ഉപ്പള: പ്രവാസിയായ മുഗുവിലെ അബൂബക്കര്‍ സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതി അന്വേഷണസംഘത്തിന്റെ വലയിലായതായി സൂചന. ബംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് ഇയാളെ പൊലീസ് വലയിലാക്കുകയായിരുന്നു. വിദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമമാണ് പൊലീസ് പരാജയപ്പെടുത്തിയത്. കേസിലെ പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം മൂന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഊര്‍ജിതമാക്കിയിരിക്കുകയാണ്. കര്‍ണാടക, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലേക്കാണ് അന്വേഷണം വ്യാപിപ്പിച്ചത്.
കാസര്‍കോട്...
കാസര്‍കോട് : കുമ്പള പുത്തിഗെയിലെ പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നിലെ ദുരൂഹത കണ്ടെത്തണം. ജില്ലയുടെ വടക്കേയറ്റം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍-മാഫിയാ സംഘങ്ങള്‍ നാടിന്റെ സമാധാനം കെടുത്തുകയാണ്.
ഇതിനു പിന്നലുള്ള സ്വാധീന ശക്തികളെയുള്‍പ്പെടെ മുഴുവന്‍ ക്രിമിനലുകളെയും പിടിക്കണം.
ക്വട്ടേഷന്‍ മാഫിയാ സംഘങ്ങള്‍ക്കെതിരേ യുവജനങ്ങളെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില (Gold Rate) പരിഷ്കരിച്ചു. രാവിലെ മാറ്റമില്ലാതെ തുടർന്ന സ്വർണവില ഉച്ചയായപ്പോഴേക്ക് ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 640 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില (Todays Gold Rate) ഇന്ന് 37480 രൂപയാണ്.
ഒരു...
തിരുവനന്തപുരം: സംസ്ഥാനത്ത് പൗരത്വ സമര കേസുകൾ പിൻവലിക്കുമെന്ന പ്രഖ്യാപനം പൂർണമായി നടപ്പിലായില്ല. 835 കേസുകളിൽ ആകെ പിൻവലിച്ചത് 34 എണ്ണം മാത്രമാണ്. നിയമസഭയില്‍ മഞ്ഞളാംകുഴി അലി എം.എൽ.എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം മറുപടി നൽകിയിരിക്കുന്നത്.
പിന്‍വലിച്ച ഈ 34 കേസുകളിൽ 28 എണ്ണം കണ്ണൂരിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളാണ്....
മുന്‍ധനമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ ടി.ശിവദാസമേനോന്‍(90) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മൂന്നുതവണ നിയമസഭാംഗവും രണ്ടുതവണ മന്ത്രിയുമായിരുന്നു. 1987–1991ലും 1991–1996 വരെയും 1996 മുതൽ 2001വരെയും മലമ്പുഴയിൽനിന്നു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1987 മുതൽ വൈദ്യുതി–ഗ്രാമവികസനവകുപ്പു മന്ത്രിയായി. നിയമസഭയിൽ മന്ത്രിയായ ശേഷമാണു സത്യപ്രതിജ്ഞ ചെയ്തത്. 1991ൽ പ്രതിപക്ഷത്തായിരുന്നപ്പോൾ ചീഫ് വിപ്പായി. 1996 മുതൽ2001 വരെ...
കാസര്‍ഗോഡ് ജില്ലയില്‍ നേരിയ ഭൂചലനം. ഇന്ന് രാവിലെ 7.45 ഓടെയാണ് ഭൂചലനമുണ്ടായത്. വിള്ളലുകളോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.
പാണത്തൂര്‍, കല്ലെപ്പള്ളി, പനത്തടി, റാണിപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. വലിയ ശബ്ദത്തോടെയാണ് പ്രകമ്പനം ഉണ്ടായത്.
കര്‍ണാടകയിലെ കുടകാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. കുടകിനു അഞ്ച് കിലോമീറ്റര്‍ പരിധിയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നാലു സെക്കന്റ് നേരം...
തിരുവന്തപുരം: പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി.
മാസ്‌ക് നിര്‍ബന്ധമാക്കി നേരത്തെ ഉത്തരവിറക്കിയിരുന്നുവെങ്കിലും പാലിക്കപ്പെടാത്ത സ്ഥിതി വന്നതോടെയാണ് വീണ്ടും ഉത്തരവിറക്കിയിരിക്കുന്നത്.
മംഗളൂരു : മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 145 പവൻ സ്വർണവുമായി കാസർകോട് സ്വദേശിയെ കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തു.
ബോവിക്കാനം മുളിയാർ പൊവ്വൽ സ്വദേശി അബ്‌ദുൾ സൽമാൻ (27) ആണ് തിങ്കളാഴ്‌ച കസ്റ്റംസിന്റെ പിടിയിലായത്. ഇയാളിൽനിന്ന് പിടികൂടിയ സ്വർണത്തിന് 60,24,340 രൂപ വില വരും. രാസവസ്‌തുക്കൾ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ഗോളങ്ങളാക്കി...
കാസര്‍ഗോഡ് പ്രവാസി യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയാണ് അന്വേഷണത്തിനായി പുതിയ പതിനാറംഗ സംഘത്തെ നിയോഗിച്ചത്. കാസര്‍കോട് ഡി വൈ എസ് പി ബാലകൃഷ്ണന്‍ നായര്‍, ക്രൈം റക്കോര്‍ഡ്‌സ് ബ്യൂറോ ഡി വൈ എസ് പി യു പ്രേമന്‍ എന്നിവരുടെ നേതൃത്വത്തിലാണ്...
തിരുവനന്തപുരം∙ അവധിക്കാലത്തു കേരളത്തിലേക്കു മടങ്ങുന്ന ഗൾഫ് യാത്രക്കാരിൽ നിന്ന് ടിക്കറ്റിന് വൻനിരക്ക് ഈടാക്കി വിമാന കമ്പനികളുടെ ആകാശ കൊള്ള. എല്ലാ വിമാന കമ്പനികളും മൽസരിച്ചാണു നിരക്കു കുത്തനെ ഉയർത്തിയത്. അതേസമയം കേരളത്തിൽ നിന്നു മടങ്ങുന്നവർക്ക് ഇപ്പോൾ വലിയ നിരക്കു വർധനയില്ല.
ജൂലൈ ഒന്നിനു ദുബായിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ് നിരക്ക് 44,000 രൂപയാണ്....
ചാറ്റുകളും കോളുകളും മറ്റ് അപ്‌ഡേറ്റുകളും പ്രതീക്ഷിച്ചുകൊണ്ട് ദിവസത്തില്‍ പലകുറി വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് നാം. സ്‌കൂളുകളില്‍, ജോലിസ്ഥലങ്ങളില്‍, തൊഴിലിടങ്ങളില്‍ എന്നിങ്ങനെ ഒട്ടുമിക്ക മേഖലകളിലും വാട്സ്ആപ്പ് ഉപയോഗിക്കാത്തവരായി അധികപേരൊന്നും...