Wednesday, February 18, 2026

Latest news

കൊല്ലപ്പെട്ട അബൂബക്കര്‍ സിദീഖിന്‍റെ സഹോദരന് ക്വട്ടേഷൻ സംഘത്തിൽ നിന്നേറ്റത് കൊടിയ മർദനം; തല കീഴായി കെട്ടി മർദിച്ചു

കാസർകോട്:ക്വട്ടേഷൻ സംഘത്തില്‍ നിന്ന് കൊടിയ പീഡനം ഏല്‍ക്കേണ്ടി വന്നെന്ന് കാസര്‍കോട് കൊല്ലപ്പെട്ട പ്രവാസി അബൂബക്കര്‍ സിദീഖിന്‍റെ സഹോദരന്‍ അന്‍വര്‍ ഹുസൈന്‍ പറഞ്ഞു. തലകീഴായി കെട്ടിത്തൂക്കിയും മർദിച്ചു. കൂടെ ഉണ്ടായിരുന്ന അന്‍സാരിയേയും തന്നേയും രണ്ടിടങ്ങളില്‍ കൊണ്ട് പോയി മര്‍ദ്ദിച്ചുവെന്നും അന്‍വര്‍ ഹുസൈന്‍ പറഞ്ഞു. അനവർ ഹുസൈൻറെ സഹോദരൻ അബൂബക്കർ സിദ്ദിഖ് ക്വട്ടേഷൻ സംഘത്തിൻറെ ക്രൂര മർദനത്തിൽ...

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു

ചെന്നൈ: നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്ചികിത്സയിലായിരുന്നു.  ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഏതാനം ദിവസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു. വെൻറിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. വൈകിട്ടോടെനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു....

സംസ്‌ഥാനത്തിന്റെ കടബാധ്യത 3,32,291 കോടിയായി ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മൊത്തം കടം 3,32,291 കോടിയായി ഉയര്‍ന്നു എന്ന് സംസ്ഥാന സര്‍ക്കാര്‍. നിയമസഭയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2010-11 വര്‍ഷത്തെ താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയിലേറെയാണ് സംസ്ഥാനത്തിന്റെ കടം വര്‍ധിച്ചത് എന്നും കൊവിഡ് പ്രതിസന്ധിയാണ് കടം ഇത്രയേറെ ഉയരാന്‍ കാരണമായത് എന്നും ധനകാര്യ വകുപ്പ് അറിയിച്ചു. ധനമന്ത്രിക്ക് വേണ്ടി സഭയില്‍ ഹാജരായ മന്ത്രി കെ രാധാകൃഷ്ണനാണ്...

സഞ്ജു കളിക്കുമെന്ന് ഹാർദിക് പറഞ്ഞതേ ഓർമ്മയുള്ളൂ; പിന്നെ ആരാധകരുടെ ആറാട്ട്- വീഡിയോ വൈറല്‍

ഡബ്ലിന്‍: അയർലന്‍ഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കാന്‍ ടീം ഇന്ത്യ ഡബ്ലിനില്‍ ഇറങ്ങുകയാണ്. രണ്ടാം ടി20യില്‍(IRE vs IND 2nd T20I) ഏവരും പ്രതീക്ഷിച്ചതുപോലെ മലയാളി താരം സഞ്ജു സാംസണ്‍(Sanju Samson) പ്ലേയിംഗ് ഇലവനിലെത്തി. സഞ്ജു ഇന്ന് ഇറങ്ങുമെന്ന് ടോസ് വേളയില്‍ ഇന്ത്യന്‍ നായകന്‍ ഹാർദിക് പാണ്ഡ്യ(Hardik Pandya) പറഞ്ഞതും ഡബ്ലിനിലെ ആരാധകക്കൂട്ടം ഹർഷാരവങ്ങളോടെയാണ് വരവേറ്റത്. ഇതിന്‍റെ വീഡിയോ...

ഉദയ്പൂരിൽ സംഘർഷാവസ്ഥ, ഇന്‍റർനെറ്റ് നിരോധനം, രാജസ്ഥാനിൽ അതീവജാഗ്രത; സമാധാനത്തിന് മോദിയും ഇടപെടണമെന്ന് ഗെലോട്ട്

ജയ്പൂർ: രാജസ്ഥാനിലെ ഉദ്ദയ്പൂരിൽ നുപുർ ശർമ്മയ്ക്ക് അനുകൂല പോസ്റ്റിട്ട വ്യക്തിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ സ്ഥലത്ത് സംഘർഷാവസ്ഥ. തയ്യൽക്കടയുടമ കനയ്യലാൽ എന്നെയാളെയാണ് കടയിൽ കയറി അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന്‍റെ വാർത്ത പുറത്തുവന്നതിന് പിന്നാലെ മേഖലയിൽ അക്രമ സംഭവങ്ങളുണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഉദയ്പൂരിൽ ചിലയിടങ്ങളിൽ കടകൾക്ക് തീയിട്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സംഘർഷം ഒഴിവാക്കാനായി ഉദയ്പൂർ മേഖലയിൽ ഇന്‍റർനെറ്റ്...

നൂപുര്‍ ശര്‍മയെ പിന്തുണച്ച ആളെ തലയറുത്ത് കൊന്നു; രാജസ്ഥാനില്‍ സംഘര്‍ഷാവസ്ഥ

ജയ്പൂർ: രാജസ്ഥാനിലെ ഉദ്ദയ്പൂരിൽ നുപുർ ശർമ്മയ്ക്ക് അനുകൂല പോസ്റ്റിട്ട വ്യക്തിയെ കൊലപ്പെടുത്തി. തല അറുത്ത് മാറ്റിയാണ് കൊലപ്പെടുത്തിയത്. രണ്ട് പേർ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമികളെ തിരിച്ചറിഞ്ഞതായി രാജസ്ഥാൻ പൊലീസ് വ്യക്തമാക്കി. പ്രദേശത്ത് വലിയ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. അക്രമികളെന്ന് കരുതുന്നവരുടെ വീഡിയോയും അതിനിടെ പുറത്തു വന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര...

കാസര്‍കോട്ടെ പാണത്തൂരിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാ‍‍ര്‍

കാസ‍ര്‍കോട്: കാസ‍ര്‍കോട് ജില്ലയിലെ മലയോരമേഖലയിൽ വീണ്ടും ഭൂചലനം. ഇന്ന് രാവിലെ നേരിയെ തോതിൽ ഭൂചലനമുണ്ടായ പാണത്തൂ‍ര്‍ അടക്കമുള്ള മേഖലകളിലാണ് വൈകിട്ടോടെ വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. വൈകുന്നേരം 4.40-ഓടെ പാണത്തൂരിന് അടുത്ത കല്ലപ്പള്ളി പ്രദേശത്താണ് കുലുക്കം അനുഭവപ്പെട്ടതെന്ന് നാട്ടുകാ‍‍ര്‍ പറയുന്നു. ഇന്ന് രാവിലെയും കാസ‍ര്‍കോട്ടെ പാണത്തൂര്‍ അടക്കമുള്ള മലയോരമേഖലകളിൽ നേരിയ തോതിലുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇന്ന് രാവിലെ...

കുതിച്ചുയര്‍ന്ന് കൊവിഡ്; 4459 പുതിയ കേസുകൾ, 24 മണിക്കൂറിനിടെ 15 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് (Covid) കേസുകൾ വീണ്ടും കൂടി. ഇന്ന് 4,459 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് മൂലം 15 മരണവും സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് എറണാകുളത്താണ്. 1,161 കേസുകളാണ് എറണാകുളത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ മൂന്ന് മരണവും സ്ഥിരീകരിച്ചു. തിരുവനന്തപുരം 1,081, കൊല്ലം 382, പാലക്കാട്...

കോൺ​​ഗ്രസുകാരുടെ ഉപരോധ സമരം വെറുതെ നോക്കിനിന്നു; എസ്ഐ ഉൾപ്പെടെ 11 പേർക്ക് നോട്ടീസ്

കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ (Congress Workers) റോഡ് ഉപരോധ സമരം നടത്തുമ്പോൾ നിഷ്ക്രിയരായി നോക്കിനിന്നുവെന്നാരോപിച്ച് ഒരു എസ്ഐ ഉൾപെടെ 11 ഉദ്യോ‍സ്ഥർക്ക് നോട്ടീസ്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച കാൽടെക്സ് ജംഗ്ഷനിലെ പ്രതിഷേധത്തിൽ ഈ പൊലീസുകാർ ഇടപെട്ടില്ല എന്ന് സിസിടിവിയിൽ തെളിഞ്ഞെന്നാണ് അസിസ്റ്റന്റ് കമ്മീഷണർ വ്യക്തമാക്കുന്നത്. അതേസമയം പ്രതിഷേധത്തിൽ പങ്കെടുത്ത...

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ജൂലൈ ഒന്ന് മുതൽ നിരോധനം; നിരോധിക്കപ്പെട്ട വസ്തുക്കളും പിഴത്തുകയും അറിയാം

ന്യൂഡൽഹി: മലിനീകരണം തടയുന്നതിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ജൂലൈ ഒന്ന് മുതൽ നിരോധനം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിർമ്മാണം, ശേഖരണം, ഇറക്കുമതി, വിൽപന, വിതരണം എന്നിവക്കെല്ലാം നിരോധനമുണ്ടാകും എന്താണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപനങ്ങൾ ഒറ്റത്തവണ ഉപയോഗിച്ചതിന് ശേഷം പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ഉൽപന്നങ്ങളാാണ് ഇത്. നിരോധനത്തിലൂടെ കൃത്യമായി സംസ്കരിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ്...
- Advertisement -spot_img

Latest News

നിങ്ങളുടെ വാട്സ്ആപ്പിന് പണികിട്ടും; അബദ്ധത്തിൽ പോലും ഇക്കാര്യം ചെയ്യല്ലേ

ചാറ്റുകളും കോളുകളും മറ്റ് അപ്‌ഡേറ്റുകളും പ്രതീക്ഷിച്ചുകൊണ്ട് ദിവസത്തില്‍ പലകുറി വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് നാം. സ്‌കൂളുകളില്‍, ജോലിസ്ഥലങ്ങളില്‍, തൊഴിലിടങ്ങളില്‍ എന്നിങ്ങനെ ഒട്ടുമിക്ക മേഖലകളിലും വാട്സ്ആപ്പ് ഉപയോഗിക്കാത്തവരായി അധികപേരൊന്നും...
- Advertisement -spot_img