Monday, February 16, 2026

Latest news

അബൂബക്കർ സിദ്ധിക് വധം: പൊലീസ് കാഴ്ചക്കാർ, നാല് പ്രതികൾ കൂടി വിദേശത്തേക്ക് കടന്നു

കാസർകോട്: പ്രവാസി അബൂബക്കർ സിദീഖിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ കൂടി വിദേശത്തേക്ക് കടന്നു. ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളായ നാല് പേരാണ് വിദേശത്തേക്ക് കടന്നത്. ഇതോടെ കേസിൽ ഇതുവരെ വിദേശത്തേക്ക് പോയവരുടെ എണ്ണം ആറായി. ഷുഹൈബ്, അസ്ഫാന്‍, അസര്‍ അലി, അമ്രാസ് എന്നിവരാണ് യു എ ഇയിലേക്ക് കടന്നത്. നേരത്തെ റയീസ്,...

നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു

ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 12 ഓളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.

കേരളത്തിൽ കുരങ്ങുവസൂരി സ്ഥിരീകരിച്ചു; രാജ്യത്ത് ആദ്യം

തിരുവനന്തപുരം: കേരളത്തില് കുരുങ്ങുവസൂരി സ്ഥിരീകരിച്ചു. 12ന് യു.എ.ഇയില്നിന്ന് എത്തിയ കൊല്ലം സ്വദേശിയിലാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യത്തെ കേസാണ് കേരളത്തില് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യ മന്ത്രി വീണാ ജോര്ജാണ് വിവരം വാര്ത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. രോഗിയുമായി സമ്പര്ക്കം പുലര്ത്തിയവരെയെല്ലാം കണ്ടെത്തിയതായി മന്ത്രി അറിയിച്ചു. അച്ഛന്, അമ്മ, ടാക്സി ഡ്രൈവര്, ഓട്ടോ ഡ്രൈവര്, വിമാനത്തില് അടുത്ത്...

കെഫോണിന് ഐഎസ്പി ലൈസന്‍സ്; ഇന്റര്‍നെറ്റ് സേവനദാതാവായി കേന്ദ്ര അംഗീകരം, ‘അഭിമാനര്‍ഹമായ നേട്ടം’

കെഫോണിന് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സ് നല്‍കി കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ഉത്തരവിറക്കി. ഐഎസ്പി കാറ്റഗറി ബി ലൈസന്‍സ് ഒരു സര്‍വീസ് മേഖലാപരിധിക്കകത്ത് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ നല്‍കാനുള്ള പ്രവര്‍ത്തനാനുമതിയാണ്. ഇതുപ്രകാരം കേരള സര്‍വീസ് മേഖലാ പരിധിക്കകത്ത് ഇന്റര്‍നെറ്റ് സേവനസൗകര്യങ്ങള്‍ നല്‍കാന്‍ കെ-ഫോണിന് സാധിക്കും. ഇതിന്റെ ആദ്യപടിയെന്നോണം കെ-ഫോണിന് അടിസ്ഥാന സൗകര്യ...

25,000 രൂപയ്ക്ക് 16 വയസ്സുകാരിയുടെ അണ്ഡവില്‍പ്പന, കേരളത്തിലെ ഒരാശുപത്രിക്കും പങ്കെന്ന് റിപ്പോര്‍ട്ട്

തമിഴ്‌നാട്ടില്‍ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് 16 വയസ്സുകാരിയുടെ അണ്ഡം വിവിധ സ്വകാര്യ ആശുപത്രികള്‍ക്ക് വിറ്റ സംഭവത്തില്‍ കേരളത്തിലെ ഒരാശുപത്രിക്കും പങ്കെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. വിവാഹിതയായ സ്ത്രീയാണെന്ന് വ്യാജരേഖകളുണ്ടാക്കി 16 വയസ്സുകാരിയുടെ അണ്ഡം ഇന്‍ഫെര്‍ട്ടിലിറ്റി ആശുപത്രികള്‍ക്ക് വിറ്റ സംഭവത്തിലാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ തമിഴ്‌നാട്ടിലെ നാല് ആശുപത്രികള്‍ അടിയന്തിരമായി അടച്ചുപൂട്ടാന്‍ സംസ്ഥാന ആരോഗ്യ...

പന്നിയുടെ ഹൃദയം വീണ്ടും മനുഷ്യനിൽ ; ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടർമാർ

പന്നിയുടെ ജനിതകമാറ്റം വരുത്തിയ ഹൃദയം (pig heart) മസ്തിഷ്‌ക മരണം സംഭവിച്ച മനുഷ്യനിലേക്ക് വിജയകരമായി മാറ്റിവച്ചു.  ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ (NYU) ശസ്ത്രക്രിയ വിദ​ഗ്ധരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. ജീവിച്ചിരിക്കുന്ന രോഗികളിൽ സ്ഥിരമായി ഇത്തരത്തിലുള്ള ശസ്ത്രക്രിയ നടത്തുക എന്ന ദീർഘകാല ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റമാണ് പരീക്ഷണമെന്ന് ഗവേഷകർ പറഞ്ഞു. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ (NYU) ലാങ്കോണിലെ ടിഷ് ഹോസ്പിറ്റലിൽ ജൂൺ 16, ജൂലൈ...

പൊതുസ്ഥലങ്ങളില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ ലേലം ചെയ്യാനൊരുങ്ങി പഞ്ചായത്ത്

തിരുവില്വാമല: പൊതുസ്ഥലങ്ങളില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ ലേലം ചെയ്യാനൊരുങ്ങി പഞ്ചായത്ത്. തൃശൂര്‍ തിരുവില്വാമലയിലാണ് പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുണ്ടുണ്ടാക്കുന്ന തരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ ലേലം ചെയ്യാന്‍ തീരുമാനിച്ചത്. ഇതിന് മുന്നോടിയായി കന്നുകാലിയുടെ ഉടമസ്ഥര്‍ ജൂലൈ 25 നകം അവയെ സ്വന്തം സംരക്ഷണത്തിലാക്കണം. അല്ലെങ്കില്‍ പഞ്ചായത്ത് അവയെ പിടിച്ചുകെട്ടി ലേലം ചെയ്യും. പഴയന്നൂരില്‍ അലഞ്ഞുനടന്നിരുന്ന ഒരു കാളയുടെ ആക്രമണത്തില്‍ വയോധികന്‍...

പ്രശ്ന പരിഹാരത്തിന് എത്തിയ ലീഗ് കൗൺസിലർ പൊതുജനങ്ങൾക്ക് മുന്നിൽ ഉടുതുണി ഉയർത്തി; ദൃശ്യങ്ങൾ VIRAL

തൃശൂർ: വഴിത്തർക്കവുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിന് എത്തിയ മുസ്ലിം ലീഗ് കൗൺസിലർ ഉടുതുണി ഉയർത്തിക്കാട്ടിയതായി പരാതി. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സ്ത്രീകളും കുട്ടികളും നിൽക്കുന്നിടത്താണ് ലീഗ് കൗൺസിലറുടെ അതിരുകടന്ന പ്രകടനം. തൃശൂർ ചാവക്കാട് നഗരസഭയിലെ 19ാം വാർഡ് കൗൺസിലർ ഫൈസൽ കാനാം പുള്ളിയാണ് മുണ്ട് പൊക്കി കാണിച്ചത്. സ്വകാര്യ വ്യക്തികൾ തമ്മിലുള്ള വഴിത്തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു...

സാദിഖലി തങ്ങളുടെ സിപിഎം അനുകൂല പരാമർശം; പുക‌ഞ്ഞ് യുഡിഎഫ്

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് തങ്ങൾ ഒരു ഇംഗ്ലീഷ് പത്രത്തിനുവദിച്ച അഭിമുഖത്തെച്ചൊല്ലി വിവാദം. ഇടതുപക്ഷമില്ലാത്തെ കേരളത്തെക്കുറിച്ച് സങ്കല്പിക്കാനാകുമോ എന്ന ചോദ്യത്തിന് ഇടതുപക്ഷവും കോൺഗ്രസും ഇല്ലാതാവുന്നത് ഒരേ പോലെ അപകടമാണെന്ന് സാദിഖലി തങ്ങൾ നൽകിയ മറുപടി സി പി എമ്മിനെ പ്രോൽസാഹിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു. പല കോൺഗ്രസ് നേതാക്കളും ഇക്കാര്യത്തിലുള്ള പ്രതിഷേധം ലീഗ്...

ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ചതിന് ആംബുലന്‍സിന് പിഴ!

മലപ്പുറം:  ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ചതിന് ആംബുലന്‍സിന് പിഴ!. പറപ്പൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവിനാണ് കേരള പൊലീസിന്റെ കത്ത് ലഭിച്ചത്. ഹെൽമറ്റില്ലാതെ ബൈക്കോടിച്ച് നിയമം ലംഘിച്ചെന്നും പിഴയടക്കണമെന്നുമാണ് കത്തിൽ പറയുന്നത്. ഫറോക്ക് ചാലിയം ഭാഗത്ത്  ഹെല്‍മെറ്റ് ഉപയോഗിക്കാതെ ബൈക്ക് ഓടിച്ചത് ക്യാമറയില്‍ പതിഞ്ഞെന്നാണ് കത്തിൽ പറയുന്നത്. ഫോട്ടോയില്‍ കാണുന്ന വാഹനം ബൈക്കാണ്. പക്ഷേ മേൽവിലാസത്തിൽ പറയുന്ന പറപ്പൂര്‍ പാലിയേറ്റിവിന്റെ...
- Advertisement -spot_img

Latest News

ഇന്ത്യ-യുഎസ് വ്യാപാര കരാർ: പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡിഡിജി എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഇന്ത്യന്‍ കന്നുകാലികള്‍ക്ക് ജിഎം...
- Advertisement -spot_img