കാസർകോട്: കര്‍ണാടക സുള്ള്യയില്‍ ഒരു സംഘമാളുകളുടെ ആക്രമണത്തിന് ഇരയായ കാസര്‍കോട് സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി മുഹമ്മദ് മസൂദ് (19) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുള്ള്യയിലെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുനില്‍, സുധീര്‍, ശിവ, രഞ്ജിത്ത്, സദാശിവ, അഭിലാഷ്, ജിം രഞ്ജിത്ത്, ഭാസ്‌കര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കൂലിപ്പണിക്കായി...
ന്യൂഡൽഹി: രാജ്യത്തെ കോടതികളിൽ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത് അഞ്ച് കോടിയോളം കേസാണെന്ന് രാജ്യസഭയിൽ എ എ റഹിമിന് നിയമമന്ത്രി കിരൺ റിജിജു മറുപടി നൽകി. സുപ്രീംകോടതിയിൽ മാത്രം 72,062 കേസ് കെട്ടിക്കിടക്കുന്നു. ഹൈക്കോടതികളിൽ 59,45,709 കേസുകളും ജില്ലാ കോടതികളിലും കീഴ്‌ക്കോടതികളിലുമായി 4,19,79,353 കേസും കെട്ടിക്കിടക്കുന്നുണ്ട്.
സുപ്രീം കോടതിയിൽ രണ്ട് ജഡ്‌ജിമാരുടെ ഒഴിവുണ്ട്. എല്ലാ ഹൈക്കോടതികളിലുമായി 386 ഒഴിവുകളും,...
ന്യൂഡല്‍ഹി: 2016 മുതല്‍ 2020 വരെയുള്ള അഞ്ചുവര്‍ഷ കാലയളവിനുള്ളില്‍ രാജ്യത്ത് 24,134 പേരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍. ഇവരില്‍ 212 പേരെയാണ് കുറ്റക്കാരായി കണ്ടെത്തിയതെന്നും ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍ വ്യക്തമാക്കി. രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇതുസംബന്ധിച്ച് വ്യക്തമാക്കിയത്.
2016 മുതല്‍ 2020 വരെയുള്ള യുഎപിഎ കേസുകളുടെ...
വിരമിച്ച ക്രിക്കറ്റ് താരങ്ങളില്‍ ചിലര്‍ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചുവന്നിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടോ? ആരാധകരുടെ നെഞ്ചിനുള്ളില്‍ ചിരകാലപ്രതിഷ്ഠ നേടിയ കളിക്കാരുണ്ട്. അവരെ ഒരു വട്ടം കൂടി കാണുവാന്‍ കൊതിച്ചു നില്‍ക്കുന്ന ഫാന്‍സും ഇവിടെയുണ്ട്. ആ താരങ്ങളില്‍ ചിലരെ പരിചയപ്പെടാം.
ലസിത് മലിങ്ക
പരമ്പരാഗത ബൗളിങ് രീതികളെയൊക്കയെും കാറ്റില്‍ പറത്തിയ ശ്രീലങ്കന്‍ പേസര്‍. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ ഇതുപോലെ അപകടകാരിയായ ബൗളറില്ലെന്ന്...
ഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി ആരെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം. വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനാണ് മുന്‍തൂക്കം. ജയിച്ചാല്‍ ഗോത്രവര്‍ഗക്കാരിയായ ആദ്യത്തെ രാഷ്ട്രപതിയായിരിക്കും മുര്‍മു. രാഷ്ട്രപതി പദവിയിലേക്ക് എത്തുമ്പോള്‍ വലിയ സൗകര്യങ്ങളാണ് മുര്‍മുവിനെ കാത്തിരിക്കുന്നത്. അവ ഏതൊക്കെയാണെന്ന് അറിയാം.
രാഷ്ട്രപതിയുടെ ശമ്പളം
2017 വരെ രാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം 1.50 ലക്ഷം രൂപയായിരുന്നു. എന്നാല്‍...
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ലുലു മാളിനെതിരായ തര്‍ക്കങ്ങള്‍ സജീവമാകുന്നതിന് പിന്നാലെ മാളിന് ചുറ്റും സുരക്ഷ കടുപ്പിച്ച് പൊലീസ്. പ്രദേശത്തെ ക്രമസമാധാനം പാലിക്കുന്നതിനാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.
പ്രൊവിന്‍ഷ്യല്‍ ആര്‍മ്ഡ് കോണ്‍സ്റ്റാബുലറി (പി.എ.സി) പ്രവര്‍ത്തകര്‍ പ്രദേശത്ത് വിന്യസിച്ചതായി പൊലീസ് വ്യക്തമാക്കി.
ക്രമസമാധാന തകര്‍ച്ചയിലേക്ക് നയിക്കുന്ന പ്രദേശത്ത് അക്രമം നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജാഗ്രത പാലിക്കാന്‍ ലോക്കല്‍ പോലീസ് യൂണിറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് കമ്മീഷണര്‍...
കോഴിക്കോട്: ദുബായില്‍ മരിച്ച മലയാളി വ്‌ളോഗര്‍ റിഫ മെ്ഹ്നുവിന്റെ മരണത്തിന് മുമ്പുള്ള ശബ്ദ ശകലം പുറത്ത്. മരണത്തിന് മുമ്പ് തനിക്ക് നേരയുണ്ടായ മര്‍ദ്ദനത്തിന്റെ ക്രൂരതകള്‍ വിശദീകരിക്കുന്ന ഓഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. തന്റെ തല ബലം പ്രയോഗിച്ച് കട്ടിലിന് ഇടിച്ചെന്ന് ശബ്ദ ശകലത്തിലുണ്ട്.
നേരത്തെ, റിഫയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. റിഫയെ മെഹ്നാസ് ഉപദ്രവിക്കാറുണ്ടായിരുന്നെന്ന്...
കൊച്ചി: തുടര്‍ച്ചയായി രണ്ടു ദിവസം വര്‍ധിച്ച സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,800 രൂപ. ഗ്രാമിന് 40 രൂപ താഴ്ന്ന് 4600 ആയി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.
കഴിഞ്ഞ രണ്ടു ദിവസവും സ്വര്‍ണ വില വര്‍ധന രേഖപ്പെടുത്തിയിരുന്നു. പവന് എണ്‍പതു രൂപ...
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും. ഇന്നലെ വരെ 122 നിയോജക മണ്ഡലങ്ങളിലാണ് ഹിയറിങ് പൂര്‍ത്തിയായത്. എല്ലാവരുടെയും ഹിയറിങ് നടത്തി...