വയനാട് : വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്ഐ നടപടി അത്യധികം പ്രതിഷേധാർഹവും നീചവുമാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കേരളത്തിൽ സംഘപരിവാരത്തിന്റെ പണി കൃത്യമായി ഏറ്റെടുത്ത് നടപ്പിലാക്കുന്ന പ്രവർത്തനമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു. എസ്എഫ്ഐ ഇപ്പോൾ ഒരു സമരവുമായി വന്നത് ആസൂത്രിതം...
ബെംഗളൂരു: കര്‍ണാടകയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി.
പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും സന്ദര്‍ശനത്തിന്റെ ഭാഗമായി സിവില്‍ ബോഡിയായ ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബി.ബി.എം.പി) നഗരത്തിലെ റോഡ് നന്നാക്കിയതിനെ വിമര്‍ശിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
സിവിക് ഏജന്‍സികള്‍ തങ്ങളുടെ ജോലി കൃത്യമായി ചെയ്യണമെങ്കില്‍ പ്രധാനമന്ത്രിയും പ്രസിഡന്റുമൊക്കെ ഇടയ്ക്കിടക്ക് നഗരം സന്ദര്‍ശിക്കുകയും വിവിധ റോഡുകളിലൂടെ സഞ്ചരിക്കുകയും ചെയ്യണോ എന്നാണ് ഹൈക്കോടതി...
തിരുവനന്തപുരം : വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച എസ്എഫ്ഐ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎം ഷാജി. രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത അക്രമം സാധാരണ എസ് എഫ് ഐ ഗുണ്ടായിസമായി കാണാനാവില്ലെന്നും പാർട്ടി നേതൃത്വത്തിന്റെ പിന്തുണയുമില്ലാതെ ഒരു ദേശീയ നേതാവിന്റെ ഓഫീസിന് നേരെ ഇങ്ങനെയൊരു നീക്കം നടത്താൻ അവർക്ക് സാധിക്കില്ലെന്നും ഷാജി...
ഡ്രൈവിങ് സ്‌കൂളുകളുടെ രൂപവും ഭാവവും മാറും. ഇനി ആര്‍ക്കും പെട്ടെന്ന് ഇവ തുടങ്ങാനാകില്ല. പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഡ്രൈവിങ് സ്‌കൂളുകള്‍, ചെറിയ സാങ്കേതികവിദ്യാഭ്യാസ സ്ഥാപനത്തിന്റെ രീതിയിലേക്ക് മാറും. പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാകുന്നതോടെ ഡ്രൈവിങ് ലൈസന്‍സിന് ആര്‍.ടി.ഓഫീസുകളില്‍ പോകേണ്ട. എഴുത്തുപരീക്ഷയും ടെസ്റ്റുമെല്ലാം ഡ്രൈവിങ് സ്‌കൂളുകള്‍തന്നെ നടത്തും.
ചുളുവില്‍ ലൈസന്‍സ് കിട്ടുകയുമില്ല. കര്‍ശനനിബന്ധനകളാണ് വരുന്നത്. മാറ്റങ്ങള്‍ ജൂലായ്...
കുമ്പള: കാണാതായ സൈക്കിള്‍ മണിക്കൂറുകള്‍ക്കകം കണ്ടെത്തി ഉടമസ്ഥനെ ഏല്‍പ്പിച്ചു. ഉടമ നീര്‍ച്ചാല്‍ മഹാജനസ്‌കൂളിലെ ഒന്‍പതാം തരം വിദ്യാര്‍ത്ഥിയും കഞ്ചിക്കട്ട സ്വദേശിയുമായ ധീരജ് നായക് സന്തോഷത്തില്‍.
പതിവുപോലെ മിനിഞ്ഞാന്നും സ്വന്തം സൈക്കിളില്‍ കുമ്പളയിലെത്തിയതായിരുന്നു ധീരജ്. സമയം വൈകിയതിനാല്‍ പതിവു സ്ഥലത്ത് സൈക്കിള്‍ വച്ച് പൂട്ടാതെ ബസ് ഓടിക്കയറി സ്‌കൂളേയ്‌ക്ക് പോയതായിരുന്നു. വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് സൈക്കിള്‍ കാണുന്നില്ലെന്ന കാര്യം...
രാഹുല്‍ ഗാന്ധിയുടെ എം പി ഓഫീസ് എസ് എഫ് ഐ അടിച്ചു തകര്‍ത്തു. ബഫര്‍ സോണ്‍ വിഷയത്തെക്കുറിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലന്ന് ആരോപിച്ചു രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് പ്രകടനം നടത്തിയ എസ് എഫ് ഐക്കാരാണ് കല്‍പ്പറ്റയിലെ അദ്ദേഹത്തിന്റെ ഒഫീസിലേക്ക് തള്ളിക്കയറുകയും ഓഫീസ് അടിച്ചു തകര്‍ക്കുകയും ചെയ്തത്.
ഓഫീസിലെ സാധന സാമഗ്രികള്‍ എല്ലാം...
എം എം മണിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി.കെ ബഷീര്‍ എം.എല്‍.എയ്ക്ക് ലീഗിന്റെ താക്കീത്. വംശീയ അധിക്ഷേപം ലീഗിന്റെ ശൈലിയല്ല. വ്യക്തിപരമായ വിമര്‍ശനങ്ങളില്‍ സൂക്ഷ്മത പാലിക്കണം. നേതാക്കള്‍ വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് പോകരുത്. സഹിഷ്ണുത പുലര്‍ത്തണമെന്നും സാദിഖലി ഷിഹാബ് തങ്ങള്‍ പറഞ്ഞു.
നിറത്തിന്റെ പേരില്‍ ആരെയും അധിക്ഷേപിക്കുന്നത് ശരിയല്ല. ആദരവ് പുലര്‍ത്തി മാത്രമേ സംസാരിക്കാന്‍ പാടുള്ളൂ. ഇതിനായി പ്രാസംഗികര്‍ക്ക്...
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. 5 മുതൽ 10 ശതമാനം വരെയാണ് നിരക്ക് വർധിപ്പിക്കാനാണ് ആലോചിക്കുന്നത്. യൂണിറ്റിന് 15 പൈസ മുതൽ 50 പൈസയാണ് വർധിപ്പിക്കാനാണ് ആലോചിക്കുന്നത്. ചില വിഭാഗങ്ങൾക്ക് ഇളവ് നൽകാനുള്ള തീരുമാനവും ഉണ്ടായേക്കും.
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കണമെന്നായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം. യൂണിറ്റിന് 30 പൈസ്...
മുംബൈ: ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിന് മുന്നറിയിപ്പുമായി ശിവസേന. പ്രവര്‍ത്തകര്‍ ഇതുവരെ റോഡിലിറങ്ങിയിട്ടില്ലെന്ന് തങ്ങള്‍ക്ക് നേരെ വെല്ലുവിളി ഉയര്‍ത്തുന്ന ഷിന്ദേ വിഭാഗം മനസ്സിലാക്കണമെന്ന് ശിവസേന വാക്താവും മുതിര്‍ന്ന നേതാവുമായ സഞ്ജയ് റാവുത്ത് പറഞ്ഞു.
'ശിവസേന പ്രവര്‍ത്തകര്‍ ഇനിയും റോഡിലിറങ്ങിയിട്ടില്ലെന്ന് ഞങ്ങളെ വെല്ലുവിളിക്കുന്ന ഷിന്ദേ വിഭാഗം തിരിച്ചറിയണം. നിയമത്തിലൂടെയോ റോഡിലോ ആണ് ഇത്തരം പോരാട്ടങ്ങള്‍ നടക്കുന്നത്....
കൊച്ചി; ചലച്ചിത്ര താരം വിപി ഖാലിദ് അന്തരിച്ചു. വൈക്കത്തെ ഷൂട്ടിങ്ങിനിടെ ശുചിമുറിയിൽ വീണ നിലയിലായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മറിമായം സീരിയലിലെ സുമേഷേട്ടൻ എന്ന കഥാപാത്രമാണ് ഖാലിദിനെ ടെലിവിഷൻ പ്രേക്ഷകരുടെ മനംകവർന്നത്. മകൻ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത അനുരാഗ കരിക്കിൻ വെള്ളത്തിന്റെ ബാന്റ് മണിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഫോർട്ട്കൊച്ചി സ്വദേശിയായ ഖാലിദ്...
ചാറ്റുകളും കോളുകളും മറ്റ് അപ്‌ഡേറ്റുകളും പ്രതീക്ഷിച്ചുകൊണ്ട് ദിവസത്തില്‍ പലകുറി വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് നാം. സ്‌കൂളുകളില്‍, ജോലിസ്ഥലങ്ങളില്‍, തൊഴിലിടങ്ങളില്‍ എന്നിങ്ങനെ ഒട്ടുമിക്ക മേഖലകളിലും വാട്സ്ആപ്പ് ഉപയോഗിക്കാത്തവരായി അധികപേരൊന്നും...