തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold Rate) ഉയർന്നു. തുടർച്ചയായ മൂന്ന് ദിവസം ഇടിഞ്ഞ സ്വർണവില ഇന്ന് ഉയരുകയായിരുന്നു. ഒരു പവൻ സ്വർണത്തിന് 960 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. മൂന്ന് ദിവസംകൊണ്ട് ഒരു പവൻ സ്വർണത്തിന് 800 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില...
കാസർകോട് ∙ സ്വർണക്കടത്തും കുങ്കുമപ്പൂ കടത്തുമൊക്കെ കാസർകോട് പതിവുള്ളതാണെങ്കിലും കറൻസി കടത്ത് അധികം ചർച്ചകളിലെത്തിയിട്ടില്ലാത്തതാണ്. എന്നാൽ ഡോളർ കടത്തുമായി ബന്ധപ്പെട്ട് തർക്കത്തെത്തുടർന്ന് ക്വട്ടേഷൻ സംഘം ഉപ്പളയിലെ അബൂബക്കർ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതോടെ ഉയരുന്നതു ഡോളർ കള്ളക്കടത്തിലെ അധോലോക വഴികൾ.
ലക്ഷ്യം കള്ളപ്പണംകടത്തൽ
അനധികൃതമായി ഡോളർ കടത്തി ലാഭം നേടുക എന്നതിനപ്പുറം സ്വർണക്കടത്ത്, അഴിമതിപ്പണം, മനുഷ്യക്കടത്ത്, വന്യ മൃഗക്കടത്ത്...
കാസർകോട്: പ്രവാസിയായ അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ സംഘത്തിലെ അംഗങ്ങളാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. മഞ്ചേശ്വരം, ഉപ്പള സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
തലച്ചോറിനേറ്റ ക്ഷതമാണ് പ്രവാസി അബൂബക്കർ സിദ്ദീഖിന്‍റെ മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. അരയ്ക്ക് താഴെ നിരവധി...
ദില്ലി: രാജ്യത്ത് പാചക വാതക വില കുറച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 188 രൂപയാണ് ഒരു സിലിണ്ടർ വിലയിൽ ഉണ്ടായ കുറവ്. വാണിജ്യ ആവശ്യങ്ങൾക്കായുള്ള പാചക വാതക സിലിണ്ടറിന്റെ പുതിയ വില 2035 രൂപയാണ്. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ഓഫീസായ തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിന് നേരെ ബോംബെറിഞ്ഞു. എ.കെ.ജി സെന്ററിലെ ഹാളിലേക്കുള്ള ഗെയ്റ്റിലാണ് ബോംബെറിഞ്ഞത്.
വ്യാഴാഴ്ച രാത്രി 11:30ഓടെയാണ് സംഭവം. മുതിര്‍ന്ന നേതാക്കള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ബൈക്കിലെത്തിയ ആളാണ് ബോംബെറിഞ്ഞത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കാസര്‍കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ സ്ഥിതി ചെയ്യുന്ന എല്ലാ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ജില്ലാ കളക്ടര്‍ സ്വാഗത് ആര്‍ ഭണ്ഡാരി അവധി പ്രഖ്യാപിച്ചു. ജൂലായ് ഒന്നിന് മാത്രമാണ് അവധി. കോളേജുകള്‍ക്ക് അവധി ബാധകമല്ല.
https://www.facebook.com/KasaragodCollector/posts/pfbid0nfD1bNE4kT56jRnpbhmL2GJBf4MCQJqANmvtz6uA5dxdfMVxzmcd3ZvdiegdaGj8l?__cft__=AZXTg6-by_Gz201tkFoQVbXgSMZecO-jeFz_5zWN8r6zChV7B8yDnhyZJ8vlSD-_FJKWkJxX4-08vrjAoqUa5S8TClJ1B739JoY1kSSkA2Kz7uq0NUKBvBfDyzESBEhoLtvC1pK-nH3Crdnu6PYbssk7DMuGJx_-_s-AMPBvMq46oA&__tn__=%2CO%2CP-R
ദില്ലി: രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്ക് നാളെ മുതൽ നിരോധനം. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗവും ഉത്പാദനവും തടയാൻ പ്രത്യേക കണ്ട്രോൾ റൂമുകളും, എൻഫോഴ്സമെൻറ് സ്ക്വാഡുകളും രൂപീകരിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് അറിയിച്ചു. നിരോധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നവർക്കും, വിൽക്കുന്നവർക്കും, ഉപയോഗിക്കുന്നവർക്കുമെതിരെ കർശന നിയമ നടപടി ഉണ്ടാകും. സംസ്ഥാനത്ത് കേന്ദ്ര സർക്കാർ നിരോധിച്ച ഉത്പന്നങ്ങൾക്ക്...
കോഴിക്കോട്: കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ പത്തിന്. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ വിവിധ ഖാസിമാരും മതനേതാക്കളുമാണ് ഇക്കാര്യം അറിയിച്ചത്.
പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാളയം ഇമാം വി.പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി...
റിയാദ്: അനുമതി പത്രമില്ലാതെ (തസ്‌രീഹ്) ഹജ്ജ് ചെയ്യാനെത്തിയാൽ രണ്ട് ലക്ഷത്തോളം രൂപ (10,000 റിയാൽ) പിഴ ചുമത്തുമെന്ന് സൗദി അറേബ്യയിലെ പൊതുസുരക്ഷ വക്താവ് കേണല്‍ സാമി അല്‍ ശുവൈറഖ് പ്രസ്താവനയിൽ അറിയിച്ചു. ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും മുറുകെ പിടിക്കാന്‍ അദ്ദേഹം സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു.
നിയമ ലംഘകരെ പിടികൂടാന്‍ പുണ്യസ്ഥലങ്ങളിലും മറ്റു പ്രദേശങ്ങളിലും റോഡരുകുകളിലും...
റിയാദ്: രാജ്യത്ത് പല മേഖലകളിലും ചൂട് കൂടുകയാണെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ ചില ഭാഗങ്ങളിൽ താപനില കുറവ് രേഖപ്പെടുത്തുന്നുണ്ടെന്നും ദമ്മാം, അൽഅഹ്സ, ഹഫർ അൽബാത്വിൻ എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച താപനില ഏറ്റവും ഉയർന്നതെന്നും അധികൃതർ വ്യക്തമാക്കി.
46 ഡിഗ്രി സെൽഷ്യസ് ആണ് ഈ പ്രദേശങ്ങളിലെ ഉയർന്ന താപനില. അബഹയിലാണ് താപനില ഏറ്റവും കുറഞ്ഞത്....