Tuesday, February 17, 2026

Latest news

കർണാടകയിലെ സുള്ള്യയിൽ വീണ്ടും ഭൂചലനം

മംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.23 നാണ് റിക്ടർ സ്കെയിലിൽ 1.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ദക്ഷിണ കന്നഡ, കുടക് ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ പ്രകമ്പനമുണ്ടായതായി കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു. തീവ്രത കുറവായതിനാൽ പ്രദേശവാസികൾ പരിഭ്രാന്തരാകേണ്ടെന്നും കേന്ദ്രം വ്യക്തമാക്കി....

അബൂബക്കർ സിദ്ദിഖ് കൊലക്കേസ് പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ സമർപ്പിക്കും

കാസർകോട് : ക്വട്ടേഷൻ സംഘത്തിന്റെ തടങ്കലിൽ സീതാംഗോളി മുഗുറോഡിലെ അബൂബക്കർ സിദ്ദിഖ് കൊല്ലപ്പെട്ട കേസിൽ പ്രതികളെ കസ്റ്റഡിയിൽ കിട്ടുന്നതിനുള്ള അപേക്ഷ പോലീസ് തിങ്കളാഴ്ച സമർപ്പിക്കും. നിലവിൽ അഞ്ച് പ്രതികളെയാണ് അന്വേഷണസംഘം ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉദ്യാവർ റസീന മൻസിലിൽ റിയാസ് ഹസൻ (33), ഉപ്പള ബി.ടി. റോഡ് ന്യൂ റഹ്‌മത്ത് മൻസിലിൽ അബ്ദുൾ റസാഖ് (46), കുഞ്ചത്തൂർ...

അബൂബക്കര്‍ സിദ്ദിഖ് വധം: പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കും

കാസര്‍കോട്: കാസർകോട്ടെ പ്രവാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കും. ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവർ രാജ്യം വിടാതിരിക്കാനാണിത്. എന്നാൽ ഇതുവരേയും ക്വട്ടേഷൻ സംഘത്തിലെ ഒരാളെപ്പോലും പിടികൂടാൻ പൊലീസിന് ആയിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് മുഗു സ്വദേശിയായ പ്രവാസി, അബൂബക്കർ സിദ്ദീഖ് കൊല്ലപ്പെട്ടത്. പൈവളിഗയിലെ ആളൊഴിഞ്ഞ വീട്ടിൽ തലകീഴായി കെട്ടിതൂക്കി ക്രൂരമായി മർദ്ദിച്ചായിരുന്നു കൊലപാതകം. ഇതുമായി...

എപ്പോഴും ഓൺലൈനിലാണല്ലോ? എന്ന് ചോദിച്ച് ഇനിയാരും ശല്യപ്പെടുത്തില്ല; മാറ്റവുമായി വാട്ട്സ്ആപ്പ്

ഇനി മുതൽ നിങ്ങൾ ഓൺലൈനിൽ ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് അറിയാൻ കഴിയില്ല. ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സ്ആപ്പ് (Whatsapp). പുതിയ അപ്‌ഡേറ്റിൽ ഇത് ലഭ്യമാക്കുമെന്നാണ് സൂചന. ചില ബീറ്റാ ടെസ്റ്ററുകൾക്കായി മെറ്റായുടെ ഉടമസ്ഥതയിലുള്ള കമ്പനി മെസെജ് ഡീലിറ്റ് ചെയ്യാനുള്ള സമയ പരിധി അപ്‌ഡേറ്റ് ചെയ്യുന്നതായി റിപ്പോർട്ടുണ്ട്. ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാം (Googel Play...

എകെജി സെന്റര്‍ ആക്രമണം: സംശയിച്ച് കസ്റ്റഡിയിലെടുത്ത ആളെ മറ്റൊരു കേസ് ചുമത്തി അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: സി.പി.എം. സംസ്ഥാനകമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്ററിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തയാളെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തു. എ.കെ.ജി. സെന്ററിനു നേരെ കല്ലെറിയുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് അന്തിയൂര്‍ക്കോണം സ്വദേശിയും നിര്‍മാണത്തൊഴിലാളിയുമായ റിജുവിന്റെ പേരില്‍ കന്റോണ്‍മെന്റ് പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിക്കാണ് സംശയത്തിന്റെ പേരില്‍ നിര്‍മാണത്തൊഴിലാളിയായ...

വയനാട്ടില്‍ രാഹുല്‍ നടത്തിയ പ്രസ്താവന വളച്ചൊടിച്ച് ചാനല്‍; പ്രചരിപ്പിച്ച് ബി.ജെ.പി. നേതാക്കള്‍

ന്യൂഡല്‍ഹി: 'വയനാട്ടിലെ എം.പി. ഓഫീസ് തകര്‍ത്തത് കുട്ടികളാണെന്നും അവരോട് ദേഷ്യമില്ലെ'ന്നുമുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പ്രസ്താവന വളച്ചൊടിച്ച് ദേശീയമാധ്യമമായ 'സീ ന്യൂസ്.' ഉദയ്പുരിലെ തയ്യല്‍ക്കാരന്‍ കനയ്യലാലിനെ കൊന്നവരെ രാഹുല്‍ കുട്ടികളെന്നു വിശേഷിപ്പിച്ചതായാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. വയനാട് പ്രസ്താവനയുടെ ഒരുഭാഗംമാത്രം ചേര്‍ത്തായിരുന്നു വാര്‍ത്ത. ഇതിന്റെ വീഡിയോ മുന്‍ കേന്ദ്രമന്ത്രിയും എം.പി.യുമായ രാജ്യവര്‍ധന്‍ സിങ് റാഥോഡ് അടക്കമുള്ള...

തളിപറമ്പ് കുറ്റിക്കോലില്‍ മുസ്ലിം ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ചു

കണ്ണൂർ: തളിപ്പറമ്പ് കുറ്റിക്കോലിൽ മുസ്ലിം ലീഗ് ഓഫീസ് തീവച്ച് നശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. കുറ്റിക്കോൽ സിഎച്ച് സെന്ററിനാണ് തീയിട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ലീഗ്-സിപിഎം തർക്കം നിലനിന്നിരുന്നു. മുസ്ലിം ലീഗും സിപിഎം നേതൃത്വം നൽകുന്ന മഹല്ല് കമ്മിറ്റിയും തമ്മിലായിരുന്നു തർക്കം. തളിപ്പറമ്പ് ജുമാ മസ്‍ജിദിൽ വഖഫ് ബോർഡ് നടത്തിയ പരിശോധനയെയും...

ഗ്രീൻ, ബ്ലൂ, യെല്ലോ കാറ്റഗറികൾ; സംസ്ഥാനത്തെ ഹോട്ടലുകൾക്ക് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ്

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് ലഭ്യമാക്കി തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആകെ 673 സ്ഥാപനങ്ങളാണ് ഹൈജീൻ സർട്ടിഫിക്കറ്റിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് തെരഞ്ഞടുത്തത്. അതിൽ ഇതുവരെ 519 ഹോട്ടലുകൾക്കാണ് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് നൽകിയത്....

ലഹരിമരുന്നുകളുടെ വിലകുറച്ച് മാഫിയകൾ; ലക്ഷ്യം പെൺകുട്ടികളും, 24 മണിക്കൂർ ലഹരി

കോഴിക്കോട്∙ രാസ ലഹരിമരുന്നുകൾ വ്യാപകമാക്കാൻ മാഫിയകളുടെ ശ്രമം; വില കുറച്ച് വിൽപന നടക്കുന്നതായി പൊലീസിനു സൂചന. ഒരാഴ്ച മുൻപുവരെ ഗ്രാമിന് 2,000 രൂപ വരെ വിലയിട്ടു വിറ്റിരുന്ന എംഡിഎംഎ ഇപ്പോൾ ഗ്രാമിന് ആയിരം രൂപയായി വിലകുറച്ചാണു വിൽക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. ഗോവയിൽനിന്നും കർണാടകയുടെ വിവിധ ഭാഗങ്ങളിൽനിന്നുമായാണ് രാസലഹരി വസ്തുക്കൾ ജില്ലയിലേക്ക് വിവിധ വഴികളിലൂടെ കടന്നുവരുന്നതെന്ന് ഡിസ്ട്രിക്റ്റ്...

മണ്ണെണ്ണ വിലയും 100 കടന്നു; ലിറ്ററിന് കൂട്ടിയത് 14 രൂപ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ മണ്ണെണ്ണ വില വീണ്ടും വർധിപ്പിച്ചു. ഒരു ലിറ്ററിന് 14 രൂപ കൂട്ടി. ഇതോടെ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 102 രൂപയായി. ഈ വർഷം ഏപ്രിലിലാണ് മണ്ണെണ്ണ വില ഒറ്റയടിക്ക് 22 രൂപ കൂട്ടി ലിറ്ററിന് 81 രൂപയാക്കിയത്. നേരത്തെ 59 രൂപയായിരുന്നു. മെയ് മാസത്തിൽ മൂന്നു രൂപ കൂടി കൂട്ടി,...
- Advertisement -spot_img

Latest News

റമദാനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ; ഇന്ന് മാസപ്പിറവി കണ്ടാൽ നാളെ വ്രതാരംഭം

കോഴിക്കോട്: റമദാൻ മാസത്തെ വരവേൽക്കാനൊരുങ്ങി മുസ്‌ലിംകൾ. ഇന്ന് മാസപ്പിറവി കണ്ടാൽ നാളെ റമദാൻ ഒന്നായിരിക്കും. പള്ളികളിലും വീടുകളിലും ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് മാസപ്പിറവി നിരീക്ഷിക്കാൻ വിവിധ...
- Advertisement -spot_img