ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നത് വിലക്കി. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടേതാണ് ഉത്തരവ്. മറ്റൊരു പേരിലും സര്‍വ്വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പുതിയ ഉത്തരവും പുറത്തിറക്കി.
ഹോട്ടലുകളും റെസ്‌റ്റോറന്റുകളും സര്‍വ്വീസ് ചാര്‍ജ് എന്ന് പേരില്‍ അമിത തുക ഈടാക്കുന്ന സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. അതിനെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ്...
കോലഞ്ചേരി: പട്ടിമറ്റത്ത് തെരുവുനായ്ക്കളെ കാണാതായി. ഇരുപതോളം നായ്ക്കളാണ് ഇവിടെനിന്ന് അപ്രത്യക്ഷമായത്. ഹോട്ടലുകളില്‍നിന്നുകിട്ടുന്ന ഭക്ഷ്യവസ്തുക്കള്‍ കഴിച്ചായിരുന്നു ഇവയുടെ വാസം.
ഇവയെ കാണാതായതോടെ നടത്തിയ അന്വേഷണത്തില്‍ കോട്ടായില്‍ കുടുംബക്ഷേത്രത്തിന് പിന്നിലെ റബ്ബര്‍ തോട്ടത്തില്‍നിന്ന് സൊസൈറ്റി റോഡിലേക്ക് കടക്കുന്ന നടപ്പുവഴിയില്‍ പ്‌ളാസ്റ്റിക് കയര്‍ കൊണ്ടുണ്ടാക്കിയ നിരവധി കുടുക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്താനായിട്ടില്ല. പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മൃഗസ്‌നേഹികളുടെ സംഘടനയായ അനിമല്‍...
കാസർകോട്: ദിവസങ്ങളായി തുടരുന്ന കനത്ത മഴ കാസർകോട്ടെ ജനജീവിതത്തെ ബാധിക്കുന്നു. ഇന്നും ജില്ലയിലാകെ വ്യാപകമായി മഴ പെയ്തു. മലയോരമേഖലയിലാണ് ശക്തമായ മഴ ലഭിച്ചത്. ജില്ലയിലെ പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. തേജസ്വിനി, ചൈത്രവാഹിനി പുഴകൾ കരകവിഞ്ഞൊഴുകി. വിവിധയിടങ്ങളിൽ പാലത്തിന് മുകളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ ജില്ലാ...
കണ്ണൂര്‍: ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു. ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ താരം കൂടിയായ സഹലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കേരള ബ്ലാസ്‌റ്റേഴ്‌സും സഹലും ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടു. ബാഡ്മിന്റണ്‍ താരം കൂടിയായ റെസ ഫര്‍ഹദാണ് വധു.
കണ്ണൂര്‍ സ്വദേശിയായ സഹല്‍ യുഎഇയിലെ അല്‍ഐനിലാണ് ജനിച്ചത്. എട്ടാം വയസ്സില്‍ അബുദാബിയിലെ അല്‍-ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍...
മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. 164 വോട്ടാണ് ഷിന്‍ഡെ പക്ഷത്തിന് ലഭിച്ചത്. അതായത് കേവല ഭൂരിപക്ഷത്തേക്കാള്‍ 20 വോട്ട് അധികം നേടി. പ്രത്യേക സഭാ സമ്മേളനം ചേർന്നാണ് വോട്ടെടുപ്പ് നടത്തിയത്.
വിശ്വാസ വോട്ടെടുപ്പിന് തൊട്ടു മുന്‍പ് ഉദ്ധവ് പക്ഷത്ത് നിന്ന് ഒരു എംഎൽഎ കൂടി ഷിൻഡെ ക്യാമ്പിലെത്തി. ഇന്നലെ നടന്ന...
പാലക്കാട്: പട്ടാമ്പിയിൽ വരന്റെ സാന്നിദ്ധ്യമില്ലാതെ നടത്തിയ നിക്കാഹിന് നിയമസാധുതയില്ലെന്ന് മുഖ്യ രജിസ്ട്രാർ ജനറൽ. ഇസ്ലാമിക നിയമപ്രകാരമുള്ള വിവാഹത്തിന് വരന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്നും, അല്ലാത്തപക്ഷം നിയമപ്രാബല്യം ഇല്ലെന്നുമുള്ള നിയമോപദേശമാണ് രജിസ്‌ട്രേഷൻ വിഭാഗത്തിന് ലഭിച്ചത്.
വിവാഹവുമായി ബന്ധപ്പെട്ടുള്ള തുടർനടപടികൾ തൽക്കാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്. വിഷയത്തിൽ സർക്കാരിന്റെ ഉപദേശം തേടാൻ മുഖ്യരജിസ്ട്രാർ ജനറൽ കൂടിയായ പഞ്ചായത്ത് ഡയറക്ടർ എച്ച് ദിനേശൻ രജിസ്‌ട്രേഷൻ...
ഷിംല: ഹിമാചൽ പ്രദേശിലെ കുളുവിൽ ഇന്ന് രാവിലെ ബസ് തോട്ടിലേക്ക് മറിഞ്ഞ് സ്കൂൾ കുട്ടികളടക്കം 16 യാത്രക്കാർ മരിച്ചു. അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്നു. രാവിലെ 8.30 ഓടെ സൈഞ്ചിലേക്ക് പോവുകയായിരുന്ന ബസ് ജംഗ്ല ഗ്രാമത്തിന് സമീപമുള്ള തോട്ടിലേക്ക് വീഴുകയായിരുന്നുവെന്ന് കുളു ഡെപ്യൂട്ടി കമ്മീഷണർ അശുതോഷ് ഗാർഗ് പറഞ്ഞു. ജില്ലാ അധികൃതരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ടെന്നും...
തിരുവനന്തപുരം : രാഹുൽഗാന്ധി എം പിയുടെ വയനാട് കൽപറ്റയിലെ ഓഫിസ് ആക്രമണക്കേസിൽ കോൺഗ്രസ് പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കി എസ് പിയുടെ റിപ്പോർട്ട്. ഓഫിസിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം തകർത്തത് എസ് എഫ് ഐ പ്രവർത്തകരല്ലെന്ന് റിപ്പോർട്ട പറയുന്നു. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കിയാണ് എസ് പി റിപ്പോർട്ട് തയാറാക്കിയത്. തെളിവായി ഫോട്ടോകളും റിപ്പോർട്ടിനൊപ്പം ഹാജരാക്കിയിട്ടുണ്ട്....
കൊല്ലം: കൊല്ലം കുളക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒൻപതാം ക്ലാസുകാരന് ചുമയ്ക്കുള്ള മരുന്നിന് പകരം തറ തുടയ്ക്കുന്ന ലോഷൻ നൽകിയെന്ന് പരാതി. ശാരീരിക അസ്വസ്ഥത ഉണ്ടായ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. ഇന്നലെ രാവിലെയാണ് കുറ്ററ സ്വദേശിയായ ആശിഖ് പിതാവ് അനിൽകുമാറിനൊപ്പം കുളക്കട സാമൂഹിക ആരോഗ്യ...
ഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡിഡിജി എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഇന്ത്യന്‍ കന്നുകാലികള്‍ക്ക് ജിഎം...