Tuesday, February 17, 2026

Latest news

രണ്ട് വര്‍ഷമായി ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നു; ഇത്തവണ പ്രവാസിയെ തേടിയെത്തിയത് 30 കോടി

അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കോടികളുടെ സമ്മാനങ്ങള്‍ നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 241-ാമത് സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (32 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസിയായ സഫ്വാന്‍ നിസാമെദ്ദീന്‍. അബുദാബിയില്‍ താമസിക്കുന്ന സഫ്വാന്‍ സെന്റ് കിറ്റ്സ് ആന്‍ഡ് നെവീസ് സ്വദേശിയാണ്. ഇവിടെ നിന്നുള്ള ആദ്യ ബിഗ് ടിക്കറ്റ് വിജയി കൂടിയാണ് സെഫ്വാന്‍....

ബിഗ് ടിക്കറ്റിലൂടെ 30 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 241-ാമത് സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (32 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസിയായ സഫ്വാന്‍ നിസാമെദ്ദീന്‍. അബുദാബിയില്‍ താമസിക്കുന്ന സഫ്വാന്‍ വാങ്ങിയ 011830 എന്ന നമ്പര്‍ ടിക്കറ്റ് ആണ് സമ്മാനാര്‍ഹമായത്. സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവീസ് സ്വദേശിയാണ് ഇദ്ദേഹം. 277709 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യക്കാരനായ ഗോമസ് ഫ്രാന്‍സിസ് ബോണിഫേസ് ആണ് രണ്ടാം സമ്മാനമായ 10...

സംസ്‌ഥാനത്ത് പനി പടരുന്നു; ഒരുമാസത്തിനിടെ ചികിൽസ തേടിയത് മൂന്നര ലക്ഷത്തിലധികം പേര്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് പകർച്ചപ്പനി വ്യാപകം. 15,000ത്തിലധികം പേരാണ് ഓരോ ദിവസവും പനി ബാധിതരാകുന്നത്. ഒരു മാസത്തിനിടെ മൂന്നര ലക്ഷത്തിലധികം പേരാണ് ചികിൽസ തേടിയത്. വടക്കൻ കേരളത്തിലാണ് പനി വ്യാപകമായി പടരുന്നത്. മലപ്പുറത്ത് ഇന്നലെ മാത്രം 2243 പേർക്ക് പനി ബാധിച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലും പകർച്ചപ്പനി വ്യാപകമാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കാസർഗോഡ് ആണ് മുന്നിൽ. ഇന്നലെ 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ 12,...

ജയ് ഹിന്ദ് ടി.വിയുടെ കാര്‍ മോഷ്ടിക്കപ്പെട്ടു; സംഭവം നിലമ്പൂരിലെ രാഹുല്‍ ഗാന്ധിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോള്‍

നിലമ്പൂര്‍: വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ പരിപാട് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ജയ് ഹിന്ദ് ടി.വിയുടെ കാര്‍ മോഷ്ടിക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള ചാനലായ ജയ് ഹിന്ദ് ടി.വിയുടെ മലപ്പുറം ബ്യൂറോ ഉപയോഗിച്ചിരുന്ന വാഹനമാണ് മോഷണം പോയത്. കെ.എല്‍. 10 എ.വി 2916 നമ്പറുള്ള കറുത്ത ആള്‍ട്ടോ 800 കാറാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നിലമ്പൂര്‍ അമല കോളേജിലെ...

ഒരു ലക്ഷമല്ല, ഇനി നിയന്ത്രണങ്ങളില്ലാതെ പ്രവാസികൾക്ക് പത്തു ലക്ഷം വരെ പണമയക്കാം

ന്യൂഡൽഹി: പ്രവാസികൾക്ക് ഇന്ത്യൻ അധികൃതരെ അറിയിക്കാതെ വിദേശത്തു നിന്ന് കൂടുതൽ പണമയക്കാൻ സൗകര്യമൊരുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിജ്ഞാപനം. ഇതിനായി വിദേശ സംഭാവനാ നിയന്ത്രണ ചട്ട(എഫ്.സി.ആർ.എ)ത്തിൽ ഭേദഗതി വരുത്തി. ഭേദഗതി പ്രകാരം ഇനി മുതൽ വർഷം പത്തു ലക്ഷം രൂപ വരെ അധികൃതരെ അറിയിക്കാതെ നാട്ടിലേക്കയക്കാം. നേരത്തെ, ഒരു ലക്ഷം രൂപ വരെ അയക്കാനായിരുന്നു അനുമതിയുണ്ടായിരുന്നത്. അയക്കുന്ന...

ഞങ്ങള്‍ വെറും ബാങ്ക് കൊള്ളക്കാർ, മോദിയും കൂട്ടരും രാജ്യംതന്നെ കൊള്ളയടിക്കുന്നു; മണിഹീസ്റ്റ് തരംഗം

ഹൈദരാബാദ്: ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം നടക്കുന്നതിനിടെ ഹൈദരാബാദില്‍ വ്യാപകമായി ബി.ജെ.പിയെയും മോദിയെയും വിമര്‍ശിക്കുന്ന പോസ്റ്ററുകള്‍. മണി ഹീസ്റ്റ് എന്ന സീരീസിലെ കഥാപാത്രങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തിയ പോസ്റ്ററാണ് ഹൈദരാബാദില്‍ വ്യാപകമായി പ്രചരിക്കുന്നത്. ബാങ്ക് കൊള്ളയടിക്കുന്നതിന്റെ കഥ പറയുന്ന സീരീസായ മണി ഹീസ്റ്റിന്റെ കഥാപാത്രങ്ങള്‍ക്കൊപ്പം ‘ഞങ്ങള്‍ ബാങ്ക് മാത്രമാണ് കൊള്ളയടിക്കുന്നത് എന്നാല്‍ നിങ്ങള്‍ രാജ്യത്തെ കൊള്ളയടിക്കുന്നു എന്ന...

പൊലീസ് കേസെടുത്തില്ല; നവജാത ശിശുവിന്റെ മൃതദേഹവുമായി പിതാവ് പൊലീസ് സ്റ്റേഷനിൽ

ആഗ്ര: ഗർഭിണായായ ഭാര്യയെ മർദിക്കുകയും പ്രസവത്തിൽ കുഞ്ഞ് മരണപ്പെടുകയും ചെയ്ത സംഭവത്തിൽ കേസെടുക്കാൻ വിസമ്മതിച്ച പൊലീസ് സ്റ്റേഷനിൽ കുഞ്ഞിന്റെ മൃതദേഹവുമായി പിതാവിന്റെ പ്രതിഷേധം. ആഗ്രയിലാണ് സംഭവം. ധനിറാം എന്നയാളാണ് നീതി തേടി സീനിയർ പൊലീസ് സൂപ്രണ്ടിനെ സമീപിച്ചത്. റിപ്പോർട്ടുകളനുസരിച്ച് ധനിറാമിന്റെ ഭാര്യയെ രണ്ട് പേർ ചേർന്ന് മർദിക്കുകയായിരുന്നു. തുടർന്ന് കഠിനമായ വയറുവേദന അനുഭവപ്പെട്ട ഭാര്യെ അടുത്തുള്ള...

കർണാടകയിലെ സുള്ള്യയിൽ വീണ്ടും ഭൂചലനം

മംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.23 നാണ് റിക്ടർ സ്കെയിലിൽ 1.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ദക്ഷിണ കന്നഡ, കുടക് ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ പ്രകമ്പനമുണ്ടായതായി കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു. തീവ്രത കുറവായതിനാൽ പ്രദേശവാസികൾ പരിഭ്രാന്തരാകേണ്ടെന്നും കേന്ദ്രം വ്യക്തമാക്കി....

അബൂബക്കർ സിദ്ദിഖ് കൊലക്കേസ് പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ സമർപ്പിക്കും

കാസർകോട് : ക്വട്ടേഷൻ സംഘത്തിന്റെ തടങ്കലിൽ സീതാംഗോളി മുഗുറോഡിലെ അബൂബക്കർ സിദ്ദിഖ് കൊല്ലപ്പെട്ട കേസിൽ പ്രതികളെ കസ്റ്റഡിയിൽ കിട്ടുന്നതിനുള്ള അപേക്ഷ പോലീസ് തിങ്കളാഴ്ച സമർപ്പിക്കും. നിലവിൽ അഞ്ച് പ്രതികളെയാണ് അന്വേഷണസംഘം ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉദ്യാവർ റസീന മൻസിലിൽ റിയാസ് ഹസൻ (33), ഉപ്പള ബി.ടി. റോഡ് ന്യൂ റഹ്‌മത്ത് മൻസിലിൽ അബ്ദുൾ റസാഖ് (46), കുഞ്ചത്തൂർ...

അബൂബക്കര്‍ സിദ്ദിഖ് വധം: പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കും

കാസര്‍കോട്: കാസർകോട്ടെ പ്രവാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കും. ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവർ രാജ്യം വിടാതിരിക്കാനാണിത്. എന്നാൽ ഇതുവരേയും ക്വട്ടേഷൻ സംഘത്തിലെ ഒരാളെപ്പോലും പിടികൂടാൻ പൊലീസിന് ആയിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് മുഗു സ്വദേശിയായ പ്രവാസി, അബൂബക്കർ സിദ്ദീഖ് കൊല്ലപ്പെട്ടത്. പൈവളിഗയിലെ ആളൊഴിഞ്ഞ വീട്ടിൽ തലകീഴായി കെട്ടിതൂക്കി ക്രൂരമായി മർദ്ദിച്ചായിരുന്നു കൊലപാതകം. ഇതുമായി...
- Advertisement -spot_img

Latest News

ഇന്ത്യ-യുഎസ് വ്യാപാര കരാർ: പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡിഡിജി എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഇന്ത്യന്‍ കന്നുകാലികള്‍ക്ക് ജിഎം...
- Advertisement -spot_img