംഎല്‍എമാരേയും 'കാണാതായി'. ശിവസേനയില്‍ വിമത നീക്കം നടക്കുന്നതായി അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇത്. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ചില ശിവസേന എംഎല്‍എമാര്‍ ബിജെപിക്ക് വോട്ട് മറിച്ചതായ ആരോപണവും ഉയര്‍ന്നിരുന്നു. ഇതിനിടെ കാണാതായ ശിവസേന എംഎല്‍എമാരും മന്ത്രി ഷിന്‍ഡെയും...

ഇന്നലെ കൂടിയത് ഇന്ന് കുറഞ്ഞു; ചാഞ്ചാട്ടം തുടർന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold Rate) കുറഞ്ഞു. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. രണ്ട് ദിവസത്തെ ഉയർച്ചയ്ക്ക് ശേഷം ശനിയാഴ്ച കുറഞ്ഞ സ്വർണവില ഞായറാഴ്ച മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്നലെ വിപണി ആരംഭിച്ചപ്പോൾ ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനവ് ഉണ്ടായിരുന്നു. ഇന്ന്...

ഉറുമാമ്പഴം തൊണ്ടയില്‍ കുടുങ്ങി 10 മാസം പ്രായമായ കുഞ്ഞ് മരിച്ചു

ഉറുമാമ്പഴം ( മാതളം ) തൊണ്ടയില്‍ കുടുങ്ങി 10 മാസം പ്രായമായ കുഞ്ഞ് മരിച്ചു. എടക്കര സ്വദേശി കൂറ്റമ്പാറ ചേറായി വള്ളിക്കാടന്‍ ഫൈസലിന്റെ മകള്‍ ഫാത്തിമ ഫര്‍സിനാണ് മരിച്ചത്. കുഞ്ഞിന് കഴിക്കാന്‍ നല്‍കിയ മാതളത്തിന്റെ അല്ലി തൊണ്ടയില്‍ കുടുങ്ങി. ഇതോടെ കുഞ്ഞിന് ശ്വാസതടസം നേരിടുകയായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതോടെ നിലമ്പൂര്‍ ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
- Advertisement -spot_img

Latest News

നിങ്ങളുടെ വാട്സ്ആപ്പിന് പണികിട്ടും; അബദ്ധത്തിൽ പോലും ഇക്കാര്യം ചെയ്യല്ലേ

ചാറ്റുകളും കോളുകളും മറ്റ് അപ്‌ഡേറ്റുകളും പ്രതീക്ഷിച്ചുകൊണ്ട് ദിവസത്തില്‍ പലകുറി വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് നാം. സ്‌കൂളുകളില്‍, ജോലിസ്ഥലങ്ങളില്‍, തൊഴിലിടങ്ങളില്‍ എന്നിങ്ങനെ ഒട്ടുമിക്ക മേഖലകളിലും വാട്സ്ആപ്പ് ഉപയോഗിക്കാത്തവരായി അധികപേരൊന്നും...
- Advertisement -spot_img