Tuesday, February 17, 2026

Latest news

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്നയാളെ രക്ഷിച്ച് രാഹുല്‍ ഗാന്ധി; വാഹനവ്യൂഹത്തിലെ ആംബുലന്‍സില്‍ ആശുപത്രിയിലേക്കയച്ചു

വണ്ടൂരിലെ പൊതുപരിപാടി കഴിഞ്ഞ് ഗസ്റ്റ് ഹൗസിലേക്ക് പോകും വഴി വടപുറത്ത് ബൈക്ക് അപകടത്തില്‍പെട്ട് റോഡില്‍ വീണുകിടന്നയാളെ കണ്ട് രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങി രാഹുല്‍ ഗാന്ധി. വാഹനവ്യൂഹത്തിലെ ആംബുലന്‍സ് അദ്ദേഹം തന്നെ വിളിച്ചു വരുത്തി പരിക്കേറ്റയാളെ ആശുപത്രിയിലേക്കയച്ചു. വടപുറം സ്വദേശി അബൂബക്കര്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. മണ്ഡലം പര്യടനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ ആദ്യ പരിപാടിയായ വണ്ടൂരിലെ പൊതുയോഗത്തിനു ശേഷം...

ഉദയ്‌പുർ പ്രതികളെ കയ്യേറ്റം ചെയ്‌ത് ജനം, വസ്ത്രം വലിച്ചുകീറി; പാടുപെട്ട് പൊലീസ്

ന്യൂഡൽഹി ∙ രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരൻ കനയ്യ ലാലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായവരെ ആക്രമിച്ച് ആൾക്കൂട്ടം. ജയ്പുർ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു ആക്രമണം. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് പ്രയാസപ്പെട്ടു. ആൾക്കൂട്ടത്തിൽനിന്ന് പൊലീസ് ഇരു പ്രതികളെയും വെയ്റ്റിങ് വാനിലേക്ക് മാറ്റിയാണ് അപകടം ഒഴിവാക്കിയത്. ആക്രമണത്തിൽ പ്രതികളുടെ വസ്ത്രം കീറി. ഉദയ്പുരിൽ കനയ്യ ലാലിനെ കൊലപ്പെടുത്തി വിഡിയോ പ്രചരിപ്പിച്ച...

കടിച്ച പാമ്പിനെ കൊത്തിനുറുക്കി ചവച്ചു തിന്നു; ഒടുവിൽ..?; വിചിത്രം

കടിച്ച പാമ്പിനെ പിടികൂടി കൊത്തിനുറുക്കി ചവച്ചുതിന്നു. ഉത്തർപ്രദേശിലെ കാമാസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വിചിത്രമായ സംഭവം നടന്നത്. മാടാബാദൽ സിങ് എന്നയാളാണ് തന്നെ കടിച്ച പാമ്പിനെ ചവച്ചരച്ചു ഭക്ഷിച്ചത്. കൃഷിയിടത്തിൽ നിന്ന് ജോലികഴിഞ്ഞ് മടുങ്ങുന്നതിനിടയിലാണ് ഇയാളെ പാമ്പു കടിച്ചത്. ഉടൻതന്നെ കടിച്ച പാമ്പിനെ പിടികൂടി കൊത്തിനുറുക്കിയ ശേഷം ഭക്ഷിക്കുകയായിരുന്നു,വീട്ടിലെത്തിയ ഇയാളുടെ വായയുടെ സമീപം രക്തം...

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തയെ ആക്ഷേപിച്ച് പി.സി. ജോര്‍ജ്; മര്യാദക്ക് സംസാരിക്കണമെന്ന് പ്രതികരണം

തിരുവനന്തപുരം: പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുന്നത് ശരിയാണോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തെ ആക്ഷേപിച്ച് പി.സി. ജോര്‍ജ്. കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ എസ്.ഷീജയോടാണ് പി.സി ജോര്‍ജ് അപമര്യാദയായി പെരുമാറിയത്. പീഡന കേസിലെ പരാതിക്കാരിയുടെ പേര് പറഞ്ഞ പി.സി. ജോര്‍ജ്ജിനോട് പരാതിക്കാരിയുടെ പേര് പരസ്യമായി പറയുന്നത് നിയമ വിരുദ്ധമല്ലേ എന്ന കൈരളി റിപ്പോര്‍ട്ടര്‍ ഷീജയുടെ ചോദ്യത്തിന്, ‘പിന്നെ തന്റെ പേരാണോ പറയേണ്ടത്...

സൗദിയിൽ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ സ്വദേശിവത്കരണം കൊണ്ടുവരും

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ കൂടുതല്‍ തൊഴില്‍ രംഗങ്ങളില്‍ സ്വദേശിവത്കരണം കൊണ്ടുവരുമെന്ന് അധികൃതര്‍. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ സ്വദേശിവത്കരണത്തിനും വനിതാ ശാക്തീകരണത്തിനമുള്ള പ്രത്യേക വിഭാഗത്തിന്റെ അണ്ടര്‍ സെക്രട്ടറി എന്‍ജി. മാജിദ് അല്‍ദുഹവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രൊജക്ട് മാനേജ്മെന്റ്, ഭക്ഷ്യമേഖല, വിതരണ ശൃംഖലകള്‍ എന്നീ മേഖലകളിലെ കൂടുതല്‍ തൊഴിലുകള്‍ സ്വദേശികള്‍ക്കായി മാറ്റിവെക്കും. സ്വദേശിവല്‍ക്കരണ...

ബ്രോഡിന്റെ ഒരോവറില്‍ 35 റണ്‍സ്! ബുമ്രയ്ക്ക് ലോക റെക്കോര്‍ഡ്; മറികടന്നത് ലാറ ഉള്‍പ്പെടെയുള്ള താരങ്ങളെ- വീഡിയോ

എഡ്ജ്ബാസ്റ്റണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ (Stuart Broad) ലോക റെക്കോര്‍ഡുമായി ജസ്പ്രിത് ബുമ്ര (Jasprit Bumrah). എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ബ്രോഡിന്റെ ഒരോവറില്‍ 35 റണ്‍സാണ് താരം അടിച്ചെടുത്തത്. ടെസ്റ്റില്‍ ഒരോവറില്‍ ഇത്രയും റണ്‍സ് പിറക്കുന്നത് ഇതാദ്യം. ആദ്യ പന്തില്‍ തന്നെ ബുമ്ര ബൗണ്ടറി നേടി. രണ്ടാം പന്ത് കീപ്പര്‍ തലയ്ക്ക്...

താജ്മഹൽ നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം ഉണ്ടായിരുന്നില്ലെന്ന് ആർക്കിയോളജിക്കൾ സർവേ ഓഫ് ഇന്ത്യ

ന്യൂഡൽഹി: താജ്മഹൽ നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം ഉണ്ടായിരുന്നില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. തൃണമൂൽ കോൺഗ്രസ് നേതാവായ സാകേത് ഗോഖലേക്ക് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് സുപ്രധാന വിവരമുള്ളത്. താജ്മഹലിനകത്ത് വിഗ്രഹങ്ങൾ അടങ്ങിയ അടച്ചിട്ട മുറികളില്ലെന്നും മറുപടിയിൽ വ്യക്തമാക്കി. താജ്മഹലിൽ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളുണ്ടെന്ന ആരോപണവുമായി ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയിരുന്നു. എന്നാൽ അറ്റകുറ്റപ്പണികൾക്കായി താജ്മഹലിലെ അടച്ചിട്ട...

പി.സി.ജോര്‍ജിനെതിരെ പീഡനക്കേസ്: അറസ്റ്റ് ചെയ്തേക്കും

തിരുവനന്തപുരം: പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനം. മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പീഡന പരാതിയിലാണ് അറസ്റ്റ് ചെയ്യാന്‍ നീക്കം. സോളാര്‍ തട്ടിപ്പ് കേസ് പ്രതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. തെെക്കാട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ച് വരുത്തി ബലമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്യുക. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ചോദ്യം...

രാവിലെ കുതിച്ചുയർന്ന സ്വർണവില ഉച്ചയ്ക്ക് താഴ്ന്നു; പുതിയ നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണ സ്വർണവില പരിഷ്കരിച്ചു. രാവിലെ വൻ വർധനവാണ് സ്വർണ വിലയിലുണ്ടായത്. എന്നാൽ ഉച്ചയ്ക്ക് വീണ്ടും സ്വർണവില പരിഷ്കരിക്കുകയായിരുന്നു. രാവിലെ കുതിച്ചുച്ചാടിയെങ്കിലും ഉച്ചയ്ക്ക് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ ഇടിവാണ് ഉണ്ടായത്.  ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില  ഇന്ന് 38200 രൂപയായി. ഒരു ഗ്രാം  22...

സുപ്രീംകോടതിയുടെ രൂക്ഷവിമർശനത്തിന് ശേഷവും നുപൂർ ശർമയെ അറസ്റ്റ് ചെയ്യാതെ പൊലീസ്

ദില്ലി: നബി വിരുദ്ധ പരാമര്‍ശത്തില്‍ നുപുര്‍ ശര്‍മ്മക്കെതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തിയിട്ടും അറസ്റ്റില്‍ മൗനം തുടര്‍ന്ന് പോലീസ്. വാക്കാലുള്ള കടുത്ത വിമര്‍ശനം കോടതി  ഉത്തരവില്‍ രേഖപ്പെടുത്താത്തതിലെ പഴുതാണ് പോലീസ് ആയുധമാക്കുന്നത്. അറസ്റ്റ് വൈകുന്നതിനെ പ്രതിപക്ഷ കക്ഷികള്‍  ചോദ്യം ചെയ്തു. ഉദയ് പൂര്‍ കൊലപാതകമടക്കം രാജ്യത്ത് നടന്ന അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി നുപുര്‍ ശര്‍മ്മയാണെന്ന രൂക്ഷ വിമര്‍ശനമാണ്...
- Advertisement -spot_img

Latest News

റമദാനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ; ഇന്ന് മാസപ്പിറവി കണ്ടാൽ നാളെ വ്രതാരംഭം

കോഴിക്കോട്: റമദാൻ മാസത്തെ വരവേൽക്കാനൊരുങ്ങി മുസ്‌ലിംകൾ. ഇന്ന് മാസപ്പിറവി കണ്ടാൽ നാളെ റമദാൻ ഒന്നായിരിക്കും. പള്ളികളിലും വീടുകളിലും ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് മാസപ്പിറവി നിരീക്ഷിക്കാൻ വിവിധ...
- Advertisement -spot_img