നെടുങ്കണ്ടം: സ്വയം കണ്ടുപിടിച്ച വഴിയിലൂടെ കള്ളുണ്ടാക്കി സ്കൂളിലെത്തിയ വിദ്യാർത്ഥിക്ക് എക്സൈസ് വക കൗണ്‍സലിംഗ്. ഇടുക്കിയിലെ ഒരു സർക്കാർ സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥിയാണ് കള്ളുമായി സ്കൂളിലെത്തിയത്. കഴിഞ്ഞദിവസമായിരുന്നു സംഭവം.
കഞ്ഞിവെള്ളത്തിൽ നിന്നാണ് വിദ്യാർത്ഥി സ്വയം കള്ളുണ്ടാക്കിയത്. നേരത്തേ ഒരു പ്രാവശ്യം വീട്ടിന്റെ തട്ടിൻപുറത്തുവച്ചും ഇത്തരമൊരു പരീക്ഷണം നടത്തിയിരുന്നു. രക്ഷിതാക്കൾ അറിയാതെ നടത്തിയ പരീക്ഷണം കള്ല് സൂക്ഷിച്ചിരുന്ന പാത്രം...
ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കാസര്‍കോട് സ്വദേശി സനു തോംസണ്‍ (30)ആണ് മരിച്ചത്. ബെംഗളൂരു ജിഗിനിയിലെ മെക്കാനിക്കല്‍ കമ്പനി ജീവനക്കാരനായ സനുവിന് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് കുത്തേറ്റത്.
രാത്രി 10.30 ഓടെ ജോലി കഴിഞ്ഞ് ഇറങ്ങിയ സനുവിനെ ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം കുത്തി വീഴ്ത്തുകയായിരുന്നു. ക്വട്ടേഷന്‍ സംഘം ആളുമാറി...
തിരുവനന്തപുരം: പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റ് പ്രകാശനം ചെയ്തു. ധനമന്ത്രി ബാലഗോപാൽ, മന്ത്രി ആന്റണി രാജുവിന് ടിക്കറ്റ് നൽകിയാണ് പ്രകാശനം ചെയ്തത്. നടന്‍ സുധീര്‍ കരമനയും ചടങ്ങില്‍ സന്നിഹിതനായിരുന്നു. 25 കോടിയാണ് ബമ്പറിന്റെ ഒന്നാം സമ്മാനം. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭാഗ്യക്കുറി സമ്മാനതുകയാണിത്. കഴിഞ്ഞ...
ഡല്‍ഹി: വർഷങ്ങൾ ഒരുമിച്ചു താമസിച്ച ശേഷം ബന്ധം തകരുമ്പോൾ ബലാൽസംഗക്കുറ്റം ചുമത്തുന്നത് ന്യായീകരിക്കാനാവില്ലെന്നു സുപ്രിംകോടതി. പ്രതിക്ക് മുൻകൂർജാമ്യം അനുവദിച്ചാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചിന്‍റെ നിരീക്ഷണം.
രാജസ്ഥാന്‍ സ്വദേശിനിയുടെ കേസിലാണ് കോടതിയുടെ നിരീക്ഷണം. നാല് വർഷം ഒരുമിച്ചു താമസിക്കുകയും ഒരു കുട്ടി ജനിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രതിക്ക് മുൻകൂർജാമ്യം അനുവദിക്കാനാവില്ലെന്നാണ് രാജസ്ഥാൻ ഹൈക്കോടതി വിധിച്ചത്....
ലഖ്‌നൗ: ലുലു മാളിൽ നമസ്‌കരിച്ച അജ്ഞാതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഉത്തർപ്രദേശ് പൊലീസ്. മാൾ പബ്ലിക് റിലേഷൻ മാനേജർ സിബ്‌തൈൻ ഹുസൈന്റെ പരാതിയെ തുടര്‍ന്ന് സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അജ്ഞാതർ അനുമതിയില്ലാതെ വന്ന് മാളിൽ നമസ്‌കരിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. നേരത്തെ, വിശ്വാസികൾ നമസ്‌കരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്...
കൊച്ചി: ദേശിയ ഹൈജംപ് താരം വാഹനാപകടത്തില്‍ മരിച്ചു. ജൂബി തോമസ് ആണ് മരിച്ചത്. അഞ്ജാത വാഹനം ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോവുകയായിരുന്നു.
എറണാകുളം മുളന്തുരുത്തിയില്‍ വെച്ച് വെള്ളിയാഴ്ച രാവിലെയോടെയാണ് അപകടമുണ്ടായത്. നാട്ടുകാരാണ് ജൂബിയെ ആശുപത്രിയില്‍ എത്തിച്ചത്. പിറവം സ്വദേശിയാണ് ജൂബി.
സാഫ് ഗെയിംസിലും ദേശിയ തലത്തിലും ജൂബി ഹൈജംപില്‍ മെഡല്‍ നേടിയിട്ടുണ്ട്. റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു.
ചരക്ക് സേവന നികുതി (Goods and Services Tax) ഉയരുന്നതോടെ രാജ്യത്ത് വിവിധ സാധനങ്ങളുടെ വില ഉയരും. തിങ്കളാഴ്ച മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും. ഉൽപന്നങ്ങൾക്കുള്ള നികുതി ഇളവ് അവസാനിപ്പിക്കുന്നത് സംബന്ധിച്ച ജിഎസ്‌ടി കൗൺസിലിന്റെ (GST Council) തീരുമാനം സെൻട്രൽ ബോർഡ് ഓഫ് ഇൻ ഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് ഇന്നലെ അറിയിച്ചിരുന്നു.
ചണ്ഡീഗഡിൽ...
രാജ്യത്ത് പലയിടങ്ങളിലും കനത്ത മഴയും വെള്ളപ്പൊക്കവുമാണ്. മഴയും വെള്ളപ്പൊക്കവും ഏറ്റവും രൂക്ഷമായി അക്രമിച്ച സ്ഥലങ്ങളിലൊന്നാണ് തെലങ്കാന. അവിടെ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അതിനിടയിൽ പല രംഗങ്ങളും കാണുന്നുണ്ട്.
സാമൂഹികമാധ്യമങ്ങളിൽ അതുപോലെ ഇപ്പോൾ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. അതിൽ ഒരാൾ ഒരു കുട്ടിയെ പ്ലാസ്റ്റിക്കിന്റെ പാത്രത്തിൽ ചുമന്ന് കൊണ്ട് പോകുന്നത് കാണാം. മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കഴുത്തൊപ്പം...
പാറ്റ്ന: ആർഎസ്‌എസ് ശാഖകളെപ്പോലെ യുവാക്കളെ ആയോധനകലയിൽ പരിശീലിപ്പിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന മുതിർന്ന പട്‌ന പോലീസ് ഉദ്യോഗസ്ഥന്‍റെ പ്രസ്താവന വിവാദമായി. ഇത് ബിജെപി ജെഡിയു സഖ്യം ഭരിക്കുന്ന ബിഹാറില്‍ രാഷ്ട്രീയ വിവാദമായിരിക്കുകയാണ്. പട്‌നയിലെ സീനിയർ പോലീസ് സൂപ്രണ്ട് (എസ്‌എസ്‌പി) മാനവ്‌ജിത് സിംഗ് ധില്ലനാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് വാര്‍ത്ത സമ്മേളനത്തിൽ നടത്തിയ പരാമർശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
സംഭവത്തില്‍ 48...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഇടിഞ്ഞു. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇന്നലെ 160 രൂപയുടെ വർധനവുണ്ടായിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today's Gold Rate) 37200 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ...
ഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡിഡിജി എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഇന്ത്യന്‍ കന്നുകാലികള്‍ക്ക് ജിഎം...