Tuesday, February 17, 2026

Latest news

സിദ്ദീഖിന്റെ കൊലപാതകം; പ്രതികള്‍ യുഎഇയിലേക്ക് കടന്നു

കാസര്‍കോട്: കാസർകോട്ടെ പ്രവാസിയുടെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട ക്വട്ടേഷൻ സംഘാംഗങ്ങളിൽ ചിലർ രാജ്യം വിട്ടു. ക്വട്ടേഷൻ സംഘത്തിലെ പ്രധാനികളായ റയീസും ഷാഫിയും യുഎഇയിലേക്ക് കടന്നു. റയീസ് ദുബായിൽ എത്തിയത് തിങ്കളാഴ്ച്ചയാണ്. കേസിലെ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് കാസര്‍കോട് എസ്‍പി വൈഭവ് സക്സേന ഇന്ന് വ്യക്തമാക്കിയിരുന്നു. രണ്ട് പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നായിരുന്നു എസ്‍പി വൈഭവ് സക്സേന പറഞ്ഞത്. ക്വട്ടേഷൻ...

മരണം ഉറപ്പാക്കിയ അമ്മയുടെ അവസാന ആഗ്രഹം നിറവേറ്റുന്ന മകന്‍; കണ്ണുനനയ്ക്കുന്ന വീഡിയോ

ഒരു കുഞ്ഞിനെ വളര്‍ത്താന്‍ അമ്മ കടന്നുപോകുന്ന കഷ്ടപ്പാടുകളുടെ ആഴം എത്ര പറഞ്ഞാലും തീരില്ല. ഉറക്കം നഷ്ടപ്പെടുന്ന രാത്രികളും പ്രസവത്തിന് ശേഷമുണ്ടാകുന്ന വേദനയും മാനസിക പ്രശ്‌നങ്ങളുമെല്ലാം അതിജീവിക്കുന്നവരാണ് അമ്മമാര്‍. അങ്ങനെയുള്ള അമ്മമാരുടെ സ്വപ്‌നം സാധിച്ചുകൊടുക്കാന്‍ ഏതറ്റം വരേയും പോകും മക്കള്‍. അത്തരത്തില്‍ ഹൃദ്യമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അര്‍ബുദ ബാധിതയായ അമ്മയുടെ അന്ത്യാഭിലാഷം...

കൂപ്പുകുത്തി രൂപ, ഡോളറിനോട് ഇത്രയും ഇടിവ് ചരിത്രത്തിലാദ്യം

മുംബൈ : റെക്കോർഡ് ഇടിവിൽ രൂപ. ഒരു ഡോളറിന് 79.04 രൂപ എന്ന വൻ ഇടിവിലാണ് രൂപ. ചരിത്രത്തിലാദ്യമായാണ് രൂപ 79 രൂപ കവിയുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്ക പലിശനിരക്കുകള്‍ കുത്തനെ ഉയര്‍ത്തുമെന്ന ആശങ്കയാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്ത്യന്‍ ഓഹരി സൂചികകളും കുത്തനെ ഇടിഞ്ഞു. ഇന്ന് ഓഹരി വിപണിയിൽ സെന്‍സെക്‌സ് 506 പോയന്റ് താഴ്ന്ന് 52,670ലും നിഫ്റ്റി...

സിദ്ദീഖിന്റെ കൊലപാതകം; എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് പൊലീസ്, 2 പ്രതികളുടെ അറസ്റ്റ് ഉടന്‍

കാസർകോട്: പ്രവാസി അബൂബക്കർ സിദ്ധീഖിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന. ക്വട്ടേഷൻ സ്വീകരിച്ച പ്രതിയുടെ വീട്ടിൽ നിന്ന് നാലര ലക്ഷം രൂപ പിടിച്ചെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് പ്രതികളുടെ അറസ്റ്റ് അധികം വൈകാതെ ഉണ്ടാകുമെന്നും അറിയിച്ചു. അതേസമയം, പ്രവാസിയുടെ മരണ കാരണം തലച്ചോറിന്...

ബഹറൈൻ കെ.എം.സി.സി മഞ്ചേശ്വരം ബൈത്തുൽ റഹ്മയുടെ നിർമ്മാണ പ്രവർത്തനം തുടങ്ങി; സയ്യിദ് യു കെ സൈഫുള്ള തങ്ങൾ ഉത്ഘാടനം ചെയ്തു

മഞ്ചേശ്വരം: ബഹറൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മഞ്ചേശ്വരം റഹ്മത്ത് മജാലിൽ നിർമ്മിക്കുന്ന ബൈത്തുൽ റഹ്മയുടെ പ്രവർത്തി ഉത്ഘാടനം മുസ്ലിം ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് പ്രിസിഡണ്ട് യു കെ സൈഫുള്ള തങ്ങൾ നിർവഹിച്ചു. ബഹറൈൻ കെ എം സി സി മുൻ ജില്ല പ്രിസിഡണ്ട് അഷ്റഫ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. അബ്ദുല്ല...

ബാഗ് പരിശോധിക്കാന്‍ വിസമ്മതിച്ചു; യുവാവിനെ വെടിവച്ച് പൊലീസ്, വീഡിയോ

പഞ്ചാബ്: പരിശോധനക്കിടെ യുവാവിന്‍റെ കാലിലേക്ക് വെടിയുതിർത്ത് പൊലീസ് ഉദ്യോഗസ്ഥൻ. പഞ്ചാബിലെ മൊഹാലി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമരങ്ങേറിയത്. പരിശോധനക്കിടെ മറ്റു രണ്ടുപേർക്കൊപ്പം ചേർന്ന് പൊലീസുകാരനെ അക്രമിക്കാൻ ശ്രമിച്ച യുവാവിന്‍റെ കാലിലേക്ക് പൊലീസുകാരൻ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വെടുയുതിർത്ത പൊലീസ് ഉദ്യോഗസ്ഥൻ ബൽവീന്ദർ സിങ്ങിനെ സസ്‌പെൻഡ് ചെയ്തു. മൊഹാലിയിലെ ഹബേത്പുർ ഗ്രാമത്തിലാണ്...

സിദ്ധീഖ് വധം; സമഗ്രമായ അന്വേഷണം വേണം – മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

ഉപ്പള: പുത്തിക മൂഗുവിലെ അബൂബക്കർ സിദ്ധീഖിന്റെ കൊലപാതകത്തിന്റെ പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആൾക്കാരെയും നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ പല ഭാഗങ്ങളിലും ക്രിമിനൽ സംഘങ്ങൾ തളച്ചു വളരുന്നത് പോലീസിന്റെ നിഷ്ക്രീയ മൂലമാണെന്ന് യൂത്ത് ലീഗ് അഭിപ്രായപ്പവട്ടു. കഞ്ചാവ്, മയക്കുമരുന്ന്, രാത്രി കാല മണൽ കടത്ത്,...

ധനവകുപ്പിന്റെ എതിർപ്പ് മറികടന്ന് അഡ്വക്കറ്റ് ജനറലിനു 16.18 ലക്ഷം രൂപയുടെ പുതിയ ഇന്നോവ വാങ്ങാൻ മന്ത്രിസഭ അനുമതി

തിരുവനന്തപുരം∙ ധനവകുപ്പിന്റെ എതിർപ്പ് മറികടന്ന് അഡ്വക്കറ്റ് ജനറലിനു പുതിയ ഇന്നോവ വാങ്ങാൻ മന്ത്രിസഭ അനുമതി നൽകി. 16.18 ലക്ഷം രൂപ മുടക്കി ഇന്നോവ ക്രിസ്റ്റയുടെ 7 സീറ്റർ വാഹനമാണ് വാങ്ങാൻ അനുമതി നൽകിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് പുതിയ വാഹനം വാങ്ങുന്നതിനെ ധനവകുപ്പ് എതിർത്തത്. മാർച്ച് മൂന്നാം തീയതിയാണ് പുതിയ വാഹനത്തിനായി അഡ്വക്കറ്റ് ജനറൽ കത്തു...

ശരീരത്തിലെ പേശികൾ അടികൊണ്ട് ചതഞ്ഞ് വെള്ളംപോലെയായി, 5000 തവണയെങ്കിലും അടിയേറ്റു; സിദ്ദീഖിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കാസർകോട്; കാസർകോട് സ്വദേശിയായ പ്രവാസി ക്വട്ടേഷൻ സംഘത്തിന്റെ തടങ്കലിൽ കൊല്ലപ്പെട്ടത് ക്രൂരമർദനമേറ്റെന്ന് കണ്ടെത്തൽ. കൊല്ലപ്പെട്ട സീതാംഗോളി മുഗുറോഡിലെ അബൂബക്കർ സിദ്ദീഖിന്റെ ശരീരത്തിലെ പേശികൾ അടികൊണ്ട് ചതഞ്ഞ് വെള്ളംപോലെയായിരുന്നതായി മൃതദേഹ പരിശോധനാ റിപ്പോർട്ട്. കുറഞ്ഞത് 5000 തവണയെങ്കിലും അടിയേറ്റാൽ മാത്രമേ ശരീരം ഇത്തരത്തിലാവുകയുള്ളൂവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കാൽവെള്ളയിലും പിൻഭാഗത്തുമായിരുന്നു അടികളെല്ലാം. അതിനിടയിൽ തലയിലേറ്റ കനത്ത ആഘാതമാണ് സിദ്ദീഖിന്റെ മരണത്തിനിടയാക്കിയതെന്നാണ്...

കാസര്‍കോട് എഎസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട് ∙ സ്പെഷൽ ബ്രാഞ്ച് എഎസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരപ്പ സ്വദേശി അബ്ദുൽ അസീസാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്കു മാറ്റും.
- Advertisement -spot_img

Latest News

നിങ്ങളുടെ വാട്സ്ആപ്പിന് പണികിട്ടും; അബദ്ധത്തിൽ പോലും ഇക്കാര്യം ചെയ്യല്ലേ

ചാറ്റുകളും കോളുകളും മറ്റ് അപ്‌ഡേറ്റുകളും പ്രതീക്ഷിച്ചുകൊണ്ട് ദിവസത്തില്‍ പലകുറി വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് നാം. സ്‌കൂളുകളില്‍, ജോലിസ്ഥലങ്ങളില്‍, തൊഴിലിടങ്ങളില്‍ എന്നിങ്ങനെ ഒട്ടുമിക്ക മേഖലകളിലും വാട്സ്ആപ്പ് ഉപയോഗിക്കാത്തവരായി അധികപേരൊന്നും...
- Advertisement -spot_img