Sunday, February 15, 2026

Latest news

പോപുലർ ഫ്രണ്ട് നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടിക്ക് ശുപാർശ

കോട്ടയം: പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക് പോസ്റ്റ്‌ ഷെയർ ചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടിക്ക് ശുപാർശ. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷൻ എ എസ് ഐ റംല ഇസ്മയിനെതിരെയാണ് വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കാണ് റംലയ്ക്ക് എതിരെ നടപടിക്ക് ശുപാർശ ചെയ്തത്. മധ്യമേഖലാ ഡിഐജിക്കാണ്...

ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ബെന്‍ സ്റ്റോക്സ്

ലണ്ടന്‍: ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്സ്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനുശേഷമാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് 31കാരനായ സ്റ്റോക്സ് പ്രഖ്യാപിച്ചത്. 2011ല്‍ അയര്‍ലന്‍ഡിനെതിരെയായിരുന്നു സ്റ്റോക്സിന്‍റെ ഏകദിന അരങ്ങേറ്റം. 104 ഏകദിനങ്ങളില്‍ ഇംഗ്ലണ്ടിനായി കളിച്ച സ്റ്റോക്സ് 39.45 ശരാശരിയില്‍ 2919 റണ്‍സ്...

നാട്ടിലേയ്‌ക്കുള്ള ഗൾഫ് പണത്തിന്റെ ഒഴുക്ക് കുറയുന്നു; ​മലയാളികൾക്കിപ്പോൾ നോട്ടം മറ്റൊരു രാജ്യത്തിൽ,​ പ്രവാസിപ്പണം കൂടുതൽ വരുന്നതും ഇവിടെ നിന്ന്

മുംബയ്: കൊവിഡ് പ്രതിസന്ധി ആഞ്ഞടിച്ച 2020-21 സാമ്പത്തികവർഷം മലയാളികളടക്കം ഇന്ത്യൻ പ്രവാസികൾ ഏറെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് പണമൊഴുക്ക് കുത്തനെ കുറഞ്ഞുവെന്ന് റിസർവ് ബാങ്കിന്റെ പഠനറിപ്പോർട്ട്. കൊവിഡിൽ ഗൾഫിൽ തൊഴിലിനായുള്ള 'കുടിയേറ്റം' കുറഞ്ഞതും ഇന്ത്യക്കാർ ഏറെയുള്ള അസംഘടിതമേഖല സമ്പദ്‌പ്രതിസന്ധി നേരിട്ടതുമാണ് തിരിച്ചടിയായത്. 2016-17ൽ ഇന്ത്യയിലേക്കുള്ള മൊത്തം പ്രവാസിപ്പണമൊഴുക്കിൽ 50 ശതമാനം ഗൾഫ് രാജ്യങ്ങളിൽ നിന്നായിരുന്നു. 2020-21ൽ...

കേരളത്തില്‍ ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ദുബായില്‍ നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. 13നാണ് ഇയാള്‍ ദുബായില്‍നിന്ന് നാട്ടിലെത്തിയത്. രോഗിയുമായി അടുത്തസമ്പര്‍ക്കത്തില്‍ വന്നവരെ നീരീക്ഷത്തിലാക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. വിദേശത്തുനിന്ന് മങ്കിപോക്‌സ് ലക്ഷണങ്ങളോടെ ആളുകള്‍ എത്തുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനായി വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് വിപുലമായ പരിശോധനസംവിധാനങ്ങളും ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക...

കളിപ്പാട്ടത്തിനിടെയിലും സ്വര്‍ണക്കടത്ത്; കണ്ണൂര്‍ വിമാനത്താവളത്തില്‍ മുക്കാല്‍കോടിയോളം രൂപയുടെ സ്വര്‍ണവുമായി രണ്ട് കാസര്‍കോട് സ്വദേശികളടക്കം മൂന്നുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരിൽ നിന്നായി ഒന്നര കിലോ സ്വർണ്ണം പിടികൂടി. ദുബായിൽ നിന്നും മസ്ക്കറ്റിൽ നിന്നും എത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഷാക്കിര്‍, ഇബ്രാഹിം ബാദുഷ, തലശ്ശേരി പാലയാട് സ്വദേശി മുഹമ്മദ് ഷാനു എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. 70 ലക്ഷം രൂപ വിലമതിക്കുന്നു ഒന്നര കിലോഗ്രാം...

ഉച്ചഭാഷിണിയിൽ നമസ്‌കാരം നടത്തുന്നതായി പരാതി; യു.പിയിൽ മദ്രസാകെട്ടിടം പൊളിച്ചുനീക്കി

ലഖ്‌നൗ: ഉച്ചഭാഷിണിയിൽ നമസ്‌കാരം നടത്തിയതായുള്ള പരാതികൾക്കു പിന്നാലെ ഉത്തർപ്രദേശിൽ മദ്രസാകെട്ടിടം ഭരണകൂടം പൊളിച്ചുനീക്കി. കഴിഞ്ഞ ദിവസം അംറോഹ ജില്ലയിലെ ജെബ്രയിലാണ് സംഭവം. ഗ്രാമസഭാ ഭൂമി കൈയേറി നിർമിച്ചെന്ന് ആരോപിച്ചാണ് ബുൾഡോസർ ഉപയോഗിച്ച് കെട്ടിടം പൊളിച്ചുനീക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഭരണകൂടത്തിന്റെ വാദം മദ്രസാ മാനേജർ ഇഷ്തിയാഖ് അഹ്‌മദ് തള്ളിയിട്ടുണ്ട്. 1961ൽ തദ്ദേശ...

നാല് മാസം പ്രായമായ കുഞ്ഞിനെ മൂന്ന് നില കെട്ടിടത്തിൽ നിന്ന് എറിഞ്ഞ് കൊന്ന് കുരങ്ങ്

ലക്നൗ : നാല് മാസം പ്രായമായ കുഞ്ഞിനെ മൂന്നുനില കെട്ടിടത്തിൽ നിന്ന് കുരങ്ങ് എറിഞ്ഞുകൊന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലെ ദുങ്ക ഗ്രാമത്തിൽ നിന്നാണ് ഇത്തരമൊരു ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. യുപി സ്വദേശി നിർദേഷ് ഉപാധ്യായയുടെ നാല് മാസം പ്രായമായ കുഞ്ഞിനെയാണ് കുരങ്ങൻമാര്‍ എറിഞ്ഞുകൊന്നത്. ഉപാധ്യായയും ഭാര്യയും കുഞ്ഞുമായി മൂന്ന് നില കെട്ടിടത്തിന്റെ ടെറസിലൂടെ നടക്കുകായയിരുന്നു. ഇതിനിടെ...

വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജന് മൂന്നാഴ്ച വിമാനത്തില്‍ യാത്രാവിലക്ക്‌

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് മൂന്നാഴ്ച്ചത്തേക്് വിമാനയാത്രക്ക് വിലക്ക്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍ഡിഗോ വിമാനത്തിലാണ് യാത്രാ വിലക്ക്. ഇതേ കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ഇ പി ജയരാജന്റെ പ്രതികരണം. പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് രണ്ടാഴ്ചയാണ് വിലക്കേര്‍പ്പെടുത്തിയത്....

പൈവളികെ ബായാറിൽ ഹിന്ദുക്കള്‍ക്ക് മാത്രമായി കായിക മത്സരം നടത്തി ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ക്ലബ്ബ്; ഡി.വൈ.എഫ്.ഐ പ്രതിഷേധം

കാസര്‍ഗോഡ്: പൈവളികെ ബായാറിൽ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ബായാര്‍ വീര കേസരി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിന്ദുമതവിഭാഗത്തിന് മാത്രമായി കായിക മത്സരം സംഘടിപ്പിച്ചത് നാടിന്റെ മത നിരപേക്ഷ – ജനാധിപത്യ മൂല്യങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് ഡി.വൈ.എഫ്.ഐ. കേരളത്തിന്റെ വടക്കേ അറ്റത്ത് കര്‍ണാടക മോഡലില്‍ സമൂഹത്തെ സാമുദായിക- വര്‍ഗീയ വിഭജനത്തിന്റെ പരീക്ഷണ ശാലയാക്കാന്‍ സംഘപരിവാര്‍ കാലങ്ങളായി നടത്താന്‍ ശ്രമിക്കുന്ന പരീക്ഷണങ്ങളുടെ...

കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം: കെ എസ് ഹംസയെ പാര്‍ട്ടിസ്ഥാനങ്ങളില്‍ നിന്നും മാറ്റി ലീഗ്

കോഴിക്കാട്: മുസ്ലിംലീഗിന്റെ പ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനമുയർത്തിയ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും മാറ്റി. സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങൾ ഇടപെട്ടാണ് കെഎസ് ഹംസയ്ക്കെതിരെ നടപടിയെടുത്തത്. സംസ്ഥാന സെക്രട്ടറി,പ്രവർത്തകസമിതി അംഗം എന്നിവയടക്കം പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നുമാണ് ഹംസയെ നീക്കിയത്. കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചിതിനല്ല, യോഗത്തില്‍...
- Advertisement -spot_img

Latest News

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: കഴിഞ്ഞയാഴ്ച ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ സുഹൃത്ത് സന്ദേശിനെ (29) മരിച്ച നിലയില്‍ കണ്ടെത്തി. കൂഡ്ലു മന്നിപ്പാടിയിലെ വീട്ടില്‍...
- Advertisement -spot_img