മുംബൈ: രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരമേറ്റു. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാത്രി 7.30 ന് രാജ്ഭവൻ ദർബാർ ഹാളില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ബാൽ താക്കറെയെയും ആനന്ദ്ഡിഗെയെയും സ്മരിച്ച് കൊണ്ടായിരുന്നു ഏകനാഥ് ഷിൻഡേയുടെ സത്യപ്രതിജ്ഞ.
വമ്പന്‍ ട്വിസ്റ്റായിട്ടാണ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയാവുമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവ് പ്രഖ്യാപിച്ചത്....
ന്യൂജഴ്സിയിലെ ഒരു അന്തർസംസ്ഥാന ഹൈവേയിലാണ് വ്യത്യസ്തമായൊരു വെടിക്കെട്ട് പൂരം നടന്നത്. പടക്കങ്ങളുമായി പോവുകയായിരുന്ന ഒരു വലിയ ട്രക്കിന് തീപിടിക്കുകയായിരുന്നു. ലാത്തിരിയും പൂത്തിരിയും കമ്പിത്തിരിയും എന്നുവേണ്ട ട്രക്കിലുള്ള സകല വറൈറ്റി പടക്കങ്ങളും ഒരുമിച്ച് ചറപറാ പൊട്ടാൻ തുടങ്ങി. ഹൈവേയിലെ സഹവണ്ടിക്കാർക്ക് യാതൊരു ചിലവും ശാരീരിക അധ്വാനവുമില്ലാതെ വണ്ടിയിലിരുന്ന് വെടിക്കെട്ട് ആസ്വദിക്കാനായി.
ഏകദേശം 10,000 പൗണ്ട് (4,500 കിലോഗ്രാമിൽ...
ഡൽഹി: ജിഎസ്ടി നിരക്കുകളിൽ മാറ്റം. ചണ്ഡീഗഡിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് പുതിയ തീരുമാനം. ഇത് അനുസരിച്ച് ആയിരം രൂപയിൽ താഴെ പ്രതിദിന വാടകയുള്ള ഹോട്ടൽ മുറികളും ഇനി ജിഎസ്ടി പരിധിയിൽ വരും. 12 ശതമാനം ജിഎസ്ടി ഈടാക്കണമെന്ന ശുപാർശ ചണ്ഡീഗഡിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം അംഗീകരിച്ചു. നിലവിൽ ആയിരം രൂപയിൽ താഴെയുള്ള...
അബുദാബി: ബലി പെരുന്നാളിനോടനുബന്ധിച്ച് യുഎഇയില്‍ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കാണ് നാല് ദിവസത്തെ അവധി ലഭിക്കുകയെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് അറിയിച്ചു.
ഔദ്യോഗിക അറിയിപ്പ് പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജൂലൈ എട്ട് വെള്ളിയാഴ്ച മുതല്‍ ജുലൈ 11 തിങ്കളാഴ്ച വരെയായിരിക്കും അവധി ലഭിക്കുക. അവധിക്ക് ശേഷം സര്‍ക്കാര്‍...
പെരുമ്പാവൂര്‍: മദ്രസയിൽ വച്ച് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 67 വര്‍ഷം കഠിനതടവ് ശിക്ഷയായി വിധിച്ച് കോടതി. നെല്ലിക്കുഴി സ്വദേശി അലിയാറിനെയാണ് കോടതി ശിക്ഷിച്ചത്. പെരുമ്പാവൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി. 2020 ജനുവരിയിലാണ് അധ്യാപകനെതിരെ പോക്സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. മദ്രസയിൽ പഠിക്കാനെത്തിയ 11 വയസ്സുള്ള വിദ്യാര്‍ത്ഥിയെ അലിയാര്‍ പീഡിപ്പിച്ചെന്നായിരുന്നു...
കോഴിക്കോട്: ബലി പെരുന്നാൾ ജൂലൈ 10 ന് ആയിരിക്കുമെന്ന് കേരള ഹിലാൽ കമ്മറ്റി (മുജാഹിദ്) യുടെ അറിയിപ്പ്. ജൂലൈ 10 ഞായറാഴ്ചയാകും ഇത്തവണത്തെ ബലി പെരുന്നാളെന്ന് കേരള ഹിലാൽ കമ്മറ്റി (മുജാഹിദ്) അധ്യക്ഷൻ അബ്ദുള്ള കോയ മദനിയാണ് അറിയിച്ചത്. അതേസമയം ഗൾഫ് രാജ്യങ്ങളിൽ ജൂലൈ ഒമ്പതിനാണ് ബലി പെരുന്നാൾ.
സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ഇന്നലെ...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസിന്റെ സ്വര്‍ണവേട്ട. ഇസ്തിരിപ്പെട്ടിയില്‍ ഒളിപ്പിച്ച് കടത്തിയ 1749.8 ഗ്രാം സ്വര്‍ണമാണ് മലപ്പുറം വണ്ടൂര്‍ സ്വദേശി മുസാഫിര്‍ അഹമ്മദി(39)ല്‍ നിന്ന് പോലീസ് പിടികൂടിയത്. ഇയാളെ കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച പുലര്‍ച്ചെ അബുദാബിയില്‍നിന്ന് എയര്‍ അറേബ്യ വിമാനത്തിലാണ് മുസാഫിര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തെത്തിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ചോദ്യംചെയ്യുകയായിരുന്നു.
ലഗേജില്‍...
ഉറുമ്പുകളുടെ പ്രയത്‌നശേഷി പ്രത്യേകിച്ച് എടുത്തു പറയേണ്ട കാര്യമല്ല. സ്വന്തം ഭാരത്തേക്കാള്‍ ഇരട്ടിയും അതിലേറെയും കനമുള്ള അരിമണിയൊക്കെ 'കൂളായി' ചുമന്നുകൊണ്ടുപോവുന്നവരാണ് ഉറുമ്പുകള്‍. ഉറുമ്പിനെപ്പോലെ അധ്വാനിക്കണം എന്നൊക്കെ പറയാറുള്ളതും അതുകൊണ്ടാണ്.
അധ്വാനമൊക്കെ ശരി തന്നെ, എന്നാലും ഇതിത്തിരി കൂടുതലല്ലേ എന്നാണ് വൈറല്‍ ആയ ഈ പുതിയ വിഡോയ കണ്ട് സൈബര്‍ ലോകം ചോദിക്കുന്നത്. അരിമണിയോ പഞ്ചസാരയോ ഒന്നുമല്ല, ഒരു...
ദില്ലി: വിദേശത്ത് നിന്ന് വരുന്നവരിൽ രണ്ട് ശതമാനം പേരെ ആർ റ്റി പി സി ആർ പരിശോധനയ്ക്ക് വിധേയമാക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശം. ഏതെങ്കിലും 2 ശതമാനം പേരെ പരിശോധിച്ച് അതിൽ പോസിറ്റീവ് ആകുന്ന സാമ്പിളുകൾ ജനിതക ശ്രേണികരണത്തിന് അയയ്ക്കാനാണ് നിർദേശം.
രാജ്യത്ത് നിലവിലുള്ള ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളെ കൊവിഡ് നിരീക്ഷണ സംവിധാനവുമായി സംയോജിപ്പിക്കുന്ന പദ്ധതിയുടെ...
കൊച്ചി: സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ പനി പടരുന്നു. പനി വ്യാപകമായതോടെ സ്കൂളുകളിൽ ഹാജർ നില കുറവാണെന്നാണ് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഡെങ്കിയും എലിപ്പനിയുമുൾപ്പെടെയുള്ള പകർച്ച വ്യാധികൾ വർധിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിനോ വിദ്യാഭ്യാസ വകുപ്പിനോ ഔദ്യോഗികമായ കണക്കില്ലെങ്കിലും കാൽ ഭാഗം വരെ കുട്ടികൾ പനി കാരണം പല സ്കൂളുകളിലും അവധിയാണ്....