തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി മാഫിയ പുതിയ തന്ത്രങ്ങൾ മെനയുന്നു. കുട്ടികളെ വശത്താക്കാൻ കഞ്ചാവ് ചേർത്ത മിഠായികൾ സംസ്ഥാനത്ത് വ്യാപകമായി വിതരണം ചെയ്യുന്നുണ്ടെന്ന് എക്സൈസിന്‍റെ കണ്ടെത്തൽ. രണ്ട് ജില്ലകളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് വിൽപ്പനക്കാരിൽ നിന്നും പിടികൂഠിയ മിഠായികൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്.
ആലപ്പുഴയിലും തൃശൂരിലും കഞ്ചാവ് വിൽപ്പനക്കാരിൽ നിന്നും...
കാസര്‍കോട്: അന്തര്‍സംസ്ഥാന കവര്‍ച്ചക്കാരന്‍ മഞ്ചേശ്വരത്ത് അറസ്റ്റില്‍. മഞ്ചേശ്വരം, മച്ചംപാടി സ്വദേശിയും ഇപ്പോള്‍ കര്‍ണ്ണാടകയിലെ ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ മുഹമ്മദ് ഹനീഫ എന്ന ഗോളി ഹനീഫ (34)യെ ആണ് മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ ടോള്‍സണ്‍ ജോസഫും എസ്.ഐ നിഖിലും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. രാത്രിയില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട യുവാവിനെ മുന്‍ കരുതലായി അറസ്റ്റു ചെയ്ത് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു....
തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കാന്‍ കെ.എസ്.ഇ.ബി തയ്യാറെടുക്കുന്നു. ഈ വര്‍ഷം വൈദ്യുതി നിരക്ക് 4.45 ശതമാനമെങ്കിലും കൂട്ടണം എന്ന നിര്‍ദേശം റെഗുലേറ്ററി കമ്മീഷന് മുന്നില്‍വച്ചിരിക്കുകയാണ്. ഇതിന് പുറമേ വര്‍ഷത്തില്‍ ജനുവരി മുതല്‍ മേയ് വരെയുള്ള അഞ്ച് മാസം സമ്മര്‍ ചാര്‍ജ് ഇനത്തില്‍ പ്രത്യേക ഫീസ് ഈടാക്കണം എന്ന ആവശ്യവും മുന്നോട്ട്...
ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു.
ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ്...
ദില്ലി: രാജ്യത്ത് സ്പാം കോളുകള്‍ക്കും സൈബര്‍ ക്രൈമിനും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനും തടയിടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതം. തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കുന്ന ഒരു കോടി മൊബൈല്‍ ഫോണ്‍ നമ്പറുകളാണ് അടുത്തിടെ വിച്ഛേദിച്ചത് എന്ന് ടെലികോം മന്ത്രാലയം എക്‌സിലൂടെ അറിയിച്ചു. സംശയാസ്‌പദമായ തട്ടിപ്പ് ഫോണ്‍ നമ്പറുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സഞ്ചാര്‍ സാഥി വെബ്‌സൈറ്റ് സംവിധാനം വഴി ലഭിച്ച പരാതിപ്രളയത്തിന്‍റെ...
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വസതി, പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചത് വിവാദത്തിൽ. ജുഡീഷ്യറിയുടെ നിഷ്പക്ഷത ഇല്ലാതായെന്ന് ചൂണ്ടിക്കാട്ടിയാണ് മുതിർന്ന അഭിഭാഷകർ അടക്കമുള്ളവർ രംഗത്തെത്തിയത്.
ഭരണഘടനാ വിരുദ്ധ നടപടിയാണ് മോദിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം എം.പി അരവിന്ദ് സാവന്ത് പറഞ്ഞു
ഇന്നലെ വൈകിട്ടാണ് ചീഫ് ജസ്റ്റിസിന്റെ ന്യൂഡൽഹിയിലെ വസതിയിൽ മോദിയെത്തിയത്....
തിരുവനന്തപുരം: പി.വി അൻവറിന്റെ പരാതിയിൽ എഡിജിപി എം.ആർ അജിത് കുമാറിന്റെ മൊഴി അൽപസമയത്തിനകം രേഖപ്പെടുത്തും. പത്തരയോടെ ഹാജരാകാൻ എഡിജിപിക്ക് ഡിജിപി നിർദേശം നൽകി.
പൊലീസ് ആസ്ഥാനത്ത് വെച്ച് ഡിജിപി നേരിട്ട് മൊഴിയെടുക്കും. എഡിജിപിക്കെതിരായ ആരോപണങ്ങളിൽ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് നിലപാട് കടുപ്പിക്കുയാണ്. അന്വേഷണം വളരെ ഗൗരവത്തോടെ മുന്നോട്ട് കൊണ്ടുപോകാനാണ് ഡിജിപിയുടെ...
ദില്ലി: ദേശീയ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതി 70 വയസിനു മുകളിലുള്ള എല്ലാവർക്കും നൽകാൻ കേന്ദ്ര മന്ത്രിസഭ അനുമതി. അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാകും. പദ്ധതിയുടെ ഗുണം ആറ് കോടിയിലധികം മുതിർന്ന പൗരന്മാർക്ക് ലഭിക്കും. നാലര കോടിയിലേറെ കുടുംബങ്ങൾ പദ്ധതിയുടെ കീഴിൽ വരുമെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.
70...
കണ്ണൂർ: മരുമകളുടെ വിവാഹാവശ്യത്തിനായി 10 ലക്ഷം രൂപയുടെ സ്വർണം ഗൾഫിൽനിന്ന് കൊടുത്തയച്ച പ്രവാസിയെ സുഹൃത്തുക്കൾ വഞ്ചിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൽ റഷീദിനെയാണ് സുഹൃത്തുക്കൾ കബളിപ്പിച്ച് സ്വർണം തട്ടിയെടുത്തത്. ഇയാളുടെ പരാതിയിൽ പരശൂർ സ്വദേശികളായ സുബീഷ്, അമൽരാജ് എന്നിവർക്കെതിരെ കണ്ണവം പൊലീസ് കേസെടുത്തു. ഗൾഫിൽ നിന്ന് മടങ്ങിയ സുബീഷിന്റെ കൈയിലാണ് അബ്ദുൽ റഷീദ് സ്വർണം...
മംഗളൂരു: മകളുടെ ഒരുനിമിഷത്തെ അവസരോചിത ഇടപെടലിൽ ഓട്ടോറിക്ഷയ്ക്ക് അടിയിൽപ്പെട്ട അമ്മയ്ക്ക് കിട്ടിയത് പുതുജീവൻ. കിന്നിഗോളി-കട്ടീൽ റോഡിൽ രാമനഗരയിൽ കഴിഞ്ഞദിവസം രാവിലെയാണ് അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ രാജരത്നപുര സ്വദേശി ചേതനയെ അമിതവേഗത്തിൽ വന്ന ഓട്ടോറിക്ഷ ഇടിച്ചു. ഇടിയിൽ മറിഞ്ഞ റിക്ഷയ്ക്ക് അടിയിൽ ചേതന കുടുങ്ങി. ഈസമയം അപകടം കണ്ട് ചേതനയുടെ മകൾ ഏഴാംക്ലാസുകാരി വൈഭവി സ്കൂളിലേക്ക്...
കാസർകോട്: ഉപ്പള, റെയിൽവെ സ്റ്റേഷൻ റോഡിൽ വൻ തീപിടുത്തം. ബഹുനില ഷോപ്പിംഗ് കോംപ്ലക്സ‌് കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന മാസ്റ്റർ കമ്പ്യൂട്ടേർഴ്‌സിലാണ് വെള്ളിയാഴ്‌ച ഉച്ചക്ക് തീപിടുത്തം...