Wednesday, February 18, 2026

Latest news

മുഗു സ്വദേശി സിദ്ദിഖിന്റെ കൊലയ്ക്ക് കാരണം ഡോളര്‍ക്കടത്ത്: ആദ്യം തട്ടിക്കൊണ്ടുപോയത് സഹോദരനെ

കാസർകോട്∙ പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ഡോളർ കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്നു സൂചന. മരിച്ച സിദ്ദിഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത് അൻസാരിയെയും ഒരു സംഘം തട്ടിക്കൊണ്ടു പോയിരുന്നു. ഇന്നലെയാണ് അബൂബക്കർ സിദ്ദിഖ് കൊല്ലപ്പെടുന്നത്. സഹോദരനെയും സുഹൃത്തിനെയും കസ്റ്റ‍ഡിയിൽവച്ചാണ് സംഘം സിദ്ദിഖിനെ ഗൾഫിൽനിന്ന് നാട്ടിലെത്തിച്ചത്. സംസാരിക്കാമെന്ന് പറഞ്ഞ് സിദ്ദിഖിനെ ഞായറാഴ്ച...

ഗൾഫുകാരനായ യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം ആശുപത്രിയിൽ ഉപേക്ഷിച്ചു

ബന്തിയോട്: ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവിനെ ക്രിമിനല്‍ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം ആശുപത്രിയിലെത്തിച്ച് മുങ്ങി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഗുവിലാണ് സംഭവം. ഗള്‍ഫുകാരനായ മുഗുവിലെ അബൂബക്കര്‍ സിദ്ദീഖ് (32) ആണ് മരിച്ചത്. ചില ഇടപാടുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് തട്ടിക്കൊണ്ട് പോയ സിദ്ദീഖിനെ രാത്രിയോടെയാണ് ഒരു വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴെക്കും യുവാവ് മരിച്ചിരുന്നു....

ലീഗിനെ മാറ്റി നിര്‍ത്തി; കോണ്‍ഗ്രസ്, ആര്‍.എസ്.എസ്, ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐക്കെതിരെ എല്‍.ഡി.എഫിന്റെ ബഹുജന റാലി

കോഴിക്കോട്: ‘നവകേരളത്തിനായി എല്‍.ഡി.എഫിനൊപ്പം’ എന്ന പേരില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിക്കുന്ന ബഹുജനറാലിയില്‍ മുസ്‌ലിം ലീഗിനെ കുറിച്ചുള്ള പരാമര്‍ശമില്ല. പരിപാടിയുടെ ഭാഗമായുള്ള പോസ്റ്ററിലാണ് ലീഗിനെ കുറിച്ചുള്ള പരാമര്‍ശമില്ലാത്തത്. കോണ്‍ഗ്രസ്, ആര്‍.എസ്.എസ്, ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ കള്ളക്കടത്ത് മാഫിയ കൂട്ടുകെട്ടിന്റെ വിദ്വേഷപ്രചരണങ്ങള്‍ക്കെതിരെ എന്നതാണ് ബഹുജന റാലിയിലെ മുദ്രാവാക്യങ്ങളിലൊന്ന്. സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും നിരന്തരമായി വിമര്‍ശനമുന്നയിക്കുന്ന മുസ്‌ലിം ലീഗിനെ കുറിച്ചുള്ള പരാമര്‍ശം...

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കാലിത്തൊഴുത്ത് നിര്‍മിക്കാന്‍ ഉത്തരവ്; 43 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മിക്കാന്‍ ഉത്തരവ്. കാലിത്തൊഴുത്ത് നിര്‍മിക്കുന്നതിനും തകര്‍ന്ന ചുറ്റുമതില്‍ പുനര്‍ നിര്‍മിക്കുന്നതിനുമായി നാല്‍പ്പത്തിരണ്ട് ലക്ഷത്തി തൊണ്ണൂറായിരം (42,90,000) രൂപയാണ് അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പ് തുകയ്ക്ക് ഭരണാനുമതി നല്‍കി ഉത്തരവിറക്കിയിട്ടുണ്ട്. ചുറ്റുമതിലും പുതിയ തൊഴുത്ത് നിര്‍മാണത്തിനുമായാണ് തുക വിനിയോഗിക്കുക. പൊതുമരാമത്ത് സെക്രട്ടറി അജിത് കുമാറാണ് ഉത്തരവിറക്കിയത്.   കഴിഞ്ഞമാസമായിരുന്നു കാലിത്തൊഴുത്ത് നിര്‍മാണത്തിനുള്ള എസ്റ്റിമേറ്റ്...

കെഎന്‍എ ഖാദറിനെ ശാസിച്ച് മുസ്ലീം ലീഗ്; ഖേദം പ്രകടിപ്പിച്ചു

മലപ്പുറം: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎന്‍എ ഖാദറിനെ ശാസിച്ച് മുസ്ലിം ലീഗ് നേതൃത്വം. നടപടിയില്‍ ഖാദറിന് ശ്രദ്ധക്കുറവുണ്ടായെന്ന് വിലയിരുത്തിയാണ് പാര്‍ട്ടി നടപടി. ഇതില്‍ ഖാദര്‍ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ സാംസ്‌കാരിക പരിപാടി എന്ന നിലക്കാണ് പങ്കെടുത്തതെന്ന് കെ എന്‍ എ ഖാദര്‍ വിശദീകരണം നല്‍കി.കോഴിക്കോട് ചാലപ്പുറത്ത്...

മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ടിന് വീണ്ടും വാഹനങ്ങള്‍ വാങ്ങുന്നു; 88 ലക്ഷത്തിലധികം ചിലവാക്കിയാണ് വാഹനം വാങ്ങുന്നത്

മുഖ്യമന്ത്രിയുടെ എസ്‌കോർട്ടിന് വീണ്ടും വാഹനം വാങ്ങുന്നു. 88 ലക്ഷത്തിലധികം ചിലവാക്കി കിയ അടക്കം നാല് വാഹനങ്ങളാണ് വാങ്ങുന്നത്. 2022 ജനുവരിയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയർ കാറും വാങ്ങാൻ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് പുതുക്കിയാണ് കിയ ലിമോസിൻ വാങ്ങുന്നത്. നേരത്തെ മൂന്ന് ഇന്നോവ ക്രിസ്റ്റയും ടാറ്റ...

ഇന്‍സ്റ്റാഗ്രാമില്‍ കൗമാരക്കാരുടെ പ്രായം സ്ഥിരീകരിക്കാന്‍ വീഡിയോ സെല്‍ഫി

ഇന്‍സ്റ്റാഗ്രാമില്‍ നിര്‍ദേശിച്ച പ്രായപരിധിയ്ക്ക് താഴെയുള്ള കുട്ടികളെ നിയന്ത്രിക്കുന്നതിനായി കുട്ടികളുടെ പ്രായം പരിശോധിക്കുന്നതിനുള്ള പുതിയ സംവിധാനം വരുന്നു. ഇതിനായി ഫേഷ്യല്‍ അനാലിസിസ് സോഫ്റ്റ് വെയറോടുകൂടിയ വീഡിയോ സെല്‍ഫി ഫീച്ചര്‍ പരീക്ഷിക്കുകയാണ് ഇന്‍സ്റ്റാഗ്രാം. ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നവര്‍ 13 വയസിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം എന്നാണ് നിബന്ധന. എന്നാല്‍ ജനന തീയ്യതി മാറ്റി നല്‍കി ഈ നിയന്ത്രണം വളരെ എളുപ്പം മറികടക്കുകയാണ്...

ഞങ്ങള്‍ക്ക് ക്ഷമ നശിച്ചാല്‍ ഒറ്റ സിപിഎമ്മുകാരനും വെളിയിലിറങ്ങി നടക്കില്ല- സുധാകരന്‍

കല്‍പ്പറ്റ: കേരളത്തിൽ ഒരു ദേശീയ നേതാവിന്റെ ഓഫീസ് ആക്രമിച്ച ആദ്യത്തെ സംഭവമാണ് വയനാട്ടിലേതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഇതിനുമുമ്പ് സമാനമായൊരു സംഭവം ഉണ്ടായിട്ടില്ലെന്നും കെ. സുധാകരൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധപ്രകടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇല്ലാത്ത കാരണം പറഞ്ഞാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐയുടെ...

റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; യുഎഇയില്‍ മലയാളി യുവതി മരിച്ചു

യുഎഇയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ മലയാളി യുവതി വാഹനം ഇടിച്ച്​ മരിച്ചു. മാനന്തവാടി ചെറ്റപ്പാലം അരങ്ങിൽ താഴെ ഹഫ്​സലിൻറെ ഭാര്യ റംഷീനയാണ്​ (32) മരിച്ചത്​. ദുബൈ സത്​വ അൽ ബിലയിൽ റോഡ്​ മുറിച്ചുകടക്കുന്നതിനിടെയാണ്​ അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ ലാന്റ് ക്രൂയിസർ വാഹനം റംഷീനയെ ഇടിക്കുകയായിരുന്നു. സിഗ്നൽ മറികടന്നുവന്ന വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. മകൻ മുഹമ്മദ്​...

മീനിന്റെ വില ഉയരുന്നു

മലയാളികളുടെ ഇഷ്ട ഭക്ഷണമായ മീനിന്റെ വില കുത്തനെ ഉയരുകയാണ് ഇപ്പോൾ. നാടൻ മത്തിയുടെ വിലയും 200 രൂപ കടന്നതോടെ സാധാരണക്കാരന്റെ അടുക്കളയിൽ മീൻ മാറ്റി വയ്‌ക്കേണ്ട അവസ്ഥയാണ് ഇപ്പോൾ. നാടൻ മത്തിക്ക് 230 രൂപ മുതലാണ് വില. അയലയ്ക്ക് 180 രൂപ മുതൽ 300 രൂപ വരെയും കിളിമീന് 250 രൂപ മുതലുമാണ് വില. ചൂരയ്ക്ക്...
- Advertisement -spot_img

Latest News

നിങ്ങളുടെ വാട്സ്ആപ്പിന് പണികിട്ടും; അബദ്ധത്തിൽ പോലും ഇക്കാര്യം ചെയ്യല്ലേ

ചാറ്റുകളും കോളുകളും മറ്റ് അപ്‌ഡേറ്റുകളും പ്രതീക്ഷിച്ചുകൊണ്ട് ദിവസത്തില്‍ പലകുറി വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് നാം. സ്‌കൂളുകളില്‍, ജോലിസ്ഥലങ്ങളില്‍, തൊഴിലിടങ്ങളില്‍ എന്നിങ്ങനെ ഒട്ടുമിക്ക മേഖലകളിലും വാട്സ്ആപ്പ് ഉപയോഗിക്കാത്തവരായി അധികപേരൊന്നും...
- Advertisement -spot_img